Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ലോക്ഡൗൺ എല്ലാവരെയും ഒന്നിപ്പിച്ചെന്ന് ഗോകുലത്തിന്റെ സോഹിബ് ഇസ്‌ലാം അമീരി

Published at :May 8, 2020 at 4:54 PM
Modified at :December 13, 2023 at 1:01 PM
Post Featured

(Courtesy : I-League Media)

Jouhar Choyimadam


ഇന്ത്യയിൽ കോവിഡ് 19 ന്റെ ഭാഗമായുണ്ടായ ലോക്ഡൗണിൽ കുടുംബത്തിൽ നിന്നും അകന്ന് കഴിയുന്ന റമദാൻ അനുഭവങ്ങളെക്കുറിച്ചും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചും ഗോകുലം എഫ്സി താരമായ സോഹിബ് ഇസ്‌ലാം അമിരി സംസാരിക്കുന്നു.

ഇന്ത്യയിൽ കോവിഡ് 19 ന്റെ ഭാഗമായുണ്ടായ ലോക്ഡൗണിൽ കുടുംബത്തിൽ നിന്നും അകന്ന് കഴിയുന്ന റമദാൻ അനുഭവങ്ങളെക്കുറിച്ചും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചും ഗോകുലം എഫ്സി താരമായ സോഹിബ് ഇസ്‌ലാം അമിരി സംസാരിക്കുന്നു. അദ്ദേഹം തന്റെ സംസാരം തുടങ്ങിയതിങ്ങനെ "വളരെ കഠിനമാണ് ഇത്, എങ്കിലും നാം ഇത് നേരിടുക തന്നെ ചെയ്യണം".

"സാധാരണ ഞങ്ങൾ കുടുംബാംഗങ്ങൾ റംസാൻ സമയങ്ങളിൽ ഒരുമിച്ചാണ് ഉണ്ടാവാറുള്ളത്. ഒരുമിച്ച് നോമ്പ് നോറ്റ് ഒരുമിച്ച് പെരുന്നാൾ ആഘോഷിക്കുകയാണ് ചെയ്യുക. എന്നാൽ ഈയൊരു സമയത്ത് കുടുംബത്തിൽ നിന്നും അകന്ന് നിൽക്കുക എന്നത് ദുഖകരമാണ്. പക്ഷേ നാം ഇതിനെ നേരിടുക തന്നെ ചെയ്യണം". www.i-league.org താരവുമായി നടത്തിയ കാൻഡിഡ് സംഭാഷണത്തിൽ ആമിരി പറഞ്ഞു.

ഫ്ലൈറ്റുകൾ ഇല്ലാത്തത് കാരണം തന്റെ കാനഡയിലെ വീട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നില്ലെങ്കിലും ലോക്ഡൗണിന്റെ സുന്ദരമായ വശങ്ങൾ കാണാനാണ് ഈ അഫ്ഗാനിസ്ഥാൻ താരം ഇപ്പോൾ ശ്രമിക്കുന്നത്. "ഇപ്പോൾ ഞങ്ങൾ എല്ലാ ദിവസവും കുടുംബക്കാരും കൂട്ടുകാരുമായി വളരെ നേരം ഫോണിലൂടെ സംസാരിക്കുന്നു. അതിന് ഞാൻ ഈ ടെക്നോളജികളോട് നന്ദി പറയുന്നു".

" ഇപ്പോൾ റമദാൻ ആയതുകൊണ്ട് തന്നെ പിന്നെ ഒരു ദിവസം ഒരു പ്രാവശ്യം മാത്രമാണ് ഭക്ഷണം കഴിക്കാൻ സാധിക്കുന്നത്. പക്ഷേ ഞങ്ങൾ കായികതാരങ്ങൾക്ക് ഫിറ്റ്നസ് നിലനിർത്തേണ്ടത് അത്യാവശ്യവുമാണ്. അത്കൊണ്ട് തന്നെ ഞാൻ ഗ്രൗണ്ടിൽ അല്ല എന്നത് മനസ്സിരുത്തിക്കൊണ്ട് തന്നെയും എല്ലാ ദിവസവും രാവിലെ വ്യായാമം ചെയ്യാനും ട്രെയിനിങ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. നമുക്ക് പുഷ്-അപ്പ് പോലുള്ള ഇൻഡോർ വ്യായാമങ്ങൾ ഇപ്പോൾ ചെയ്യാൻ സാധിക്കും."

താരം ഒരു ദശകത്തോളമായി ഇന്ത്യയിൽ ഐ-ലീഗ് കളിക്കുകയാണ്. തന്റെ ആദ്യ മത്സരം കളിച്ച് 10 വർഷത്തോളമായ താരം ഒട്ടേറെ ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. 2019-20 ൽ ഗോകുലം കേരളാ എഫ് സിക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. ഗോകുലം15 മത്സരങ്ങളിൽ നിന്ന് 22 പോയിന്റ് നേടിയപ്പോൾ താരം12 മത്സരങ്ങളിൽ ടീമിന് വേണ്ടി ബൂട്ട് കെട്ടിയിരുന്നു. ഒരു ടീമെന്ന നിലയിൽ ഗോകുലം ഒരുപാട് മുന്നേറ്റം കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും കിരീടം എന്ന സ്വപ്നത്തിലേക്ക് ടീം ഇനിയും എത്തിയിട്ടില്ല.

"ഞങ്ങൾക്ക് ഈ സീസണിൽ കിരീടം നേടാൻ നല്ലൊരു അവസരമായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങളുടെ ലീഗിലെ തുടക്കവും വളരെ നല്ല രീതിയിലായിരുന്നു. ചില നിർണ്ണായകമായ ഹോം മത്സരങ്ങളിൽ പോയിന്റ് നഷ്ടമായതാണ് ഞങ്ങൾക്ക് വിനയായത്. കിരീടം നേടാൻ പ്രാപ്തരായ ടീമായിരുന്നു ഞങ്ങളുടേത്. എന്നിട്ടും ഞങ്ങൾക്ക് ഞങ്ങളുടെ ലക്ഷ്യം എത്തിപ്പിടിക്കാൻ സാധിച്ചില്ല എന്നതിൽ ഞങ്ങൾ വളരെ നിരാശരാണ്" താരം പറഞ്ഞു.

Advertisement
football advertisement
Advertisement