Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

എട്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് നേതാവ് ജെസ്സൽ തന്നെ

Published at :November 14, 2021 at 4:24 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : KBFC Media)

KrishnaPrasad


കൊമ്പന്മാരെ നയിക്കാൻ അവനോളം യോഗ്യൻ മറ്റാരുമില്ല അർഹിച്ച കരങ്ങളിൽ തന്നെയാണ് നായകപദവി വന്നിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ അവരുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സ് ടീമിൻറെ നായകൻ മറ്റാരുമല്ല, ഗോവയിൽ നിന്നും വന്ന ജെസ്സൽ തന്നെ. ഇരുപത്തി എട്ടാം വയസിൽ ഐ‌എസ്‌ലിൽ അരങ്ങേറിയ ജെസ്സലിനെ ആർക്കും പരിചിതനായിരുന്നില്ല , മിക്ക കളിക്കാരും അവരുടെ കരിയറിന്റെ പാതിവഴിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ജെസ്സലിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ഉള്ള വരവ്.

ജെസ്സൽ കഴിഞ്ഞ സീസണിൽ അതിനു മുമ്പത്തെ സീസണിനെ അപേക്ഷിച്ചു കുറച്ചു മോശം പ്രകടനം തന്നെയാണ് കാഴ്ച വെച്ചത് എന്ന് എല്ലാവരും പറഞ്ഞ ഒരു കാര്യം തന്നെയാണ്. ജെസ്സൽ കഴിഞ്ഞ സീസണിൽ ഫോം ആയിരുന്നെന്നൊന്നും ഇത് കൊണ്ട് പറയുവൻ കഴില്ല. ആക്രമണത്തിലേക്ക് ഉള്ള സംഭാവന വളരെ കുറവായിരുന്നു.

[KH_ADWORDS type="4" align="center"][/KH_ADWORDS]

കിബുവിന്റെ ഗെയിം പ്ലാനുമായി ജെസ്സലിന് പെട്ടെന്ന് ഇണങ്ങാൻ പറ്റിയില്ല. കിബു ജെസ്സലിനു ഡിഫെൻസിവ് ചുമതലകൾ ആണ് കൊടുത്തിരുന്നത്. അത് താരം അത്യാവശ്യം നല്ല രീതിയിൽ തന്നെ ചെയ്തു. പിന്നെ കഴിഞ്ഞ സീസണിൽ കണ്ട ഒരു കാര്യമാണ് അനാവശ്യമായി കേരള ബ്ലാസ്റ്റേഴ്സ് ബാക്ക് പാസ്‌ കളിക്കുന്നത്. അത് മൂലം എതിർ ടീമിന് കോർണർ വരെ ലഭിച്ചിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള തന്റെ അരങ്ങേറ്റ സീസണിൽ 18 മത്സരങ്ങളിൽ നിന്ന് അഞ്ച് അസിസ്റ്റുകളാണ് ജെസ്സൽ കാർനെറോ നേടിയത്. അതിനുള്ള പ്രതിഫലം പോലെ അയാൾ അടുത്തനവട്ടം മഞ്ഞപ്പടയുടെ ക്യാപ്റ്റൻ ആയി. ഒരു പക്ഷെ വമ്പന്മാർ കാത്തു നിൽക്കുമ്പോൾ ആ സ്ഥാനം നലകിയത് പലരിലും അമർഷം ജനിപ്പിച്ചെങ്കിലും അതെ വിശ്വാസം ജെസ്സെൽ കാത്തു സൂക്ഷിച്ചു. ഒരു പക്ഷെ അത്രക്ക് മനോഹരമായി മൈതാനത്തു നടത്തിയ മിന്നുന്ന മുന്നേറ്റങ്ങൾ കണ്ടു ആരാധകർ പോലും സ്തബ്ധരായി.

പ്രീ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ നയിച്ചത് ജെസ്സൽ തന്നെ ആയിരുന്നു. പുതിയ ഐ എസ് എല്ലിന് തയാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണിലെ ഹൈദരാബാദ് എഫ്‌സിക്കെതിരായ മത്സരത്തിൽ ടീമിനെ നയിച്ചത് ഗോവക്കാരൻ ജെസ്സൽ ആയിരുന്നു.. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം എത്തിയ ജെസ്സൽ മിന്നും പ്രകടനം കൊണ്ട് ആരാധകരുടെ പ്രിയതാരമായി മാറിയിരുന്നു. ജെസ്സലിനെ പിൻവച്ച ശേഷം ക്യാപ്റ്റൻ അംബാൻഡ് മലയാളി താരം പ്രശാന്താണ് അണിഞ്ഞത്. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് രാഹുലിന്റെ ഇരട്ടഗോളുകൾക്കാണ് വിജയിച്ചത്.

[KH_RELATED_NEWS title="Related News |ARTICLE CONTINUES BELOW"][/KH_RELATED_NEWS]

ഓരോ താരത്തിനും ഒരു സ്വാഭാവിക ശൈലി ഉണ്ട് ആ ശൈലിയിൽ കളിക്കാൻ അവസരം കിട്ടിയാൽ അവർ തിളങ്ങും . എൽക്കോ ജെസെലിനെ നന്നായി ഉപയോഗിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിർദ്ദേശം അതേപടി നടപ്പാക്കിയ ജെസ്സൽ ആ സീസൺ എണ്ണം പറഞ്ഞ ക്രോസുകൾ എതിരാളികളുടെ ബോക്സിലേക്ക് നൽകിയിരുന്നു. ആ ജെസ്സലിനെയാണ് ആരാധകർ ഇഷ്ടപ്പെട്ടതും വരും സീസണിൽ ആരാധകർ കാണാൻ ആഗ്രഹിക്കുന്നതും.

പുതിയ സീസണിലേക്ക് വരുമ്പോൾ ആദ്യ 11 ലേക്ക് അവസരം കിട്ടണമെങ്കിൽ അദ്ദേഹം നല്ല രീതിയിൽ തന്നെ അധ്വാനിക്കേണ്ടി വരും എന്നു പലരും കരുതിയിരുന്നു. പുതിയതായി ടീമിലേക്ക് എത്തിയ ഫിഫ അണ്ടർ 17 ലോകകപ്പ് ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന സഞ്ജീവ് സ്റ്റാലിനും കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ദേനെയും ജസലിന്റെ പൊസിഷനിൽ മൽസരത്തിനുണ്ട്, അവരെയെല്ലാം മറികടന്നു ജസ്സൽ തന്നെ നായകൻ ആയെങ്കിൽ ഓർത്തു വച്ചു കൊള്ളൂ, അയാളിൽ ബ്ലാസ്റ്റേഴ്‌സിന് ഉള്ള വിശ്വാസം അത്ര വലുതാണ്.

അളന്നു മുറിച്ച പാസ്സുകളും എന്തിനേറെ അതിശയിപ്പിക്കുന്ന ക്രോസ്സുകളും പ്രതിരോധം കീറി മുറിക്കാൻ നന്നേ പാടുപെടുന്ന സ്‌ട്രൈക്കേഴ്‌സ് അപ്പുറത്തു ഉണ്ടെങ്കിൽ ഒന്നോർത്തോളൂ… അവനെ മറികടക്കാതെ നിങ്ങൾക്ക് മുന്നോട്ട് പോകാൻ ആവില്ല. കാരണം പ്രതിരോധം ജെസ്സെലിനു എന്താണെന്ന് അറിയാം.. അതു കാണിച്ചു തന്നിട്ടുമുണ്ട്… ഇനിയും ഇടം കാൽ വസന്തങ്ങളിൽ വിരിയുന്ന മുഹൂർത്തങ്ങൾക്കായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കുന്നു...

For more football updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement