Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

സ്‌കൗട്ടിങ് റിപ്പോർട്ട്‌ - ആയുഷ് അധികാരി : ഇന്ത്യൻ ആരോസിൽ നിന്നുള്ള അടുത്ത വൻ താരം

Published at :June 5, 2020 at 3:33 AM
Modified at :June 5, 2020 at 3:33 AM
Post Featured Image

Gokul Krishna M


ഭാവനസമ്പന്നമായ കളിശൈലികൊണ്ടും ശാരീരിക മേൽക്കോയ്മ കൊണ്ടും കളിയിൽ അധിപധ്യം നേടിയെടുക്കാൻ കെല്പുള്ള താരമാണ് 19 വയസ്സുകാരമായ ആയുഷ് അധികാരി.

പ്രായത്തിൽ കവിഞ്ഞ പക്വതയോടെ തന്റെ പ്രതിഭ തെളിയിക്കാൻ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ആരോസിന് വേണ്ടി കളിക്കുന്ന ആയുഷ്,  ആരോസ് ക്യാമ്പിൽ നിന്നുള്ള അടുത്ത വൻ താരമായി കണക്കാക്കപ്പെടുന്നു.

ഇന്ത്യയിലെ മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാളാവാൻ സാധ്യതയുള്ള ആയുഷ് അധികാരിയുടെ സ്‌കൗട്ടിങ് റിപ്പോർട്ട്‌ ഖേൽ നൗ പരിശോധിക്കുന്നു.

സ്‌കൗട്ടിങ് റിപ്പോർട്ട്‌

പേര്: ആയുഷ് അധികാരി

പ്രായം: 19

ജനനം: 30 ജൂലൈ 2000

പൊസിഷൻ: മിഡ്‌ഫീൽഡർ

ബാക്ക്ഗ്രൗണ്ട്

Ayush Adhikari

ഏഴാം വയസ്സിൽ തന്നെ കളി ആയുഷ് അധികാരി ഫുട്ബോളിലേക്ക് കടന്നുവന്നിരുന്നു. കായിക മേഖലയിലുള്ള കുടുംബ പശ്ചാത്തലമായതിനാൽ ഫുട്ബോളിലേക്ക്   കടന്നുവരാൻ ആയുഷിന് അത്     പ്രേരണയായി. ആയുഷിന്റെ അച്ഛൻ ഒരു ഫുട്ബോൾ അക്കാദമിയിലെ പരിശീലകനായിരുന്നു, അതുകൊണ്ട് തന്നെ വളരെ നേരെത്തെ തന്നെ ഫുട്ബോളിൻറെ ബാലപാഠങ്ങൾ ആയുഷിന് പകർന്നു നൽകാൻ അദ്ദേഹം ശ്രമിച്ചിരുന്നു.  കുട്ടികാലത്ത് ഒരിക്കൽ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കുന്ന ആയുഷിനെ കണ്ട അദ്ദേഹത്തിന്റെ അച്ഛൻ, ആയുഷിനെ അക്കാഡമിയിൽ ചേർത്തു. ആയുഷ് അക്കാഡമിയുടെ  ഭാഗമാവുകയും, പിന്നീട് ഫുട്ബോളാണ് തന്റെ മേഖലയെന്ന് മനസ്സിലാക്കുകയും ചെയ്തു.

പിന്നീട് അണ്ടർ 14 ട്രിയൽസിൽ ഡൽഹി സംസ്ഥനത്തിന് വേണ്ടി നടത്തിയ മികച്ച പ്രകടനത്തെ തുടർന്ന് ജർമനിയിലെ യു ഡ്രീം ഫുട്ബോൾ പ്രോഗ്രാമിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടുള്ള 4 വർഷം ബിറ്റ്ബർഗ്, ഹോഫൻഹെയിം തുടങ്ങിയ അക്കാഡമികളിൽ ആയുഷ് കഠിനാധ്വാനം ചെയ്തത് ഇന്നുള്ള ആയുഷിന്റെ വളർച്ചയുടെ കാരണം വെളിപ്പെടുത്തുന്നു.

തിരിച്ചു ഇന്ത്യയിലെത്തിയ അദ്ദേഹം, ഓസോൺ ഫ് സിയുടെ ഭാഗമാവുകയും, സന്തോഷ്‌ ട്രോഫിയിൽ ഡൽഹി ടീമിന്റെ ഭാഗമായി ടൂർണമെന്റിലെ ടോപ് സ്കോറെർ ആവുകയും ചെയ്തു.

പോസിറ്റീവ്സ്

ആയുഷിന്റെ ബോൾ കണ്ട്രോളും കളിയെ മനസ്സിലാക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ പ്രായത്തിലുള്ളവരേക്കാൾ ഒരു പടി മുകളിലാണ്. രോഹിത് ധനുവിനും വിക്രം പ്രതാപ് സിങ്ങിനുമൊക്കെ അദ്ദേഹം നൽകിയ പല പാസ്സ്കുകളും യൂറോപ്യൻ ഫുട്ബാളിന്റെ നിലവാരത്തിലുള്ളതായിരുന്നു. ജര്മനിയിലെ പരിശീലനം  അദ്ദേഹത്തിന്റെ  വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഇതിൽ നിന്ന് മനസിലാക്കാം.

സന്തോഷ്‌ ട്രോഫിയിൽ ടോപ് സ്കോറെർ ആവാൻ അദ്ദേഹത്തിന് സാധിച്ചത് അദ്ദേഹത്തിന്റെ ഗോളടിക്കാനുള്ള മികവ് പ്രകടമാക്കുന്നു. അദ്ദേഹത്തിന് ഉതകുന്ന പ്ലെയിങ് സ്റ്റൈലിൽ അവസരം ലഭിക്കുകയും, സ്വതസിദ്ധമായ രീതിയിൽ കളിക്കാനുള്ള സ്വാതന്ത്യവും ലഭിച്ചാൽ ഗോളുകൾ  നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിയും.

പോരായ്മകൾ

കളിക്കളത്തിൽ തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ ആയുഷ് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. ചില സമയങ്ങളിൽ ബോൾ കൂടുതൽ നേരം കാലിൽ വെക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കണം. ഫ്രീ കിക്കുകൾ എടുക്കുന്ന കാര്യത്തിലും അദ്ദേഹം മുന്നേറേണ്ടിയിരിക്കുന്നു.  കർവിങ് ഷോട്ടുകൾ എടുക്കാൻ അദ്ദേഹം മിടുക്കനാണെങ്കിലും, ഫ്രീകിക്കിൽ മികച്ചതാവാൻ ഇനിയും അദ്ദേഹം പരിശീലിക്കേണ്ടിയിരിക്കുന്നു. ആരോസിന് വേണ്ടി നല്ല ഫ്രീ കിക്കുകൾ എടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

സാമ്യത

സഹൽ അബ്ദുൽ സമ്മദിന്റെയോ ബ്രണ്ടൻ ഫെര്ണാണ്ടസിന്റെയോ കളി ശൈലിയുമായി സാമ്യമുണ്ടെങ്കിലും, അവരെക്കാൾ കൂടുതൽ കരുത്തുറ്റ കളിക്കാരാണ് ആയുഷ് അധികാരി. സമ്മർദ്ദ ഘട്ടങ്ങളിൽ പോലും സ്‌ട്രൈക്കർമാരെ കണ്ടെത്തി ഗോളവസരം സൃഷ്ഠിക്കാൻ അദ്ദേഹത്തിന് കഴിയും. ഫാറൂഖ് ചൗധര്യുടെ കളി ശൈലിയുമായും അദ്ദേഹത്തിന്റെ രീതികൾക്ക് സാമ്യതയുണ്ട്. ശാരീരിക മികവിലും, സ്കില്ലുകളിലും കൂടുതലായി അദ്ദേഹം ശ്രദ്ധ ചെലുത്തിയാൽ കരുത്തുറ്റ ഒരു ക്രീയേറ്റീവ് മിഡ്‌ഫീൽഡറെ ഇന്ത്യയ്ക്ക് ലഭിക്കും.

ഭാവി

കൂടുതൽ അധ്വാനം ചെയ്താൽ മാത്രമേ ഐ സ്‌ ൽ ടീമുകളിൽ അദ്ദേഹത്തിന് അവസരം ലഭിക്കുകയുള്ളു. അദ്ദേഹത്തിന്റെ ഭാവി ക്ലബ്ബിന്റെ കാര്യത്തിൽ ഇപ്പോഴും ഒരു തീരുമാനം ആയിട്ടില്ല.

Advertisement