കിബു വിക്യൂന: എതിരാളികളേക്കാൾ അവസരങ്ങൾ സൃഷ്ടിക്കുന്നു, പക്ഷേ പോയിന്റുകൾ ലഭിക്കുന്നില്ല
(Courtesy : ISL Media)
ഫാകുണ്ടോ പെരേരക്ക് ഉടൻ തന്നെ കളിക്കളത്തിലേക്ക് മടങ്ങി വരാൻ സാധിക്കും എന്നും കിബു വ്യക്തമാക്കി
തുടർച്ചയായ നാലം സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പ്ലേ ഓഫ് കാണാതെ പുറത്തായി. എങ്കിലും ലീഗിൽ മികച്ച ഒരു പൊസിഷനിൽ സീസൺ അവസാനിപ്പിക്കാനാണ് ടീം ശ്രമിക്കുന്നത്. പ്ലേ ഓഫിലേക്ക് നോട്ടമിടുന്ന ഹൈദരാബാദ് എഫ്‌സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ കിബു വിക്യൂന, പ്രതിരോധ താരം ധനചന്ദ്ര മീറ്റി തങ്ങളുടെ ചിന്തകൾ അവതരിപ്പിച്ചു.
അടുത്ത സീസണിലേക്കുള്ള പദ്ധതികൾ
കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫിൽ കടക്കാനുള്ള സാധ്യത വളരെ വിദൂരമായതിനാൽ തന്നെ കിബുവിനോട് അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകളെ പറ്റിയുള്ള ചോദ്യം ഉന്നയിക്കുകയുണ്ടായി. അതിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു,
" ഞങ്ങൾ ഇപ്പോൾ അടുത്ത മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ശ്രദ്ധ ചെലുത്തുന്നത്. പ്രത്യേകിച്ച് ഹൈദരാബാദിനു എതിരായ നാളത്തെ മത്സരത്തിൽ. ഞങ്ങൾ ഒഡിഷക്ക് എതിരായ മത്സരം വിശകലനം ചെയ്ത് തെറ്റുകൾ തിരുത്തി, മെച്ചപ്പെടേണ്ട ഇടങ്ങളിൽ കൂടുതൽ പരിശീലനം നേടുകയാണ്. അടുത്ത മൂന്ന് മത്സരങ്ങളിലും നന്നായി തന്നെ കളിക്കാൻ ശ്രമിക്കുകയും ബാക്കിയുള്ള മൂന്ന് പോയിന്റുകൾ നേടാൻ ശ്രമിക്കുകയും ചെയ്യും. "
നിഷു കുമാറിന്റെയും ഫാകുണ്ടോ പെരേരയുടെയും പരിക്കിനെ പറ്റി
പരിക്ക് മൂലം അവസാന മത്സരങ്ങൾ നഷ്ടമായ നിഷു കുമാറിന്റെയും ഫാകുണ്ടോ പെരേരയുടെയും നിലവിലെ സ്ഥിതിയെ പറ്റി കിബു വ്യക്തമാകുകയുണ്ടായി.
" ഈ സീസണിന്റെ തുടക്കം മുതൽ തന്നെ അവന് കാൽമുട്ടിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ പരിക്ക് മൂലം പരിശീലന സേഷനുകളിൽ പകുതി നേരം മാത്രമാണ് അദ്ദേഹത്തിന് പങ്കെടുക്കാനായത്. അടുത്ത മൂന്ന് മത്സരങ്ങളിലും നിഷു പങ്കെടുക്കില്ല. "
" കഴിഞ്ഞ രണ്ട് ദിവസമായി ഫാകുണ്ടോ സ്വയം പരിശീലനം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹം ഹൈദരാബാദുമായുള്ള നാളത്തെ മത്സരം കളിച്ചേക്കില്ല. എന്നാൽ അവസാന രണ്ട് മത്സരവും അദ്ദേഹം കളിക്കുമെന്ന് പ്രതീക്ഷയുണ്ട്. " - പരിക്ക് മൂലം ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഫെബ്രുവരി 13 നു ക്വാറൻന്റൈൻ അവസാനിപ്പിച്ച ഫാകുണ്ടോ പെരേരയെയുടെ സ്ഥിതി കിബു വ്യക്തമാക്കി.
ടീമിന്റെ സന്തുലനാവസ്ഥ ഇല്ലായ്മയും കാര്യക്ഷമത ഇല്ലാത്ത കൈമാറ്റങ്ങളും
വളരെയധികം ഗോളുകൾ വഴങ്ങുന്ന പ്രതിരോധത്തെ പറ്റി ചിന്തിക്കുമ്പോൾ വളരെ പ്രസക്തമായ വിഷയത്തെ പറ്റി ചിന്തിക്കേണ്ടി വരുന്നു. സീസൺ ആരംഭിക്കുന്നതിന് മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് ടിരിയുമായി പ്രീ കോൺട്രാക്ടിൽ എത്തിയിരുന്നു. എന്നാൽ താരത്തെ ടീമിൽ എത്തിക്കാൻ സാധിച്ചിരുന്നില്ല. ടിരി ആകട്ടെ ഇന്ന് എടികെ മോഹന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കുകയാണ്. ക്ലബ്ബിന്റെ ട്രാൻസ്ഫർ മാർക്കറ്റിലെ ഇടപെടലുകളെ പറ്റി കിബു സംസാരിച്ചു.
