ഫുട്ബോൾ ക്ലബ്ബ്കൾക്ക് തങ്ങളുടെ ആരാധകരുമായി നിരന്തരം സംവദിക്കാൻ സോഷ്യൽ മീഡിയ അനിവാര്യമാണ്.

ഐ.സ്‌.ൽ വന്നതിന് ശേഷം ഇന്ത്യൻ ഫുട്ബോൾ ഉയർച്ചയുടെ പാതയിലാണ്. കഴിഞ്ഞ വര്ഷത്തെയപേക്ഷിച്ച് 51 ശതമാനത്തിലധികം  വർധനയാണ് ഐ.സ്.ൽ കളികൾ കാണുന്നവരുടെ എണ്ണത്തിൽ വന്നത്. ഏതൊരു ക്ലബ്ബായാലും അവരുടെ ആരാധകരാണ് അവരുടെ നട്ടെല്ല്. അതുകൊണ്ട് ആരാധകരുമായി സംവദിക്കാൻ സോഷ്യൽ  മീഡിയ അത്യധികം പ്രധാനമാണ്. ഫേസ്ബുക്, ട്വിറ്റെർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയിൽ ഇന്ത്യൻ ക്ലബ്ബ്കൾ സജീവമാണ്. ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോള്ളോവെഴ്‌സുള്ള 5 ക്ലബ്ബ്കളേതൊക്കെയെന്ന് നോക്കാം.

5.ഫ് സി ഗോവ

ഫുട്ബോളിൽ മികച്ച പാരമ്പര്യമുള്ള സംസ്ഥാനമാണ് ഗോവ. അതുകൊണ്ട് തന്നെ അവിടെ നിന്നുള്ള ഐ.സ്.ൽ ക്ലബ്ബിന് മികച്ച പിന്തുണയും ലഭിക്കുന്നുണ്ട്. ലീഗിൽ ഏറ്റവും സ്ഥിരതയാർന്ന  ഫുട്ബോൾ പ്രകടനം  കാഴ്ചവെക്കുന്ന ക്ലബ്ബാണ് ഫ് സി ഗോവ. അതുകൊണ്ട് തന്നെ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പോലും ക്ലബ്ബിന്റെ ആരാധകരാണ്.

2015, 18 സീസണുകളിൽ ഫൈനലിൽ എത്തുകയും 2019-20 എ ഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ സ്റ്റേജിലേക്ക് ക്വാളിഫൈ ചെയ്യുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബാകാനും  ഗോവയ്ക്ക് കഴിഞ്ഞു. മികച്ച പ്രാദേശിക താരങ്ങളെ വളർത്തിയെടുക്കുന്നതിലും മികച്ച സ്‌കൗട്ടിങ്ങിലൂടെ നല്ല വിദേശ താരങ്ങളെ നേടിയെടുത്തതും അവരുടെ വിജയത്തിന്റെ പ്രധാന  കാരണങ്ങളാണ്.

ഇൻസ്റ്റാഗ്രാമിൽ 260, 000 ഫോള്ളോവെർസ്, ഫേസ്ബുക്കിൽ 448, 000 ഫോള്ളോവെർസ്, ട്വിറ്ററിൽ 333, 000 ഫോള്ളോവെർസ് എന്നിവയാണ് ഗോവയുടെ  സോഷ്യൽ മീഡിയ ഫോള്ളോവെഴ്സിന്റെ കണക്കുകൾ.

4.ചെന്നൈയിൻ ഫ് സി

മൊത്തം 15.5 ലക്ഷം സോഷ്യൽ മീഡിയ ഫോള്ളോവെഴ്‌സുമായി ചെന്നൈയിൻ ഫ് സി മികച്ച പിന്തുണ ഏറ്റുവാങ്ങുന്നുണ്ട്. ചെന്നൈ പട്ടണത്തെ പ്രധിനിധീകരിച്ചാണ് ക്ലബ്ബ് നിലനിൽക്കുന്നതെങ്കിലും, തമിഴ്നാട്ടിലെ ഏവരുടെയും ക്ലബ്ബായി ചെന്നൈയിൻ ഫ് സി കണക്കാക്കപ്പെടുന്നു. ക്രിക്കറ്റിന് മികച്ച വേരോട്ടമുള്ള സംസ്ഥാനത്ത് ഫുട്ബോളിനും ഒട്ടും ആവേശം കുറവില്ല എന്നതാണ് സത്യം.

