Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ: ഗോവയിലേക്ക് പോകാൻ ലാങ്, ബ്ലാസ്റ്റേഴ്‌സിൽ കിബുവിന് ഒപ്പം ചേരാൻ അരുമ ശിഷ്യൻ...

Published at :June 8, 2020 at 11:44 PM
Modified at :June 8, 2020 at 11:44 PM
Post Featured Image

Krishna Prasad


ലോക്ക് ഡൗണിലെങ്കിലും കഴിഞ്ഞ വാരം ISL ട്രാൻസ്ഫറിൽ ചാകര…

മാസങ്ങളുടെ ഊഹാപോഹങ്ങൾക്ക് ശേഷം, ഇന്ത്യൻ സൂപ്പർ ലീഗ് ഫ്രാഞ്ചൈസികൾ ജൂൺ ആദ്യ വാരത്തിൽ തന്നെ വിപണിയിൽ ചില കൈമാറ്റങ്ങൾ സ്ഥിരീകരിക്കാൻ തുടങ്ങി.

അടുത്ത സീസണിന്റെ ആരംഭ തീയതി സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്, എന്നാൽ പോലും ടീമുകൾ അവരുടെ ലക്ഷ്യങ്ങളും താൽപ്പര്യങ്ങളും സുരക്ഷിതമാക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ‌ നടന്ന ചില കൈമാറ്റ പ്രവർ‌ത്തനങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

ഒഡീഷ എഫ്.സി

ജോർജ്ജ് ഡിസൂസ

ഞങ്ങളുടെ മുമ്പത്തെ ട്രാൻസ്ഫർ റൗണ്ട്-അപ്പുകളിലൊന്നിൽ തന്നെ സ്പോർട്ടിംഗ് ഗോവയുടെ ഇടത് ബാക്ക് ജോർജ്ജ് ഡിസൂസ ഒഡീഷ എഫ്‌സിയിൽ ചേരുന്ന വാർത്ത ഞങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഈ ആഴ്ച ആദ്യം തന്നെ ഫ്രാഞ്ചൈസി ഇത് സ്ഥിരീകരിച്ചു കൊണ്ട് 26 കാരനെ അവരുടെ ടീമിലേക്ക് സ്വാഗതം ചെയ്തു. കഴിഞ്ഞ സീസണിൽ ഗോവ പ്രോ ലീഗിൽ 20 മത്സരങ്ങൾ കളിച്ച ജോർജ് നാല് ഗോളുകൾ നേടി. അദ്ദേഹത്തിന്റെ വരവ് ഒഡീഷയുടെ പിൻനിരക്ക് കൂടുതൽ കരുത്തു പകർന്നു നൽകാൻ സഹായമാകും.

തങ്ബോയ് സിംഗ്ടോ

ഒഡീഷ എഫ്‌സിയുടെ അസിസ്റ്റന്റ് കോച്ച് തങ്‌ബോയ് സിംഗ്ടോ ഒഡീഷ ഫ്രാഞ്ചൈസിയിൽ നിന്ന് പുറത്തുപോകുമെന്ന് ഗോൾ റിപ്പോർട്ട് ചെയ്തു. 2019-20 സീസണിന് മുന്നോടിയായി ആണ് എ.എഫ്.സി പ്രോ-ലൈസൻസ് ഹോൾഡർ ഈ ടീമിൽ ചേർന്നത്. എന്നിരുന്നാലും, ഫ്രാഞ്ചൈസി പുതിയ കോച്ച് കോച്ചുകളേ തിരഞ്ഞെടുക്കും എന്ന്‌ ഏതാണ്ട് ഉറപ്പാണ്, ജോസെപ് ഗൊംബാവു മാർച്ചിൽ ഹെഡ് കോച്ച് സ്ഥാനം ഉപേക്ഷിക്കും. സിംഗോയുടെ പുതിയ റോളിനെക്കുറിച്ച് ഒരു അപ്‌ഡേറ്റും ഇല്ല.

