ഐ ലീഗ് യോഗ്യത ടൂർണമെന്റിന് ഒക്ടോബർ നാലിന് തുടക്കം
രണ്ട് ഗ്രൂപ്പുകളിലായി ഒൻപത് ടീമുകളാണ് ടൂർണമെന്റിന്റെ ഭാഗമാകുന്നത്.
പുതിയ സീസൺ ഐ ലീഗിലേക്ക് യോഗ്യത നേടാനുള്ള ഐ ലീഗ് യോഗ്യത ടൂർണമെന്റ് ബംഗളുരുവിൽ വെച്ച് ഒക്ടോബർ നാലിന് ആരംഭിക്കും. ഗ്രൂപ്പ് മത്സരങ്ങൾക്കും നോക്കോട്ടുകൾക്കും ശേഷം ഫൈനലിൽ വിജയിക്കുന്ന ടീം 2021-22ലെ ഐ ലീഗിൽ മാറ്റുരക്കും. മുഹമ്മദൻസ് എസ്‌സി ആയിരുന്നു കഴിഞ്ഞ വർഷത്തെ ജേതാക്കൾ.
സംസ്ഥാനതലത്തിൽ ലീഗുകളോ പ്രാദേശിക യോഗ്യത മത്സരങ്ങളോ നടത്തിയ സംസ്ഥാനങ്ങൾക്ക് മാത്രമേ യോഗ്യത ടൂർണമെന്റിലേക്ക് ക്ലബ്ബുകളെ നാമനിർദേശം ചെയ്യാൻ കഴിയൂ എന്നാണ് എഐഎഫ്എഫ് സംസ്ഥാന ഫുട്ബോൾ ഫെഡറേഷനുകൾക്ക് കൊടുത്ത നിർദ്ദേശം. എങ്കിലും ഐ ലീഗ് കളിക്കുന്നതിന് ആവശ്യമായ സാമ്പത്തിക മാനദണ്ഡങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്ത ക്ലബ്ബുകളാണ് പ്രാദേശിക ടൂർണമെന്റ് ജേതാക്കൾ എങ്കിൽ ആ സംസ്ഥാനങ്ങൾക്ക് മറ്റ് ക്ലബ്ബുകളെ നോമിനേറ്റ് ചെയ്യാൻ അവസരം കൊടുത്തിരുന്നു. എങ്കിലും ലീഗുകൾ നടക്കാത്ത സംസ്ഥാനങ്ങളിൽ നിന്നും ടീമുകൾ ടൂർണമെന്റിന്റെ ഭാഗമായിട്ടുണ്ട്.
[KH_ADWORDS type="4" align="center"][/KH_ADWORDS]
അത് പ്രകാരം അവസാനഘട്ടത്തിൽ പത്ത് ടീമുകളെ യോഗ്യത ടൂർണമെന്റിന്റെ ഭാഗമാക്കിയെങ്കിലും, ജമ്മുകാശ്മീരിൽ നിന്നുള്ള ഹൈദര്യ സ്പോർട്സ് എഫ്‌സി സമർപ്പിച്ച ബാങ്ക് ഗ്യാരണ്ടി വ്യാജമാണെന്ന് കണ്ടെത്തിയതിനാൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ക്ലബ്ബിന് അയോഗ്യത കല്പിക്കുകയായിരുന്നു. തുടർന്ന് ക്ലബ്ബുകളുടെ എണ്ണം ഒമ്പതായി ചുരുങ്ങി. കർണാടകയിൽ നിന്ന് എഫ്സി ബംഗളൂരു യുണൈറ്റഡ്, കേരളത്തിൽനിന്ന് കേരള യുണൈറ്റഡ് എഫ്സി, ഗുജറാത്തിൽ നിന്ന് അരാ എഫ്‌സി, ഡൽഹിയിൽ നിന്ന് ഡൽഹി എഫ്‌സി, രാജസ്ഥാനിൽ നിന്ന് രാജസ്ഥാൻ യുണൈറ്റഡ് എഫ്സി, മധ്യപ്രദേശിൽ നിന്ന് മദൻ മഹാരാജ് എഫ്‌സി, മേഖലയിൽനിന്ന് റൈനിത് എഫ്‌സി, മഹാരാഷ്ട്രയിൽ നിന്ന് കെങ്കരെ എഫ്സി, ഉത്തരാഖണ്ഡിൽ നിന്നും കോർബറ്റ് എന്നിവയാണ് ആ ടീമുകൾ.
ടീമുകളെ പറ്റി
ഗ്രൂപ്പ് എ
ബംഗളൂരു യുണൈറ്റഡ് എഫ്സി
2018 ബംഗളൂരു ആസ്ഥാനമാക്കി സ്ഥാപിതമായ ബംഗളൂരു യുണൈറ്റഡ് എഫ്സി കഴിഞ്ഞ തവണ നടത്തിയ ഐ ലീഗ് യോഗ്യത റൗണ്ടിൽ പങ്കെടുത്തിരുന്നു. അന്ന് ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി ടൂർണമെന്റ് പൂർത്തിയാക്കിയിരുന്നു. എന്നാൽ ഇത്തവണ കച്ചമുറുക്കിയാണ് ടീം ടൂർണമെന്റ്ലേക്ക് എത്തുന്നത്. യോഗ്യത റൗണ്ടിലേക്കുള്ള ക്ലബ്ബിന്റെ തയ്യാറെടുപ്പുകൾ ഡ്യുറണ്ട് കപ്പിൽ പ്രകടമായതാണ്.
ഇത്തവണ 2020-21ലെ ബംഗളുരു സൂപ്പർ ഡിവിഷൻ ജേതാക്കൾ എന്ന പെരുമയുമായാണ് ബംഗളൂരു യുണൈറ്റഡ് എഫ്സി ഐ ലീഗ് യോഗ്യതാ മത്സരങ്ങളിൽ എത്തുന്നത്. കൂടാതെ ഡ്യൂറൻഡ് കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരവും ജയിച്ച് മുന്നേറിയ ക്ലബ് സെമിഫൈനലിൽ മുഹമ്മദൻ എസ്‌സിയോട് തോൽവിയേറ്റ് വാങ്ങി ടൂർണമെന്റിൽ നിന്ന് പുറത്താവുകയായിരുന്നു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ മുഹമ്മദൻസിന് എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ബംഗളൂരു യുണൈറ്റഡ് തോൽപ്പിച്ചിരുന്നു.
റിച്ചാർഡ് ഹൂഡ് പരിശീലിപ്പിക്കുന്ന ടീമിന്റെ ക്യാപ്റ്റൻ ഗോകുലം കേരളയുടെ മുൻതാരമായിരുന്ന ധർമരാജ് രാവണനാണ്. ഇന്ത്യയുടെ ഇതിഹാസ ഫുട്ബോളർ ഗൗരമംഗി സിങ്ങാണ് സഹപരിശീലകൻ.
മദൻ മഹാരാജ് എഫ്സി
1992ൽ മധ്യപ്രദേശിലെ ഭോപ്പാൽ ആസ്ഥാനമാക്കി സ്ഥാപിക്കപ്പെട്ട ഫുട്ബോൾ ക്ലബ്ബാണ് മദൻ മഹാരാജ് എഫ്സി. 2018ൽ ഐ ലീഗ് രണ്ടാം ഡിവിഷനിൽ പങ്കെടുക്കാൻ ക്ലബ്ബ് ശ്രമിച്ചിരുന്നു. തുടർന്ന് മധ്യപ്രദേശ് ഫുട്ബോൾ അസോസിയേഷൻ ക്ലബ്ബിനെ നാമനിർദേശം ചെയ്തുവെങ്കിലും ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് 2021ൽ ആരംഭിച്ച മധ്യപ്രദേശ് പ്രീമിയർ ലീഗിൽ ഫൈനലിൽ ജബൽപൂരിൽ നിന്നുള്ള ലയൺസ് ക്ലബ് എഫ്‌സിയെ തോൽപ്പിച്ച് ക്ലബ്ബ് ലീഗിന്റെ പ്രഥമ ചാമ്പ്യൻമാരായി ഐ ലീഗ് യോഗ്യത റൗണ്ടിലേക്ക് നാമനിർദേശം ചെയ്യപ്പെടുകയായിരുന്നു.
[KH_ADWORDS type="3" align="center"][/KH_ADWORDS]
2019ൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ ഇന്റർനാഷണൽ താരം മെഹതാബ് ഹുസൈനിനെ പ്ലേയർ എന്ന നിലയിൽ ക്യാപ്റ്റൻ കം മെന്റർ ആയി സൈൻ ചെയ്ത് ക്ലബ് ആരാധകരെ ഞെട്ടിച്ചിരുന്നു. അമിത് കുമാർ ജെയ്സ്വാൾ ആണ് മുഖ്യപരിശീലകൻ.
രാജസ്ഥാൻ യുണൈറ്റഡ് എഫ്സി
രാജസ്ഥാനിലെ ജയ്പൂർ ആസ്ഥാനമാക്കി 2018ലാണ് രാജസ്ഥാൻ യുണൈറ്റഡ് എഫ്സി സ്ഥാപിക്കപ്പെടുന്നത്. രൂപീകൃതമായ വർഷം തന്നെ രാജസ്ഥാൻ സ്റ്റേറ്റ് മെൻസ് ലീഗ് കിരീടം നേടി ക്ലബ് വരവറിയിച്ചിരുന്നു. 2021ലെ ആർ - ലീഗ് എ ഡിവിഷനിൽ റണ്ണേഴ്സ് അപ്പ് ആയാണ് ക്ലബ് ഐ ലീഗ് യോഗ്യത റൗണ്ടിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത്. 2018ലെ ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ ഹിന്ദുസ്ഥാൻ എഫ്സിയെ റണ്ണേഴ്സപ്പ് ആക്കിയ വിക്രാന്ത് ശർമയാണ് രാജസ്ഥാന്റെ മുഖ്യപരിശീലകൻ.
റൈനിത് എഫ്‌സി
മേഘാലയയുടെ തലസ്ഥാനമായ ഷിലോങ്ങിലെ മൗലായ് മൗദത്ബാക്കി ആസ്ഥാനമാക്കി 1998ൽ രൂപീകരിക്കപ്പെട്ട ക്ലബ്ബാണ് റൈനിത് എഫ്‌സി. ഈ ടൂർണമെന്റിൽ ഒരു കമ്മ്യൂണിറ്റിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഒരേയൊരു ക്ലബാണ് റൈനിത്. 2020 ഐ ലീഗിലേക്ക് നേരിട്ടുള്ള പ്രവേശനത്തിനു വേണ്ടി ക്ലബ്ബ് ബിഡ് സമർപ്പിച്ചെങ്കിലും, വിജയം കണ്ടിരുന്നില്ല.
ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമാക്കിയാണ് കഴിഞ്ഞ വർഷം ഒൻപതാമത് ഓൾ ഇന്ത്യ ചീഫ് മിനിസ്റ്റർ ഗോൾഡ് കപ്പിൽ ജേതാക്കളായ ക്ലബ്ബിനെ മേഘാലയ ഫുട്ബോൾ അസോസിയേഷൻ ഐ ലീഗ് ക്വാളിഫയർസിലേക്ക് നാമനിർദേശം ചെയ്യുകയായിരുന്നു. പ്രാദേശിക ഫുട്ബോൾ താരങ്ങളെ വളർത്തുക എന്ന ലക്ഷ്യം മുന്നിൽ വച്ചുകൊണ്ട് പൂർണമായും ഇന്ത്യൻ താരങ്ങൾ അടങ്ങുന്ന ടീമിനെ ഐ ലീഗ് യോഗ്യത ടൂർണമെന്റിൽ അണിനിരത്താൻ ആണ് ക്ലബ്ബിന്റെ തീരുമാനം. അതിൽ തന്നെ നാഗാലാൻഡിൽ നിന്നുള്ള നീത്തോവിൽ ചാലിയു ഒഴികെ ബാക്കിയുള്ളവർ എല്ലാവരും മേഘാലയയിൽ നിന്നാണ്. വല്ലംകുപാർ ഖർപ്പൻ ആണ് ടീമിന്റെ മുഖ്യപരിശീലകൻ.
ഗ്രൂപ്പ് ബി
അരാ എഫ്‌സി
ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമാക്കിയാണ് അഹമ്മദാബാദ് റാക്കറ്റ് അക്കാദമി ഫുട്ബോൾ ക്ലബ് അഥവാ അരാ എഫ്‌സി 2016ൽ സ്ഥാപിക്കപ്പെടുന്നത്. ദേശീയ ലീഗിൽ പങ്കെടുക്കുന്ന ഗുജറാത്തിൽ നിന്നുള്ള ആദ്യ ടീമാണ് അരാ എഫ്‌സി. 2018-19ൽ ഐ ലീഗ് രണ്ടാം ഡിവിഷൻ കളിച്ചിട്ടുള്ള ക്ലബ് ഗ്രൂപ്പിൽ നാലാമതായാണ് ടൂർണമെന്റ് അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷം രണ്ടാം ഡിവിഷനിൽ പ്രാഥമിക ഘട്ടത്തിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായ ക്ലബ് യോഗ്യത ടൂർണമെന്റിൽ ഒരു മത്സരം പോലും ജയിക്കാതെ നാലം സ്ഥാനത്തേക്ക് വീണുപോയി. 2020-21ലെ ഗാന്ധിനഗർ പ്രീമിയർ ലീഗ് ജേതാക്കളായാണ് ക്ലബ് ഐ ലീഗ് ക്വാളിഫായേഴ്‌സിലേക്ക് യോഗ്യത നേടുന്നത്. മഹിന്ദ്ര യുണൈറ്റഡിന്റെയും പൂനെ എഫ്‌സിയുടെയും ചെന്നൈയിൻ എഫ്‌സിയുടെയും സഹപരിശീലകൻ ആയിരുന്ന വിവേക് നകുൽ ആണ് അരാ എഫ്‌സിയുടെ ഹെഡ് കോച്ച്.
[KH_ADWORDS type="2" align="center"][/KH_ADWORDS]
കോർബെറ്റ് എഫ്‌സി
വളരെയധികം വിവാദങ്ങൾക്ക് ഇടയിൽ ഐ ലീഗ് യോഗ്യത റൗണ്ടിലേക്ക് പ്രവേശനം നേടിയ ടീമാണ് കോർബെറ്റ് എഫ്‌സി. എഐഎഫ്എഫ് നൽകിയ മാർഗനിർദേശം അനുസരിച്ച് സംസ്ഥാനത്ത് നടത്തിയ സ്റ്റേറ്റ് ലീഗ് ടൂർണമെന്റിലെ വിജയികൾക്കാണ് ഐ ലീഗ് യോഗ്യത റൗണ്ടിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. എന്നാൽ , ഉത്തരാഖണ്ഡ് സീനിയർ സ്റ്റേറ്റ് ലീഗ് സംഘടിപ്പിച്ചിട്ട് 20 വർഷമായി. എന്നിട്ടും, എഐഎഫ്എഫ് ഐ-ലീഗ് ക്വാളിഫയറിൽ മത്സരിക്കാൻ കോർബറ്റ് എഫ്.സിയെ അനുവദിച്ചത് വിവാദങ്ങൾക്ക് തിരികൊളുത്തി.
2013ൽ അമെനിറ്റി പബ്ലിക്ക് സ്കൂളിന്റെ കീഴിൽ സ്ഥാപിക്കപ്പെട്ട അമെനിറ്റി സ്പോർട്സ് അക്കാദമിയാണ് 2020ൽ കോർബെറ്റ് എഫ്‌സിയായി റീ ബ്രാൻഡ് ചെയ്തത്. അതുവരെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഒഡിഷ എഫ്സിയുടെ അക്കാദമി ബ്രാഞ്ച് ആയി പ്രവർത്തിച്ചു വരികയായിരുന്നു അമിനിറ്റി അക്കാദമി. ഒഎൻജിസിയുടെ മുൻ താരവും പരിശീലകനുമായ കീറ്റാനോ പിൻഹോയാണ് കോർബെറ്റിന്റെ മുഖ്യപരിശീലകൻ.
ഡൽഹി എഫ്‌സി 1994 ഡൽഹിയിലെ ദ്വാരക ആസ്ഥാനമാക്കി രൂപീകരിച്ച ക്ലബ്ബാണ് ഡൽഹി ഫുട്ബോൾ ക്ലബ്ബ്. ഡൽഹി ഫുട്ബോളിലെ ടോപ് ഡിവിഷൻ ലീഗുകളിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു ക്ലബ്. 2020ൽ മിനർവ അക്കാദമിയുടെ ഉടമസ്ഥനായ രഞ്ജിത്ത് ബജാജ് ക്ലബ്ബിന്റെ 90 ശതമാനം ഓഹരി വാങ്ങുകയും മിനർവ അക്കാദമിയുടെ ഭാഗമാക്കുകയും ചെയ്തു. തന്റെ കീഴിൽ ഉണ്ടായിരുന്ന പഞ്ചാബ് എഫ്‌സിയെ റൌണ്ട്ഗ്ലാസ് വിറ്റതിന് ശേഷമായിരുന്നു രഞ്ജിത്ത് ബജാജിന്റെ ഈ നീക്കം.
