Khel Now logo
HomeSportsIPL 2024Live Score
Advertisement

Football in Malayalam

കേരള ബ്ലാസ്റ്റേഴ്‌സ്: ഇത് നിലനിൽപ്പിന്റെ പോരാട്ടം.

Published at :January 9, 2021 at 11:51 PM
Modified at :January 9, 2021 at 11:52 PM
Post Featured Image

Dhananjayan M


ജംഷെഡ്പൂർ എഫ്‌സിക്ക് എതിരെ ഒരു തവണ പോലും കേരള ബ്ലാസ്റ്റേഴ്‌സ് വിജയം കണ്ടെത്തിയിട്ടില്ല

ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച വൈകീട്ട് ഗോവയിലെ തിലക് മൈദാൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ജാംഷെഡ്പൂർ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടുന്നു. ജംഷെഡ്പൂർ എഫ്‌സി ഒൻപത് മത്സരങ്ങളിൽ നിന്നായി മൂന്ന് വിജയങ്ങൾ ഉൾപ്പെടെ 13 പോയിന്റുകൾ നേടി അഞ്ചാം സ്ഥാനത്ത് നിൽക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു വിജയം മാത്രം നേടി ആറ് പോയിന്റുകൾ മാത്രം നേടി ടേബിളിൽ പത്താം സ്ഥാനത്തും.

ഓവൻ കോയ്‌ലിന്റെ കീഴിൽ ലീഗിൽ മികച്ച പ്രകടനം തന്നെയാണ് ജംഷെഡ്പൂർ കാഴ്ച വെക്കുന്നത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആകട്ടെ ടേബിളിലെ അവസാനക്കാരായ ഒഡീഷ എഫ്‌സിയോട് രണ്ട് ദിവസങ്ങൾക്ക് മുൻപ് ഏറ്റ നാല് ഗോളിന്റെ തോൽ‌വിയിൽ നിന്നാണ് അടുത്ത മത്സരം കളിക്കാൻ എത്തുന്നത്. ടേബിളിൽ ആദ്യ നാലിലേക്ക് കടക്കാൻ ജംഷെഡ്പൂരിന് ഒരു വിജയം ആവശ്യം ആകുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന് ഈ മത്സരം നിലനിൽപ്പിന്റെ പോരാട്ടം ആണ്.

ടീം വിശകലനം

കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ദയനീയമായ അവസ്ഥയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കടന്നു പോകുന്നത്. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് കിടക്കുന്ന ഹൈദരാബാദ് എഫ്‌സിക്ക് എതിരെ നേടിയ ക്ലബ്ബിന്റെ ആദ്യ വിജയത്തിന് ശേഷം തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ടീം തോൽവി വഴങ്ങി. അവസാന മത്സരത്തിൽ അതുവരെയും ലീഗിൽ ഒരു മത്സരം പോലും വിജയിക്കാൻ സാധിക്കാതിരുന്ന ഒഡീഷ എഫ്‌സിയോടാണ് ടീം പരാജയപ്പെട്ടത്.

[KH_ADWORDS type="4" align="center"][/KH_ADWORDS]

ഈ സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുമ്പോൾ പരിശീലകൻ കിബു വിക്യൂനയുടെ കീഴിൽ വളരെ പ്രതീക്ഷയോടെ കളിക്കളത്തിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ ലീഗ് ഏകദേശം പകുതിയിൽ എത്തി നിൽക്കുമ്പോഴും കളിക്കളത്തിൽ താളം കിട്ടാതെ ഇടറുകയാണ്. ഫൈനൽ തേർഡിൽ പന്തുകളെ ലക്ഷ്യത്തിൽ എത്തിക്കാനും അവയെ ഗോളുകളാക്കി മാറ്റാനും കഴിയാതെ പോകുന്ന മുന്നേറ്റനിരയും പരിക്കിന്റെ പിടിയിൽ അകപ്പെട്ട പ്രതിരോധ നിരയുമാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സിന്റേത്.

എന്നാൽ നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാമത് നിൽക്കുന്ന ഹൈദരാബാദ് പോലെയുള്ള ശക്തരായ ഒരു ടീമിനെതിരെ രണ്ട് ഗോളുകൾക്ക് നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസവും പരിക്കിൽ നിന്ന് മുക്തരായി പ്രതിരോധത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്ന കോസ്റ്റ - കോനെ സഖ്യവും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ പ്രതീക്ഷ രൂപപ്പെടുത്തുന്നു.

