Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

ഒഫീഷ്യൽ: സ്പാനിഷ് ഡിഫെൻസീവ് മിഡ്‌ഫീൽഡർ ജുവാണ്ടെയുടെ സൈനിങ് അനൗൺസ് ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്

Published at :December 29, 2020 at 1:07 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : KBFC Media)


പരിക്ക് മൂലം സീസണിൽ നഷ്ടമായ മധ്യനിര താരം സെർജിയോ സിഡോഞ്ചയുടെ പകരക്കാരൻ ആയാണ് ജുവാണ്ട ടീമിൽ എത്തുന്നത്.

മുൻ റിയൽ ബെറ്റിസ് മധ്യനിര താരം ജുവാണ്ടെയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ചെന്നൈയിൻ എഫ്‌സിക്ക് എതിരായ മത്സരത്തിൽ പരിക്കെറ്റ് സീസൺ നഷ്ട്ടപെട്ട, ക്ലബ് ക്യാപ്റ്റൻ കൂടിയായ സെർജിയോ സിഡോഞ്ചയുടെ പകരക്കാരൻ ആയാണ് ജുവാണ്ട ടീമിൽ എത്തുന്നത്.

സ്പെയിനിലെ അലികാന്റിൽ ജനിച്ച ജുവാണ്ടെ റിയൽ ബെറ്റിസിന്റെ അക്കാദമിയിലൂടെയാണ് ഫുട്ബോൾ ജീവിതം ആരംഭിച്ചത്. അക്കാദമിയിൽ നിന്ന് പത്തൊൻപത് വയസ്സിൽ താരം ക്ലബ്ബിന്റെ റിസർവ് ടീമിൽ ഇടം നേടി. ആ വർഷം തന്നെ താരം ചാമ്പ്യൻസ് ലീഗിൽ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയിരുന്നെങ്കിലും പിന്നീട് 2007ലാണ് ലാലിഗയിൽ കളിക്കാൻ അവസരം ലഭിച്ചത്. ആറ് വർഷം റിയൽ ബെറ്റിസിൽ തുടർന്ന താരം ക്ലബ്ബിന് വേണ്ടി ആകെ 69 മത്സരങ്ങൾ കളിക്കുകയും മൂന്ന് ഗോളുകൾ നേടുകയും ചെയ്തു. തുടർന്ന് 2010/11 സീസണിൽ ലോൺ അടിസ്ഥാനത്തിൽ ബെൽജിയൻ ക്ലബ്ബായ വെസ്റ്റെർലോയിൽ എത്തുകയും പതിനഞ്ച് മത്സരങ്ങൾ കളിക്കുകയും ചെയ്തു.

https://twitter.com/KeralaBlasters/status/1343529613599752193

വെസ്റ്റർലോയിലെ സീസണിന് ശേഷം സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ പോൻഫെറാഡിനയ്‌ക്കായും തുടർന്ന് ഇറ്റാലിയൻ സീരിയ ബി ക്ലബ്‌ ആയിരുന്ന സ്പെസിയ കാൽസ്യോക്കും വേണ്ടി താരം കളിച്ചിരുന്നു. 2018 മുതലുള്ള രണ്ട് സീസൺ ഓസ്ട്രേലിയൻ എ ലീഗിൽ പെർത്ത് ഗ്ലോറിയുടെ താരമായിരുന്ന ജുവാണ്ട അവിടെ നിന്നാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീം താമസിക്കുന്ന ഹോട്ടലിൽ ഇപ്പോൾ നിർബന്ധിത ക്വാറന്റൈനിലാണ്.  ഉടൻ തന്നെ ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ജനുവരിയോടെ കളിക്കളത്തിൽ ഇറങ്ങാനും സാധ്യതയുണ്ട്.

[KH_RELATED_NEWS title="Related News |ARTICLE CONTINUES BELOW"][/KH_RELATED_NEWS]

" രാജ്യത്തെ തന്നെ ഏറ്റവും മികച്ച ആരാധക പിന്തുണയുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പോലെയുള്ള ഒരു മികച്ച ഫ്രാഞ്ചൈസിയുടെ ഭാഗമായി തീരാൻ സാധിച്ചതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഇങ്ങനെ ഒരു അവസരം നൽകിയതിന് ഞാൻ ക്ലബ് മാനേജ്മെന്റിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു. കൂടാതെ, എന്റെ ടീമംഗങ്ങളോടും കോച്ചിംഗ് സ്റ്റാഫുകളോടും ഒപ്പം പോരാടാൻ അക്ഷമയോടെ കാത്തിരിക്കുന്നു. " - ജുവാണ്ട പ്രതികരിച്ചു.

"വളരെയധികം പരിചയസമ്പത്തുള്ള ജുവാണ്ട സിഡോക്ക് മികച്ച ഒരു പകരക്കാരൻ ആണ്. അവൻ ടീമിൽ അനുഭവവും പക്വതയും രൂപപ്പെടുത്തും. മിഡ്‌ഫീൽഡിലുടനീളം വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന കളിക്കാരനാണ് അദ്ദേഹം. അദ്ദേഹം ടീമിനൊപ്പം ചേരാൻ വൈകുമെങ്കിലും ടീമിൽ അദ്ദേഹത്തിന്റെ നേതൃത്വ പാടവം കാണാൻ കാത്തിരിക്കുന്നു. " - ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിന്കിസ് പ്രതികരിച്ചു. 

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.