Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

സന്ദേശ് ജിങ്കൻ: സഹലിനും താപ്പയ്ക്കും യൂറോപ്പിൽ കളിക്കാൻ കഴിയും

Published at :May 31, 2020 at 10:16 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : AIFF Media)

Gokul Krishna M


ഇന്ത്യൻ ഫുട്ബാൾ, തന്റെ പരിക്ക്, കൊറോണ പ്രശ്നം തുടങ്ങിയ കാര്യങ്ങളെ  കുറിച്ച് സന്ദേശ് ജിങ്കൻ മനസ്സ് തുറന്നു.

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മീഡിയ ഡിറക്ടറായ നിരഞ്ജൻ ദത്ത സന്ദേശ് ജിങ്കനുമായി നടത്തിയ ലൈവിലാണ് അദ്ദേഹത്തിന്റെ പരിക്കിനെ കുറിച്ചും, ബ്ലാസ്റ്റേഴ്‌സുമായുള്ള ഓർമകളെ  കുറിച്ചും പറഞ്ഞത്.

പരിക്ക് കാരണം മാസങ്ങൾ കളിയിൽ നിന്ന്  വിട്ടു നിന്നതിനെ കുറിച്ച് സന്ദേശ് പറഞ്ഞതിങ്ങനെ  "അത് വളരെ മടുപ്പിക്കുന്ന സമയമായിരുന്നു. ഏതു സ്‌പോർട് ആയാലും ഏതൊരു കളിക്കാരനും എപ്പോൾ വേണെമെങ്കിലും ഇത്തരത്തിലുള്ള പ്രശ്നം നേരിടാം. അത്  സംഭവിക്കുമ്പോൾ പക്വതയോടെ അങ്ങനെ മനസിലാക്കുകയാണ് ചെയ്യേണ്ടത്. അതെ, എനിക്ക് വിഷമം തോന്നിയിട്ടുണ്ട്, പക്ഷെ അതിന്റെ പേരിൽ എന്നോട് സിമ്പതിയോ മറ്റുള്ളവരുടെ സിമ്പതി നേടിയെടുക്കാനോ ശ്രമിച്ചിട്ടില്ല. ഇതെന്റെ ജോലിയുടെ ഭാഗമാണെന്ന് എനിക്കറിയാം, അതിനാൽ അതിൽ നിന്ന് ഞാൻ തിരിച്ചുവരുകയും ചെയ്യും. ഇതിനെ ഞാൻ ഒരു വെല്ലുവിളിയായിട്ടാണ് കാണുന്നത്, അതുകൊണ്ട് തന്നെ കളിയിലേക്ക് തിരിച്ചുവരാൻ എന്റെതായ സമയമെടുത്തു."

"ചില കളികൾ എനിക്ക് മിസ്സായി, പക്ഷെ ഇത്തരം കാര്യങ്ങൾ മുൻപും സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, സമയമെടുത്തു എന്റെ  പരിക്ക് മുഴുവൻ  ഭേദമാവാൻ കാത്തിരിക്കുകയാണ്. കളിക്കളത്തിൽ തിരിച്ചെത്തി, ദേശിയ ടീമിന് വേണ്ടിയും, എന്റെ ഭാവി ക്ലബ്ബിന് വേണ്ടിയും  കളിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. "

2022 ഫിഫ വേൾഡ് കപ്പ്‌ ക്വാളിഫിക്കേഷൻ മത്സരങ്ങളിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ 5 മത്സരങ്ങളിൽ നിന്ന് ഒരു വിജയം പോലും സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല.

"പരിക്ക് കാരണം ആ മത്സരങ്ങളിൽ കളിക്കാൻ കഴിയാത്തതിൽ എനിക്ക് വിഷമമുണ്ട്. ക്വാളിഫയിങ് മത്സരങ്ങൾ കളിക്കാൻ ഞാൻ വളരെ ആവേശത്തിലായിരുന്നു. കളികളുടെ നറുക്ക് വീണപ്പോൾ ഞങ്ങൾ  ഇപ്രകാരം വിചാരിച്ചിരുന്നു "അത് നേടിയെടുക്കാനുള്ള ഏറ്റവും നല്ല അവസരമാണുള്ളത് ", പക്ഷെ കാര്യങ്ങൾ വിചാരിച്ച പോലെ നടന്നില്ല. " - സന്ദേശ് പറഞ്ഞു.

"ഞങ്ങൾ  ഒമാനെതിരെ  തോറ്റ രീതി എന്നെ വിഷമിപ്പിച്ചിരുന്നു. ആ കളിയിൽ എന്നെ കൊണ്ട് കൂടുതൽ നന്നായി കളിക്കാൻ കഴിയുമായിരുന്നു. പരിക്ക് കാരണം കളിക്കാൻ കഴിയാത്ത അവസ്ഥയിൽ, എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ടീമിനെ മോട്ടിവേറ്റ് ചെയ്തു. പക്ഷെ പ്രതീക്ഷിച്ച രീതിയിൽ കാര്യങ്ങൾ സംഭവിച്ചില്ല. എല്ലാവരും അവരെകൊണ്ട്  ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തു. ചില സമയങ്ങളിൽ ജയിക്കും, ചിലപ്പോൾ തോൽക്കും, അതിനെ മാറ്റാൻ കഴിയില്ലല്ലോ."

"പരിശീലനത്തിലായാലും, കളിയിലും എല്ലാവരും മുഴുവൻ ശ്രമവും നടത്തിയിട്ടുണ്ട്. റിസൾട്ടുകൾ എന്തു തന്നെയായാലും, അതിൽ നിന്ന് പാഠം ഉൾകൊണ്ട്, ശക്തമായി തിരിച്ചു വരും. ഇന്ത്യയ്ക്ക് ഫുട്ബോളിൽ നല്ല ഭാവിയുണ്ട് "

അരങ്ങേറ്റം കുറിച്ച നാൾ മുതൽ ഇപ്പോൾ വരെയുള്ള കാലയളവിൽ ടീമിന്റെ ആത്മവിശ്വാസവും ആഗ്രഹവും വളരെയധികം വർധിച്ചതായി ജിങ്കൻ പറയുന്നു.

"2014ലാണ് ഞാൻ ഇന്ത്യയ്ക്ക് വേണ്ടി  അരങ്ങേറ്റം കുറിക്കുന്നത്. ഐ സ് ൽ പിന്നീട് വരുകയും, വെസ് ബ്രൗൺ, ആരോൺ ഹ്യൂഗ്സ് തുടങ്ങിയ   വിദേശ താരങ്ങളുടെ കൂടെ കളിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു. കുട്ടികാലത്ത് ടെലിവിഷനിൽ അവരുടെ കളി കാണാറുണ്ടായിരുന്നു, അവരെത്രത്തോളം മികവുറ്റ താരങ്ങളാണെന്ന് നല്ല ബോധ്യമുണ്ടായിരുന്നു. അവരുമായി കളിക്കാൻ വിചാരിച്ച പോലെ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.  അവരുടെ നല്ല കാലത്തല്ല ഇവിടെ കാളിച്ചതെന്നത് ശരി തന്നെ, എന്നിട്ടും അവർ വളരെ മികച്ചതായിരുന്നു. "

"അവരെപ്പോലെ ക്വാളിറ്റിയുള്ള വിദേശ ഇന്ത്യൻ താരങ്ങളുടെ കൂടെയുള്ള തുടർച്ചയായ കളികൾ ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകി. ചൈനയ്‌ക്കെതിരെയും ഖത്തറിനെതിരെയും നേടിയ സമനിലകൾ വളരെ മികച്ച കളികളായിരുന്നു. അതുകൊണ്ടാണ് അത്തരം വലിയ ടീമുകളുടെ കൂടെ സ്ഥിരമായി കളികൾ വെക്കണമെന്ന് പറയുന്നത്. "

6 വർഷം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചതിന് ശേഷം ക്ലബ്ബുമായി ജിങ്കൻ വേർപിരിഞ്ഞിരുന്നു. വിദേശത്ത് നിന്ന് ഓഫറുകൾ ലഭിച്ചെന്ന കാര്യത്തിലായിരുന്നു വേർപിരിയൽ. അതിനെ കുറിച്ച് സന്ദേശ് പറഞ്ഞതിങ്ങനെ "ഏതൊരു ഏഷ്യൻ കുട്ടിയുടെയും ആഗ്രഹമാണ് യൂറോപ്പിൽ പോയി ഏതെങ്കിലും വലിയ ലീഗുകളിൽ  കളിക്കുകയെന്നത്, അങ്ങനെ എനിക്കും ആഗ്രഹമുണ്ടായിരുന്നു."

"പക്ഷെ, അതെല്ലാർകും സാധ്യമാവാറില്ല.പല നിയമങ്ങളുടെ പരിമിതി മൂലം പലർക്കും അത്തരം കാര്യങ്ങൾക്ക് പോകാൻ സാധിക്കാറില്ല. ഭാഗ്യവശാൽ അവിടെ അത്തരത്തിൽ പോകാൻ സാധിച്ചാൽ കൂടുതൽ മെച്ചപ്പെടാൻ സാധിക്കും, അവിടെയുള്ള ഫുട്ബോളിന്റെ ക്വാളിറ്റി അത്ര മികച്ചതാണ് "

"പക്ഷെ പഴയ കാലവുമായി താരതമ്യപ്പെടുത്തിയാൽ വരും കാലത്തിൽ കൂടുതൽ ഇന്ത്യക്കാർക്ക് വിദേശ ലീഗുകളിൽ കളിക്കാൻ കഴിയും. പഴയതിനേക്കാൾ വിദേശത്ത് കൂടുതൽ അവസങ്ങൾ ഉണ്ട്. ഐ സ് ല്ലിൽ കളിച്ച വിദേശ താരങ്ങളെല്ലാം ഇന്ത്യൻ താരങ്ങളെ കുറിച്ച് നല്ല അഭിപ്രായമാണുള്ളത് " -ജിങ്കൻ പറഞ്ഞു

"സഹൽ, താപ്പ പോലുള്ള താരങ്ങൾക്ക് യൂറോപിയൻ ലീഗുകളിൽ കളിക്കാനുള്ള ക്വാളിറ്റിയുണ്ട്. കുറച്ചു വർഷങ്ങൾകൊണ്ട് താപ സ്പെയിനിലും, സഹൽ ജര്മനിയിലും കളിക്കാൻ സാധ്യതയുണ്ടെന്ന്  എനിക്ക് തോന്നുന്നു. "

"ഫുട്ബോൾ പുനരാരംഭിക്കുമ്പോൾ അടച്ച സ്റ്റേഡിയത്തിലായിരിക്കുമെന്ന് ഏകദേശം  ഉറപ്പാണ്. ആരാധകരാണ് സ്പോർട്സിനെ നിലനിർത്തുന്നത്. അതുകൊണ്ട് തന്നെ അവരുടെ ഇല്ലായ്മ വരുന്ന മാസങ്ങളിൽ നമുക്ക് മനസിലാവും. "

"ഫുട്ബോൾ എന്റെ പ്രൊഫഷൻ ആണ്. അതുകൊണ്ട് തന്നെ രാജ്യത്തിന് വേണ്ടിയോ ക്ലബ്ബിന് വേണ്ടിയോ ജോലി ചെയ്യാൻ പറഞ്ഞാൽ, അടച്ച സ്റ്റേഡിയമായാലും ജോലി ചെയ്തിരിക്കും. ആരാധകരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് അത്തരത്തിൽ അടച്ച സ്റ്റേഡിയത്തിൽ കളിനടത്തുന്നത്. അതുകൊണ്ട് തന്നെ എല്ലാ പ്രശ്നവും തീർന്നാൽ പഴയ പോലെ നമ്മൾക്ക് ഒരുമിച്ച് ഫുട്ബോൾ ആസ്വദിക്കാൻ കഴിയും. " - സന്ദേശ് പറഞ്ഞു.

Advertisement