ജംഷെഡ്പൂർ എഫ്‌സി

കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്‌സിയുടെ മോശം പ്രകടനം മൂലം പുറത്താക്കപ്പെട്ട പരിശീലകൻ ജോൺ ഗ്രഗറിക്ക് പകരക്കാരനായി ക്ലബ്ബിൽ എത്തുകയും, തുടർന്ന് അവസാന സ്ഥാനങ്ങളിൽ നിന്ന് ക്ലബ്ബിനെ ഐഎസ്എൽ ഫൈനൽ വരെ എത്തിച്ച സ്കോടീഷ് പരിശീലകൻ ഓവൻ കോയിൽ ഈ സീസണിൽ പരിശീലിപ്പിക്കുന്ന ടീമാണ് ജംഷെഡ്പൂർ. ഒപ്പം ഗോളിലേക്ക് സദാസമയവും കണ്ണ് നട്ടിരിക്കുന്ന കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവ് നെരിജസ് വാൽസ്കിസും.

ഇതുവരെ ലീഗിൽ രണ്ട് മത്സരങ്ങളിൽ മാത്രം തോൽവി ഏറ്റുവാങ്ങിയ ടീമാണ് ജംഷെഡ്പൂർ എഫ്‌സി. ആദ്യ മത്സരത്തിൽ ചെന്നൈയിനോടും പിന്നീട് അവസാന നിമിഷങ്ങളിൽ ഗോളുകൾ വഴങ്ങി ഗോവയോടും. എന്നാൽ പിന്നീട് എടികെ മോഹൻബഗാന്റെ തോൽവി അറിയാതെയുള്ള വിജയകുതിപ്പ് അവസാനിപ്പിച്ച ടീം, അവസാന മത്സരത്തിൽ ശക്തരായ ബംഗളുരു എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു. വളരെയധികം ആത്മവിശ്വാസത്തോടെയാണ് ടീം നാളെ കളത്തിൽ ഇറങ്ങുക.

നാളത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരെ ജംഷെഡ്പൂർ വിജയിക്കുകയാണെങ്കിൽ അവരെ കാത്തിരിക്കുന്നത് പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനമാണ്. അതിനാൽ തന്നെ എന്തുവിള കൊടുത്തും മൂന്ന് പോയിന്റുകൾ നേടാൻ വേണ്ടി മാത്രമാണ് ടീം നാളെ കളത്തിൽ ഇറങ്ങുക. സ്ഥിരതയില്ലാത്ത പ്രതിരോധ നിരയെ ചൂഷണം ചെയ്ത് ഗോളുകൾ നേടാൻ ആയിരിക്കും കോയലിന്റെ ടീം ശ്രമിക്കുക.

[KH_ADWORDS type="3" align="center"][/KH_ADWORDS]

ടീം വാർത്ത

കേരള ബ്ലാസ്റ്റേഴ്സ്

ഒഡിഷക്ക് എതിരായ മത്സരത്തിൽ പരിക്ക് ഏറ്റ വിങ്ബാക്ക് നിഷുകുമാർ നാളെ കളിക്കളത്തിൽ ഇറങ്ങാനുള്ള സാധ്യത കുറവാണ്. കൂടാതെ സെൻട്രൽ ഡിഫെൻഡർ കോസ്റ്റയും നാളെ കളിക്കളത്തിൽ ഇറങ്ങുന്നത് സംശയമാണ്. കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സിന് മത്സരങ്ങൾക്ക് ഇടയിലുള്ള ദൈർഘ്യം കുറവായതിനാൽ, പ്രധാന പൊസിഷനുകളിൽ കളിക്കാരെ റോറ്റേഷൻ അടിസ്ഥാനത്തിൽ ഉപയോഗിക്കാനും സാധ്യത ഉണ്ട്.

ജംഷെഡ്പൂർ എഫ്‌സി

കഴിഞ്ഞ മത്സരത്തിന് ശേഷം ലഭിച്ച ഇടവേള പരിക്കേറ്റ താരങ്ങൾക്ക് തിരിച്ചു വരാനുള്ള സമയം നൽകിയിട്ടുണ്ട്. അതിനാൽ തന്നെ ഡേവിഡ് ഗ്രാൻഡ, ജോയ്‌നർ ലോറെൻകോ, നരേന്ദർ ഗഹ്‌ലോട്ട് എന്നീ താരങ്ങളെ സ്‌ക്വാഡിൽ കാണാൻ സാധ്യത ഉണ്ട്.

ഇഞ്ചോടിഞ്ച്

ഐഎസ്എല്ലിൽ ഇതുവരെ ആറ് മത്സരങ്ങളിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ രണ്ട് മത്സരങ്ങളിൽ ജംഷെഡ്പൂർ വിജയം കണ്ടെത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന് ഒരെണ്ണത്തിൽ പോലും വിജയിക്കാൻ സാധിച്ചിട്ടില്ല. 4 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.

https://youtu.be/tla-C0OelXs
Watch: ISL 2019-20 Highlights M63: Jamshedpur FC Vs Kerala Blasters | Hindi

സാധ്യത ലൈൻഅപ്പ്‌

കേരള ബ്ലാസ്റ്റേഴ്‌സ്

ഗോമെസ്, പ്രശാന്ത്, കോനെ, സന്ദീപ്, മീറ്റി; പുട്ട്ടിയ, രോഹിത്, ഗോമേസ് ; പെരേര, ഹൂപ്പർ, മുറായി.

ജംഷെഡ്പൂർ എഫ്‌സി

രഹനേഷ്; രേന്ദ്ലെയ്, ഹാർട്ലി, എസ്സെ, റിക്കി; അലക്സ്‌, മോൺറോയ്, മൊബഷിർ; ജാക്കിചാന്ദ്‌, ജാഥവ്, വാൽസ്കിസ്

ശ്രദ്ധിക്കേണ്ട താരങ്ങൾ

ഫാകുണ്ടോ പെരേര (കേരള ബ്ലാസ്റ്റേഴ്‌സ്)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്ന താരമാണ് അറ്റാക്കിങ് മിഡ് ഫീൽഡിൽ കളിക്കുന്ന ഫാകുണ്ടോ പെരേര. ടീമിന് വേണ്ടി ഒൻപത് മത്സരങ്ങളിലായി 642 മിനുട്ടുകളോളം കളിക്കളത്തിൽ ഇറങ്ങിയ താരം ആക്രമത്തിന് മൂർച്ചയേകുന്ന പാസ്സുകൾ നൽകുന്നതിൽ സമർത്ഥനാണ്. ഇതുവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും അധികം കീ പാസ്സുകൾ നൽകിയ താരമാണ് ഫാകുണ്ടോ. 25 ഓളം കീബോർഡ് പാസ്സുകൾ നൽകിയ താരം 25 ഓളം അവസരങ്ങൾ കളിക്കളത്തിൽ ഇതുവരെ സൃഷ്ട്ടിച്ചിട്ടുണ്ട്.

അറ്റാക്കിങ് മിഡിൽ നിറഞ്ഞു കളിക്കുന്ന ഫാകുണ്ടോ ടീമിന്റെ പ്ലേമേക്കർ ആണ്. എന്നാൽ താരം നൽകുന്ന പാസ്സുകൾ ആക്രമണനിര കൃത്യമായി ഉപയോഗിക്കാത്തത് ടീമിന്റെ പ്രകടനത്തെ സാരമായി ബാധിക്കുന്നുണ്ട്. മുന്നേറ്റ താരങ്ങൾ ഗോളുകൾ നേടാൻ ബുദ്ധിമുട്ടുന്നതിനാൽ തന്നെ ഇത്രയും അവസരങ്ങൾ സൃഷ്ടിക്കപെട്ടിട്ടും, മത്സരത്തിന്റെ ഗതിയെ തന്നെ നിയന്ത്രിക്കാൻ പോന്ന കീ പാസ്സുകൾ നൽകിയിട്ടും അദ്ദേഹത്തിന്റെ കൈവശം ആകെ ഉള്ളത് ഹൈദരാബാദ് എഫ്‌സിക്ക് എതിരെയുള്ള ഒരു അസ്സിസ്റ്റ്‌ മാത്രമാണ്. ഫാകുണ്ടോ രൂപപ്പെടുത്തുന്ന അവസരങ്ങളും അർദ്ധവസരങ്ങളും ഗോളാക്കി മാറ്റാൻ മുന്നേറ്റത്തിലുള്ള താരങ്ങൾക്ക് കഴിഞ്ഞാൽ ധാരാളം ഗോളുകൾ ടീമിന് നേടാനാകും.

നെരിജസ് വാൽസ്കിസ് (ജംഷെഡ്പൂർ എഫ്‌സി)

ജാംഷെഡ്പൂരിന്റെ മുഖ്യ പരിശീലകൻ ഓവൻ കോയ്‌ലിന്റെ ആവനാഴിയിലെ വജ്രായുധമാണ് ലിത്വാനിയൻ സ്ട്രൈക്കർ ആയ നെരിജസ് വാൽസ്കിസ്. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്‌സിയിൽ കളിച്ചിരുന്ന താരത്തിന് ആദ്യ മത്സരങ്ങളിൽ ഗോളുകൾ കണ്ടെത്താൻ ശ്രമപെട്ടെങ്കിലും പിന്നീട് ടീം പരിശീലകൻ ആയി കോയലിന്റെ വരവോട് കൂടിയാണ് ഫോമിലേക്ക് ഉയർന്നത്. തുടർന്ന് സീസണിലെ ഏറ്റവും അധികം ഗോളുകൾ നേടിയിട്ടുള്ള താരത്തിന് ലഭിക്കുന്ന ഗോൾഡൻ ബൂട്ട് അവാർഡ് നേടിയിട്ടാണ് സീസൺ അവസാനിപ്പിച്ചത്.

[KH_RELATED_NEWS title="Related News |ARTICLE CONTINUES BELOW"][/KH_RELATED_NEWS]

2 ഹെഡ്റുകൾ അടക്കം 9 മത്സരങ്ങളിൽ നിന്നായി 6 ഗോളുകൾ താരം നേടിയിട്ടുണ്ട് ഈ മുപ്പത്തിമൂന്നുകാരൻ. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിൽ ഉണ്ടാകുന്ന പിഴവുകൾ മുതലെടുത്ത് ഗോളുകൾ നേടാൻ സാധിക്കുന്ന താരത്തെ മാർക്ക്‌ ചെയ്ത് തടയാൻ സാധിച്ചെങ്കിൽ മാത്രമേ മത്സരത്തിൽ കുറച്ചെങ്കിലും ആധിപത്യം നേടാൻ കേരള ബ്ലാസ്റ്റേഴ്‌സിന് സാധിക്കു.

നിങ്ങൾക്കറിയാമോ?

  • ഐഎസ്എൽ 2020-21 സീസണിൽ ഇതുവരെ ഏറ്റവും അധികം ഗോളുകൾ വഴങ്ങിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ് (17)
  • ഐഎസ്എൽ 2020-21 സീസണിൽ ഇതുവരെ ഏറ്റവും അധികം ഇന്റർസെപ്റ്റിനുകൾ നടത്തിയ താരങ്ങളിൽ റൗലിൻ ബോർജസിനു (31) കീഴിൽ രണ്ടാമതാണ് ജംഷെഡ്പൂരിന്റെ സ്റ്റീഫൻ എസ്സെ (31)

കേരള ബ്ലാസ്റ്റേഴ്സും ഒഡീഷജംഷെഡ്പൂർ എഫ്‌സിയും തമ്മിലുള്ള മത്സരം സ്റ്റാർ സ്പോർട്സ് 1 എസ്ഡി & എച്ച്ഡി, സ്റ്റാർ സ്പോർട്സ് 2 എസ്ഡി & എച്ച്ഡി (ഇംഗ്ലീഷ്), സ്റ്റാർ സ്പോർട്സ് ഹിന്ദി 1 എസ്ഡി & എച്ച്ഡി, സ്റ്റാർ സ്പോർട്സ് 3, സ്റ്റാർ ഗോൾഡ് 2 (ഹിന്ദി) എന്നിവയിൽ തത്സമയം സംപ്രേഷണം ചെയ്യും, ഏഷ്യാനെറ്റ് പ്ലസിൽ മലയാളത്തിലും സ്റ്റാർ സ്പോർട്സ് പ്രാദേശിക ചാനലുകളിലും ( ബംഗ്ലാ, കന്നഡ, തമിഴ്, തെലുങ്ക്, മറാത്തി ), ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി, ജിയോ ടിവി എന്നിവയിലും മത്സരത്തിന്റെ തത്സമയം കാണാവുന്നതാണ്.

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.