പ്രീ സീസൺ മത്സരങ്ങൾ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി
(Courtesy : KBFC Media)
ജമ്മു & കാശ്മീർ ബാങ്ക് എഫ്‌സിക്ക് എതിരെ ഒന്നും കേരള യുണൈറ്റഡിനു എതിരെ രണ്ടും മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കും.
ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിനു മുന്നോടിയായി പ്രീ സീസൺ മത്സരങ്ങൾ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിസച്ചിന്റെ കീഴിൽ നിലവിൽ കൊച്ചിയിൽ പ്രീസീസൺ ക്യാമ്പ് നടത്തുന്ന ക്ലബ് ആദ്യത്തെ മത്സരത്തിൽ ഓഗസ്റ്റ് 20ന് കേരള യുണൈറ്റഡിന് എതിരെ ഇറങ്ങും. വൈകീട്ട് നാലിന് കൊച്ചിയിലെ പനമ്പിള്ളി നഗർ ഗ്രൗണ്ടിലാണ് മത്സരം അരങ്ങേറുക. രണ്ടാമത്തെ മത്സരവും ഓഗസ്റ്റ് 27ന് കേരള യുണൈറ്റഡിന് എതിരെ തന്നെയാണ്. തുടർന്ന് ക്ലബ്ബിന്റെ അവസാന മത്സരം സെപ്റ്റംബർ 3ന് ജമ്മു & കാശ്മീർ ബാങ്ക് എഫ്‌സി (J&K Bank XI) ടീമിന് എതിരെയാണ്.
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് കിബു വികുനയുമായുള്ള കരാർ അവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ സെർബിയൻ പരിശീലകൻ ഇവാൻ വുക്കുമനോവിച്ചിനെ ടീമിൽ എത്തിച്ചിട്ടുണ്ട്. കൂടാതെ വിദേശ താരങ്ങളായി ഉറുഗ്വേൻ മധ്യനിരതാരം അഡ്രിയൻ ലുണയെ ഓസ്ട്രേലിയൻ എ ലീഗിലെ മെൽബൺ സിറ്റിയിൽ നിന്നും ബോസ്നിയൻ പ്രതിരോധ താരം എനസ് സിപോവിച്ചിനെ ചെന്നൈയിൻ എഫ്‌സിയിൽ നിന്നും ക്ലബ്ബിൽ എത്തിച്ചിട്ടുണ്ട്. അർജന്റീനിയൻ മുന്നേറ്റ താരം ജോർജ് പേരെര ഡയസുമായും ക്ലബ് കരാറിൽ എത്തിയിട്ടുണ്ട്.
[KH_ADWORDS type="4" align="center"][/KH_ADWORDS]
ഇംഗ്ലീഷ് ഫുട്ബോൾ വമ്പന്മാരായ ഷെഫീൽഡ് യുണൈറ്റഡിന്റെ ഉടമകൾ ആയ യുണൈറ്റഡ് വേൾഡ് ഗ്രൂപ്പിന്റെ കീഴിലുള്ള ക്ലബാണ് കേരള യുണൈറ്റഡ് എഫ്‌സി. 2020ലെ കേരള പ്രീമിയർ ലീഗ് സീസണിലെ സെമി ഫൈനലിസ്റ്റുകൾ ആയ കേരള യുണൈറ്റഡ് എഫ്‌സി വൻ മാറ്റങ്ങളോടെയാണ് ഇത്തവണ കളിക്കളത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് സീസണുകളായി ഐ ലീഗിലെ ഗോകുലം കേരള എഫ്‌സിയുടെ ടെക്നിക്കൽ ഡയറക്ടർ ആയി പ്രവർത്തിചു വന്ന കേരളത്തിലെ ഏക എഎഫ്‌സി പ്രൊ ലൈസൻസ് ഹോൾഡർ ആയ കോച്ച് ബിനോ ജോർജിനെ ക്ലബ്ബിന്റെ മുഖ്യ പരിശീലകൻ ആയി നിയമിക്കുക എന്നതായിരുന്നു കേരള യുണൈറ്റഡ് ആദ്യം ചെയ്തത്. ഉക്രേനിയൻ ക്ലബായ ശാക്തർ ഡോണെറ്സ്കിന്റെ U21 താരമായിരുന്ന ഗബ്രിയേൽ ലിമയെ ക്ലബ് തട്ടകത്തിൽ എത്തിച്ചിട്ടുണ്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന ഐ ലീഗ് രണ്ടാം ഡിവിഷൻ ലക്ഷ്യമിടുകയാണ് ക്ലബ്.
