Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

കിബു വിക്യൂന: കഴിഞ്ഞ ആഴ്ചകളിലെ പരിശീലനത്തിൻ്റെ ഫലം കാണുന്നു

Published at :December 28, 2020 at 5:39 AM
Modified at :December 28, 2020 at 6:12 AM
Post Featured Image

Harigovind Thoyakkat


നിരന്തരം മെച്ചപ്പെടാൻ ആഗ്രഹിക്കുന്ന ഒരു താരമാണ് ജീക്സൺ എന്നും കിബു അഭിപ്രായപെട്ടു.

ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചു. കിബു വിക്യൂന എന്ന കോച്ചിൻ്റെ കീഴിൽ ലീഗിൽ വിജയമില്ലാത്ത ആറ് മത്സരങ്ങൾക്ക് ശേഷം ടീമിന്റെ ഈ സീസണിലെ ആദ്യ വിജയമാണിത്.

മത്സരശേഷം ടീമിലെ താരങ്ങളുടെ പരിക്കിനെ പറ്റിയും പകരം ഇറങ്ങിയ താരങ്ങളുടെ പ്രകടനത്തെ പറ്റിയും ടീമിനെ സംബന്ധിച്ച മറ്റു വിഷയങ്ങളെ കുറിച്ചും കിബു പത്രസമ്മേളനത്തിൽ സൂചിപ്പിച്ചു. ലീഗിൽ വളരെ നല്ല പ്രകടനങ്ങൾ നടത്തി മുന്നേറുന്ന ഹൈദരാബാദ് എഫ്‌സിക്ക് എതിരെ മൂന്ന് പോയിന്റുകൾ നേടാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.

ഹൈദരാബാദ് എഫ്‌സിക്ക് എതിരെ നേടിയ ആവേശകരമായ വിജയത്തെ കുറിച്ച് കിബു വിക്യൂന

"ഈ സീസണിൽ വളരെ നല്ല രീതിയിൽ കളിക്കുന്ന ഒരു ക്ലബ്ബാണ് ഹൈദരാബാദ് എഫ്‌സി. അത്തരം ഒരു ക്ലബ്ബിനെതിരെ ഞങ്ങൾ‌ വളരെ നന്നായി കളിച്ചുവെന്ന് ഞാൻ കരുതുന്നു. ഞങ്ങയോ വിജയം അർഹിച്ചിരുന്നു. കൂടാതെ ഞാൻ വളരെ സന്തുഷ്ടനാണ്, കാരണം കഴിഞ്ഞ രണ്ട് - മൂന്ന് ആഴ്ചകളായി ഞങ്ങൾ കഠിനമായി പരിശീലനം നടത്തിയിരുന്നു, ഇപ്പോൾ ആ പരിശ്രമത്തിന്റെ ഫലങ്ങൾ ഞങ്ങൾക്ക് കിട്ടുന്നു."

[KH_ADWORDS type="4" align="center"][/KH_ADWORDS]

ലൈനപ്പിൽ ഗാരി ഹൂപ്പർ, കോസ്റ്റ നമോയിൻസു, ബാക്കാരി കോനെ എന്നിവരുടെ അഭാവത്തെ കുറിച്ച്

"അവർക്ക് പലതരത്തിലുള്ള പരിക്കുകൾ ഉണ്ടായിരുന്നു. അവർക്ക് ഇന്ന് കളിക്കാൻ കഴിയുമായിരുന്നില്ല അതിനാൽ തന്നെ ലൈനപ്പിലേക്ക് അവരെ ഉൾപെടുത്തിയില്ല. എന്നിരുന്നാലും അവർക്ക് പകരക്കാരായി ഉൾപ്പെടുത്തിയ താരങ്ങൾ ഒന്നാന്തരമായി തന്നെ കളിച്ചു. സന്ദീപിന്റെയും ഹക്കുവിന്റെയും ജോർദാന്റെയും പ്രകടനത്തിൽ ഞാൻ സന്തോഷവാനാണ്."

ഇന്ന് കളിക്കളത്തിലെ സഹൽ അബ്ദുൾ സമദിന്റെ പ്രകടനം

"സഹൽ അസാധാരണമായ ഒരു താരമാണ്. സ്‌ക്വാഡിലെ ഏറ്റവും പ്രധാനപെട്ടവനും ആണ്. അവന് കളിക്കളത്തിൽ ഉള്ളിലേക്ക് മാറിയും പുറത്ത് വിശാലമായും കളിക്കാൻ സാധിക്കും. വിശാലമായി കളിക്കുന്ന സമയത്ത് ആവശ്യമുണ്ടെങ്കിൽ ഉള്ളിലേക്ക് വേഗത്തിൽ കടക്കുവാനും അവന് സാധിക്കുന്നു. അവന് മുന്നോട്ട് കുതിക്കാൻ സാധിച്ച രണ്ടാമത്തെ മത്സരമാണിത്. അവന് ഓരോ ദിവസവും മെച്ചപ്പെടുന്നുണ്ട്."

കളിക്കളത്തിലെ ജോർദാൻ മുറായിയുടെ പ്രകടനത്തെ കുറിച്ചും ആദ്യ പതിനൊന്നിൽ ഇടം നേടിയ അബ്ദുൾ ഹക്കു - സന്ദീപ് സിങ് കൂട്ടുകെട്ടിനെ കുറിച്ചും

"ജോർദാന്റെ പ്രകടനത്തിൽ ഞാൻ സന്തോഷവാനാണ്. ഇതേ അളവിലുള്ള പ്രകടനമാണ് ഞാൻ ഗാരിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. എങ്കിലും പൊതുവായി പറഞ്ഞാൽ രണ്ട് പേരും ഇതുവരെ കളിച്ച രീതികളിൽ ഞാൻ സന്തോഷവാനാണ്."

[KH_RELATED_NEWS title="Related News |ARTICLE CONTINUES BELOW"][/KH_RELATED_NEWS]

"ഹക്കുവും സന്ദീപും ടീമിന്റെ ഭാഗമാണ്. അവർ എല്ലാ ദിവസവും ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങുന്നുണ്ട്. ഇന്നാണ് അവർക്ക് അവസരം ലഭിച്ചത്, അതിലൂടെ അവർരുടെ ശേഷി എന്താണെന്നും അവർ തെളിയിച്ചു. അവരെയും ലഭിച്ച അവസരത്തെ നന്നായി മുതലെടുത്ത അവരുടെ കഴിവിലും ഞാൻ സന്തോഷവാനാണ്."

കളിക്കളത്തിൽ സാധാരണയിൽ കൂടുതലായി നടത്തിയ പ്രെസ്സിങ് ഫുട്ബോളിനെ കുറിച്ച്

"സാധാരണ ഗതിയിൽ ഞങ്ങൾ നന്നായി പ്രസ്സ് ചെയ്താണ് കളിക്കുന്നത്. എന്നാൽ ഹൈദരാബാദ് ആകട്ടെ പിൻനിരയിൽ നിന്നും നന്നായി കളി തുടങ്ങുന്നവരാണ്. അതിനാൽ തന്നെ ഞങ്ങൾക്ക് കൂടുതലായി പ്രസ്സ് ചെയ്ത് കളിക്കേണ്ടി വന്നു."

ജീക്സൺ സിങിന്റെ പ്രകടനത്തെ കുറിച്ച്

"ഞാൻ കരുതുന്നത് വളരെയധികം കഴിവുകൾ ഉള്ള താരമാണ് ജീക്സൺ. അവനിൽ ധാരാളം ഗുണങ്ങൾ ഉണ്ട്. അതിൽ പ്രധാനമായത് അവൻ മെച്ചപ്പെടാൻ ആഗ്രഹിക്കുന്നു എന്നതാണ്. ഒരു മികച്ച കളിക്കാരനയി തീരാൻ അവൻ ആഗ്രഹിക്കുന്നു, എപ്പോൾ വേണമെങ്കിലും ഇത്തരത്തിലുള്ള കളിക്കാരെ സഹായിക്കാനാകും. ഇന്ന് രാത്രി, അദ്ദേഹം വളരെ നന്നായി കളിച്ചു, അതിൽ ഞാൻ വളരെ സന്തുഷ്ടനാണ്."

രണ്ടാം പകുതിയിൽ കളിക്കാർക്ക് നൽകിയ നിർദ്ദേശത്തെ കുറിച്ച്

"ആദ്യ പകുതിക്ക് ശേഷം, പകരക്കാരായി ഇറങ്ങുന്നവരെ പറ്റി ടാക്ടിക്കൽ ആയ ചില ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ, അവസാനം ടീമിന് നൽകിയ നിർദ്ദേശം രണ്ടാമത്തെ ഗോൾ നേടുക എന്നതായിരുന്നു. ഹൈദരാബാദിൽ അരിഡാനെപ്പോലെയുള്ള ഒന്നാന്തരം ആക്രമണകാരികളായ താരങ്ങൾ ഉണ്ടായിരുന്നു. അതിനാൽ രണ്ടാം പകുതിയിൽ ഒരു ഗോൾ കൂടി നേടിയാൽ വിജയിക്കാമെന്ന് ഞങ്ങൾക്ക് മനസിലായി. അതുകൊണ്ടാണ് രണ്ടാം പകുതിയിൽ മുറെയിലൂടെ ഞങ്ങൾ ധാരാളം അവസരങ്ങൾ ഉണ്ടാക്കിയത്. അതിനോടുവിൽ അവൻ ഞങ്ങളെ വിജയത്തിലേക്ക് എത്തിച്ച ആ ഗോളും നേടി."

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement