Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

സോഷ്യൽ മീഡിയ ഭരിക്കുന്ന ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ

Published at :June 16, 2020 at 3:00 AM
Modified at :June 16, 2020 at 3:11 AM
Post Featured Image

Jouhar Choyimadam


ഇന്ത്യൻ ഫുട്ബോൾ താരങ്ങളിൽ സോഷ്യൽ മീഡിയയിൽ മേൽക്കൈ ഇവർക്ക് ആണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഫുട്ബോൾ ഇന്ത്യയിൽ ജനപ്രീതിയുടെ പുതിയ ഉയരത്തിലേക്ക് കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്.  തിരക്കേറിയ  ഗാലറി സ്റ്റാൻഡുകൾ മാത്രമല്ല, സോഷ്യൽ മീഡിയയിൽ ആരാധകർ ഇന്ത്യൻ ഫുട്ബോൾ താരങ്ങളെ പിന്തുടരുന്നത് ഇന്ത്യൻ ഫുട്ബോളിനുള്ള അംഗീകാരത്തിന്റെ മറ്റൊരു ഉദാഹരണമാണ്.  ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) ആരംഭിച്ചത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, ട്വിറ്റർ എന്നിവയിൽ കളിക്കാർക്ക് വളരെയധികം ആരാധകരെ ലഭിക്കുന്നതിന് കാരണമായി.

 സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന 10 കളിക്കാരെ നമുക്ക് പരിശോധിക്കാം.

10. ധീരജ് സിങ്‌ - 158.4k

ഫിഫ അണ്ടർ 17 ലോകകപ്പിനിടെ ശ്രദ്ധേയനായ ഗോൾ കീപ്പർ ആണ് ധീരജ് സിങ്, അവിടെ ലൂയിസ് നോർട്ടൺ ഡി മാറ്റോസിനു കീഴിൽ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറായിരുന്ന താരം തുടർന്ന്  ആരാധകരുടെ പ്രിയപ്പെട്ട ക്ലബ്ബ് ആയ കേരളാ ബ്ലാസ്റ്റേഴ്സിൽ ചേർന്നു.  ഇത് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സിന്റെ  എണ്ണത്തിൽ വൻ വർദ്ധനവ് സൃഷ്ടിച്ചു.  സ്കോട്ടിഷ് ടോപ്പ് ടയർ ക്ലബ്ബായ മദർ‌വെൽ എഫ്‌സിയിലേക്ക് ഉള്ള അദ്ദേഹത്തിന്റെ ട്രയൽ താരത്തിനെ വാർത്തകളിൽ നിറച്ചു നിർത്തി.

 19 കാരനായ മണിപ്പൂരി കസ്റ്റോഡിയന് ഫേസ്ബുക്കിൽ 39 k ഫോളോവേഴ്‌സും ട്വിറ്ററിൽ 1.4 k ഫോളോവേഴ്‌സും, ഇൻസ്റ്റാഗ്രാമിൽ 118 k ഫോളോവേഴ്‌സും ഉണ്ട്.  എന്നാൽ ഈ  യുവ ഗോൾകീപ്പർ ഇതുവരെ  സീനിയർ ദേശീയ ടീമിൽ തന്റെ അരങ്ങേറ്റം കുറിച്ചിട്ടില്ല.

9. ആഷിക് കരുണിയൻ - 162.4 k

 22 കാരനായ ബെംഗളൂരു എഫ്‌സി വിംഗറിന് ടീമിലെ വമ്പൻ താരങ്ങളേക്കാൾ നിരവധി ആരാധകരുണ്ട്.  എഫ്‌സി പുണെ സിറ്റിയിൽ  തുടക്കം കുറിച്ച ഈ താരം അന്നേ ആരാധകർക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു, കൂടാതെ സ്പാനിഷ് ലാലിഗ ടീമായ വില്ലാറയലിലേക്ക് നടത്തിയ ട്രയൽസിലും താരം എത്തിയിരുന്നു.

 ദേശീയ ടീമിനായി 16 കളികളിൽ ആഷിഖ് കളിച്ചിട്ടുണ്ട്.  ആഷിക്കിന്റെ ട്വിറ്ററിന് ഏകദേശം 1.4 k ഫോളോവേഴ്‌സ് ഉണ്ട്, ഫേസ്ബുക്ക് പേജിന് 44 k, ഇൻസ്റ്റാഗ്രാമിന് 117 k  എന്നിങ്ങനെയാണ് ഫോളോവേഴ്‌സിന്റെ എണ്ണം.

8. അനസ് എടത്തൊടിക - 178.1 K

 33 കാരനായ സെന്റർ ബാക്ക് 2019 ൽ  അന്താരാഷ്ട്ര  ഫുട്ബോളിൽ നിന്നുള്ള തന്റെ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും പിന്നീട്  കോച്ച്ഇഗോർ സ്റ്റിമാക് അദ്ദേഹത്തെ ദേശീയ ടീമിലേക്ക്  തിരിച്ചുവിളിച്ചു.  നിലവിലെ എടികെ ഡിഫെൻഡർ കേരള ബ്ലാസ്റ്റേഴ്സ്, ജംഷദ്‌പൂർ എഫ്‌സി, മോഹൻ ബഗാൻ എന്നിവിടങ്ങളിൽ കളിക്കുന്നതിനിടെ നിരവധി ആരാധകരെ നേടി.

 അദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിൽ 15.1 K ഫോളോവേഴ്‌സും ഇൻസ്റ്റാഗ്രാമിന് 163 K യുമുണ്ട്.  പക്ഷേ, അദ്ദേഹത്തിന് ഒരു ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഇല്ല.

7. മുഹമ്മദ് റാഫി - 189.6 K

 38-കാരനായ ഈ മലയാളി സ്‌ട്രൈക്കറിന് ഹെഡറുകൾ സ്കോർ ചെയ്യാനുള്ള കഴിവിന് ഉള്ള അംഗീകാരം എന്ന പോലെ "ദി ഹെഡ്മാസ്റ്റർ" എന്ന വിളിപ്പേരുണ്ട്.  2009 ൽ അദ്ദേഹം ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചു, പക്ഷേ ദേശീയ ടീമിന്റെ ഭാഗമായി കൂടുതൽ ശോഭിക്കാൻ റാഫിക്ക് കഴിഞ്ഞില്ല

 എന്നിരുന്നാലും, എടി‌കെ, ചെന്നൈയിൻ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ക്ലബ്ബുകളിൽ കളിച്ചതിലൂടെ അദ്ദേഹം സോഷ്യൽ മീഡിയയിൽ  ആരാധരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാക്കി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ ഏകദേശം 15.1 k ഫോളോവേഴ്‌സ് ഉണ്ട്, അതേസമയം അദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിൽ ഫോളോവേഴ്സ് 3.5 kയിൽ കൂടുതൽ ഉണ്ട്, പക്ഷേ ഇതുവരെയും റാഫിക്ക് നീല ടിക്ക് ലഭിച്ചിട്ടില്ല.  അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാമിൽ 171 k ഫോളോവേഴ്‌സ് ഉണ്ട്.

6. ഗുർപ്രീത് സിംഗ് സന്ധു - 299.3 k

 28 കാരനായ ബെംഗളൂരു  എഫ് സി താരം നിരവധി തവണ ദേശീയ ടീമിനായി ഗ്ലൗസ് ധരിച്ചിട്ടുണ്ട്.  ഈസ്റ്റ് ബംഗാളിലെയും മോഹൻ ബഗാനിലെയും അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ നാളുകൾ മുതൽ  ആരാധകരേ സൃഷ്ടിച്ച ഗുർപ്രീത് നോർവീജിയൻ ടീമായ സ്റ്റാബെക് എഫ്‌സിക്ക് വേണ്ടി യൂറോപ്പ ലീഗിൽ കളിക്കുന്ന കാലത്ത്‌ആരാധകരുടെ എണ്ണത്തിൽ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടാക്കിയത്

 ഫേസ്ബുക്കിൽ 114 k, ട്വിറ്ററിൽ 57.3 k, ഇൻസ്റ്റാഗ്രാമിൽ 128 k എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിൽ അദ്ദേത്തിന്റെ ആരാധക ബലം.

5. ജെജെ ലാൽപെക്ലുവ - 350 k

 ഐ‌എസ്‌എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഗോൾകോററാണ് “മിസോ സ്നൈപ്പർ”.  ചെന്നൈയിൻ എഫ്‌സിയിൽ കളിക്കുന്നതിനിടെ അദ്ദേഹം രണ്ട്  തവണ ഐ‌എസ്‌എൽ കിരീടങ്ങളിൽ മുത്തമിടാൻ ഭാഗ്യം ലഭിച്ച താരമാണ്.  വിവിധ വായ്പാ സമയങ്ങളിലായി മാരിനേഴ്സിനൊപ്പം ഐ-ലീഗ്, ഫെഡറേഷൻ കപ്പ് എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.

 പരിക്ക് കാരണം ഐ‌എസ്‌എല്ലിന്റെ  കഴിഞ്ഞ സീസൺ അദ്ദേഹം നഷ്‌ടപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരാധകർക്കിടയിൽ അദ്ദേഹത്തിന്റെ പ്രശസ്തിക്ക് ഒരു കുറവും വന്നിട്ടില്ല ട്വിറ്ററിൽ 41 k, ഫേസ്ബുക്കിൽ 87 k, ഇൻസ്റ്റാഗ്രാമിൽ 222 k. എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിൽ അദ്ദേത്തിന്റെ ആരാധക ബലം.

4. സന്ദേഷ് ജിംഗൻ - 478 k

 2014 മുതൽ ചണ്ഡിഗഡ് ഡിഫെൻഡർ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്നു. ബി‌എഫ്‌സി, ഡി‌എസ്‌കെ ശിവാജിയൻസ്, സ്‌പോർട്ടിംഗ് ഡി ഗോവ എന്നിവിടങ്ങളിൽ  ഒക്കെയായി നിരവധി ക്ലബ്ബുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തി ആയിരുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ആരാധക ക്ലബ്ബായ മഞ്ജപ്പടയുടെ എക്കാലത്തേയും പ്രിയങ്കരനുമായിരുന്ന താരമാണ് സന്ദേശ്

 26 വയസ്സ് മാത്രം പ്രായമുള്ള ഇദ്ദേഹം സ്‌ട്രൈക്കർമാരുടെ പേടിസ്വപ്നമാണ്.  കുറച്ചു മത്സരങ്ങളിൽ  ദേശീയ ടീമിന്റെ നായകനായും ജിംഗൻ പ്രവർത്തിച്ചിട്ടുണ്ട്.  അദ്ദേഹത്തിന് ട്വിറ്ററിൽ 148 k ഫോളോവേഴ്‌സ് ഉണ്ട്, ഇൻസ്റ്റാഗ്രാമിൽ 330 k ഉണ്ട്, എന്നാൽ ജിങ്കന് ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഇല്ല .

3. സഹൽ അബ്ദുൾ സമദ് - 496.4 k

 കേരള ബ്ലാസ്റ്റേഴ്സിലെ മറ്റൊരു മികച്ച താരമായ സഹൽ അബ്ദുൾ സമദിനെ ഇന്ത്യൻ ഫുട്ബോളിന്റെ അടുത്ത പോസ്റ്റർ ബോയ് ആയി ബൈചുങ് ബൂട്ടിയ, റെനെഡി സിംഗ്, ഐ എം വിജയൻ തുടങ്ങിയവർ ഇതിനോടകം തന്നെ പ്രശംസിച്ചു കഴിഞ്ഞു

 യുവ മിഡ്ഫീൽഡർ 2019 ൽ അന്താരാഷ്ട്ര ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ചു, അദ്ദേഹത്തിന്റെ പ്രകടനങ്ങളിലൂടെ  വളരെയധികം സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനെ സഹൽ നേടി.  അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ 6.4 k ഫോളോവേഴ്സ് ഉണ്ട് ഒപ്പം  ഫേസ്ബുക്ക് പേജിൽ 68 k ഫോളോവേഴ്‌സ് ഉണ്ട്,  ഉണ്ട്.  അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാമിൽ 422 k ഫോളോവേഴ്‌സ് ഉണ്ട്.

2. സി കെ വിനീത്- 1.01m

 ആഭ്യന്തര ഫുട്ബോളിലെ പതിവ് പ്രകടനമാണ് 32 കാരനായ ഫോർവേഡ് താരത്തിന് ഇത്ര പിന്തുണ നേടിക്കൊടുത്തത് എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും.  ജംഷദ്‌പൂരിൽ നിന്ന് ഈസ്റ്റ് ബംഗാളിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം ബെംഗളൂരു എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിൻ എന്നിവയ്ക്കായി കളിച്ചു.  2017 ൽ കട്ടക്കിൽ വെച്ച് മോഹൻ ബഗാനെതിരായ ബെംഗളൂരുവിന്റെ ഫെഡറേഷൻ കപ്പ് വിജയത്തിന് പിന്നിൽ  അധികസമയത്ത് വന്ന വിനീതിന്റെ ഇരട്ട ഗോളുകൾ ആയിരുന്നു.

 ദേശീയ ക്യാമ്പിലെ പതിവ് മുഖമല്ലെങ്കിലും ആരാധകർക്ക് അദ്ദേഹം അപരിചിതനല്ല.  അതിനാലാണ് ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് ഉള്ള കളിക്കാരനായി വിനീത് നിറഞ്ഞു നിൽക്കുന്നത്.  അദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിൽ 185 k ഫോളോവേഴ്‌സും ഫെയ്‌സ്ബുക്കിന് 351k യും ഇൻസ്റ്റാഗ്രാമിൽ 475 k ഫോളോവേഴ്‌സും ഉണ്ട്.

1. സുനിൽ ഛേത്രി - 3.3 മി

 ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസമാണ് ചേത്രി. ഇൻസ്റ്റാഗ്രാമിൽ ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സും ട്വിറ്ററിൽ 1.6 മില്യൻ ഫോളോവേഴ്സും ഉള്ള ഒരേയൊരു ഇന്ത്യൻ ഫുട്‌ബോൾ കളിക്കാരൻ ആണ് ഛേത്രി.  അദ്ദേഹത്തിന്റെ ഫോളോവേഴ്സിൽ ക്രിക്കറ്റ് താരങ്ങളും അഭിനേതാക്കളും നിരവധി അത്ലറ്റുകളും ഉൾപ്പെടുന്നു.

 നിലവിൽ സജീവമായി കളിക്കുന്ന അന്താരാഷ്ട്ര ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ അദ്ദേഹം രണ്ടാം സ്ഥാനത്താണ്, ലയണൽ മെസ്സിയെ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നിൽ ആണ് ഛേത്രിയുടെ സ്‌ഥാനം.  ബെംഗളൂരുവിൽ ചേരുന്നതിന് മുമ്പ് കൊൽക്കത്തയിലെ വമ്പൻ ക്ലബ്ബുകളിൽ കളിച്ച താരം കളിയോടുള്ള തന്റെ സമർപ്പണത്തിലൂടെ ക്യാപ്റ്റൻ, ലീഡർ, ലെജൻഡ് എന്നീ നിലകളിൽ ആരാധകർക്കിടയിൽ ഒരു പ്രത്യേക സ്ഥാനം നേടി.  അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ 617 k ഫോളോവേഴ്‌സും ഇൻസ്റ്റാഗ്രാമിന് 1.1 മില്യൺ ഫോളോവേഴ്‌സും ഉണ്ട്. 

For more updates, follow Khel Now on Twitter and join our community on Telegram.

Advertisement