Khel Now logo
HomeSportsIPL 2025Live Score
Advertisement

Football in Malayalam

ബിബിയാനോ ഫെർണാണ്ടസ്: ഭാവിയിൽ ഇന്ത്യ ഏഷ്യയിലെ ടോപ് 5 ടീമുകളിലൊന്നാവും

Published at :June 21, 2020 at 5:51 PM
Modified at :December 13, 2023 at 1:01 PM
Post Featured

(Courtesy : AIFF Media)

Gokul Krishna M


ഇൻസ്റ്റാഗ്രാം ലൈവിലാണ് നിരവധി വിഷയങ്ങളെ കുറിച്ച് ബിബിയാനോ ഫെർണാണ്ടസ് മനസ്സ് തുറന്നത്.

തുടർച്ചയായ മികച്ച പ്രകടനത്തിലൂടെ ഇന്ത്യയുടെ യുവനിര ഇന്ത്യൻ ഫുട്ബോളിന് വൻ പ്രതീക്ഷയാണ് നൽകുന്നത്. ബഹ്‌റിനിൽ ഈ വർഷം നവംബറിൽ നടക്കേണ്ട എ ഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ്പിലേക്ക് ക്വാളിഫൈ ചെയ്യാനും ഇന്ത്യയുടെ ചുണക്കുട്ടികൾക്കായി. അവരെ ഈ നിലയിലെത്തിക്കാൻ മുന്നിൽ നിന്ന് നയിക്കുന്നത് ബിബിയാനൊ ഫെർണാണ്ടസ് എന്ന ഹെഡ് കൊച്ചാണ്.

ജൂൺ 18നായിരുന്നു ഗ്രൂപ്പ്‌ സ്റ്റേജിന് വേണ്ടിയുള്ള നറുക്കെടുപ്പ്. തുടർന്ന് ഓസ്ട്രേലിയ, സൗത്ത് കൊറിയ, ഉസ്‌ബെക്കിസ്ഥാൻ അടങ്ങിയ ഗ്രൂപ്പിലാണ് ഇന്ത്യക്ക് അവസരം ലഭിച്ചത്. "ഞാനത് ലൈവ് കാണുന്നുണ്ടായിരുന്നു. നറുക്കെടുപ്പിന് മുൻപ് അതിനെക്കുറിച്ചൊന്നും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. മറ്റു മൂന്ന് ടീമുകളെ കണ്ടപ്പോൾ, ക്വാളിഫൈർസിൽ തങ്ങളുടെ കഴിവ് തെളിയിച്ച എന്റെ ടീമിനെ ഞാൻ ഓർത്തു. എന്റെ ടീമിന് ആ ടീമുകളുമായി മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു." ഫെർണാണ്ടസ് പറഞ്ഞു

"ഞാൻ ഇപ്പോഴും ജീവിതത്തിന്റെ ചില മൂല്യങ്ങൾ എന്റെ കുട്ടികൾക്ക് പകർന്നു നൽകാറുണ്ട്, എതിരാളികൾ, ഗെയിം, റെഫെറീസ്, സ്റ്റാഫ്‌ അങ്ങനെ എല്ലാവരെകുറിച്ചും. എന്റെ ജീവിതാനുഭവത്തിൽ നിന്ന് ഒത്തിരി ജീവിത പാഠങ്ങൾ ഞാൻ അവർക്ക് പറഞ്ഞു കൊടുക്കാറുണ്ട്. " ഹെഡ് കോച്ച് വിശദീകരിച്ചു. അച്ചടക്കം, ഊർജസ്വലത തുടങ്ങിയവ  ഇത്തരം വലിയ പോരാട്ടങ്ങളിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

https://youtu.be/ZFJGafJSdCk

"ഞാൻ കളിക്കാരിൽ  സ്ട്രിക്റ്റായിട്ടുള്ളൊരു പരിശീലകനല്ല. അവരുടെ കുസൃതിത്തരങ്ങളൊക്കെ ഞാൻ ഒഴിവാക്കാറാണ് പതിവ്. അണ്ടർ 16 താരങ്ങളാണ് അവർ എന്നെനിക്കറിയാം, അവർക്ക് അവരുടെ സ്വന്തം വീട് മിസ്സ്‌ ചെയ്യുന്നുണ്ടാവാം. ഗോവയിൽ നിന്ന് കൊണ്ട് ഒത്തിരി ത്യാഗം അവർ സഹിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു."