ഹെൻഡ്രി അന്റോണെ, സൗരഭ് മെഹർ

ഇന്ത്യൻ ആരോസിൽ നിന്നുള്ള യുവ പ്രതിരോധ താരങ്ങളായ ഹെൻ‌ട്രി അന്റോണെ, സൗരഭ് മെഹർ എന്നിവരുടെ സൈനിഗ് ഒഡീഷ പ്രഖ്യാപിച്ചു. ഹെൻ‌ട്രി ഒരു റൈറ്റ് ബാക്ക് ആണ്, അതേസമയം മെഹർ സെന്റർ ബാക്ക് ആയി കളിക്കുന്നു. ഇരുവരും അവരുടെ കരിയറിൽ കുറച്ച് സമയത്തേക്ക് ചെന്നൈയിൻ എഫ്‌സിയുടെ യൂത്ത് ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇത് ഒക്കെ പരിഗണിച്ച് നോക്കുമ്പോൾ ഒഡീഷയുടെ പ്രതിരോധ നിരയെ ഒരു ഉരുക്കു കോട്ടയാക്കാൻ ആണ് അവർ തയ്യാറെടുക്കുന്നത്

ബെംഗളൂരു എഫ്.സി.

പ്രതിക് ചൗധരി

പ്രതിക് ചൗധരി 2020 ജൂൺ 2 ന് മുംബൈ സിറ്റി എഫ്‌സി വിട്ടു. ഒരു ദിവസത്തിനുള്ളിൽ ബെംഗളൂരു എഫ്‌സി മുൻ ഐ‌ എസ് ‌എൽ ചാമ്പ്യൻ‌മാരുമായി ചേർന്നുവെന്ന വാർത്ത പുറത്തു വന്നു കഴിഞ്ഞു. മുമ്പത്തെ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ ഒരാളായിരുന്നു ചൗധരി, ബി‌എഫ്‌സിയുമായി രണ്ട് വർഷത്തെ കരാറിൽ എത്തിയതിനാൽ, പ്രതീക് തന്റെ കരിയറിൽ ഒരു പുതിയ യാത്ര അവിടെ ആരംഭിക്കും.

ലാൽത്തുമ്മാവിയ റാൽട്ടെ

പ്രതീകിനൊപ്പം ബെംഗളൂരു എഫ്‌സി അവരുടെ മുൻ ഗോൾകീപ്പർ ലാൽത്തുമ്മാവിയ റാൽറ്റെയെ തിരിച്ചുകൊണ്ടുവന്നു. ഇറാഖ് ടീമായ അൽ-ക്വ അൽ അൽ ജാവിയയ്‌ക്കെതിരായ 2016 ലെ ചരിത്രപരമായ എ.എഫ്.സി കപ്പ് ഫൈനലിൽ കസ്റ്റോഡിയൻ ആയി നിന്നു മികച്ച പ്രകടനം നടത്തി ബ്ലൂസിന് അദ്ദേഹം നേരത്തേ പ്രിയങ്കരനായി മാറിയിരുന്നു. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിലേക്ക് ഒരു ഹ്രസ്വ കാല വായ്പ അടിസ്ഥാനത്തിൽ പോയ അദ്ദേഹം ഇപ്പോൾ ഗുർപ്രീത് സിംഗ് സന്ധുവിന്റെ ബാക്കപ്പായിരിക്കും.

വുങ്‌ഗയം മുയിരംഗ്, ജോ സൊഹെർലിയാന

കൂടാതെ, വുംഗംഗം മുയിരാങ്, ജോ സൊഹെർലിയാന എന്നിവരെ ബെംഗളൂരു ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരും 21 വയസുള്ള കുട്ടികളാണ്. സെന്റർ ബാക്ക്, സെൻട്രൽ ഡിഫെൻസീവ് മിഡ്ഫീൽഡർ എന്നീ നിലകളിൽ മുയിരാങ്ങിന് കളിക്കാൻ കഴിയും. മറുവശത്ത്, സോഹെർലിനെ റൈറ്റ് ബാക്ക് പൊസിഷനിൽ ആണ് പ്രയോജനപ്പെടുത്താൻ പോകുന്നത്.

മുൻ സീസൺ വരെ ഗോകുലം കേരളത്തിലെ കളിക്കാരനായിരുന്നു സോഹെർലിയാന നേരത്തെ ഐസ്വാൾ എഫ്‌സിയെയും പ്രതിനികരിച്ചിട്ടുണ്ട്. ബെംഗളൂരുവിന്റെ സജ്ജീകരണത്തിൽ‌ നിലവാരം പുലർത്തുന്നതിനനുസരിച്ച്, താരതമ്യേന ചെറുപ്പക്കാരായ ഈ യുവാക്കളെ ബാക്കപ്പ് റോളുകൾ‌ക്കായി അവർ പരിഗണിക്കും.

ഹൈദരാബാദ് എഫ്.സി.

പത്ത് കളിക്കാർ ഫ്രാഞ്ചൈസിയിൽ നിന്ന് പുറത്തേക്ക് പോയതിനാൽ ഹൈദരാബാദ് എഫ്‌സി അവരുടെ ടീമിലെ അംഗങ്ങളെ ഗണ്യമായി കുറച്ച ഒരാഴ്ചയായിരുന്നു പോയ വാരം. എന്നിരുന്നാലും, അവരുടെ ഗോൾകീപ്പിംഗ് ഡിപ്പാർട്ട്‌മെന്റിനെ സംരക്ഷിക്കുന്നതിൽ അവർ ഉറച്ചുനിന്നു.

ലക്ഷ്മികാന്ത് കാട്ടിമണി

ഒന്നാമതായി, 31 കാരനായ ലക്ഷ്മികാന്ത് കട്ടിമണിയുടെ കരാർ 2020-21 സീസൺ വരെ ഹൈദരാബാദ് നീട്ടി. കഴിഞ്ഞ സീസണിൽ ടീമിനായി ആറ് മത്സരങ്ങൾ കളിച്ച അദ്ദേഹം അടുത്ത സീസണിൽ ഒരു ബാക്ക് അപ്പ് റോൾ ആയിരിക്കും നിർവഹിക്കുക .

സുബ്രത പോൾ

ഏറ്റവും പ്രധാനമായി എടുത്തു പറയണ്ടത്, മുൻ അർജുന അവാർഡ് ജേതാവ് സുബ്രത പോൾ ഹൈദരാബാദ് എഫ്‌സിയിൽ ചേർന്നു എന്നത്‌ ആണ്. ഇന്ത്യൻ ഫുട്ബോൾ സർക്യൂട്ടിൽ ശ്രദ്ധേയമായ ഒരു കരിയർ വർഷങ്ങളായി സുബ്രത നേടിയിട്ടുണ്ട്, ഒരു കാലത്ത് ദേശീയ ടീമിന്റെ അഭിവാജ്യ ഘടകം ആയിരുന്നു സുബ്രത.

ജംഷദ്‌പൂർ എഫ്‌സിയെ ഫസ്റ്റ് ചോയ്‌സ് കസ്റ്റോഡിയൻ ആയിരുന്ന അദ്ദേഹം അവിടെ നിന്ന് ഇപ്പോൾ ബേസ് മാറ്റി, ഐ‌എസ്‌എൽ 2019-20 ൽ 15 മത്സരങ്ങൾ കളിച്ചു. ഹൈദരാബാദിന്റെ ഏറ്റവും വലിയ ബലഹീനത ആൽബർട്ട് റോക്ക തിരിച്ചറിഞ്ഞതായി തോന്നുന്നു, അതുകൊണ്ടാവാം വരാനിരിക്കുന്ന സീസണിലേക്ക് ഗോൾ മുഖം കാക്കാനായി രാജ്യത്തെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളെ കൊണ്ടുവരാൻ മാനേജുമെന്റ് തീരുമാനിച്ചത്.

എഫ് സി ഗോവ

റെഡീം ലാങ്

25 കാരനായ വിംഗർ റെഡീം ലാങ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിട്ട് എഫ്.സി ഗോവയിൽ ചേർന്നു. മുൻ ഷില്ലോംഗ് ലജോംഗ് കളിക്കാരൻ രണ്ട് സീസണുകൾ ഹൈലാൻ‌ഡേഴ്സിനൊപ്പം ചെലവഴിച്ചു, കൂടാതെ അവരെ ഐ‌എസ്‌എല്ലിൽ പതിവായി പ്രതിനിധീകരിക്കുന്നവരിൽ ഒരാളായിരുന്നു. 35 മത്സരങ്ങൾ കളിച്ച അദ്ദേഹം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്ക് വേണ്ടി നാല് ഗോളുകൾ നേടി. ലാങ്ങിന്റെ ആഗമനത്തോടെ ഗോവ അവരുടെ ഫോർ‌വേർ‌ഡ് ലൈനിൽ‌ അതിന്റെ ഗുണനിലവാരം ഒന്നുകൂടി ഉറപ്പിച്ചു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഗുർജിന്ദർ കുമാർ

മോഹൻ ബഗാൻ ഫുൾ ബാക്ക് ഗുർജിന്ദർ കുമാർ ഉടൻ തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി കളിക്കും. 2015 ൽ ഗുർജിന്ദറും എഫ്‌സി പൂനെ സിറ്റിയുടെ ഭാഗമായിരുന്നു. എന്നിരുന്നാലും, കിബു വികുനയുടെ കീഴിൽ ബഗന്റെ ടൈറ്റിൽ-വിന്നിംഗ് കാമ്പെയ്‌നിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചത് ആണ് അദ്ദേഹത്തിനെ ശ്രദ്ധേയനാക്കുന്നത്.

