Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

സുനിൽ ഛേത്രി: അറിവില്ലായ്മയിൽ നിന്നാണ് വംശീയത ഉണ്ടാവുന്നത്

Published at :June 13, 2020 at 2:33 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : AIFF Media)

Gokul Krishna M


ഇന്ത്യയുടെ അഭിമാനമായ സുനിൽ ഛേത്രി തന്റെ അന്താരാഷ്ട്ര ഫുട്ബോൾ  ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് 15 വർഷം.

വംശീയതയ്ക്ക് എതിരായി മനുഷ്യരാശി പ്രവര്ത്തിക്കണമെന്ന് സുനിൽ ഛേത്രി പറഞ്ഞു. എ.ഐ.ഫ്.ഫ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഛേത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

"വംശീയത വളരെയധികം വിഷമിപ്പിക്കും. അതിനുപിന്നിൽ ഒരുതരത്തിലുള്ള സത്യമോ യുക്തിയോ ഇല്ല. പക്ഷെ അതിനെ കുറിച്ച് കൂടുതൽ ആൾകാർക്ക് അവബോധം നൽകണം. വംശീയതയ്ക്ക് എതിരായി മനുഷ്യരാശി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. "- ഛേത്രി പറഞ്ഞു

"എന്തൊക്കെ തന്നെയായാലും, എല്ലാവർക്കും ഒരേ  മതവും, ജാതിയും, നിറവും തന്നെയാണ്. അതുകൊണ്ട് തന്നെ മറ്റൊരു സമൂഹത്തിലെ വ്യക്തിയെന്നോണം ഒരു വ്യക്തിയെ തരം താഴ്ത്തുന്നതിൽ എന്തുകാര്യം? "

https://youtu.be/rVYQgEGYPJ8

"അറിവില്ലായ്മയിൽ നിന്നാണ് വംശീയ ചിന്തകൾ വരുന്നത്. അത്തരത്തിൽ ആരെങ്കിലും വംശീയതയെ  അനുകൂലിക്കുന്നതായി കണ്ടാൽ, അവർ ചെയ്യുന്നത് എത്രത്തോളം തെറ്റാണെന്ന് ഞാൻ അവരെ ബോധിപ്പിക്കും "

തന്റെ കരിയറിൽ തന്നെ സഹായിച്ച എല്ലാവർക്കും ഛേത്രി നന്ദി അറിയിച്ചു. "15 വർഷമായി ഞാൻ അന്താരാഷ്ട്ര ഫുട്ബോളിലുണ്ട്,  കുറച്ചു വർഷങ്ങൾ കൂടി ബാക്കിയുമുണ്ട്, അതാണ് എന്റെ നേട്ടം. എന്റെ നേട്ടങ്ങൾക്ക് ഞാൻ മാത്രമല്ല കാരണം, കളിക്കളത്തിന് അകത്തും പുറത്തുമുള്ള പലരും, എന്റെ കുടുംബം, സഹകളിക്കാർ എല്ലാവർക്കും അതിൽ പങ്കുണ്ട്. ഏതൊരു കായിക ഇനമായാലും സ്വന്തം രാജ്യത്തിന് വേണ്ടി 15 വർഷത്തോളം കളിക്കാൻ കഴിയുക എന്നത് വളരെ വിരളമായി സംഭവിക്കുന്ന കാര്യങ്ങളാണ്. അതിൽ ഞാൻ വളരെയധികം ഭാഗ്യവാനാണ്. "

"ബൈചുങ് (ബുട്ടിയ) ഭായ്, റെൻഡി (സിംഗ് )ഭായ്, അഭിഷേക് (യാദവ് ) ഭായ്, വെങ്കി (വെങ്കിടേഷ് ഷൺമുഗം ) ഭായ് തുടങ്ങിയ വ്യക്തികൾ അന്ന് കഠിനാധ്വാനം ചെയ്യാതിരുന്നെന്ന് കരുതുക, പിന്നെ  അന്നത്തെ അവസരങ്ങളും വെച്ച് കൂടി നോക്കിയാൽ കാര്യങ്ങൾ വളരെ വ്യത്യസ്തമായേനെ. "

"അവരുടെ കഠിനാധ്വാനത്തിന്റെ തുടർച്ചയെന്നോളം ഞാനും അത് തുടർന്നു, അത് നിലവിലെ തലമുറയിലേക്ക് കൈമാറാനും  കഴിഞ്ഞു. ബൈചുങ് ഭായ്, സ്റ്റീഫൻ (ഡയസ് ),  മാങ്കി (ഗൗർമാങ്കി സിംഗ് ), പാൽ ഭായ് (സുബ്രത പാൽ ), തുടങ്ങി ഞാനുൾപ്പെടെയുള്ളവരുടെ കഠിനാധ്വാനത്തിന്റെ  ഫലം സന്ദേശ് (ജിങ്കൻ),  ഗുർപ്രീത് (സിംഗ് ),(അനിരുദ്ധ് ) താപ, അമർജിത് (സിംഗ്) തുടങ്ങിയവർക്ക് ലഭിക്കുന്നുണ്ട്. " - ഛേത്രി പറഞ്ഞു

അന്താരാഷ്ട്ര ഫുട്ബോളിലെ അരങ്ങേറ്റത്തെ കുറിച്ച് ഛേത്രി തന്റെ ഓർമ്മകൾ പങ്കുവെച്ചു."സത്യം പറഞ്ഞാൽ ഇന്ന് കാണുന്ന സ്ട്രിക്റ്റായ ഛേത്രി, മുൻപ് ഇത്രയധികം സ്ട്രിക്ടല്ലായിരുന്നു. കളിയുടെ മുൻപത്തെ ദിവസം വൈകിട്ട് ഞാനും (സയ്ദ് റഹിം ) നബിയും കൂടി ബിരിയാണി കഴിക്കുകയായിരുന്നു. അതിന് ശേഷം, ഞങ്ങളെ സുഖി സാർ വിളിക്കുകയും, കളിയിൽ ആദ്യ പതിനൊന്നിൽ ഞങ്ങൾ ഉണ്ടെന്നും അറിയിച്ചു. "

https://youtu.be/TVDYKj26-I4

"ആ രാത്രി ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ആ ഒരു നിമിഷത്തിന്റെ സന്തോഷം വിവരിക്കാൻ കഴിയില്ല. അതിനെ കുറിച്ച് ഞങ്ങൾ രണ്ടുപേർക്കും നല്ല ഓർമയുണ്ട്. അരങ്ങേറ്റത്തെ കുറിച്ച് എപ്പോഴും ഞങ്ങൾ ചിന്തിക്കാറുണ്ടായിരുന്നു, പക്ഷെ പിന്നീട് അതിനെ കുറിച്ച്  കോച്ച് പറഞ്ഞപ്പോഴുണ്ടായ സന്തോഷം വളരെ വലുതാണ്. ഞങ്ങൾ വളരെ സന്തോഷത്തിലായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിൽ ഒന്നാണത് "

ബൈചുങ് ബുട്ടിയെ കുറിച്ച് ഛേത്രി ഇപ്രകാരം പറഞ്ഞു "മോഹൻ ബഗാനിൽ ഞാൻ ചേർന്ന സമയത്ത് അദ്ദേഹം ഇംഗ്ലണ്ടിൽ നിന്ന് എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. അദ്ദേഹം  വളരെ ആത്മാർത്ഥതയോടെ പരിശീലനം നടത്തുന്നത്  ഞാൻ കാണാറുണ്ടായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു "വിഷമിക്കേണ്ട, കാലങ്ങൾ എങ്ങനെ കടന്നുപോകുമെന്ന് നിനക്ക് അറിയാൻ സാധിക്കില്ല. നിനക്ക് വേണ്ട ഇടത്ത് എത്താൻ സാധിക്കും " "

"ഇന്ന് ഞാൻ 72 അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടുണ്ടെങ്കിൽ,  എന്റെ കൂടെ അന്നും ഇന്നും കളിച്ചവർക്ക് ഞാൻ ഗോൾ നേടണം എന്ന് ആഗ്രഹമുള്ളത് കൊണ്ടാണ് അത് സാധിച്ചത്.  എന്റെ കൂടെ കളിച്ച ഓരോ കളിക്കാരനോടും എന്റെ നന്ദി അറിയിക്കുകയാണ്. 15 വർഷം  അന്താരാഷ്ട്ര ഫുട്ബോളിൽ എനിക്ക് പൂർത്തിയാക്കാൻ  കഴിഞ്ഞതിന്റെ വലിയൊരു കാരണം അവരൊക്കെത്തന്നെയാണ്." - ഛേത്രി പറഞ്ഞു

Advertisement