ഏതൊക്കെ പരിശീലകരിൽ നിന്നാണ് താൻ പല ഗുണങ്ങളും കണ്ടു പഠിച്ചതെന്ന് ബിബിയാനോ വിശദീകരിച്ചു "സർ അലക്സ്‌ ഫെർഗുസണെ കുറിച്ച് വായിച്ചാണ് അച്ചടക്കത്തെ കുറിച്ച് മനസ്സിലാക്കുന്നത്. ടാക്റ്റിക്സിൽ യുർഗൻ ക്ളോപ്പിനേയാണ് മാതൃകയാക്കാറുള്ളത്. ബോൾ കൈവശം വെക്കുന്നതിനെകുറിച്ച് പെപ് ഗാർഡിയോളയിൽ നിന്നാണ് മനസ്സിലാക്കിയത്. പിന്നെ എന്റേതായ കുറച്ചു രീതികളുമുണ്ട് !"

"വിദേശത്തുള്ള ടൂര്ണമെന്റുകളിലെല്ലാം എപ്പോഴും  ഇന്ത്യയെ വിലകുറച്ചാണ് പലരും കാണുന്നത്. പക്ഷെ ചില മത്സരങ്ങൾ അവർ കാണുമ്പോൾ, ഇപ്പോഴത്തെ ഇന്ത്യ എങ്ങനെയുള്ളതാണെന്ന് അവർ മനസ്സിലാക്കുന്നു. നമ്മൾ കറുത്ത കുതിരകളാണെന്ന് മുൻപ് പല തവണയും തെളിയിച്ചിട്ടുണ്ട്. ഞങ്ങളുടെ പ്രകടനം കൊണ്ട് ആ നിശബ്ദതയെ ഇല്ലാതാക്കാമെന്ന് കരുതുന്നു. "ബിബിയാനോ പറഞ്ഞു

എ ഐ ഫ് ഫിന്റെ സ്‌കൗട്ടിങ് ഹെഡായ വിക്രം നാനിവഡേക്കറെ കുറിച്ച് ബിബിയാനൊ ഇപ്രകാരം പറഞ്ഞു "നമ്മളുടെ സ്‌കൗട്ടിങ് സിസ്റ്റം ഭദ്രമായ കൈകളിലാണ്. അത് ഹെഡ് ചെയ്യുന്ന വിക്രം നാനിവഡേക്കർ മികച്ച രീതിയിൽ അദ്ദേഹത്തിന്റെ ജോലി നിർവഹിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ഞാനും പുറത്തുപോയി കളിക്കാരെ കണ്ടെത്തുന്നതിൽ സ്‌കൗട്ടുകളെ സഹായിക്കാറുണ്ട്. സ്‌കൗട്ടിങ് മികച്ച രീതിയിൽ നടക്കുന്നുണ്ട്, അത് ഓരോ തവണയും മെച്ചപ്പെട്ട് വരുന്നുമുണ്ട്. രാജ്യം മുഴുവൻ എത്തിപ്പെടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാലും കഴിയുന്നിടത്തെല്ലാം എത്താൻ ശ്രമിക്കാറുണ്ട്. "

https://youtu.be/gm0Ivi2aH5A

പരിശീലന വിദ്യാഭ്യാസത്തിലെ മാറ്റങ്ങൾ കാരണം മെച്ചപ്പെട്ട കളിക്കാർ ഉണ്ടാവുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു -"എത്രത്തോളം നല്ല പരിശീലകനാണോ, അത്രത്തോളം നന്നായി കളിക്കാരും വളരും". അണ്ടർ 16 താരങ്ങളെ ഉയർത്തി കൊണ്ടുവരുന്നതിൽ സ്കൂൾ - കമ്മ്യൂണിറ്റി ലെവെലിലുള്ള പരിശീലകർ മുതലുള്ളവർ മുന്നിട്ടിറങ്ങി ഇതിന്റെ ഭാഗമാകണമെന്നും  അദ്ദേഹം പറഞ്ഞു.