29 കാരനായ താരം അവർക്ക് ഒപ്പം മൂന്ന് സീസണുകളിലായി 24 ഐ-ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എടി‌കെയും മോഹൻ‌ ബഗാനും തമ്മിലുള്ള ലയനത്തിന്റെ ഫലമായിരിക്കാം ഈ നീക്കം, രണ്ട് സ്‌ക്വാഡുകളും ചില കളിക്കാരെ ഓഫ്‌ലോഡ് ചെയ്യാൻ നോക്കുന്നത് ആകാം ഈ മാറ്റത്തിന്റെ പിന്നിൽ.

കേരള ബ്ലാസ്റ്റേഴ്സ്

അതി സങ്കീർണ്ണമായ ഒരു ട്രാൻസ്ഫറിൽ കൂടി എസ് കെ സാഹിലുമായി വീണ്ടും ഒന്നിക്കാൻ കിബു വികുന ആഗ്രഹിക്കുന്നു. ഞങ്ങളുടെ എക്സ്ക്ലൂസീവ് റിപ്പോർട്ട് അനുസരിച്ച്, കിബു വികുന തന്റെ മുൻ മോഹൻ ബഗാൻ സ്റ്റാർലെറ്റ് എസ്‌ കെ സാഹിലുമായി വീണ്ടും ഒന്നിക്കാൻ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, കരാർ തീർച്ചയായും സങ്കീർണ്ണമായ ഒന്നായിരിക്കും, കാരണം സാഹിൽ നിലവിൽ ഐ-ലീഗ് ചാമ്പ്യൻമാരുമായി നാല് വർഷത്തെ കരാറിലാണ്. അടുത്ത സീസണിൽ ഐ‌ എസ്‌ എല്ലിൽ ATK ലയിപ്പിക്കുന്ന ടീമിനെ പ്രതിനികരിച്ച് താരത്തെ കളിപ്പിക്കാനാണ് ATK-യുടെ തീരുമാനം.

കൂടാതെ, ഹൈദരാബാദ് എഫ്‌സി, ഒഡീഷ എഫ്‌സി തുടങ്ങിയവർ മിഡ്‌ഫീൽഡറെ റാഞ്ചാൻ ചർച്ച നടത്തുന്നുണ്ട്. എന്നിരുന്നാലും, ബ്ലാസ്റ്റേഴ്സ് ഏതാണ്ട് അവസാന ഘട്ടത്തിൽ ആണെന്ന് ഖേൽ നൗ മനസിലാക്കുന്നു, കാരണം അവരുടെ ഭാഗത്ത് വികുനയുണ്ട്, കൊച്ചി ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയിൽ ഒപ്പിടാൻ ഉള്ള സാഹചര്യത്തിനെ പറ്റി തന്റെ പഴയ ശിഷ്യനെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിയും.

ജംഷദ്‌പൂർ എഫ്‌സി / മുംബൈ സിറ്റി എഫ്‌സി

ജംഷദ്‌പൂരിലെ ടീമിലേക്ക് പുതിയതായി ആരും എത്തിയിട്ടില്ലെങ്കിലും, ഫോർ‌വേഡ് ഫാറൂഖ് ചൗധരി ഔദ്യോഗികമായി ഫ്രാഞ്ചൈസി വിട്ടു. കഴിഞ്ഞ മൂന്ന് സീസണുകളിൽ മെൻ ഓഫ് സ്റ്റീലിനായി 43 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയ അദ്ദേഹം നാല് അസിസ്റ്റുകൾ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഏപ്രിലിൽ തന്നെ, ഫാറൂഖ് മുംബൈ സിറ്റിയിൽ ചേരുമെന്ന് ഗോൾ വ്യക്തമാക്കിയിരുന്നു. ഞങ്ങളുടെ മുമ്പത്തെ ട്രാൻസ്ഫർ റൗണ്ട്-അപ്പുകളിൽ ഞങ്ങൾ ഈ വാർത്ത ഉൾപ്പെടുത്തിയിരുന്നു.

കൂടാതെ, ജംഷദ്‌പൂരിൽ നിന്ന് സി കെ വിനീതിന്റെ പുറപ്പാടും ക്ലബ് സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പ് മറ്റൊരു ലേഖനത്തിൽ അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്കെത്തുന്നതിനെക്കുറിച്ച് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Advertisement