Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

മലപ്പുറം മഞ്ചേരിയിൽ സ്വപ്‌ന പദ്ധതികൾ പ്രഖ്യാപിച്ച് ലൂക്ക സോക്കർ ക്ലബ്

Published at :June 28, 2021 at 3:05 PM
Modified at :June 28, 2021 at 3:05 PM
Post Featured Image

Dhananjayan M


ക്ലബ്ബിന്റെ പദ്ധതികളെ പറ്റി ലൂക്കയുടെ പരിശീലകനും സ്ഥാപകനുമായ നവാസ് സംസാരിക്കുന്നു.

ഫുട്ബോളിന്റെ മക്കയായ മലപ്പുറത്ത് രൂപം കൊണ്ട ഫുട്ബോൾ ക്ലബാണ് ലൂക്ക സോക്കർ ക്ലബ്. 2017 ൽ ഒരു അക്കാദമിയായി രൂപം കൊണ്ട ക്ലബ് 2019 ലാണ് ഒരു പ്രൊഫഷണൽ ക്ലബായ് മാറിയത്. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏതൊരു ക്ലബ്ബിനും മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് ലൂക്ക സോക്കർ ക്ലബ് നടത്തുന്നത്. സ്ഥാപിതമായത് മുതൽ കേരള ഫുട്ബോളിന്റെ വളർച്ചക്ക് ഉതകുന്ന പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. നിലവിൽ കേരള പ്രീമിയർ ലീഗിൽ കളിക്കുന്ന ടീമാണ് ലൂക്ക.

കഴിഞ്ഞ ദിവസം ലൂക്ക സോക്കർ ക്ലബ് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ‘ലൂക്ക സോക്കർ ഹബ്’ എന്ന ക്ലബ്ബിന്റെ സ്വപ്ന പദ്ധതിയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടുകയുണ്ടായി. മലപ്പുറം മഞ്ചേരിയിൽ ഒൻപത് ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ പദ്ധതിയിൽ ഒരു ഫുട്ബോൾ ക്ലബ്ബിന്റെ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ്. പൂർണ്ണ വലുപ്പത്തിലുള്ള പ്രകൃതിദത്ത പുൽമൈതാനം, 7500 പേർക്ക് ഇരിക്കാവുന്ന ഒരു സ്റ്റേഡിയം, ഒരു ആർട്ടിഫിഷ്യൽ ടർഫ്, ഹോസ്റ്റലുകൾ, കാന്റീനുകൾ, ഒരു റീഹാബിലേഷൻ ആൻഡ് പെർഫോമൻസ് സെന്റർ, ഫിസിയോതെറാപ്പി സെന്റർ, ജിമ്മുകൾ, നീന്തൽകുളം, വിനോദ ഉപാധികൾ മുതലായവ എല്ലാം ഉൾപ്പെടുന്നു.

പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ പരിശീലകനും ലൂക്ക ക്ലബ് സ്ഥാപകനുമായ നവാസ് ലൂക്കയെ  ഖേൽ നൗ ബന്ധപെട്ടു .ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസമായ ലൂക്ക ടോണിയുടെ കടുത്ത ആരാധകനായ നവാസ്,ലൂക്ക സോക്കർ ഹബ് എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ചും പ്രാദേശികമായുള്ള ഫുട്ബോളിന്റെ വളർച്ചയെ ഈ പ്രൊജക്റ്റ് എങ്ങനെ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

[KH_ADWORDS type="4" align="center"][/KH_ADWORDS]

ലൂക്ക സോക്കർ ഹബ് എന്ന ആശയത്തിന് പിന്നിൽ

A render of Luca Soccer Hub, designed by Richu Shahsadh and Swathi Krishna PS for Studio Cornerstone

“ഏതൊരു ഫുട്ബോൾ ക്ലബ്ബിനും അക്കാദമിക്കും നന്നായി പ്രവർത്തിക്കാനായി അവർക്ക് ആവശ്യമായ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്ന് അവരുടെ താരങ്ങൾക്ക് പരിശീലനം നൽകാനും വികസിപ്പിക്കാനുമുള്ള സൗകര്യങ്ങളാണ്. ഈ താരങ്ങൾ ഇല്ലാതെ ഒരു ക്ലബിനും അവരുടെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ കഴിയില്ല. ഈ കാരണത്താലാണ് ഞങ്ങൾ ഈ പ്രീജക്റ്റുമായി മുന്നോട്ട് വന്നത്. ഈ പ്രോജക്ടിന്റെ സഹായത്തോടെ, ഞങ്ങളുടെ കളിക്കാരുടെ വികസനത്തിന് സഹായിക്കാൻ ഞങ്ങൾക്ക് കഴിയും. ഭാവിയിലേക്ക് വളരെ ദൂരം മുന്നേറുന്നതിനായി ഈ പ്രൊജക്റ്റ് ഞങ്ങളെ ഇന്ത്യയിലെ മികച്ച ക്ലബ്ബുകളിലൊന്നായി സാവധാനം മാറ്റുകയാണ് - ഇത് ഞങ്ങളുടെ ദീർഘകാല ലക്ഷ്യമാണ്, ” - നവാസ് ലൂക്ക സംസാരിച്ചു തുടങ്ങി.

“ഈ പ്രോജക്റ്റ് ഞങ്ങൾക്ക് ഫലപ്രദമായി തുടങ്ങുമ്പോൾ മറ്റ് ക്ലബ്ബുകൾക്കും ഈ രീതിയിൽ മുന്നോട്ട് വരാൻ പ്രചോദനമാകുമെന്ന് ഞങ്ങൾ കരുതുന്നു. ഉയർന്ന ഗതിയിൽ ചിന്തിക്കുമ്പോൾ ഈ ഒരു കാൽവെപ്പ് രാജ്യത്തെമറ്റ് ഫുട്ബോൾ ടീമുകൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരം മെച്ചപ്പെടുത്തുക മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ ഫുട്ബോൾ വ്യവസ്തിതിയും മെച്ചപ്പെടുത്തുന്നതിൽ ഒരു പങ്ക് വഹിക്കുകയും ചെയ്യും. ” - അദ്ദേഹം വ്യക്തമാക്കി.

COVID-19 നൽകിയ പ്രതിസന്ധി

COVID-19 എന്ന ഭീക്ഷണി ഇല്ലാതിരുന്നെങ്കിൽ, ഈ ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ ക്ലബ് കൂടുതൽ മുന്നേറുമായിരുന്നുവെന്ന് നവാസ് ലൂക്ക വെളിപ്പെടുത്തി.

“ കോവിഡ് -19 രൂപപ്പെടുത്തിയ പ്രതിസന്ധി അനുഭവിക്കാത്ത ഒരു ഫുട്ബോൾ ക്ലബും ഈ ലോകത്ത് ഇല്ല. ഞങ്ങളും ഈ വൈറസ് മൂലം ഒരുപാട്  പ്രതിസന്ധികളും പ്രശ്‍നങ്ങളും നേരിട്ടിട്ടുണ്ട്. ഞങ്ങളുടെ ചില ആശയങ്ങൾ പ്രാവര്ത്തികമാക്കാൻ സാധിച്ചിട്ടുമില്ല. ഈ ഒരു പകർച്ചവ്യാധി ഭീക്ഷണി ഇല്ലാതിരുന്നെങ്കിൽ ഈ പ്രോജക്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഒരു ഭാഗമെങ്കിലും ഞങ്ങൾക്ക് ഇപ്പോൾ പൂർത്തിയാക്കാമായിരുന്നു, ” - അദ്ദേഹം സംസാരിച്ചു.

“ ഓരോ സീസണിന് മുന്നോടിയായും അടുത്ത രണ്ട് മൂന്ന് വർഷത്തേക്ക് ക്ലബ് നടത്താനുള്ള ധനസമാഹരണത്തിനുള്ള പദ്ധതികൾ മുന്നോട്ട് വെക്കും. അതിനാൽ തന്നെ ഞങ്ങൾക്ക് വലിയതോതിലുള്ള പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല.  എന്നിരുന്നാലും, ഈ കൊറോണ വൈറസും കോവിഡ് മഹാമാരിയും കാരണം ഞങ്ങൾക്ക് ഞങ്ങളുടെതായ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട് എന്ന ഞാൻ സമ്മതിക്കുന്നു.” - അദ്ദേഹം കൂട്ടിച്ചേർത്തു.

ആസൂത്രണം ചെയുന്ന സൗകര്യങ്ങൾ

The club aim to include hostels, a natural grass turf and swimming pools as part of the Luca Soccer Hub project

മുകളിൽ സൂചിപ്പിച്ചതുപോലെ,ഹബ്ബിന് വേണ്ടിയുള്ള ഒൻപത് ഏക്കർ സ്ഥലത്ത് ക്ലബ്ബിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും കൊണ്ട് വരാൻ ലൂക്ക സോക്കർ ക്ലബ് ലക്ഷ്യമിടുന്നു.

പ്രകൃതിദത്തമായ ഒരു പുൽമൈതാനത്തിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ.  ദേശീയ തലത്തിലുള്ള ടൂർണമെന്റുകളിൽ ഞങ്ങൾ ആതിഥേയത്വം വഹിക്കുകയാണെങ്കിൽ ഇത്തരമൊരു മൈതാനം നിര്ബന്ധമാണ്.  കളിക്കാരുടെ പരിശീലന വേളയിൽ അവരുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനും പരിക്കുകൾ ഒഴിവാക്കുന്നതിനും പ്രകൃതിദത്ത പുല്ല് കൊണ്ടുള്ള ഗ്രൗണ്ടുകൾ പ്രധാന പങ്ക് വഹിക്കുന്നു. ”

“ എന്നാൽ,കേരളത്തിലെ കാലാവസ്ഥ കണക്കിലെടുക്കുമ്പോൾ ഒരു വർഷം മുഴുവനായും നമുക്ക് ഈ മൈതാനം ഉപയോഗിക്കാൻ കഴിയില്ല.  ജൂൺ മുതൽ സെപ്തംബർ വരെ മാത്രം നീണ്ടു നിൽക്കുന്ന മഴക്കാലം കണക്കിലെടുക്കുമ്പോൾ ഞങ്ങൾക്ക് മറ്റ് വഴികൾ നോക്കേണ്ടി വരും. അതിനാലാണ് കൃത്രിമ ടർഫ് എന്ന ഒരു ആശയത്തിൽ കൂടി ഞങ്ങൾ എത്തി നിൽക്കുന്നത്. ലൂക്ക സോക്കർ ഹബ്ബിൽ ഫിഫയുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്ന രണ്ടു തരത്തിലുള്ള ഗ്രൗണ്ടുകളും ഉണ്ടാകും. ഞങ്ങളുടെ വിവിധ പ്രായ വിഭാഗത്തിലുള്ള ടീമുകൾ ദിവസം മുഴുവനും പരിശീലനത്തിനും മറ്റ് മത്സരങ്ങൾക്കുമായി ഗ്രൗണ്ട് ഉപയോഗിക്കുന്നതിനാൽ ഞങ്ങൾ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യില്ല.” - അദ്ദേഹം കൂട്ടിച്ചേർത്തു.

[KH_ADWORDS type="3" align="center"][/KH_ADWORDS]

കൂടാതെ 160 പേർക്ക് താമസിക്കാൻ സാധിക്കുന്ന ഹോസ്റ്റലുകൾ ഒരുങ്ങുന്നുണ്ട് എന്നും കൂടാതെ, ഇരുപതുപേരെ വെച്ച ഉൾകൊള്ളാൻ സാധിക്കുന്ന മൂന്ന് ഡോർമിറ്ററികളും ഹബ്ബിൾ ഉണ്ടാകും എന്നും അദ്ദേഹം സൂചിപ്പിച്ചു.

“ഞങ്ങൾ ടൂർണമെന്റുകൾ സംഘടിപ്പിക്കുമ്പോൾ, ഇവിടെ കളിക്കാൻ എത്തുന്ന ടീമുകൾക്കും ഈ താമസ സൗകര്യം ഉപയോഗിക്കാവുന്നതാണ്. താമസസൗകര്യം ഞങ്ങൾ നൽകുമ്പോൾ കൂടുതൽ ക്ലബ്ബുകളെ ഞങ്ങൾക്ക് മത്സരങ്ങൾക്കായി ഇവിടേക്ക് ക്ഷണിക്കാൻ എളുപ്പമാണ്. അത് വഴി ഞങ്ങളുടെ താരങ്ങൾക്ക് മത്സര പരിചയവും ലഭിക്കും.” - നവാസ് ലൂക്ക വെളിപ്പെടുത്തി.

