Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ: വിക്രം പ്രതാപ് മുംബൈയിലേക്ക്, സാമുവൽ ഒഡിഷയിലേക്ക്

Published at :May 25, 2020 at 9:28 PM
Modified at :May 25, 2020 at 9:35 PM
Post Featured Image

Gokul Krishna M


പല പ്രശസ്ത താരങ്ങളുടെയും ക്ലബ്‌ ട്രാൻസ്ഫർ നടന്ന ആഴ്ചയാണ് കടന്നു പോയത്.

പതിവ് പോലെ കളിക്കാരുടെ ട്രാൻസ്ഫെറിന്റെ കാര്യത്തിൽ ക്ലബ്ബ്കളെല്ലാം കാര്യമായ പ്രവർത്തനം കഴിഞ്ഞ ആഴ്ചയിലും നടത്തി. ചില ക്ലബ്ബ്കൾ അടിമുടി അഴിച്ചു പണി നടത്തുമ്പോൾ മറ്റു ചിലർ, അവശ്യ പൊസിഷനുകളിൽ മാത്രം പുതിയ താരങ്ങളെ തേടി പിടിക്കുന്നു. കഴിഞ്ഞ ആഴ്ചയിലെ ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫെർ വാർത്തകളെ കുറിച്ച് പരിശോധിക്കാം.

മുംബൈ സിറ്റി ഫ് സി

വിക്രം പ്രതാപ് സിംഗ്

Vikram Partap Singh stat

കഴിഞ്ഞ സീസൺ കഴിഞ്ഞതോടെ മുംബൈ സിറ്റി ട്രാൻസ്ഫർ മാർക്കറ്റിൽ കാര്യമായ നീക്കങ്ങളാണ് നടത്തുന്നത്. ഇന്ത്യൻ ആരോസിൽ കളിച്ചുകൊണ്ടിരുന്ന വിക്രം പ്രതാപ് സിങ്ങിനെയാണ് പുതുതായി മാനേജ്മെന്റ് ടീമിൽ എത്തിച്ചിരിക്കുന്നത്. 18 വയസ്സു പ്രായമുള്ള ഈ മുന്നേറ്റനിരക്കാരന്റെ  കളിമികവിനെ കുറിച്ച് ഇന്ത്യൻ ഫുട്ബോളിൽ വളരെ മികച്ച അഭിപ്രായമാണുള്ളത്. ഇതുമൂലം നിരവധി ക്ലബ്ബ്കൾ അദ്ദേഹത്തെ സ്വന്തമാക്കാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ 50 ലക്ഷം ട്രാൻസ്ഫർ ഡീൽ ഉറപ്പിച്ച മുംബൈ സിറ്റി വിക്രമിനെ സ്വന്തമാക്കി.

ഹൈദരാബാദ് ഫ് സി

ആകാശ് മിശ്ര

40 ലക്ഷത്തിന്റെ ട്രാൻസ്ഫർ ഫീ കൊടുത്ത് ഇന്ത്യൻ ആരോസ് താരം ആകാശ് മിശ്രയെ ഹൈദരാബാദ് സ്വന്തമാക്കിയത് ഖേൽ നൗ പുറത്തു വിട്ടിരുന്നു.ഇന്ത്യൻ ആരോസിന്റെ മുഘ്യ താരമായിരുന്ന അദ്ദേഹം ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ആണ് കളിക്കുന്നത്. കഴിഞ്ഞ  സീസണിൽ 16 മത്സരങ്ങൾ ടീമിന് വേണ്ടി കളിക്കാൻ അദ്ദേഹത്തിനായി. ഇതു കൂടാതെ സാഫ് അണ്ടർ 18 ചാംപ്യൻഷിപ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമാവാനും അദ്ദേഹത്തിന് കഴിഞ്ഞു. കൂടുതൽ പ്രാദേശിക താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഹൈദരബാദ് മാനേജ്മെന്റ് നടത്തുന്നത്. ആകാശ് മിശ്രയെ ടീമിലെത്തിച്ചത് മികച്ചൊരു നീക്കമായാണ് കരുതുന്നത്.

