Advertisement

Football in Malayalam

ട്രാവ് എഫ്.സി താരമായിരുന്ന ഷായെൻ റോയിയെ ഗോകുലം കേരള സ്വന്തമാക്കി

Published at :August 15, 2020 at 11:40 AM
Modified at :December 13, 2023 at 7:31 AM
Post Featured

(Courtesy : GKFC Media)

കഴിഞ്ഞ ഐ ലീഗ് സീസണിൽ മണിപ്പൂർ ക്ലബായ ട്രാവു എഫ്.സി ക്കു വേണ്ടി കളിച്ച ഗോൾകീപ്പർ ഷായെൻ റോയിയെ ഗോകുലം കേരള എഫ്.സി സൈൻ ചെയ്തു.

ഐ.സ്.ല്ലിലെ ടീമായിരുന്ന ഡൽഹി ഡയനാമോസിന്റെ താരമായിരുന്ന ഷായെൻ, കഴിഞ്ഞ സീസണിലാണ് ഐ ലീഗിൽ എത്തിയത്. മിഥുൻ സമന്ത എന്ന ഗോൾകീപ്പർക്കായിരുന്നു ഏറ്റവും അവസരം ലഭിച്ചതെങ്കിലും, ചെന്നൈ സിറ്റി ഫ്.സിക്കെതിരെ ശയാൻ നടത്തിയ പ്രകടനം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മുൻ പൈലിയൻ ആരോസ് താരമായ അദ്ദേഹം, മുൻ ചാമ്പ്യന്മാർക്കെതിരെ മികച്ച സേവുകൾ നടത്തിയിരുന്നു. കാട്സുമി യുസയുടെ മികച്ച 2 ഷോട്ടുകൾ തടുത്തിട്ട ശയാൻ, ട്രൗവിനെ കളിയിലുടനീളം പോരാടാൻ സഹായിച്ചു.

"ഗോകുലം കേരള എഫ്.സി എന്നെ സൈൻ ചെയ്തതിൽ വളരെയധികം സന്തോഷമുണ്ട്. കൊൽക്കത്തയെ പോലെ കേരളവും ഫുട്ബോളിന്റെ നാടാണ്. കേരള ആരാധകരുടെ മുൻപിൽ കളിക്കുയെന്നത് തന്നെ വളരെ സന്തോഷം നൽകുന്ന ഒന്നാണ്. രണ്ട് തവണയോ മറ്റോ ഞാൻ കോഴിക്കോട് വന്നിട്ടുണ്ട്, ഇ എം സ് കോർപറേഷൻ സ്റ്റേഡിയത്തിലെ അന്തരീക്ഷം വിസ്‌മയിപ്പിക്കുന്നതായിരുന്നു." ഷായെൻ പറഞ്ഞു.

https://twitter.com/GokulamKeralaFC/status/1294245104614440965

ഈ നീക്കത്തെ കുറിച്ച് ഗോകുലം കേരള എഫ് സി സിഇഒ അശോക് കുമാർ പറഞ്ഞതിങ്ങനെ - "പൈലൻ ആരോസിന് വേണ്ടി കളിക്കുന്ന കാലം മുതൽക്കേ എനിക്ക് ഷായെനെ അറിയാം. പൊടുന്നെനെയുള്ള ഷോട്ടുകൾ തടുക്കാൻ ഉതകുന്ന സേവുകളും ഏരിയൽ ബോളുകൾ തടുക്കാനുള്ള അദ്ദേഹത്തിന്റെ മികച്ച കഴിവും ഏതൊരു മുന്നേറ്റ നിരയ്ക്കും വെല്ലുവിളി സൃഷ്ഠിക്കാൻ ഉതകുന്നതാണ്. 'സ്പൈഡർമാന്റെ നാട്ടിൽ' നിന്നുള്ള അദ്ദേഹം (സുബ്രത പാലിനെ കുറിച്ച് ) ടീമിന് മുതല്കൂട്ടാവുമെന്നതിൽ സംശയമില്ല. അതുകൂടാതെ നിലവിലെ ഫസ്റ്റ് ടീം ഗോൾ കീപ്പറായ ഉബൈദിന് മികച്ച മത്സരം നൽകാനും അദ്ദേഹത്തിന്റെ വരവ് കൊണ്ട് സാധിക്കും."

"മികച്ച പരിചയസമ്പത്തോടെയാണ് ഷായാന്റെ വരവ്, ഈ സീസണിൽ ഗോകുലത്തിന്റെ ജേഴ്സിയിൽ അദ്ദേഹം കളിക്കുന്നുവെന്നതിൽ സന്തോഷമുണ്ട്. സ്‌ക്വാഡ് മികച്ചതായി കൊണ്ടിരിക്കുകയാണ്, ഷായനെ പോലെയുള്ള കളിക്കാരുടെ വരവോടെ വരും സീസൺ മികച്ചതാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു", ഗോകുലം കേരള എഫ്.സി ചെയർമാൻ - ഗോകുലം ഗോപാലൻ പറഞ്ഞു.

ഇദ്ദേഹത്തിന്റെ വരവോടെ മികച്ച താരങ്ങളുള്ള ഗോകുലത്തിന്റെ ഡിഫെൻസ് കൂടുതൽ ശക്തിപ്പെടും. എല്ലാത്തരത്തിലും അടുത്ത സീസണിൽ ഐ ലീഗ് കിരീടം നേടാനുള്ള തയ്യാറെടുപ്പിലാണ് ഗോകുലം.

Hi there! I'm Khel Snap! 🚀 Click to ge