സ്വാർത്ഥതയില്ലാതെ കളിക്കുന്ന താരമാണ് ഗാരി ഹൂപ്പർ എന്നും അസിസ്റ്റന്റ് കോച്ച് വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ലീഗിൽ മുന്നോട്ട് കുതിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹ്‌മദ്. സീസൺ വളരെ മോശമായി ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ ലീഗിലെ അവസാന നാല് മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നോട്ട് കുതിക്കുകയാണ്. ലീഗിലെ രണ്ടാം റൗണ്ടിൽ ബുധനാഴ്ച്ച ടീം ജംഷെഡ്പൂർ എഫ്‌സിയെ നേരിടുന്നു. അതേസമയം, കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലകൻ കിബു വിക്യൂന ഒരു മത്സരത്തിൽ സസ്‌പെൻഷൻ നേരിടുകയാണ്. അതിനാൽ തന്നെ ഗോൾകീപ്പർ ആൽബിനോ ഗോമേസിനൊപ്പം സഹപരിശീലകൻ ആയ ഇഷ്ഫാഖ് അഹ്‌മദ് ആയിരുന്നു ഇന്നത്തെ പത്രസമ്മേളനത്തിൽ പങ്കെടുത്തത്.

നാളത്തെ മത്സരത്തിൽ കളിക്കളത്തിൽ കിബു വിക്യൂനയുടെ അഭാവത്തെ പറ്റി

എഫ്‌സി ഗോവക്ക് എതിരായ കഴിഞ്ഞ മത്സരത്തിൽ, കിബു വിക്യൂനക്ക് ലഭിച്ച ഈ സീസണിലെ രണ്ടാമത്തെ മഞ്ഞക്കാർഡ്,കോച്ചിനെ അടുത്ത മത്സരത്തിൽ നിന്നും വിലക്കിയിരിക്കുകയാണ്. അതിനെ കുറിച്ച് ഇഷ്ഫാഖിന്റെ പ്രതികരണം.

” അടുത്ത മത്സരത്തിൽ ടീമിന്റെ തലവൻ ഇല്ലാതിരിക്കുന്നത് ശുഭ സൂചനയല്ല. പക്ഷേ, ഞങ്ങൾക്ക് വേണ്ടി അദ്ദേഹം അവിടെ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു. ആ 90 മിനുട്ട് അദ്ദേഹമില്ലാതെ ഞങ്ങളെ കാണേണ്ടിവരും. “

എഫ്‌സി ഗോവക്കെതിരെ നേടിയ സമനിലയെ പറ്റി

ശനിയാഴ്ച എഫ്‌സി ഗോവക്ക് എതിരെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ജയിക്കുവാനും അത് വഴി മൂന്ന് പോയിന്റുകൾ നേടാൻ സാധിക്കുമായിരുന്ന ധാരാളം അവസരങ്ങൾ ലഭിച്ചെന്നും ഇഷ്ഫാഖ് സമ്മതിച്ചു

” എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ ഞങ്ങൾക്ക് വ്യക്തമായ അവസരങ്ങൾ ലഭിച്ചിരുന്നു. ഒരു പോയിന്റ് ഉറപ്പിക്കുന്നതിന് പകരം, രണ്ട് പോയിന്റുകൾ നഷ്ടപ്പെട്ടതുപോലെയായിരുന്നു അത്. മനോഹരമായ ഫുട്ബോൾ കളിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ആവശ്യം മൂന്ന് പോയിന്റുകളാണ്. ” – ഇഷ്ഫാഖ് വ്യക്തമാക്കി.

കഴിഞ്ഞ മത്സരത്തിൽ തുറന്ന അവസരങ്ങൾ നഷ്ടപ്പെടുത്തിയ ഗാരി ഹൂപ്പറെ പറ്റി

” അദ്ദേഹത്തിന് ആത്മവിശ്വാസമില്ലെന്ന് ഞാൻ കരുതുന്നില്ല. അവൻ ഇപ്പോൾ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്ന ഒരു നമ്പർ 10 ആയിട്ടാണ് കളിക്കുന്നത്. മികച്ച പൊസിഷനിൽ നിൽക്കുന്ന താരത്തിന് പന്ത് നൽകാനാണ് അദ്ദേഹം ശ്രമിച്ചത്. ” – അദ്ദേഹം വിശദീകരിച്ചു.

ടീമിലെ പരിക്കുകൾ, സസ്പെന്ഷനുകൾ എന്നിവയെ പറ്റി

കിബുവിനോപ്പം തന്നെ, ഗോവക്ക് എതിരായ മത്സരത്തിൽ ഈ സീസണിലെ നാലാമത്തെ മഞ്ഞക്കാർഡ് കണ്ട രാഹുൽ കെപി, ജീക്സൺ സിങ് എന്നിവരെയും അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നഷ്ട്ടമാകും.

” ഞങ്ങൾക്ക് ചില കളിക്കാർ ഇല്ലെന്ന് ബോധ്യമുണ്ട്. എന്നാൽ ചിലർ പരിക്കുകളിൽ നിന്ന് മടങ്ങിവരും, ഒപ്പം വളരെയധികം ആഴമുള്ള ടീമാണ് ഞങ്ങളുടേത്. ഈ ടീമിന് ഒരു പ്രധാന കളിക്കാരനെ (ജോർദാൻ മുറായി) നഷ്ടമായി (അവസാന രണ്ട് മത്സരങ്ങളിൽ). എന്നാൽ നന്നായി കളിക്കുന്ന മറ്റ് കളിക്കാരുണ്ടെന്ന് ഞാൻ കരുതുന്നു. പരിക്കുകൾ ഒഴിവാക്കാൻ കഴിയില്ല കാരണം അവ ഫുട്ബോളിന്റെ ഭാഗമാണ്. ” – ഇഷ്ഫാഖ് അറിയിച്ചു.

ഗോൾകീപ്പർ ആൽബിനോ ഗോമേസിനെ പറ്റി

” ഒരു മികച്ച തുടക്കമല്ല ഞങ്ങളുടേതെന്ന് ഞാൻ മനസിലാക്കുന്നു. ഞങ്ങൾ ഇപ്പോൾ നല്ല ഫുട്ബോൾ കളിക്കുന്നു. ഞങ്ങൾ കൂടുതൽ ക്ലീൻ ഷീറ്റുകൾ ലക്ഷ്യം വെക്കുന്നു. ആൽബിനോ തന്റെ മികച്ച ജോലി ചെയ്യുന്നു. ” – ഇഷ്ഫാഖ് പറഞ്ഞു.

ഇഷ്ഫാഖ്നൊപ്പം പത്രസമ്മേളത്തിന് എത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ കീപ്പർ ആൽബിനോ ഗോമേസ് ചോദ്യങ്ങളോട് പ്രതികരിക്കുകയുണ്ടായി.

” കഠിനമായി കളിച്ചും പരിശീലിച്ചുമാണ് ഞാൻ ആത്മവിശ്വാസം നേടിയത്, ഈ സീസണിൽ ഇങ്ങനെ തന്നെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. പെനാൽറ്റികൾ നേരിടാൻ ഞാൻ കഠിനമായി പരിശീലനം നേടിയിട്ടില്ല. അത് പെനാൽറ്റി എടുക്കുന്ന കളിക്കാരെ ആശ്രയിച്ചിരിക്കുന്നു, സമ്മർദ്ദം ഉണ്ടാകുന്നത് ഗോൾകീപ്പറിലാണ്. “

” ഞങ്ങളുടെ ടീമിലേക്ക് ആരെങ്കിലും വന്നാൽ അവർ തങ്ങളുടെ മികച്ചത് ടീമിനായി നൽകുന്നു. എല്ലാ കളിക്കാരും നന്നായി കളിക്കാൻ ദൃഡനിശ്ചയത്തിലാണ് അതിനാൽ തന്നെ ടീമിന് ആത്മവിശ്വാസക്കുറവില്ല. ” – ആൽബിനോ പ്രതികരിച്ചു.

ദേശീയ ടീമിലേക്കുള്ള മോഹങ്ങൾ

” തീർച്ചയായും, മറ്റ് കളിക്കാറുള്ളത് പോലെ തന്നെ ഞാനും കടന്നു പോകാൻ ആഗ്രഹിക്കുന്ന ഒരു സ്വപ്നമാണ് അത്. പക്ഷെ, ഇപ്പോൾ ഞാൻ ഐഎസ്എല്ലിൽ മാത്രമാണ് ശ്രദ്ധയൂന്നുന്നത്. എങ്കിൽ അവിടെ നിന്ന് ഒരു വിളി ലഭിക്കുന്നത് വളരെ മികച്ചതാണ്. ” – ആൽബിനോ സംസാരിച്ചു

ആൽബിനോയുടെ മറുപടിയെ തുടർന്ന് രാഹുൽ കെപി എന്ന താരത്തെ മുന്നേറ്റതാരമാക്കി കളിക്കുന്ന, ഒരു ഇന്ത്യൻ സ്‌ട്രൈക്കറെ ഉപയോഗിക്കുന്ന ചുരുക്കം ചില ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന വസ്തുത ചൂണ്ടിക്കാണിക്കാനും ഇഷ്ഫാക്ക് ഇഷ്ഫാഖ് ശ്രമിച്ചു.

” ഞങ്ങൾ ഒരു ഇന്ത്യൻ സ്‌ട്രൈക്കറുമായി കളിക്കുന്ന ടീമുകളിൽ ഒന്നാണ്. ഇന്ത്യൻ സീനിയർ ദേശീയ ടീമിന് രാഹുൽ വലിയ മുതൽക്കൂട്ടാണെന്ന് ഞാൻ കരുതുന്നു. ഒരു ക്ലബിന് ഒരു ദേശീയ ടീമിനേക്കാൾ വ്യത്യസ്തങ്ങളായ ചിന്തകളുണ്ട്. ആൽബിനോക്കും ദേശീയ ടീമിൽ ഇടം നേടാനുള്ള കഴിവുകൾ ഉള്ളതായും എനിക്ക് തോന്നുന്നു. നല്ല പ്രകടനം നടത്തുന്ന ഏതൊരാൾക്കും ഒരു കോൾ-അപ്പ് ലഭിക്കാൻ അർഹതയുണ്ട്. ” – അദ്ദേഹം അവസാനിപ്പിച്ചു.

For more updates, follow Khel Now on Twitter and join our community on Telegram.