ഒഡിഷ ഫ് സി

സ്റ്റുവർട് ബാക്സ്റ്റർ

ജോസഫ് ഗോമ്പാവ് മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ പുതിയ പരിശീലകനെ കണ്ടുപിടിക്കാനുള്ള  പ്രവർത്തനത്തിലാണ് ഒഡിഷ മാനേജ്മെന്റ്.  സൗത്ത് ആഫ്രിക്കൻ പരിശീലകനായ സ്റ്റുവർട് ബാക്സ്റ്ററാണ് ഇതിനായി മാനേജ്മെന്റിന്റെ ആദ്യ പരിഗണയിലുള്ളത്.

കഴിഞ്ഞ 25 കൊല്ലമായി ഫുട്ബോൾ പരിശീലന രംഗത്തുള്ള പ്രവർത്തി പരിചയവും കെയ്സർ ചീഫിനെ  രണ്ട് തവണ  സൗത്ത് ആഫ്രിക്കൻ ലീഗ് നേടാൻ ഒരുക്കിയതും അദ്ദേഹത്തിന്റെ മേന്മ കാണിക്കുന്നു.

സാമുവൽ ലാൽമുവാൻപുയ

ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന സാമുവൽ ലാൽമുവാൻപുയയെ രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഒഡിഷ ഫ് സി സ്വന്തമാക്കി. പ്രതിഭാസമ്പന്നനായ സാമുവലിന് കഴിഞ്ഞ സീസണിൽ 5 മത്സരങ്ങളിൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ അവസരം ലഭിച്ചിരുന്നുള്ളു.

കേരള ബ്ലാസ്റ്റേഴ്‌സ്

സന്ദേശ് ജിങ്കൻ

Sandesh Jhingan stat

കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ആരാധകരുടെ  ഏറ്റവും പ്രിയപ്പെട്ട താരമായ സന്ദേശ് ജിങ്കൻ ടീം വിട്ടത് വലിയ വർത്തതായിരുന്നു. കോവിഡ് 19 പ്രതിസന്ധി മൂലം ശമ്പളത്തിൽ വെട്ടികുറച്ചിലുണ്ടാകുമെന്ന് താരങ്ങളെ ക്ലബ്‌ അറിയിച്ചിരുന്നു. പല താരങ്ങളും  മറ്റു ക്ലബ്ബുകളിലേക്ക് പോകാൻ ശ്രമിക്കാൻ കാരണമായത് ഇതിനാലാകാം.

എന്നാൽ വിദേശത്ത് നിന്ന് ഓഫർ ഉണ്ടെന്നും അതിനാൽ റിലീസ് ചെയ്യണമെന്നും സന്ദേശ് ജിങ്കൻറെ ക്യാമ്പിൽ നിന്ന് ക്ലബ്ബിനെ അറിയിച്ചതിനാലാണ് പരസ്പരം വേർപിരിയാൻ ഇരുവിഭാഗവും  തീരുമാനിച്ചത്. എന്നാൽ ജിങ്കൻ ഇനി എങ്ങോട്ടാണെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.

ഗിവ്‌സൺ സിംഗ്

ഇന്ത്യൻ ആരോസിന്റെ അറ്റാക്കിങ് മിഡ്‌ഫീൽഡറായ ഗിവ്‌സൺ സിങിനെ ടീമിലെത്തിക്കാനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. 17 വയസ്സുകാരനായ താരം, 3 വർഷത്തെ കരാർ അടിസ്ഥനത്തിലായിരിക്കും മഞ്ഞപ്പടയുടെ ഭാഗമാവുക.എന്നാൽ മുംബൈ സിറ്റി ഫ് സിയും അദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞ ഐ ലീഗ് സീസണിൽ മികച്ച പ്രകടനമാണ് ഗിവ്‌സൺ കാഴ്ചവെച്ചത്. 16 മത്സരങ്ങൾ ഇന്ത്യൻ ആരോസിന് വേണ്ടി കളിക്കുകയും, 2 ഗോൾ, 2 അസിസ്റ്റുകൾ നേടാനും അദ്ദേഹത്തിന് കഴിഞ്ഞു.മികച്ച വർക്ക്‌ റേറ്റ് അദ്ദഹത്തിന്റെ എടുത്തു പറയേണ്ട സവിശേഷതയാണ്. കേരള ബ്ലാസ്റ്റേഴ്സിൽ കളി അവസരം കണ്ടത്തി മുന്നേറാൻ കഴിഞ്ഞാൽ മികച്ച വളർച്ച കൈവരിക്കാൻ അദ്ദേഹത്തിനാവും.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്

പോനിസ് വാസ്

ചർച്ചിൽ ബ്രതേർസ് ഡിഫെൻഡറായ പോനിസ് വാസിനെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് സ്വന്തമാക്കിയതായി ഗോൾ ഡോട്ട് കോം റിപ്പോർട്ട്‌ ചെയ്തിരുന്നു. 3 വർഷത്തെ കരാറിലാണ് 27 കാരനായ താരം ടീമിലെത്തിയത്. എടികെയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, നോർത്ത് ഈസ്റ്റിലേക്ക് പോകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. കഴിഞ്ഞ ഐ ലീഗ് സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 2 അസിസ്റ്റും ഒരു ഗോളും നേടാൻ അദ്ദേഹത്തിന് സാധിച്ചു.

ഈസ്റ്റ്‌ ബംഗാൾ

സി കെ വിനീത്

ഐ സ്‌ ൽ നടത്തിയ ഇൻസ്റ്റാഗ്രാം ലീവിലാണ് ഈസ്റ്റ്‌ ബംഗാളുമായ് ചർച്ചയിലാണെന്ന് വിനീത് തന്നെ വെളിപ്പെടുത്തിയത്. എന്നാൽ താരത്തെ ടീമിലെത്തിച്ചതായി കഴിഞ്ഞ ദിവസം ക്ലബ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ജംഷഡ്‌പൂരിന് വേണ്ടി 10 മത്സരങ്ങൾ  കളിക്കുകയും 1 ഗോൾ നേടാനും അദ്ദേഹത്തിന് സാധിച്ചു. 32 വയസ്സുകാരനായ വിനീത് പരിക്കുമൂലം കഴിഞ്ഞ സീസണിൽ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. എന്നാൽ ഈസ്റ്റ്‌ ബംഗാളിൽ തന്റെ പഴയ ഫോം തിരിച്ചു പിടിക്കാൻ കഴിയുമെന്നായിരിക്കും വിനീതിന്റെ പ്രതീക്ഷ.

റിനോ ആന്റോ

റിനോ ആന്റോയെ ടീമിലെത്തിച്ച കാര്യവും ഈസ്റ്റ്‌ ബംഗാൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ബെംഗളൂരു ഫ് സിയിൽ നല്ല രീതിയിൽ  കളിയവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഈസ്റ്റ്‌ ബംഗാളിന് വേണ്ടി ആദ്യമായ്  കളിക്കാൻ റിനോയ്ക്ക് അടുത്ത സീസണിൽ സാധിക്കും.

വികാസ് സായിനി, അനിൽ ചവാൻ, പ്രീതം സിംഗ്

East Bengal Indian Football Transfers

3 താരങ്ങളെയും ടീമിലെത്തിച്ച കാര്യം ഔദ്യോഗികമായി ഈസ്റ്റ്‌ ബംഗാൾ ക്ലബ്‌ സ്ഥിതീകരിച്ചു. മൊഹമ്മഡൻസ് സ്പോർട്ടിങ് ക്ലബിന് വേണ്ടി ഫുൾ ബാക്ക് റോളിൽ കളിക്കുന്ന പ്രതിരോധ നിരക്കാരനാണ് വികാസ് സായിനി. കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന പ്രീതം സിംഗ് സെൻട്രൽ ഡിഫെൻഡസ് റോളിലാണ് കളിക്കാറുള്ളത്.

അനിൽ ചവാൻ എ ടി കെ റിസേർവ് ടീം അംഗമായിരുന്നു.ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ 8 മത്സരങ്ങൾ കളിക്കാൻ അദ്ദേഹത്തിനായി. മുൻപ്സെസ ഫുട്ബോൾ അക്കാഡമിയെ നയിച്ചു  ഗോവ പ്രൊ ലീഗ് ചാമ്പ്യന്മാരാക്കാനും അദ്ദഹത്തിന് കഴിഞ്ഞു.

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.