Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഒഫീഷ്യൽ: സ്പാനിഷ്-കാറ്റലോണിയൻ താരം ആൽവാരോ വാസ്കസ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ

Published at :September 1, 2021 at 4:14 AM
Modified at :September 1, 2021 at 5:30 AM
Post Featured Image

Dhananjayan M


സ്പാനിഷ് ലാ ലിഗയിൽ എസ്പെന്യോളിന്റെയും ഗെറ്റഫെയുടെയും താരമായിരുന്നു വാസ്കസ്

സ്പാനിഷ്-കാറ്റലോണിയൻ സ്ട്രൈക്കർ ആൽവാരോ വാസ്കസ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ. സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ സ്പോർട്ടിങ് ടെ ഗിജോണിൽ നിന്നാണ് താരം കേരളത്തിലേക്ക് എത്തുന്നത്. കേരള ബ്ലാസ്റ്റേഴ്‌സുമായി ഒരു വർഷത്തെ കരാറിലാണ് താരം ഒപ്പ് വെച്ചിരിക്കുന്നത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യുന്ന മൂന്നാമത്തെ വിദേശ താരമാണ് ആൽവാരോ വാസ്കസ്.

കാറ്റലോണിയയിലെ ഫുട്ബാൾ നഗരമായ ബാഴ്സലോണയിൽ ജനിച്ച ആൽവാരോ വാസ്കസ് 2005ലാണ് RCD എസ്പെന്യോളിന്റെ യൂത്ത് ടീമിൽ എത്തുന്നത്. സ്പാനിഷ് മൂന്നാം ഡിവിഷനിൽ ക്ലബ്ബിന്റെ റിസർവ് ടീമിന്റെ ഭാഗമായി കളിച്ച നാല് വർഷത്തിന് ശേഷം സീനിയർ ടീമിൽ അരങ്ങേറി. 2011ൽ നിലവിലെ പിഎസ്ജി പരിശീലകൻ ആയ മൗറിഷ്യോ പോച്ചെട്ടിനോയുടെ കീഴിൽ എസ്പെന്യോൾ ടീമിന്റെ മുഖ്യ താരം ആയിരുന്നു. തുടർന്ന് താരം നേടിയ ആദ്യ ഗോൾ എഫ്‌സി ബാഴ്സലോണക്ക് എതിരായ മത്സരത്തിൽ അവസാന നിമിഷം നേടിയ സമനില ഗോൾ ആയിരുന്നു.

[KH_ADWORDS type="4" align="center"][/KH_ADWORDS]

തുടർന്ന് അടുത്ത സീസണിൽ ഗെറ്റഫെയിലേക്ക് ചേക്കേറിയ ആൽവാരോ വാസ്കസ് തൊട്ടടുത്ത വർഷം പ്രീമിയർ ലീഗിലെ സ്വാൻസേ സിറ്റിലേക്ക് വായ്പാടിസ്ഥാനത്തിൽ നീങ്ങി. 2016ൽ മാതൃക്ലബ്ബായ എസ്പെന്യോളിലേക്ക് തിരികെ മടങ്ങിയ താരം അവസരങ്ങൾ കുറവായതിനാൽ രണ്ടാം ഡിവിഷൻ ക്ലബ്ബായ ടാർഗോണ ജിംനാസ്റ്റിക്സ് ക്ലബ്ബിലേക്ക് ആറുമാസത്തെ വായ്പാ കരാറിൽ നീങ്ങി. തുടർന്ന് രണ്ടാം ഡിവിഷനിലെ റയൽ സാറഗോസ ക്ലബ്ബിലേക്ക് ഒരുവർഷത്തെ വായ്പാ കരാറിൽ നീങ്ങി. 2019ൽ എസ്പെന്യോളുമായുള്ള കരാർ അവസാനിപ്പിച്ച് താരം സ്പോർട്ടിങ് ഡി ഗിജോണിന്റെ ഭാഗമായി.

അവിടെ നിന്ന് 2021 ജനുവരിയിൽ CE സഭഡെൽ എഫ്‌സിയിൽ വായ്പാ അടിസ്ഥാനത്തിൽ എത്തിയ താരം സീസൺ അവസാനം വരെ ക്ലബ്ബിൽ തുടർന്നു. തുടർന്ന് അവിടെ നിന്നാണ് ആൽവാരോ വാസ്കസ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായത്.

കൊളംബിയയിൽ വച്ചു നടന്ന 2011ലെ ഫിഫ അണ്ടർ 20 ലോകകപ്പിൽ സ്പെയിനിനെ പ്രതിനിധീകരിച്ച താരമാണ് ആൽവാരോ വാസ്കസ്. സ്പെയിനിനെ ക്വാർട്ടർ ഫൈനലിൽ എത്തിക്കാൻ പ്രധാന പങ്കുവഹിച്ച താരം ടൂർണ്ണമെന്റിൽ അഞ്ച് ഗോളുകൾ നേടി സിൽവർ ബൂട്ടിന് അർഹനായി. 2013ൽ സ്പെയിനിനെ യൂറോപ്യൻ അണ്ടർ 21 ചാമ്പ്യൻഷിപ്പിൽ ജേതാക്കളാകുന്നതിൽ പ്രധാന പങ്കുവഹിച്ചു. കാറ്റലോണിയ ദേശീയ ടീമിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

[KH_RELATED_NEWS title="Related News |ARTICLE CONTINUES BELOW"][/KH_RELATED_NEWS]

" അൽവാരോയെ പോലെയുള്ള ഉയർന്ന തലത്തിലുള്ള താരം ഞങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹം ഞങ്ങളുടെ ഈ കുടുംബത്തിന്റെ ഭാഗമായതിൽ ഞങ്ങൾ വളരെയധികം ആവേശഭരിതരാണ്. കൂടാതെ കളിക്കളത്തിലെ അദ്ദേഹത്തിന്റെ കഴിവിനോപ്പം അദ്ദേഹം ഉയർന്ന ഊർജവും നേതൃത്വവുപാടവവും ഇവിടെ കൊണ്ടുവന്ന് തന്റെ സാമർത്ഥ്യം ഇവിടെ കാഴ്ചവെക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." - കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിങ്കിസ് പറഞ്ഞു.

" ഇത് എന്റെ കരിയറിന്റെ ഒരു പുതിയൊരു ഘട്ടമാണ്. ഞാൻ ധാരാളമായി കേട്ടിട്ടുള്ള ഇന്ത്യയുടെ ഫുട്ബോളും സംസ്കാരവും കൈക്കൊള്ളാൻ ആഗ്രഹിക്കുന്നു. ടീമിനായി മൈതാനത്തും പുറത്തും ഞാൻ എന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കും. " - ആൽവാരോ വാസ്കസ് വ്യക്തമാക്കി.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement