Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

കരാർ പിൻവലിച്ച ഐ ലീഗ് ക്ലബ്ബുകൾക്കെതിരെ കളിക്കാർ പോരാടാൻ തയ്യാറാവുന്നു, എന്നാൽ ഗോകുലം രക്ഷപെട്ടു.

Published at :April 28, 2020 at 12:31 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : I-League Media)

Gokul Krishna M


ക്ലബ്ബുകളുമായുള്ള പ്രശ്നങ്ങൾ ഉന്നയിച്ചു നിരവധി താരങ്ങളാണ് ഫ്.പി.എ.ഐയെ സമീപിച്ചിരിക്കുന്നത്.

കോവിഡ് വിപത്ത് കാരണം സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന ക്ലബ്ബുകൾ ഫോഴ്സ് മെജൗർ നടപ്പിലാക്കാൻ ശ്രമിച്ചതാണ് കളിക്കാരെ പ്രകോപിപ്പിച്ചത്. ഇത്‌ നടപ്പിലാക്കുന്നതോടെ കരാർ തീരുന്നതിനു മുന്നേ കോൺട്രാക്ട് ക്യാൻസൽ ചെയ്യാനുള്ള നീക്കമാണ് ക്ലബ്ബുകളുടെ ഭാഗത്തു നിന്ന് നടക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്‌ ചെയ്യുന്നത് പ്രകാരം ഈസ്റ്റ്‌ ബംഗാൾ ഉൾപ്പെടെ,  3 ഐ ലീഗ് ക്ലബ്ബുകളെങ്കിലും തങ്ങളുടെ കളിക്കാർക്ക് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. മെയ്‌ അവസാനം വരെ കരാറുണ്ടെങ്കിലും, നോട്ടീസ് പ്രകാരം ഏപ്രിൽ അവസാനം വരെയുള്ള ശമ്പളം മാത്രമേ നൽകുവെന്നാണ് അറിയിച്ചിരിക്കുന്നത്.

കോവിഡ് പോലെ നിയന്ത്രിതമല്ലാത്ത അവസരങ്ങളിൽ, ക്ലബ്ബുകൾക്ക് കരാറിലെ വ്യവസ്ഥകൾ മൊത്തമായി അംഗീകരിക്കാൻ വരാതാവുകയും, അത്തരം ഘട്ടങ്ങളിൽ ക്ലബ്ബുകൾക്ക് ഫോഴ്സ് മെജൗർ പ്രകാരം ഇത്തരം നീക്കം നടത്താൻ അർഹതയുണ്ട്.

ഇതുമൂലം നിരവധി താരങ്ങൾ ഈ പ്രശ്നം ഉന്നയിച്ചു ഫുട്ബോൾ പ്ലയെര്സ് അസോസിയേഷൻ ഓഫ് ഇന്ത്യയെ (ഫ്.പി.എ.ഐ ) സമീപിച്ചു. തങ്ങളാൽ കഴിയുന്ന വിധം കളിക്കാരെ സഹായിക്കുമെന്ന് ഫ്.ഫ്.എ.ഐ കളിക്കാരെ  അറിയിച്ചു.

ഫ്.പി.എ.ഐ ജനറൽ മാനേജർ സൈറസ് കൺഫെക്ഷണർ പറഞ്ഞതിങ്ങനെ : "ഫോഴ്സ് മെജൗർ സംമ്പന്ധിച്ച് ഫിഫയുടെ നോട്ടീസ് ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. അതിൽ പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ ക്ലബ്ബുകൾക് ബാധകമായാലേ അവർക്ക് ഇതു നടപ്പിലാക്കാൻ സാധിക്കൂ."

"നാലോ അഞ്ചോ മാസം ബാക്കിയായിട്ട് ഇത്തരം പ്രശ്നം ഉണ്ടെങ്കിൽ  പരസ്പര ധാരണയോടെ കരാറിൽ നിന്ന് തമ്മിൽ പിന്മാറുന്നതിൽ തെറ്റില്ല. എന്നാൽ കരാർ തീരാൻ രണ്ടു മാസം ശേഷിക്കെ ഇത്തരം നീക്കം ക്ലബ്ബുകൾ നടത്തുന്നത് ശെരിയല്ല, പ്രേത്യേകിച്ചു ക്ലബ്ബുകൾ അടുത്ത സീസണിലേക്ക് പുതിയ കളിക്കാരെ കരാറൊപ്പിടാൻ ശ്രമിക്കുകയാണെന്ന അവസ്ഥയിലിരിക്കെ. "

"കരാർ പിൻവലിക്കാനുള്ള ക്ലബ്ബിന്റെ നോട്ടീസും മറ്റും വിശദാംശങ്ങളും ഞങ്ങൾ കളിക്കാരുടെ ഭാഗത്തു നിന്ന് ചോദിച്ചിട്ടുണ്ട്. അതിന് ശേഷം ഇതു രമ്യമായി പരിഹരിക്കാൻ ഞങ്ങൾ തന്നെ ക്ലബ്ബുമായി ബന്ധപ്പെടും. എന്നിട്ടും നടന്നില്ലെങ്കിൽ, എ.ഐ.ഫ്.ഫ് പ്ലയെർ സ്റ്റാറ്റസ് കമ്മിറ്റീയെ സമീപിക്കാനാണ് ശ്രമം. കളിക്കാരുടെ കാര്യത്തിൽ അവർ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട് "

കളിക്കാർക്ക് കരാർ പ്രകാരം മുഴുവനായി ശമ്പളം നൽകാൻ 3 ഐ ലീഗ് ക്ലബ്ബുകൾ മാത്രമാണ് ഇതു വരെ തയ്യാറായിട്ടുള്ളത്. മോഹൻ ബഗാൻ ഏപ്രിൽ അവസാനം വരെയുള്ള ശമ്പളം നൽകിയിട്ടുണ്ട്, ഇതു കൂടാതെ കരാർ തീരുന്നത് വരെയുള്ള ബാക്കി ശമ്പളവും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. റിയൽ കശ്മീർ, ഇന്ത്യൻ ആരോസ് എന്നീ ടീമുകൾ കരാർ പ്രകാരമുള്ള എല്ലാ ശമ്പളവും നൽകി കഴിഞ്ഞു.

കളിക്കാരുമായിയുള്ള കരാറിൽ ഒരു പ്രേത്യേക വ്യവസ്ഥ ഗോകുലം വെച്ചിരുന്നു. അത് പ്രകാരം സീസണിലെ അവസാന കളി വരെയുള്ള ശമ്പളം മാത്രമേ കളിക്കാർക്ക് കിട്ടുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ നോക്കിയാൽ, മാർച്ചിലാണ് ക്ലബ്‌ അവസാനമായി ലീഗിൽ കളിച്ചത്. അത് കാരണം മാർച്ച്‌ വരെയുള്ള എല്ലാ ശമ്പളവും കളിക്കാർക്ക്  ക്ലബ്‌ നൽകി കഴിഞ്ഞു. നിയമ പരമായി കരാറിലെ ബാക്കിയുള്ള കാലാവധിക്കുള്ള ശമ്പളം ഗോകുലം നൽകേണ്ടതില്ല.

ലീഗിലെ ഒരു വിദേശ താരവും ഇത്തരത്തിൽ ഒരു ക്ലബ്ബിൽ നിന്ന് പ്രശ്നം നേരിടുന്നുണ്ട്. ജൂൺ അവസാനം വരെ കരാർ ഉണ്ടായിട്ടും അതിനുള്ള ശമ്പളം ക്ലബ്‌ നൽകിയില്ല എന്ന പരാതിയുമായി ഇനി  ഫിഫയെ സമീപിക്കേണ്ടി  വരുന്ന അവസ്ഥയിലാണ് അദ്ദേഹം. വേണ്ടി വന്നാൽ നിയമ ഉപദേശങ്ങൾക്ക് ഫ്.പി.എ.ഐയുടെ വകീലിനെയും ഉപയോഗിക്കാൻ ഈ കളിക്കാർക്ക് കഴിയും.

Advertisement