Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ : സി.കെ വിനീത് ഈസ്റ്റ്‌ ബംഗാളിലേക്ക്, ഫാൾ മുംബൈയിലേക്ക് ?

Published at :May 18, 2020 at 2:08 AM
Modified at :May 18, 2020 at 2:48 AM
Post Featured Image

Gokul Krishna M


കോവിഡ് കാരണം ഇന്ത്യൻ ഫുട്ബോളിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടില്ലെങ്കിലും, ഫുട്ബോൾ ക്ലബ്ബ്കളെല്ലാം സജീവമായി കളിക്കാരുടെ ട്രാൻസ്ഫർ നടത്തുന്നുണ്ട്.

അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾ എല്ലാ ക്ലബ്ബ്കളും തുടങ്ങി കഴിഞ്ഞു. അത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കളിക്കാരുടെ ട്രാൻസ്ഫെറുകളെ കുറിച്ച് പരിശോധിക്കാം.

മുംബൈ സിറ്റി ഫ് സി

സിറ്റി ഫുട്ബോൾ ഗ്രൂപ്പ്‌ മുംബൈ സിറ്റിയെ ഏറ്റെടുത്തതോടെ മികച്ച മാറ്റങ്ങളാണ് ക്ലബ്ബിൽ നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച മുംബൈ നടത്തിയ രണ്ട് ട്രാൻസ്ഫെറുകളെ കുറിച്ചുള്ള വാർത്ത  ഖേൽ നൗ മുൻപ് പുറത്തു വിട്ടിരുന്നു.

മോർത്താത ഫാൾ

Mourtada Fall stat

ഗോവയിൽ നിന്ന് മുംബൈ ക്ലബ്ബിലേക്ക് വന്ന  ഏറ്റവും  പുതിയ താരമാണ് മൊർത്താത ഫാൾ. അദ്ദേഹത്തെ ടീമിൽ നിലനിർത്താൻ ഗോവൻ മാനേജ്മെന്റ് ശ്രമിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സെർജിയോ ലോബേര മുഖ്യ പരിശീലകനാകുന്ന മുംബൈയുടെ  ഭാഗമാവാനായിരുന്നു അദ്ദേഹത്തിന് താല്പര്യം.

ലൂസിയൻ ഗോയൻ  ടീം വിട്ട് പോയതോടെ ഡിഫെൻസിൽ നല്ലൊരു സെന്റർ ബാക്കിന്റെ അഭാവം മുംബൈയെ അലട്ടിയിരുന്നു. ഫാളിന്റെ വരവോടെ അതിനൊരു പരിഹാരമാകുമെന്നാണ് കരുതുന്നത്. അഹ്‌മദ്‌ ജാഹു, മന്ദർ റാവോ ദേശായ് തുടങ്ങിയ മുൻ ടീം മേറ്റസിന്റെ കൂടെ മുംബൈയിൽ  കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കും.

ജോർജ് ഓര്ടിസ് മെൻഡോസ

മുംബൈയുടെ ആക്രമണ നിരയുടെ ശക്തി കൂട്ടാൻ മുൻ അത്ലറ്റികോ മാഡ്രിഡ്‌ ബി താരമായജോർജ് ഓര്ടിസ് മെൻഡോസയെ ടീമിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മാനേജ്മെന്റ്. 28 വയസ്സുകാരനായ അദ്ദേഹം, സെഗുണ്ട ബി ഡിവിഷനിലെ അത്ലറ്റികോ ബലാർസിലാണ്  നിലവിൽ കളിക്കുന്നത്. വിങ്ങിലൂടെ മികച്ച ആക്രമണം നടത്താൻ  കഴിയുന്ന അദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള ചർച്ചകൾ നടക്കുകയാണെന്നാണ് അറിയുന്നത്.

ബെംഗളൂരു ഫ് സി

ലാൽത്വമ്മാവിയ റാൾത്തെ

ഈസ്റ്റ്‌ ബംഗാളിലെ ലോണിൽ പോയിരുന്ന ലാൽത്വമ്മാവിയ റാൾത്തെ, ബംഗളുരുവിൽ തിരിച്ചെത്തുമെന്ന് ഗോൾ മാധ്യമം റിപ്പോർട്ട്‌ ചെയ്തിരുന്നു. 2017-18 സീസണിൽ ബെംഗളൂരുവിന് വേണ്ടി കളിച്ചിരുന്നുവെങ്കിലും, പിന്നീട് അധികം അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചില്ല.

മുൻപ് ഗോവയിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീട് കേരള ബ്ലാസ്റ്റേഴ്സിൽ ഒരു കളിയിൽ പോലും ഭാഗമാവാനും അദ്ദേഹത്തിന്  സാധിച്ചില്ല . ഈസ്റ്റ്‌ ബംഗാളിന് വേണ്ടി 9 മത്സരങ്ങൾ കളിച്ച റാൾത്തെയെ അടുത്ത സീസണിൽ  ബെംഗളൂരു ഫ്.സിയിൽ കാണാൻ സാധിക്കും.

ഒഡിഷ ഫ് സി

ജോർജ്‌ ഡിസൂസ

ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ജോർജ്‌ ഡിസൂസയുമായി  ഒഡിഷ ഫ് സി 2 വർഷത്തെ കരാർ ഒപ്പിട്ടു. 20 മത്സരങ്ങൾ കഴിഞ്ഞ ഗോവൻ പ്രൊ ലീഗിൽ കളിച്ച താരം,  4 തകർപ്പൻ ഗോളുകളും നേടിയിട്ടുണ്ട്. മികച്ച ഫ്രീകിക്കുകൾ എടുക്കാൻ അദ്ദേഹത്തിന് ശേഷിയുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടേയും,ഗോൾ മാധ്യമത്തിന്റെയും റിപോർട്ടുകൾ പ്രകാരം മറ്റു  2 ഐ. സ്. ൽ ക്ലബ്ബ്കളിൽ നിന്ന് കൂടി അദ്ദേഹത്തിന് ഓഫർ ലഭിച്ചിരുന്നു.