" ഞങ്ങൾ ടീമിലുള്ള കളിക്കാരുമായി കളിക്കുന്നു. ടീമിൽ ഏതൊക്കെ കളിക്കാർ ഉണ്ടായിരിക്കണം എന്നതിനെ പറ്റി ഒഴികഴിവുകൾ പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഞങ്ങൾക്ക് സന്തുലനാവസ്ഥ ഇല്ലെന്നത് സത്യമാണ്. മിക്ക മത്സരങ്ങളിലും ഞങ്ങൾ എതിരാളികളേക്കാൾ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നു, പക്ഷേ ഞങ്ങൾക്ക് പോയിന്റുകൾ ലഭിക്കുന്നില്ല. "
" ഞങ്ങൾ ചെയ്യേണ്ടത് ഈ മേഖലയിൽ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ്. അതിനാൽ തന്നെ ഞങ്ങൾ വിശകലനം ചെയ്യുകയും മെച്ചപ്പെടുത്തുന്നതിനായി സെഷനുകളിൽ പരിശീലനം നടത്തുകയും ചെയ്യുന്നു. ഞങ്ങൾ മെച്ചപ്പെടാൻ പോകുന്നുവെന്നും ഞങ്ങൾ സൃഷ്ടിക്കുന്ന അവസരങ്ങളിലും ഗോളുകൾ നേടുന്നതിലുമുള്ള നിരക്ക് കൂട്ടുമെന്നും പ്രതീക്ഷിക്കുന്നു. " - അദ്ദേഹം തുടർന്നു.
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായതിനെ പറ്റി ധനചന്ദ്ര മീറ്റിയുടെ പ്രതികരണങ്ങൾ
" അതെ, ഇത് എന്റെ ആദ്യ സീസണാണ്. അഞ്ച് കളികളിൽ കളിക്കാൻ എനിക്ക് അവസരം ലഭിച്ചു, അതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. കോച്ച് എനിക്ക് അവസരങ്ങൾ നൽകി, അടുത്ത സീസണിൽ മികച്ച പ്രകടനം നടത്താൻ എനിക്ക് കഴിയും. " - മീറ്റി വ്യക്തമാക്കി
പൊസിഷനിൽ ജെസ്സൽ കാർനെറോയുമായുള്ള മത്സരം
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലെഫ്റ്റ് ബാക്ക് ആയ മണിപ്പൂരിൽ നിന്നുള്ള ധനചന്ദ്ര മീറ്റി കളിക്കളത്തിൽ അവസരത്തിന് വേണ്ടി ടീമിൽ ആ പൊസിഷനിലെ തന്നെ പരിചയസമ്പന്നനായ ഗോവൻ താരം ജെസ്സൽ കാർനെറോക്ക് ഒപ്പം മത്സരിക്കുന്നു. നാളത്തെ മത്സരത്തിന്റെ പശ്ചാത്തലത്തിൽ സംസാരിച്ച ധനചന്ദ്ര ഇരുവരും തമ്മിൽ മത്സരമുണ്ടെന്ന് സമ്മതിച്ചു.
" എല്ലാവരും കളിക്കാൻ ആഗ്രഹിക്കുന്നു. ജെസ്സൽ ഒരു മികച്ച കളിക്കാരനാണ്. ഞാൻ മികച്ച പ്രകടനം നടത്താൻ ശ്രമിക്കുകയാണ്, അവസരം ലഭിക്കുമ്പോഴെല്ലാം ഞാൻ നന്നായി കളിക്കാൻ ശ്രമിക്കും. " - കിബു വിക്യൂന പറഞ്ഞവസാനിപ്പിച്ചു.
For more updates, follow Khel Now on Twitter, Instagram and join our community on Telegram.
- Santosh Trophy 2024-25: Full fixtures, schedule, results, standings & more
- I-League 2024-25: Full fixtures, schedule, results, standings & more
- ISL 2024-25: Full fixtures, schedule, results, standings & more
- Mohun Bagan chairman Sanjiv Goenka announces special gift for fans: ISL
- I am proud of how the team played today, says Kerala Blasters coach Mikael Stahre
- I-League 2024-25: Full fixtures, schedule, results, standings & more
- ISL 2024-25: Full fixtures, schedule, results, standings & more
- Mohun Bagan chairman Sanjiv Goenka announces special gift for fans: ISL
- I am proud of how the team played today, says Kerala Blasters coach Mikael Stahre
- Three East Bengal players who can replace Madih Talal after his ACL injury