ഈ വർഷത്തെ ഡ്യുറണ്ട് കപ്പിൽ പങ്കെടുത്ത ക്ലബ് ക്വാർട്ടർ ഫൈനലിൽ എഫ്‌സി ഗോവയോട് തോറ്റിരുന്നു. മിനർവ അക്കാദമിയിലെ യാൻ ലോ ആണ് മുഖ്യപരിശീലകൻ. 2017 അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായ, 2018 കോട്ടിഫ് കപ്പിൽ അര്ജന്റീനക്ക് എതിരെ വിജയ ഗോൾ നേടിയ അൻവർ അലിയാണ് ക്ലബ് ക്യാപ്റ്റൻ.
കെങ്കരെ എഫ്‌സി
2000ൽ മഹാരാഷ്ട്രയിലെ മുംബൈയിൽ, മാഹിം ആസ്ഥാനമാക്കി സ്ഥാപിക്കപ്പെട്ട കെങ്കരെ അക്കാദമി എഫ്‌സിയാണ് പിന്നീട് കെങ്കരെ എഫ്‌സിയായി മാറിയത്. 2010ൽ മഹാ ഫുട്ബോൾ ലീഗ് ജേതാക്കളായി ക്ലബ്. എഎഫ്‌സി എ ലൈസൻസ് കോച്ചിങ് ലൈസൻസ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പരിശീലകനായ അഖിൽ കോത്താരിയാണ് കെങ്കരെയുടെ ഹെഡ് കോച്ച്.
[KH_RELATED_NEWS title="Related News |ARTICLE CONTINUES BELOW"][/KH_RELATED_NEWS]
കേരള യുണൈറ്റഡ് എഫ്‌സി
1976ൽ രൂപീകരിക്കപ്പെട്ട കാലിക്കറ്റ് ക്വാർട്സ് എഫ്‌സിയെ 2020ൽ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ഷെഫീൽഡ് യുണൈറ്റഡ് ഏറ്റെടുക്കുകയും കേരള യുണൈറ്റഡ് എഫ്‌സി എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. 2020-21 കേരള പ്രീമിയർ ലീഗിൽ സെമി ഫൈനലിൽ എത്തിയെങ്കിലും ഗോകുലം കേരള എഫ്‌സിയുടെ റിസർവ് നിരക്ക് എതിരെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ പരാജയപ്പെട്ടു.
ഗോകുലം കേരള എഫ്‌സിയുടെ ടെക്നിക് ഡയറക്ടറായിരുന്ന മലയാളി പരിശീലകൻ ബിനോ ജോർജിന് കീഴിൽ അണിനിരക്കുന്ന ടീമിന്റെ ക്യാപ്റ്റൻ മുൻ ഗോകുലം കേരള - കേരള ബ്ലാസ്റ്റേഴ്‌സ് താരം അർജുൻ ജയരാജ് ആണ്.
രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യത്തെ രണ്ട് സ്ഥാനക്കാർ ഫൈനൽ റൗണ്ടിലേക്ക് കടക്കും. അവിടെ റൌണ്ട് റോബിൻ ഫോർമാറ്റിൽ ടീമുകൾ ഏറ്റുമുട്ടുകയും ഫൈനൽ ജേതാക്കൾ അടുത്ത സീസണിലെ ഐ ലീഗിലേക്ക് യോഗ്യത നേടുകയും ചെയ്യും. ഒക്ടോബർ 23 ന് ടൂർണമെന്റ് അവസാനിക്കും.
For more football updates, follow Khel Now on Twitter, Instagram and join our community on Telegram.
- Khalid Jamil outlines 'key improvements' to regain their lost momentum in ISL
- Panagiotis Dilmperis highlights this Punjab FC player's performance ahead of Jamshedpur FC clash
- FC Astana vs Chelsea Prediction, lineups, betting tips & odds
- AS Roma vs Braga Prediction, lineups, betting tips & odds
- Malmö vs Galatasaray Prediction, lineups, betting tips & odds
- Khalid Jamil outlines 'key improvements' to regain their lost momentum in ISL
- Panagiotis Dilmperis highlights this Punjab FC player's performance ahead of Jamshedpur FC clash
- Manolo Marquez highlights 'consistency' as key ahead of Bengaluru FC clash
- ISL 2024-25: Full fixtures, schedule, results, standings & more
- Manjappada fans release joint statement against Kerala Blasters FC management