ജമ്മു & കശ്മീർ ബാങ്ക് എഫ്‌സി ആകട്ടെ ഓഗസ്റ്റ് ആദ്യം അവസാനിച്ച പ്രഥമ ജമ്മു കശ്മീർ പ്രൊഫഷണൽ ലീഗ് ജേതാക്കൾ ആണ്.സ്റ്റേറ്റ് ലീഗ് ജേതാക്കൾ ആയതോടെ ഐ ലീഗ് രണ്ടാം ഡിവിഷനിലക്ക് യോഗ്യത നേടി ക്ലബ്. കേരള യുണൈറ്റഡ് എഫ്‌സിയെ പോലെ തന്നെ രണ്ടാം ഡിവിഷൻ ലീഗ് വിജയിച്ചു ഐ ലീഗ് പ്രവേശനം നേടുക എന്നത് തന്നെയാണ് J&K ബാങ്ക് എഫ്‌സിയുടെ ലക്‌ഷ്യം.
[KH_RELATED_NEWS title="Related News |ARTICLE CONTINUES BELOW"][/KH_RELATED_NEWS]
കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചു കൊച്ചിയിലെ ബയോ ബബിളിനുള്ളിലാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പിൽ പ്രീ സീസൺ ടീമിന്റെ ഭാഗമാകുന്നതിന് മുൻപ് തന്നെ എല്ലാ താരങ്ങളും കൃത്യമായി ക്വാറന്റൈനിൽ ഏർപ്പെട്ടിരുന്നു. കൂടാതെ താരങ്ങൾക്കും ആരോഗ്യ പരിശോധനകളും നടത്തിയിരുന്നു.
“ കടുത്ത ഫുട്ബോൾ പ്രേമികളുടെ നാട്ടിൽ, മൈതാനത്ത് ഇറങ്ങുന്നതിലും അവിടെ ഞങ്ങളുടെ കഴിവുറ്റ താരങ്ങളെ അവതരിപ്പിക്കുന്നതിനും ആവേശത്തോടെ കാത്തിരിക്കുന്നു.” - കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിച്ച് സൂചിപ്പിച്ചു.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകർക്ക് ഈ പ്രീ സീസൺ മത്സരങ്ങൾ ക്ലബ്ബിന്റെ യൂട്യൂബ് ചാനലിലൂടെ തത്സമയം കാണാനാകുന്നതാണ്.
For more updates, follow Khel Now on Twitter, Instagram and join our community on Telegram.
- Santosh Trophy 2024-25: Full fixtures, schedule, results, standings & more
- I-League 2024-25: Full fixtures, schedule, results, standings & more
- ISL 2024-25: Full fixtures, schedule, results, standings & more
- Mohun Bagan chairman Sanjiv Goenka announces special gift for fans: ISL
- I am proud of how the team played today, says Kerala Blasters coach Mikael Stahre
- I-League 2024-25: Full fixtures, schedule, results, standings & more
- ISL 2024-25: Full fixtures, schedule, results, standings & more
- Mohun Bagan chairman Sanjiv Goenka announces special gift for fans: ISL
- I am proud of how the team played today, says Kerala Blasters coach Mikael Stahre
- Three East Bengal players who can replace Madih Talal after his ACL injury