ഐഎസ്എൽ 2020-21-ൽ ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടി ഈ 30-കാരൻ 18 മത്സരങ്ങൾ കളിച്ചിട്ടുണ്ട്

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് വിദേശ താരം എനെസ് സിപോവിച്ചിനെ സൈൻ ചെയ്തതതായി ശനിയാഴ്ച പ്രഖ്യാപിച്ചു. വരാനിരിക്കുന്ന 2021-22 സീസൺ അവസാനിക്കുന്നതുവരെ ഒരു വർഷം നീണ്ടുനിൽക്കുന്ന കരാറിൽ ആണ് താരം ബ്ലാസ്റ്റേഴ്‌സിൽ ചേർന്നത്.

1990 സെപ്റ്റംബർ 11 ന് സരജേവോ നഗരത്തിൽ ജനിച്ച സിപോവിച്ച് തന്റെ നാട്ടിലെ എഫ് കെ സെൽജെസ്നിക്കറിന്റെ യൂത്ത് സെറ്റപ്പിൽ കൂടിയാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. റൊമാനിയൻ ക്ലബ്ബുകളായ എസ്‌സി ഒറ്റെലുൽ ഗലാറ്റി, പെട്രോളുൽ പ്ലൊയിസ്റ്റി, ഫറുൽ കോൺസ്റ്റന്റ എന്നിവർക്കായി കളിച്ച ശേഷം , അദ്ദേഹം ബെൽജിയത്തിലേക്ക് മാറുകയും കെവിസി വെസ്റ്റെർലോയിൽ ചേരുകയും ചെയ്തു.

കരിയറിന്റെ പിന്നീടുള്ള കാലഘട്ടങ്ങളിൽ മൊറോക്കോ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ ഈ സെന്റർ ബാക്ക് കളിച്ചു, അതിനുശേഷം അദ്ദേഹം 2020-21 സീസണിൽ ആദ്യമായി ഇന്ത്യയിൽ കാലുകുത്തി. ആ വർഷം അദ്ദേഹത്തെ ഇവിടെ എത്തിച്ചത് ചെന്നൈയിൻ എഫ്സിയായിരുന്നു. മുപ്പതുകാരൻ 18 മത്സരങ്ങളിലായി 1472 മിനിറ്റ് കളിക്കളത്തിൽ പൂർത്തിയാക്കി.

സീസണിലുടനീളം, സിപോവിച്ച് ഒരു കളിയിൽ ശരാശരി 2.72 ടാക്കിളുകൾ, 1.11 ബ്ലോക്ക്കൾ, 4.39 ക്ലിയറൻസുകൾ, 1.67 ബ്ലോക്കുകൾ എന്നിവ നിലനിർത്തി. 76.19% കൃത്യതയോടെ 504 പാസുകളും അദ്ദേഹം പൂർത്തിയാക്കി. രസകരമെന്നു പറയട്ടെ, സീസണിലെ അവസാന കളി അദ്ദേഹത്തിന്റെ പുതിയ ക്ലബിനെതിരെ ആയിരുന്നു. 80 -ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡിന് ശേഷം അദ്ദേഹം ആ മത്സരത്തിൽ നിന്നും പുറത്തായി.

മുൻ ബോസ്നിയ, ഹെർസഗോവിന അണ്ടർ 21 അന്താരാഷ്ട്ര താരം, ഒരു തവണ ലീഗ് കിരീടം നേടിയിട്ടുണ്ട്. റൊമാനിയൻ ടോപ്പ് ഫ്ലൈറ്റിൽ ഒറ്റെലുൽ ഗലാട്ടിയോടൊപ്പമുള്ള സമയത്തായിരുന്നു ഇത്.

സെറ്റ് പീസുകളിലും പൊസിഷനിംഗിലും ശക്തനായ എനെസ് ഒരു വിശ്വസ്ഥനായ പ്രതിരോധക്കാരനാണ്. അദ്ദേഹത്തിന് ഇന്ത്യൻ സാഹചര്യങ്ങളുമായി നന്നായി പൊരുത്തപ്പെടാൻ കഴിയുമെന്ന് എനിക്കറിയാം, അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്. കേരളത്തെ പ്രതിനിധീകരിക്കാൻ അദ്ദേഹം വലിയ താൽപ്പര്യം കാണിച്ചു, അതിനാൽ ഞാൻ സന്തോഷവാനാണെന്നും അദ്ദേഹത്തോടൊപ്പം ഉടൻ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിങ്കിസ് പറഞ്ഞു.

“ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നിൽ ചേരാൻ കഴിഞ്ഞത്തിൽ തനിക്ക് അതിയായ സന്തോഷമുണ്ട്, അതിശയകരമായ ആരാധകരുടെ ഒരു കൂട്ടവും കൂടെയുണ്ട്. എന്തിന് ഞാൻ കൂടുതൽ പറയണം, എന്റെ പ്രവർത്തനങ്ങൾ എനിക്കായി സംസാരിക്കും, അതിനാൽ, മൈതാനത്ത് ഞാൻ ഉറക്കെ പറയും എന്റെ സ്വരം,” ക്ലബിനെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ബോസ്നിയൻ കൂടിയായ താരം അഭിപ്രായപ്പെട്ടു.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ തയ്യാറെടുപ്പുകൾ

കൊച്ചി ആസ്ഥാനമായുള്ള ക്ലബ്ബ് അവരുടെ ആദ്യ മൂന്ന് സീസണുകളിൽ രണ്ട് തവണ ഐഎസ്എല്ലിന്റെ ഫൈനലിലെത്തിയെങ്കിലും, അതിനുശേഷം അവർ സ്ഥിരതയ്ക്കും പോസിറ്റീവ് ഫലങ്ങൾക്കും വേണ്ടി പോരാടി തോൽക്കുകയായിരുന്നു.വരാനിരിക്കുന്ന 2021-22 സീസണിൽ പ്ലേഓഫിന് യോഗ്യത നേടാനവർ കിണഞ്ഞു ശ്രമിക്കും.

മുൻ മുഖ്യ പരിശീലകൻ കിബു വിക്യുനയുമായി വേർപിരിഞ്ഞതിനെ തുടർന്ന്, കേരള ബ്ലാസ്റ്റേഴ്സ് ഇവാൻ വുക്കോമാനോവിച്ചിനെ തങ്ങളുടെ പുതിയ പരിശീലകനായി നിയമിച്ചു. കഴിഞ്ഞ സീസണിലെ വിദേശ താരങ്ങളെ നിലനിർത്തേണ്ടതില്ലെന്നും ടീം തീരുമാനിച്ചു. അഡ്രിയാൻ ലൂണയിലും സിപോവിചിലും പ്രതീക്ഷകൾ ഏറെയാണ് അവർക്ക്.

കൊച്ചിയിൽ ബ്ലസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ-സീസൺ തയ്യാറെടുപ്പുകൾ ഉടൻ ആരംഭിക്കും. പരിശീലകനും അദ്ദേഹത്തിന്റെ സഹ ജീവനക്കാരും സ്പോർട്ടിംഗ് ഡയറക്ടർ സ്കിൻകീസും കളിക്കാരും എല്ലാം ഇപ്പോൾ അതിന്റെ തയ്യാറെടുപ്പിലാണ്.

For more updates, follow Khel Now on TwitterInstagram and join our community on Telegram.