ഈസ്റ്റ്‌ ബംഗാൾ

ടീമിനെ അടിമുടി മാറ്റാനുള്ള ഒരുക്കത്തിലാണ് ഈസ്റ്റ്‌ ബംഗാൾ. പല മികച്ച ഇന്ത്യൻ താരങ്ങളെയും ടീമിലെത്തിക്കാൻ അവർക്ക് കഴിഞ്ഞു.

സി കെ വിനീത്

ജംഷെഡ്പൂർ ഫ് സിയുടെ താരമായിരുന്ന സി കെ വിനീത്, ഈസ്റ്റ്‌ ബംഗാളുമായ് ചർച്ചയിലാണെന്ന് അദ്ദേഹം തന്നെ ഐ.സ്.ൽ ഇൻസ്റ്റാഗ്രാം ലൈവ് പരിപാടിയിൽ വെളിപ്പെടുത്തിയിരുന്നു.

CK Vineeth quote

വിനീത് പറഞ്ഞതിങ്ങനെ "ഈസ്റ്റ്‌ ബംഗാളുമായ് ചർച്ചകൾ നടക്കുന്നുണ്ട്. കുറച്ചു ക്ലബ്ബ്കളുമായ് ചർച്ച നടക്കുന്നുണ്ട്, ഈസ്റ്റ്‌ ബംഗാൾ അതിലൊന്നാണ്. അവർ അടുത്ത  ഐസ്.ല്ലിൽ കളിക്കുമെന്നാണ് പറയുന്നത്, നമുക്ക് നോക്കാം. "

മുഹമ്മദ് റഫീഖ്

മുംബൈ സിറ്റി ഫ് സിയിൽ നിന്ന് ഈസ്റ്റ്‌ ബംഗാളിലേക്ക് മുഹമ്മദ് റഫീഖ് പോയതായി ഖേൽ നൗ റിപ്പോർട്ട്‌ ചെയ്തിരുന്നു. കഴിഞ്ഞ 2 വർഷത്തിനിടെ മുംബൈയ്ക്ക് വേണ്ടി 17 മത്സരങ്ങൾ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഈസ്റ്റ്‌ ബംഗാളിന് വേണ്ടി 4 സീസണുകൾ കളിച്ച അദ്ദേഹം, ഈസ്റ്റ്‌ ബംഗാൾ  ആരാധകരുടെ ഇഷ്ടതാരം കൂടിയാണ്. മിഡ്‌ഫീൽഡിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കെല്പുള്ള അദ്ദേഹത്തെ വേണമെങ്കിൽ ഫുൾ ബാക്ക് സ്ഥാനത്തും ഉപയോഗിക്കാൻ കഴിയും. കഴിഞ്ഞ സീസണിൽ  മുംബൈയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഈസ്റ്റ്‌ ബംഗാളിൽ തിരിച്ചെത്തി ഫോം തിരിച്ചെടുക്കാനായിരുക്കും അദ്ദേഹത്തിന്റെ ശ്രമം.

യുജിൻസെൻ ലിങ്‌ദോ

ബെംഗളൂരു ഫ് സിയിൽ നിന്ന് ഈസ്റ്റ്‌ ബംഗാളിലേക്ക്33 വയസ്സുകാരനായ യുജിൻസെൻ ലിങ്‌ദോ പോകുമെന്ന് ഉറപ്പായിരിക്കുന്നു. 2014-15 ഫുട്ബാൾ  സീസണിൽ 9 ഗോളുകളും 17 അസിസ്റ്റും നൽകാൻ ഈ മിഡ്‌ഫീൽഡ് താരത്തിനായി. എന്നാൽ ഇടത് കാലിനുണ്ടായ പരിക്കുമൂലം കുറച്ചു കാലം  കളിക്കളത്തിൽ സജീവമാകാൻ അദ്ദേഹത്തിന്  കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ 2 വർഷമായി പഴയ ഫോം തിരിച്ചെടുക്കാനും അദ്ദേഹത്തിന് സാധിച്ചില്ല.

2019-20 സീസണിൽ 72 മിനുട്ടുകൾ മാത്രമാണ് അദ്ദേഹം ബെംഗളുരുവിന് വേണ്ടി കളിച്ചത്.  എന്നാൽ അദ്ദേത്തിന്റെ പഴയ പ്രതാപം തിരിച്ചു കൊണ്ടുവരാൻ സാധിക്കുമെന്ന് ഈസ്റ്റ്‌ ബംഗാൾ പ്രതീക്ഷിക്കുന്നുണ്ടാവാം.

മിലൻ സിംഗ്

കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വേണ്ടി സ്ഥിരമായി കളിക്കാൻ മിലൻ സിങിന്  കഴിഞ്ഞിരുന്നു. അടുത്ത സീസണിൽ ഈസ്റ്റ്‌ ബംഗാളിന് വേണ്ടി അദ്ദേഹം കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. നിരവധി ഐ സ് ൽ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച അദ്ദേഹം, കഴിഞ്ഞ സീസണിൽ 13 മത്സരങ്ങൾ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വേണ്ടി കളിച്ചു. എന്നാൽ മികച്ച ഇന്ത്യൻ നിരയുള്ള ഈസ്റ്റ്‌ ബംഗാളിൽ സ്ഥിരം അവസരം അദ്ദേഹത്തിന് കിട്ടുമോ  എന്നത് കാത്തിരുന്നു തന്നെ കാണണം.

Advertisement