ക്ലബ്ബിൻറെ ഭാവി പദ്ധതികളെ ലൂക്ക സോക്കർ ഹബ് എങ്ങനെ സ്വാധീനിക്കും

“ ക്ലബിന് ഇതിനകം മുഴുവൻ സമയ റെസിഡൻഷ്യൽ പരിശീലന പരിപാടികൾ നടത്തുന്നുണ്ട്. പക്ഷെ പലപ്പോഴും അവ വാടക അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്. എന്നാൽ,  ഈ പ്രോജക്റ്റ് പൂർത്തിയാകുമ്പോൾ, വലിയ മാറ്റങ്ങളുണ്ടാകും, ”

“ ക്ലബ്ബിന്റെ അണ്ടർ 18, അണ്ടർ 17, അണ്ടർ 16, അണ്ടർ 15 യൂത്ത് ടീമുകൾക്കായി ഞങ്ങൾക്ക് ദീർഘകാലത്തേക്കുള്ള പരിശീലന പദ്ധതികളുണ്ട്. അതോടൊപ്പം മലബാർ മേഖലയിലെ കായികരംഗത്തിന്റെ, പ്രത്യേകിച്ച് അടിത്തട്ടിലുള്ള സിസ്റ്റത്തിന്റെ സമഗ്രവികസനത്തിനായി ലൂക്ക സോക്കർ ഹബ് ഉപയോഗിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. എല്ലാം ശരിയായി മുന്നോട്ട് പോകുകയാണെങ്കിൽ, ഇതുമായി ബന്ധപ്പെട്ട് ചില വലിയ പ്രഖ്യാപനങ്ങൾ‌ വരും മാസങ്ങളിൽ ഉണ്ടാകും. കൂടാതെ , 2021 ഡിസംബറോടെ ഞങ്ങൾ കഴിവുള്ള താരങ്ങളെ സ്കൗട്ട് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.” - അദ്ദേഹം വ്യക്തമാക്കി.

സോക്കർ ഹബിന്റെ നിർമാണം

"ലൂക്ക സോക്കർ ഹബിന്റെ നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ തുടങ്ങും എന്ന് നവാസ് ലൂക്ക ഖേൽ നൗവിനോട് പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായാണ് നിർമാണം നടക്കുക. ആദ്യ ഘട്ടത്തിൽ ഫുട്ബോൾ പിച്ചുകൾ, ഹോസ്റ്റലുകൾ, അഡ്മിനിസ്ട്രേറ്റീവ് ഡിവിഷൻ എന്നിവ 2022 ഏപ്രിലിൽ പൂർത്തിയാക്കുന്ന രീതിയിൽ നിർമാണം ആരംഭിക്കും. തുടർന്ന് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഒരു ഭാഗം അവിടേക്ക് മാറ്റുകയും തുടർന്ന് രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്യും.”

“ മുന്നോട്ട് പോകുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചു ഞങ്ങൾക്ക് ആശങ്കയുണ്ട്. പക്ഷേ അതിനനുസരിച്ച് ഞങ്ങൾ കാര്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയും വരാനിരിക്കുന്ന മൂന്നാം തരംഗവും മുന്നിലുണ്ട്. എന്നിരുന്നാലും, അവയെല്ലാം തരണം ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ”അദ്ദേഹം വെളിപ്പെടുത്തി.

2020-21 സീസൺ

Luca Soccer Club
Luca SC in Kerala Premier League 2020-21

ക്ലബ്ബിന്റെ സ്വപ്ന പദ്ധതിയെക്കുറിച്ചു വളരെ വിശദമായി ചർച്ച ചെയ്ത ശേഷം, കഴിഞ്ഞ സീസണിലെ ക്ലബ്ബിന്റെ പ്രകടനത്തെക്കുറിച്ചും സംസാരിച്ചു.കഴിഞ്ഞ സീസൺ  കേരള പ്രീമിയർ ലീഗിൽ ലൂക്കാ എസ്‌സി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും നോക്കൗട്ടിലേക്ക് മുന്നേറുറാൻ സാധിച്ചില്ല. എങ്കിലും ആ സീസൺ പോസിറ്റീവ് ആയി ചിന്തക്കാവുന്ന പല കാര്യങ്ങളും നൽകിയതായി നവാസ് സൂചിപ്പിച്ചു.

“ കഴിഞ്ഞ സീസൺ നൽകിയ ഏറ്റവും മികച്ച കാര്യം ടൂർണമെന്റിന് വേണ്ടി ഞങ്ങൾക്ക് കൃത്യമായ മുന്നൊരുക്കങ്ങൾ നടത്താൻ സാധിച്ചു എന്നതാണ്.  സീസണുകളിൽ പങ്കാളിത്തം എന്ന മനോഭാവം മാത്രം ഉണ്ടായിരുന്ന ക്ലബ്ബിൽ നിന്ന് കഴിഞ്ഞ സീസണിന് മുന്നോടിയായി ആളുകൾ കൂടുതൽ പ്രതീക്ഷിച്ചു തുടങ്ങി. അത് ഞങ്ങളെ സംബന്ധിച്ച് ഏറ്റവും നല്ലൊരു കാര്യമാണ്. ഞങ്ങളുടെ താരങ്ങൾ ക്ലബിന് വേണ്ടി 100 ശതമാനം നൽകിയെങ്കിലും പ്രതീക്ഷിച്ച റിസൾട്ട് ലഭിച്ചില്ല.” - അദ്ദേഹം പറഞ്ഞു.

[KH_RELATED_NEWS title="Related News |Article Continues Below"][/KH_RELATED_NEWS]

ഐ-ലീഗ്, ഐ‌എസ്‌എൽ പ്രവേശനം

കഴിഞ്ഞ സീസൺ ഐ-ലീഗിൽ പങ്കെടുക്കാൻ ലൂക്ക ശ്രമിച്ചിരുന്നു. ലീഗിലേക്ക് കോർപ്പറേറ്റ് എൻട്രി വഴി പ്രവേശനത്തിനായി ഒരു ബിഡ് സമർപ്പിക്കാൻ അവർ ശ്രമിച്ചെങ്കിലും പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു. എന്നിരുന്നാലും ഐ ലീഗും ഐഎസ്എല്ലും അവരുടെ ലക്ഷ്യങ്ങളിൽ ഒന്ന് തന്നെയാണ്.

കഴിഞ്ഞ സീസണിൽ എന്താണ് സംഭവിച്ചതെന്നും ടീമിന്റെ ഭാവിയിലേക്കുള്ള ലക്ഷ്യങ്ങളെ പറ്റിയും പങ്കുവെച്ചുകൊണ്ടാണ് നവാസ് ലൂക്ക അഭിമുഖം അവസാനിപ്പിച്ചത്.

“കഴിഞ്ഞ സീസണിൽ ഞങ്ങൾ ഐ-ലീഗിലേക്ക് പ്രവേശനം നേടിയിരുന്നെങ്കിൽ, സമയപരിമിതി മൂലം ദേശീയ ലീഗിന്റെ നിലവാരത്തിലേക്കുള്ള ഒരു ടീമിനെ വികസിപ്പിക്കാനും അതിനുള്ള സൗകര്യങ്ങൾ ഒരുക്കാനും വളരെ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് ആ ശ്രമം ഉപേക്ഷിക്കുകയും ലോവർ ലീഗുകളിലൂടെ മുന്നേറി ദീശീയ ലീഗുകളിലേക്ക് സ്ഥാനക്കയറ്റം നേടുന്ന പദ്ധതികൾക്ക് അടിത്തറയിട്ടത്. “

“ക്ലബ്-ലൈസൻസിംഗ് മാനദണ്ഡങ്ങൾ പാലിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ രണ്ടാം ഡിവിഷൻ ലീഗിൽ പങ്കെടുക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പതുക്കെ പതുക്കെ ഞങ്ങൾ അവിടെ നിന്ന് മുന്നേറും. 2027 അല്ലെങ്കിൽ 2028 വർഷത്തോടെ ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുക എന്നതാണ് ഇന്ന് ഞങ്ങളുടെ ലക്ഷ്യം.” - അദ്ദേഹം അവസാനിപ്പിച്ചു.

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement