Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

റിയൽ കശ്മീരിന്റെ യുവ മിഡ്‌ഫീൽഡറായ ഋത്വിക് ദാസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

Published at :July 16, 2020 at 12:28 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : I-League Media)

Gokul Krishna M


മിഡ്ൽഫീൽഡിൽ റിയൽ കാശ്മീരിനായി മികച്ച പ്രകടനം കാഴ്ചവെക്കാൻ ഋത്വിക് ദാസിന് കഴിഞ്ഞിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയയിലൂടെ ഋത്വിക് ദാസിനെ ടീമിലെത്തിച്ച കാര്യം ക്ലബ് അറിയിച്ചു. 23 വയസ്സുകാരനായ ഋഥ്വിക് റിയൽ കാശ്മീരിനായി മിഡ്‌ഫീൽഡിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അറ്റാക്കിങ്/റൈറ്റ് മിഡ്‌ഫീൽഡ് പൊസിഷനുകളിൽ കളിക്കുന്ന ഋത്വിക് ബ്ലാസ്റ്റേഴ്‌സ് ആക്രമണ നിരയുടെ മൂർച്ച കൂട്ടാൻ സഹായിക്കും എന്നതിൽ സംശയമില്ല.

https://twitter.com/KeralaBlasters/status/1283363353784545281

റിയൽ കാശ്മീരിനായി എപ്പോഴും ആദ്യ പതിനൊന്നിൽ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ എപ്പോഴെല്ലാം ആക്രമണത്തിന് ആഴം കൂട്ടണമെന്ന് ഡേവിഡ് റോബെർട്ട്സണിനു തോന്നുമ്പോഴൊക്കെ റീഥ്വിക്കിനെ ഇറക്കാൻ ശ്രമിച്ചുവെന്നത് നമുക്കു മനസ്സിലാക്കാൻ കഴിയും. മോഹൻ ബഗാൻ അക്കാഡമിയിലൂടെയാണ് വെസ്റ്റ് ബംഗാൾ സ്വദേശിയായ ഋത്വിക് വളർന്നത്. കൽക്കട്ട ഫുട്ബോൾ ലീഗിൽ കൽക്കട്ട കസ്റ്റംസ്, കാളിഘട് എം സ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി ഋത്വിക് കളിച്ചിരുന്നു.

2017ൽ കൊല്കത്തയിൽ വെച്ച് നടന്ന ട്രിയൽസിനു ശേഷമാണ് ഋത്വിക്കിനെ റിയൽ കാശ്മീർ സ്വന്തമാക്കിയത്.മികച്ച വേഗതയും സമ്മർദ്ദ ഘട്ടങ്ങളിൽ തളരാതെ പോരാടാനും കഴിവുള്ള താരമാണ് ഋത്വിക് ദാസ്.

മുൻപ് റിയൽ കാശ്മീരിൽ പരിശീലകന്റെ ആവശ്യത്തിനനുസരിച്ച് റൈറ്റ് ബാക് ഉൾപ്പെടെ പല പൊസിഷനുകളിൽ കളിച്ചു അദ്ദേഹത്തിന്റെ മികവ് തെളിയിച്ചിട്ടുണ്ട്. 2018 ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ കളിച്ച റിയൽ കാശ്മീരിന് വേണ്ടി 4 ഗോളുകൾ അദ്ദേഹം നേടിയിരുന്നു. കഴിഞ്ഞ ഐ ലീഗിൽ കളിച്ച 11 മത്സരങ്ങളിൽ നിന്ന് 2 അസിസ്റ്റുകൾ നല്കാൻ ഋത്വിക്കിന് സാധിച്ചിട്ടുണ്ട്. 3 സീസണുകളായി റിയൽ കാശ്മീരിനായി 39 മത്സരങ്ങൾ ഋത്വിക് കളിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ സീസണിലാണ് തന്റെ മികച്ച ഫോം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്.റൈറ്റ് ബാക്കിലും മിഡ്‌ഫീൽഡിലും ഒരു പോലെ തിളങ്ങാൻ സാധിക്കുന്ന ഋത്വിക്കിന്റെ കൂടിച്ചേരൽ ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും.

എന്നാൽ കഴിഞ്ഞ സീസണിൽ ശാരീരികമായി പല ശക്തരായ പല കളിക്കാരോടും പോരാടി മുന്നേറാൻ ഋത്വിക് ബുദ്ധിമുട്ടിയിരുന്നു. ക്രോസ്സിങ്ങിലും ശാരീരികമായും ഉള്ള പോരായ്മകൾ കിബുവിന്റെ കീഴിൽ ഋത്വിക്കിന് മാറ്റിയെടുക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം.

Advertisement