Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ : ഓഗ്‌ബെച്ചേ ബ്ലാസ്റ്റേഴ്‌സ് വിട്ടു; റോക്ക ബാർസലോണയിലേക്ക്

Published at :September 1, 2020 at 12:49 AM
Modified at :September 1, 2020 at 12:49 AM
Post Featured Image

Gokul Krishna M


2020-21 സീസൺ തുടങ്ങാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, കളിക്കാരുടെ ട്രാൻസ്ഫെറിന്റെ അവസാന റൗണ്ടിലാണ് എല്ലാ ഇന്ത്യൻ ക്ലബ്ബ്കളും.

പല കളിക്കാരുടെയും പ്രമുഖ പരിശീലകരുടെയും ട്രാൻസ്ഫർ നടന്ന വാരമാണ് കഴിഞ്ഞുപോയത്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം.

എ ടി കെ മോഹൻ ബഗാൻ

മൻവീർ സിംഗ്

മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിൽ മൻവീർ സിങിനെ ക്ലബ്ബ് സ്വന്തമാക്കിയതായി ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി എഫ് സി ഗോവയ്ക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചിരുന്നത്. അദ്ദേഹത്തെ സ്വന്തമാക്കാൻ 80 ലക്ഷത്തിന്റെ ബയ്‌ ഔട്ട്‌ ക്ലോസ് എ ടി കെ ആക്ടിവേറ്റ് ചെയ്തുവെന്നാണ് അറിയുന്നത്.

ചെന്നൈയിൻ എഫ് സി

സാബ ലാസ്ലോ

https://twitter.com/ChennaiyinFC/status/1299957724860481537

മുൻ ഹംഗറി, റൊമാനിയ പരിശീലൻ സാബ ലാസ്ലോയെ പുതിയ മുഘ്യ പരിശീലകനായി ചെന്നൈയിൻ നിയമിച്ചു. സ്കോട്ടിഷ് ചാംപ്യൻഷിപ് ടീമായ ഡന്ഡീ യുണൈറ്റഡിനെ ലീഗിലെ മൂന്നാം സ്ഥാനക്കാരാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മുൻപ് ഉഗാണ്ട നാഷണൽ ടീമിനെയും സ്കോട്ലൻഡിലെ ഹാർട്സ് ടീമിനെയും പരിശീലിപ്പിച്ച പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്.

റെയിംസോചുങ് റെമി അയ്മോൾ, സാമിക് മിത്ര, അമൻ ഛേത്രി

നീണ്ട വർഷത്തെ കരാർ അടിസ്ഥാനത്തിൽ പല കളിക്കാരെയും ക്ലബ്ബിൽ നിലനിർത്താനുള്ള ഒരുക്കത്തിലാണ് ചെന്നൈയിൻ. യുവ ഡിഫെൻഡറായ റെയിംസോചുങ് റെമി അയ്മോൾ, ഗോൾകീപ്പർ സാമിക് മിത്ര, സ്‌ട്രൈക്കർ അമൻ ഛേത്രി തുടങ്ങിയവർ നീണ്ട കാലത്തേക്കുള്ള കരാർ ക്ലബ്ബുമായി ഒപ്പിട്ടുണ്ട്.

ജംഷെഡ്പൂർ എഫ് സി

റിക്കി ലാല്ലവ്മ്മാവ

രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിൽ എ ടി കെ മോഹൻബഗാനിൽ നിന്ന് റിക്കി ലാല്ലവ്മ്മാവയെ ജാംഷെഡ്പൂർ സ്വന്തമാക്കി. 2018-19 സീസണിൽ 17 കളികൾ എ ടി കെക്കായി അദ്ദേഹം കളിച്ചിരുന്നു.

പവൻ കുമാർ

രണ്ട് വർഷത്തേക്ക് പവൻ കുമാർ ജാംഷെഡ്പൂരിന് വേണ്ടി കളിക്കും. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിൽ രണ്ട് മത്സരങ്ങൾ മാത്രമേ അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിരുന്നുള്ളു. സുബ്രത പാൽ ക്ലബ്‌ വിട്ടതിനാൽ പവനിന് കൂടുതൽ അവസരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കാം.

കേരള ബ്ലാസ്റ്റേഴ്‌സ്

ബർത്തലോമിയോ ഓഗ്‌ബെച്ചേ

https://twitter.com/KeralaBlasters/status/1299366962691108866

ഓഗ്‌ബെച്ചേ ബ്ലാസ്റ്റേഴ്‌സ് വിട്ട് പോയ വാർത്ത ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുംബൈലേക്കാണ് അദ്ദേഹം പോകുന്നത് എന്നാണ് സൂചന.

രോഹിത് കുമാർ

രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഹൈദരബാദ് എഫ് സി താരമായിരുന്ന രോഹിത് കുമാർ കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നു. കഴിഞ്ഞ സീസണിൽ ഹൈദരാബാദിനായി 9 മത്സരങ്ങൾ അദ്ദേഹം കളിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡ് ശക്തമാക്കാൻ രോഹിതിന്റെ വരവ് കൊണ്ട് സാധിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ഗാരി ഹൂപ്പർ

വെല്ലിങ്ടൺ ഫീനിക്സ് താരമായ ഗാരി ഹൂപ്പറെ സ്വന്തമാക്കാനുള്ള ചർച്ചകൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചതായി ഖേൽ നൗ മനസ്സിലാക്കുന്നു. ഓഗ്‌ബെച്ചേ എന്ന സൂപർ സ്‌ട്രൈക്കർ ടീം വിട്ടതിനാൽ മികച്ചൊരു പകരക്കാരനെ തേടാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ്. നിലവിൽ ഓസ്‌ട്രേലിയൻ എ ലീഗ് ക്ലബ്ബായ വെല്ലിങ്ടൺ ഫീനിക്സിന്റെ സ്‌ട്രൈക്കറാണ് ഗാരി കൂപ്പർ. 2019 -20 സീസണിൽ അവർക്ക് വേണ്ടി 21 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. 8 ഗോളും 5 അസിസ്റ്റും നൽകി ക്ലബ്ബിനെ ലീഗിലെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു

നവോറം മഹേഷ്‌ സിംഗ്

ഷില്ലോങ് ലജോങ്ങിൽ നിന്ന് നവോറം മഹേഷ്‌ സിംഗിനെ ക്ലബ്‌ സ്വന്തമാക്കിയതായി ഖേൽ നൗ ഉറപ്പിക്കുന്നു. മുൻപ് ബ്ലാസെക്കന്റ് ഡിവിഷൻ ഐ ലീഗിൽ സ്റ്റേഴ്‌സ് റിസേർവ് ടീമിനായി അദ്ദേഹം കളിച്ചിരുന്നു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ജെറാർഡ് നസ്

https://twitter.com/NEUtdFC/status/1298213689410035719

ഐ എസ് ൽ 2020 - 21 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരിശീലിപ്പിക്കുന്നത് ജെറാർഡ് നസ് ആയിരിക്കും.യുവേഫ പ്രൊ ലൈസൻസ് ഉടമയായ ജെറാർഡ് ലിവർപൂൾ,ബ്രൈട്ടൻ ആൻഡ് ഹോവ് ആൽബിൻ തുടനിയ മുൻ നിര ടീമുകളുടെ ബാക്ക്‌റൂം സ്റ്റാഫായി പ്രവർത്തിച്ചിട്ടുണ്ട്.

ഹൈദരബാദ് എഫ് സി

ജോആഓ വിക്ടർ

ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ജോആഓ വിക്ടോറിനെ ഹൈദരബാദ് എഫ് സി സ്വന്തമാക്കി. മുൻപ് ലാലിഗയിൽ ർ സി ഡി മല്ലോർക്ക ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വരവ് ടീമിന് മുതല്കൂട്ടാവുമെന്നതിൽ സംശയമില്ല.

ആൽബർട്ട് റോക്ക

ഹൈദരാബാദ് എഫ് സി പരിശീലകനായിരുന്ന ആൽബർട്ട് റോക്ക ബാർസിലോണയിൽ നിന്നുള്ള ഓഫർ സ്വീകരിക്കുകയും അവിടെ ഫിറ്റ്നസ് പരിശീലകനായി ചേരുകയും ചെയ്തു. കളിക്കാരെ സ്വന്തമാക്കുന്നതിലും വരും സീസണിലേക്കുള്ള തയ്യാറെടുപ്പിലും ഹൈദരാബാദിനെ നയിച്ചത് റോക്കയായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിടവാങ്ങൽ ക്ലബ്ബിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിൽ സംശയമില്ല.

ഗോകുലം കേരള

ചിങ്ങകാം റോഷൻ സിംഗ്

https://twitter.com/GokulamKeralaFC/status/1299336838889353216

നേരൊക്ക എഫ് സിയിൽ നിന്ന് ചിങ്ങകാം റോഷൻ സിങിനെ ഗോകുലം കേരള സ്വന്തമാക്കി. പുതിയ മുഘ്യ പരിശീലകനെ ക്ലബ്ബ് കഴിഞ്ഞ വരം പ്രഖ്യാപിച്ചിരുന്നു. മുഹമ്മദ് ആസിഫ്, റൊണാൾഡ്‌ സിംഗ്, ഫസല് റഹ്മാൻ, റിഷാദ് പി പി ഇനീ താരങ്ങളെയും ക്ലബ് ടീമിലെത്തിച്ചിട്ടുണ്ട്.

ഐസ്വാൾ എഫ് സി

പ്രിൻസിവിൽ എമേകാ

ട്രാവ് എഫ് സിയിൽ നിന്ന് പ്രിൻസിവിൽ എമേകയെ ഐസ്വാൾ എഫ് സി സ്വന്തമാക്കി. മുൻപ് നേരൊക്ക എഫ് സിയ്ക്ക് വേണ്ടിയും മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിന് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. ട്രാവ് എഫ് സിയെ സെക്കന്റ് ഡിവിഷനിൽ നിന്ന് ഐ ലീഗിലേക്ക് ഉയർത്തുന്നതിൽ എമെക്കാ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.

ഭവാനിപൂർ എഫ് സി

അരിജിത് ബാഗുയ്

അരിജിത് ബാഗുയ് ഭവാനിപൂർ എഫ് സിയുമായി അവസാന വട്ട ചർച്ചകളിലാണെന്ന് ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു.മുൻ മോഹൻബഗാന് താരമായ അരിജിത് ബഗാന്റെ 2018 -19 പ്ലയെർ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മുഹമ്മദൻ സ്പോർട്ടിങ്

ഹൈദരബാദ് എഫ് സി യുവ തരാം ഗനി ആഹ്മെദ് നിഗം ഇനി മൊഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിന് വേണ്ടി കളിക്കും.കഴിഞ്ഞ സീസണിൽ അഞ്ച് മത്സരങ്ങളിൽ 164 മിനുട്ടുകൾ അദ്ദേഹം കളിച്ചിട്ടുണ്ട്.

Advertisement