Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

കിബു വിക്യൂന: മൂന്ന് പോയിന്റുകൾ നേടി തിരിച്ചുവരണം

Published at :February 2, 2021 at 11:14 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Dhananjayan M


വ്യത്യസ്ത ടീമുകൾക്ക് എതിരെ വ്യത്യസ്ത തന്ത്രങ്ങൾ ആയിരിക്കുമെന്നും കിബു വ്യക്തമാക്കി.

പ്ലേ ഓഫ് സാധ്യതകൾ സജീവമായി നിലനിർത്തുന്നതിനായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാമത് നിൽക്കുന്ന മുംബൈ സിറ്റി എഫ്‌സിക്ക് എതിരെ ബുധനാഴ്ച കളിക്കാൻ ഇറങ്ങുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മുംബൈ പ്ലേഓഫ് ഏകദേശം ഉറപ്പിച്ചപ്പോൾ കേരളം ആകട്ടെ ഒൻപതാം സ്ഥാനത്ത് നിന്ന് മുന്നോട്ട് കുതിക്കാനാണ് ശ്രമിക്കുന്നത്. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ മുഖ്യപരിശീലകൻ കിബു വിക്യൂന, മിഡ്‌ഫീൽഡർ ജീക്സൺ സിങ് എന്നിവർ പങ്കെടുത്തു.

മുംബൈ സിറ്റി എഫ്‌സിക്ക് എതിരായ മത്സരത്തെ പറ്റി

എടികെ മോഹൻബഗാനെതിരെ ഏറ്റ തോൽവിക്യിൽ നിന്ന് ഒരു തിരിച്ചുവരവ് ടീമിന് ആവശ്യം ഉണ്ട് എന്നാണ് പോയിന്റ് ടേബിളിൽ ഒന്നാമതുള്ള മുംബൈ സിറ്റി എഫ്‌സിയെ നേരിടുന്നതിനെ പറ്റി ചോദിച്ചപ്പോൾ കിബു പ്രതികരിച്ചത്.

" വളരെ നല്ല താരങ്ങളും കോച്ചും അടങ്ങിയ നല്ലൊരു ടീമാണ് മുംബൈ സിറ്റി. എടി‌കെ മോഹൻ‌ ബഗാനെതിരായ തോൽ‌വിക്ക് ശേഷം ഞങ്ങൾ‌ ഈ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ നേടി തിരിച്ചുവരണം. "

കളിക്കളത്തിൽ തന്ത്രങ്ങളിൽ ഉണ്ടായ മാറ്റങ്ങളെ പറ്റി

പോസ്സെഷൻ ഫുട്ബോളിന് പേര് കേട്ട കോച്ച് ആയിരുന്നു കിബു വിക്യൂന, പ്രേത്യേകിച്ച് കഴിഞ്ഞ സീസണിൽ ഐ ലീഗിൽ മോഹൻബഗാനിൽ ഉണ്ടാക്കിയത്. എന്നാൽ ഇത്തവണ കളി ശൈലിയിൽ പ്രകടമായ ധാരാളം മാറ്റങ്ങൾ അദ്ദേഹം വരുത്തിയിരുന്നു. മത്സരത്തിന് മുന്നോടിയായ പത്രസമ്മേളനത്തിൽ, ഓരോ എതിരാളികൾക്കും വ്യത്യസ്തങ്ങളായ ടാക്ടിസുകൾ ആണ് വേണ്ടതെന്ന് സൂചിപ്പിച്ച് കിബു അത് സമ്മതിക്കുകയും ചെയ്തു.

" വ്യത്യസ്ത ടീമുകൾക്ക് എതിരെ തന്ത്രങ്ങളും വ്യത്യസ്തമായിരിക്കും. പക്ഷേ, ആക്രമിച്ചു കളിക്കുക എന്ന ഞങ്ങളുടെ പ്രാഥമികമായ ലക്ഷ്യത്തിന് മാറ്റങ്ങളില്ല. അവസരങ്ങൾ രൂപീകരിക്കുവാനും ഗോളുകൾ നേടുവാനും ആണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്. " - അദ്ദേഹം വ്യക്തമാക്കി.

" ഞങ്ങൾ വ്യത്യസ്തങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്തു എന്നത് സത്യമാണ്. ഉദാഹരണത്തിന് എടികെ മോഹൻബഗാനും ജംഷഡ്പൂർ എഫ്‌സിക്കും എതിരായ മത്സരങ്ങളിൽ ഞങ്ങൾക്ക് കൂടുതൽ പന്തവകാശം ഉണ്ടായിരുന്നു. അതേസമയം ഞങ്ങൾ പ്രതിരോധത്തിലും കൂടുതൽ ശ്രദ്ധ ചെലുത്തുന്നു കാരണം. ടീമിന് ബാലൻസ് കണ്ടെത്തുന്നതിൽ അത് തുല്യപ്രാധാന്യം വഹിക്കുന്നു. " - അദ്ദേഹം കൂട്ടിച്ചേർത്തു.

റഫറിയിങ്ങിലെ പ്രശ്നങ്ങൾ

റഫറിയിങ്ങിൽ ഉണ്ടായ പോരായ്മകളാണ് എടികെ കെ മോഹൻബഗാനുമായുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിനയായത്. " എനിക്ക് റഫറിമാരെ പറ്റി സംസാരിക്കാൻ ഞാൻ താല്പര്യമില്ല " എന്നാണ് അതിനെപ്പറ്റി ചോദിച്ചപ്പോൾ കിബു മറുപടി നൽകിയത്.

" ഞങ്ങൾ ഞങ്ങൾ മത്സരത്തിൽ മാത്രം ശ്രദ്ധചെലുത്താൻ ആണ് ആണ് തീരുമാനിച്ചിരിക്കുന്നത്. റഫറിമാരെ പറ്റി പറയുമ്പോൾ, ഞങ്ങൾ അവരെ ബഹുമാനിക്കുകയും അവർ മത്സരത്തിന്റെ പ്രധാന ഭാഗമാണെന്നു കരുതുകയും ചെയ്യുന്നു. " - കിബു വ്യക്തമാക്കി.

" ഞാൻ താരങ്ങളെയും ആകെ ടീമിനെയും ഓർത്ത് അഭിമാനിക്കുന്നു. കളിക്കളത്തിലും പുറത്തും അവരുടെ പെരുമാറ്റം ഒന്നാന്തരമായിരുന്നു. " - തന്റെ കളിക്കാരും മോഹൻ ബഗാൻ താരങ്ങളും തമ്മിൽ ഉണ്ടായ ചെറിയ അടിപിടികളെ കുറിച്ചും കിബു തന്റെ ചിന്തകൾ പങ്കുവെച്ചു.

എടികെ മോഹൻ ബഗാനെതിരായ മത്സരത്തെ പറ്റി

എടികെ മോഹൻ ബഗാനെതിരായ മത്സരത്തിൽ രണ്ടുഗോളുകൾക്ക് മുന്നിട്ട് ശേഷമായിരുന്നു ഒന്നു കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളുകൾ വഴങ്ങി തോൽവി ഏറ്റുവാങ്ങിയത്. എന്നാൽ, തോൽവി മാറ്റിവെച്ചാൽ മികച്ച പ്രകടനമായിരുന്നു ടീം കാഴ്ചവച്ചത് എന്ന് കിബു പ്രതികരിച്ചു.

" മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ഞങ്ങളാണ് നന്നായി കളിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു. അവർ ആദ്യ ഗോൾ നേടിയ ശേഷം എനിക്ക് ഞങ്ങളുടെ അവസരങ്ങളിലെ വിശ്വാസം കുറയുന്നതായും അവർക്ക് വിശ്വാസം ലഭിക്കുന്നതായും തോന്നിയിരുന്നു. അതു തന്നെയായിരുന്നു പ്രധാന വ്യത്യാസവും. മത്സരത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ ഭൂരിഭാഗവും ഞങ്ങൾക്ക് അനുകൂലമായിരുന്നു. അതിനാൽ തന്നെ തോൽവി അംഗീകരിക്കാൻ വളരെ കഷ്ടമാണ്. ചെറിയ പിഴവുകൾ ഞങ്ങൾക്ക് നഷ്ടമാക്കിയത് ഒരു വിജയമാണ്. " - അദ്ദേഹം വ്യക്തമാക്കി.

ട്രാൻസ്ഫറുകൾ

" ഒന്നും പറയാനില്ല. എല്ലാ ടീമുകളും വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ സജീവമായിത്തന്നെ എന്നെ പങ്കെടുക്കുന്നു. ഞങ്ങളുടെ ടീം മികച്ചതാണ് ഞങ്ങളുടെ താരങ്ങളിൽ ഞാൻ സന്തുഷ്ടനാണ് ഞങ്ങൾക്ക് ചില മാറ്റങ്ങൾ വരുത്തേണ്ടിയിരുന്നു. ഉദാഹരണത്തിന് നോൺഗ്ദാമ്പ നോരം പോയപ്പോൾ ശുഭ ഘോഷിനെ ടീമിൽ എത്തിച്ചു. ഞങ്ങൾ അതിൽ അവസാന വിധിക്കായി കാത്തിരിക്കുന്നു.

അദ്ദേഹത്തോടൊപ്പം പത്രസമ്മേളത്തിന് എത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവതാരം ജീക്സൺ സിങ് സംസാരിക്കുകയുണ്ടായി.

" ഞങ്ങൾക്ക് എങ്ങനെ നല്ല നിമിഷങ്ങൾ ഉണ്ടായി എന്ന് നമുക്കെല്ലാവർക്കും അറിയാമെന്ന് ഞാൻ വിചാരിക്കുന്നു. ഈ നല്ല കാര്യങ്ങൾ നാം മനസിലാക്കി മുന്നോട്ട് പോകണം. തെറ്റുകൾ സംഭവിക്കും, പക്ഷേ അവയിൽ തന്നെ ജീവിക്കാൻ നമുക്ക് കഴിയില്ല. "- എടികെ മോഹൻ ബഗാനെതിരെയുള്ള മത്സരത്തിലെ പ്രതോരോധത്തിലെ പങ്കിനെ പറ്റി അദ്ദേഹം വ്യക്തമാക്കി.

" ഞാൻ കരുതുന്നത് അത് രണ്ടു പൊസിഷനും സമാനം ആണെന്നാണ്. എൻറെ പുറകിൽ ഇതിൽ ഗോൾകീപ്പർ ഉള്ളതിനാൽ കൂടുതൽ റിസ്കുകൾ എടുക്കാൻ ഞാനാഗ്രഹിക്കുന്നില്ല. എന്നാൽ എന്നാൽ മിഡ്ഫീൽഡർ ആയി കളിക്കുമ്പോൾ എന്റെ പുറകിൽ ഏറ്റവും കുറഞ്ഞത് നാലു താരങ്ങൾ ഉള്ളതിനാൽ ഞാൻ റിസ്ക് എടുക്കാൻ തയ്യാറാണ്. " - അവൻ വ്യകതമാക്കി.

" മുംബൈ സിറ്റി എഫ്സി മികച്ച ടീം തന്നെയാണ് എന്നത് അവർക്കെതിരെ മൂന്ന് പോയിന്റുകൾ നേടുന്നതിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കുന്നില്ല. ഓഗ്ബച്ചേ എൻറെ സഹോദരനെ പോലെയാണ്. അദ്ദേഹത്തിനെതിരെ കളിക്കുന്നതും അദ്ദേഹത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും ഒരു മികച്ച അനുഭവമായിരിക്കും. " - ജീക്സൺ പറഞ്ഞു നിർത്തി.

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement