Khel Now logo
HomeSportsIPL 2025Live Score
Advertisement

Football in Malayalam

മുൻ കെൽറ്റിക് താരമായ ഗാരി ഹൂപ്പറെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നു

Published at :August 28, 2020 at 12:51 AM
Modified at :August 28, 2020 at 11:26 PM
Post Featured

Gokul Krishna M


ഷെഫീൽഡ് വെനസ്‌ഡേ, നോർവിച് സിറ്റി തുടങ്ങിയ ക്ലബ്ബ്കൾക്ക് വേണ്ടി 32കാരനായ ഗാരി ഹൂപ്പർ കളിച്ചിട്ടുണ്ട്.

വെല്ലിങ്ടൺ ഫീനിക്സ് താരമായ ഗാരി ഹൂപ്പറെ സ്വന്തമാക്കാനുള്ള ചർച്ചകൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചതായി ഖേൽ നൗ മനസ്സിലാക്കുന്നു. ഓഗ്‌ബെച്ചേ എന്ന സൂപർ സ്‌ട്രൈക്കർ ടീം വിട്ടതിനാൽ മികച്ചൊരു പകരക്കാരനെ തേടാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ്.

"ഗാരി ഹൂപ്പറെ സ്വന്തമാക്കാനുള്ള ചർച്ചകൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു കഴിഞ്ഞു. ആക്രമണ നിരയ്ക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ഷോർട്ലിസ്റ്റ് ചെയ്ത കളിക്കാരിൽ അദ്ദേഹവുമുണ്ട്, അതിനാൽ അദ്ദേഹവുമായി ഒരു ധാരണയിലെത്താൻ മാനേജ്‌മന്റ് ശ്രമിക്കുകയാണ്.", ഈ നീക്കമാവുമായി ബന്ധപ്പെട്ട വ്യക്തി ഖേൽ നൗവിനോട് പറഞ്ഞു. മറ്റു കളിക്കാരെയും മാനേജ്‌മന്റ് പരിഗണിക്കുന്നുണ്ടെങ്കിലും ഗാരിയെ സ്വന്തമാക്കിയാൽ മികച്ചൊരു നീക്കമായി അതിനെ കണക്കാക്കാം.

https://youtu.be/4ysAXEO_KA0

നിലവിൽ ഓസ്‌ട്രേലിയൻ എ ലീഗ് ക്ലബ്ബായ വെല്ലിങ്ടൺ ഫീനിക്സിന്റെ സ്‌ട്രൈക്കറാണ് ഗാരി കൂപ്പർ. 2019 -20 സീസണിൽ അവർക്ക് വേണ്ടി 21 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. 8 ഗോളും 5 അസിസ്റ്റും നൽകി ക്ലബ്ബിനെ ലീഗിലെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു. എ ലീഗ് ഫസ്റ്റ് റൗണ്ട് ഫൈനൽ സീരിസിൽ ടീമിനെത്താനെത്താൻ കഴിഞ്ഞതിനാൽ കഴിഞ്ഞ സീസണിനെ ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച സീസണുകളിലൊന്നായി കണക്കാക്കുന്നു. അവസാന രണ്ട് കളികളിൽ പരിക്ക് മൂലം ഗാരി പുറത്തായില്ലായിരുന്നെങ്കിൽ ടീമിന് കുറച്ചു കൂടി മുന്നേറാമായിരുന്നു.

ഷെഫീൽഡ് വെനസ്‌ഡേ, നോർവിച് സിറ്റി എന്നീ പ്രീമിയർ ലീഗ് ക്ലബ്ബ്കൾക്ക് വേണ്ടി കളിച്ചതിന് ശേഷം 2019 ഒക്ടോബറിലാണ് വെല്ലിങ്ടണിൽ ഫീനിക്സിലേക്ക് അദ്ദേഹം മാറിയത്. 2010 - 2013 കാലഘട്ടത്തിൽ കെൽറ്റികിന് വേണ്ടി കളിച്ച സമയത്താണ് അദ്ദേഹത്തിന്റെ പ്രകടനം ഏറ്റവും ഉന്നതിയിലെത്തിയത്. 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളും 30 അസിസ്റ്റുകളും അദ്ദേഹം ക്ലബ്ബിന് വേണ്ടി നേടി. അവരുടെ കൂടെ അദ്ദേഹം സ്കോട്ടിഷ് പ്രീമിയർ ലീഗ് കപ്പ് രണ്ട് തവണ നേടുകയും ചെയ്തിരുന്നു.

അഞ്ഞൂറിനടുത്ത് ക്ലബ് മത്സരങ്ങളിൽ നിന്ന് ഇരുന്നൂറിലധികം ഗോളുകൾ തന്റെ കരിയറിൽ അദ്ദേഹം നേടിയിട്ടുണ്ട്. പ്രീമിയർ ലീഗ് ,ഇ ഫ് ൽ ചാംപ്യൻഷിപ്,ഇ ഫ് ൽ ലീഗ് വൺ, ഇ ഫ് ൽ ലീഗ് ടു, എഫ് എ കപ്പ്, ഇംഗ്ലീഷ് ലീഗ് കപ്പ്, ഫുട്ബോൾ ലീഗ് ട്രോഫി, യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, സ്കോട്ടിഷ് ലീഗ് കപ്പ്, സ്കോട്ടിഷ് പ്രീമിയർഷിപ് എന്നീ ലീഗുകളിൽ ഗോൾ നേടിയ ഒരേയൊരു താരമെന്ന ബഹുമതിയും ഗാരിയുടെ പേരിലാണ്.

അടുത്ത ഐ എസ ൽ സീസൺ ആരംഭിക്കാൻ ഇനി ഏതാനും മാസങ്ങൾ മാത്രമേ ബാക്കിയുള്ളു. മികച്ച കളിക്കാരെ സ്വന്തമാക്കി വരും സീസണിന് വേണ്ടി ക്ലബ്ബിനെ ശക്തമാക്കാനുള്ള തിരക്കിലാണ് ക്ലബ്ബ്കളെല്ലാം. ആൽബിനോ ഗോമസ്, നിഷു കുമാർ, രോഹിത് കുമാർ എന്നീ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് മറ്റു ക്ലബ്ബ്കളിൽ നിന്ന് നേരെത്തെ തന്നെ സ്വന്തമാക്കിയിരുന്നു.

Advertisement
Advertisement