സൂപ്പർ മച്ചാൻസ്, ബി സ്റ്റാൻഡ് ബ്ലൂസ് തുടങ്ങിയ ആരാധകൂട്ടം ക്ലബ്ബിനെ ജയത്തിലും തോൽവിയിലും ഒരുപോലെ ടീമിനെ പിന്തുണയ്ക്കുന്നു. 2 തവണ ഐ സ് ൽ കപ്പ് നേടിയതും 4 തവണ പ്ലേയോഫിൽ എത്തിയതും ഒത്തിരി ആരാധകരെ ടീമിന് നൽകാൻ സഹായിച്ചു.

കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെ നിന്ന് അവസാനം  ഫൈനലിൽ വരെയെത്താൻ ചെന്നൈയിൻ കാണിച്ച പോരാട്ട വീര്യം ഒരു ഇന്ത്യൻ ഫുട്ബോൾ ആരാധകനും മറക്കാൻ കഴിയില്ല.

3.ക്യുസ് ഈസ്റ്റ്‌ ബംഗാൾ

ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ ഏറ്റവും പ്രസിദ്ധമായ ഫുട്ബോൾ ക്ലബ്ബ്കളിൽ ഒന്നാണ് ഈസ്റ്റ്‌ ബംഗാൾ. കൊൽക്കത്തയിൽ ഫുട്ബോളിനോടുള്ള സ്നേഹത്തെ കുറിച്ച് എല്ലാവർക്കുമറിയാം. മോഹൻ ബഗാൻ – ഈസ്റ്റ്‌ ബംഗാൾ പോരാട്ടവും വളരെ പ്രസിദ്ധിയേറിയതാണ്.

29 തവണ ഐ.ഫ്.എ ഷെയിൽഡ്, 19 തവണ ഡ്യുറാൻഡ് കപ്പ്‌, 39 തവണ കൽക്കട്ട ഫുട്ബോൾ ലീഗ് എന്നിവ നേടിയത് മികച്ച ആരാധക പിന്തുണ ടീമിന്  നേടാൻ സഹായിച്ചു.  ഇന്ത്യൻ ക്ലബ്ബ്കളിൽ ഏറ്റവും കൂടുതൽ ഫേസ്ബുക്കിൽ ഫോള്ളോവെഴ്‌സുള്ള (13 ലക്ഷം ) ക്ലബ്ബ് ഈസ്റ്റ്‌ ബംഗാളാണ്. ക്ലബ്ബിന് 240, 000 ഫോള്ളോവെർസ് ട്വിറ്ററിലും, 61, 000 ഫോള്ളോവെർസ് ഇൻസ്റ്റാഗ്രാമിലുമുണ്ട്. ഐ സ് ൽ പ്രവേശനം കൂടിയുണ്ടായാൽ ഈസ്റ്റ്‌ ബംഗാളിന്റെ സോഷ്യൽ മീഡിയ ഫോള്ളോവെർസ് കൂടുമെന്ന കാര്യത്തിൽ തർക്കമില്ല.

2.എ ടി കെ

വര്ഷങ്ങളായി കൊൽക്കത്തയിലുള്ള മോഹൻ ബഗാൻ  ഈസ്റ്റ്‌ ബംഗാൾ  എന്നീ ക്ലബ്ബ്കളേക്കാൾ വളരെയധികം  സോഷ്യൽ മീഡിയ ഫോള്ളോവെഴ്‌സ് എ.ടി.കെയ്ക്കുണ്ട്. സൂപ്പർ താരങ്ങളെ സ്വന്തമാക്കിയതും, ആദ്യ സീസണിൽ തന്നെ കപ്പടിച്ചതും തുടക്കത്തിൽ തന്നെ ടീമിന് മികച്ച പിന്തുണ കിട്ടുന്നതിൽ കാരണമായി.

6 സീസണുകളിൽ നിന്ന് 3 ഐ സ് ൽ കിരീടങ്ങൾ നേടാൻ എ ടി കെയ്ക്കായി. ഇടയ്ക്ക് സ്റ്റേഡിയത്തിൽ വരുന്ന ആരാധകരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും പിന്നീട് സ്ഥിരതയാർന്ന പ്രകടനത്തിലൂടെ സ്റ്റേഡിയത്തിലും അല്ലാതെയും ആരാധ പിന്തുണ മികച്ച രീതിയിൽ സ്വന്തമാക്കാൻ ക്ലബ്ബിന് കഴിഞ്ഞു.

മോഹൻ ബഗാൻ ക്ലബ്ബുമായുമായുള്ള ലയനം കൂടി കഴിഞ്ഞതോടെ ഫോള്ളോവെഴ്സിന്റെ എണ്ണം കുത്തനെ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 എ ഫ് സി കപ്പിലെ ഗ്രൂപ്പ് സ്റ്റേജിലേക്ക് ക്വാളിഫൈ ചെയ്തതും ടീമിന് ഗുണം ചെയ്തു. എല്ലാ സോഷ്യൽ മീഡിയയും കൂടി നോക്കിയാൽ ടീമിന് മൊത്തം 16.7 ലക്ഷം ഫോള്ളോവെഴ്‌സുണ്ട്. ക്ലബ്ബിന് 10, 00, 000 ഫോള്ളോവെർസ് ഫേസ്ബുക്കിലും, 4, 70, 000 ഫോള്ളോവെർസ് ട്വിറ്ററിലും, 2,00,000 ഫോള്ളോവെർസ് ഇൻസ്റ്റാഗ്രാമിലുമുണ്ട്.

1.കേരള ബ്ലാസ്റ്റേഴ്‌സ്

സോഷ്യൽ മീഡിയിൽ  ഇന്ത്യൻ ഫുട്ബോൾ  അടക്കി വാഴുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ്. കേരളത്തിലെ ഒന്നാം നമ്പർ കായിക വിനോദമാണ് ഫുട്ബോൾ. കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ സ്വന്തം ക്ലബ്ബാകാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. സച്ചിൻ ടെണ്ടുൽക്കർ എന്ന മഹാന്റെ പിന്തുണ കൂടി കിട്ടിയത്  ആരാധകരുടെ പിന്തുണയ്ക്ക് ബലമേറി.

മഞ്ഞപ്പട എന്ന ആരാധക കൂട്ടായ്മ തന്നെയാണ് സോഷ്യൽ മീഡിയയിൽ ക്ലബ്ബിന്റെ ഫോള്ളോവെഴ്സിൽ ഏറിയ പങ്കും. കഴിഞ്ഞ ഏപ്രിൽ മാസം  ലോകത്തെ രണ്ടാമത്തെ ഏറ്റവും സോഷ്യൽ മീഡിയ  എൻഗേജ്മെന്റുള്ള ഫുട്ബോൾ ക്ലബ്ബെന്ന ഖ്യാതി കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു.  കേരളത്തിലെ ഇന്റർനെറ്റ്‌ പെനെട്രേഷനിലുള്ള ഉയർന്ന തോതും ഇതിന് കാരണമായി.

രണ്ട് തവണ ഐ സ്‌ ൽ ഫൈനലിൽ എത്തിയത് ആരാധകരുടെ എണ്ണത്തിൽ  വർധനയുണ്ടാകാൻ കാരണമായി. പിന്നീട് മികച്ച പ്രകടനം കാഴ്ചവെക്കാൻ ടീമിന് കഴിഞ്ഞില്ലെങ്കിലും,  മഞ്ഞപ്പടയെന്ന ആരാധക കൂട്ടായ്മ ജയത്തിലും തോൽവിയിലും ക്ലബ്ബിന് പിന്തുണ നൽകിയികൊണ്ടിരുന്നു.  കേരള ബ്ലാസ്റ്റേഴ്സിന് 11 ലക്ഷം ഫോള്ളോവെർസ് ഫേസ്ബുക്കിലും, 18 ലക്ഷം ഫോള്ളോവെർസ് ട്വിറ്ററിലും 14 ലക്ഷം ഫോള്ളോവെർസ് ഇൻസ്റാഗ്രാമിലുമുണ്ട്. 

For more updates, follow Khel Now on Twitter and join our community on Telegram.