സുബ്രതോ കപ്പ്‌, മറ്റു സോണൽ മത്സരങ്ങൾ എന്നിവയിൽ നിന്നാണ് കളിക്കാരെ സാധാരണയായി സ്കൗട്ട് ചെയ്യാറുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.  കൂടുതൽ പ്രതിഭകളെ കണ്ടെത്താൻ ദേശിയ തലത്തിലുള്ള മൽസരങ്ങൾ പറ്റുമ്പോഴെല്ലാം പോയി കാണാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2018 അണ്ടർ 16 എ ഫ് സി കപ്പിൽ മികച്ച പ്രകടനം നടത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. അന്ന് സൗത്ത് കൊറിയക്കെതിരെ ക്വാട്ടർഫൈനലിൽ 1-0 എന്ന ഗോൾ മാർജിനിലാണ് ഇന്ത്യ തോറ്റു പുറത്തായത്.

മത്സര അനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങളെ എത്തരത്തിൽ മനസ്സിലാക്കുന്നുവെന്ന് ബിബിയാനോ വിശദീകരിച്ചു  "ഇത്തരം മത്സരങ്ങളെ നോക്കി കാണുന്ന രീതി തന്നെ മാറും. അങ്ങനെയാണ് സ്‌കൗട്ടിങ്ങിൽ മാറ്റങ്ങൾ വരുന്നത്; ജപ്പാൻ, സൗത്ത് കൊറിയ തുടങ്ങിയ ടോപ് ടീമുകൾക്കെതിരെ എത്തരത്തിലുള്ള കളിക്കാരെയാണ് വേണ്ടതെന്നു മനസ്സിലാക്കാൻ സാധിക്കും. മുൻപുള്ള അണ്ടർ 16 ടീമിൽ നിന്നും ഒത്തിരി കാര്യങ്ങൾ ഞങ്ങൾ മനസ്സിലാക്കി. എന്റെ കുട്ടികളിൽ എനിക്ക് വിശ്വാസമുണ്ട്. നമ്മുടെ രാജ്യത്തിന് അഭിമാനിക്കാൻ ഉതകുന്നത് അവർ നേടിയെടുക്കുമെന്ന് ഞാൻ കരുതുന്നു "

https://youtu.be/dv2W1OiFy4o

കൊറോണ പ്രശ്നത്തിനിടെ എത്തരത്തിലാണ് കളിക്കാർ ഫിട്നെസ്സും നിലനിർത്തുന്നതെന്നും മറ്റും ബിബിയാനോ പറഞ്ഞു. ആഴ്ചയിൽ 3 ദിവസം വീഡിയോ കാൾ വഴിയാണ് പരിശീലനം നടക്കുന്നത്. കരുത്തു പകരുന്ന പരിശീലന രീതികൾ, ബോൾ കണ്ട്രോൾ, ഗോൾ കീപ്പിങ് എന്നീ മേഖലകൾ ശക്തിപ്പെടുത്തുന്ന പരിശീലനങ്ങൾ എന്നിവയാണ് നടത്തുന്നതെന്ന് ബിബിയാനൊ പറഞ്ഞു.

ഇപ്പോഴത്തെ അവസ്ഥ മാറിയാൽ കുറച്ചു ഇന്റർനാഷണൽ ടൂർണമെന്റുകൾ കളിക്കാൻ ടീമിന് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് നടന്നില്ലെങ്കിൽ നാട്ടിലെ നല്ല ലോക്കൽ ടീമുകളുമായി ഏറ്റുമുട്ടി മത്സര പരിചയം നേടിയെടുക്കാനാണ് ശ്രമം. അതിനെക്കുറിച്ചു അദ്ദേഹം പറഞ്ഞതിങ്ങനെ "ഞങ്ങൾ ഗോവയിൽ ചില മത്സരങ്ങൾ കളിക്കും, ഗോവ പ്രൊ ലീഗിലെ താഴെ റാങ്കിലുള്ള ടീമുകളുമായി കളിച്ചു നല്ല മത്സര പരിചയം നേടാനാണന് ശ്രമം. "

കളിക്കളത്തിൽ  ചുറ്റും എന്താണ് നടക്കുന്നതെന്ന കാര്യത്തിൽ  കളിക്കാരന്  കൃത്യമായ ബോധം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം  പറയുന്നു. അത് അവരുടെ പാസിങ്‌ മികവ് വർധിപ്പിക്കാൻ ഗുണകരമാകും, ഇത്‌ ഇൻഡോറിൽ പരിശീലിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈയൊരു കഴിവില്ലാതെ എ ഫ് സി ടൂർണമെന്റുകളിൽ വിജയിക്കുക്കുവാൻ ബുദ്ധിമുട്ടാണ്. "ഈയൊരു വിഷൻ ചെറിയ കാര്യമല്ല, അത് നമ്മളുടെ സബ് കോൺഷിയസ് മൈന്റിൽ നേടിയെടുക്കേണ്ട കാര്യമാണ്. അത് നേടിയെടുത്താൽ മറ്റൊരു തലത്തിലേക്ക് മാറാൻ അവർക്ക്  സാധിക്കും. കളിക്കാരാണെന്ന നിലയിൽ 16ആം വയസ്സിൽ തന്നെ കാര്യമായിട്ട് ഇതിൽ പ്രവർത്തിച്ചാൽ, അത് നേടിയെടുക്കാൻ സാധിക്കും. ഒരു കാര്യത്തിലാണ് എപ്പോഴും നോക്കാറുള്ളത് (ഫുട്ബോളിൽ ), പക്ഷെ സൈഡ് വശങ്ങളിലൂടെ നമുക്ക് എല്ലാം കാണാൻ സാധിക്കും "

കുറച്ചു കാലമായി അണ്ടർ 16 ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുന്നത് ബിബിയാനോ ഫെർണാണ്ടസാണ്. അദ്ദേഹം പരിശീലിപ്പിച്ച  2018ലെ ടീം  മികച്ച പ്രകടനം നടത്തിയതിനാൽ അദ്ദേഹം ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യൻ യുവ നിരയുടെ കഴിവിനെ കുറിച്ചും കളിയെ കുറിച്ചും മറ്റുള്ളവരെക്കാൾ മികച്ച ധാരണ അദ്ദേഹത്തിനുണ്ട്.

ബഹ്‌റൈൻ, ഉസ്‌ബെക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ തുടങ്ങിയ ടീമുകൾക്കെതിരെ വര്ഷങ്ങളായി കളിച്ച പരിചയ അനുഭവത്തിൽ ഇന്ത്യൻ കളിക്കാരും അവരും തമ്മിൽ വലിയൊരു അന്തരമില്ലെന്ന് ബിബിയാനൊ  പറഞ്ഞു. കുറച്ചുകൂടി വർക്ക്‌ ചെയ്യേണ്ടിയിരിക്കുന്നു, അത് ഇപ്പോൾ ടീം നടത്തുന്നുമുണ്ട്.

"ഭാവിയിൽ ഏഷ്യയിലെ ടോപ് 5 ടീമുകളിൽ ഒന്നായി ഇന്ത്യ മാറും " ബിബിയാനൊ പറഞ്ഞവസാനിപ്പിച്ചു.

Advertisement
Advertisement