Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

അർജന്റീനിയൻ സ്ട്രൈക്കർ ജോർജ് പേരെര ഡയസ് കേരള ബ്ലാസ്റ്റേഴ്‌സിൽ

Published at :August 28, 2021 at 3:13 PM
Modified at :August 28, 2021 at 3:14 PM
Post Featured Image

Dhananjayan M


കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാമത്തെ വിദേശ താരമാണ് ജോർജ് ഡയസ്.

അർജന്റീനിയൻ താരം ജോർജ് പേരെര ഡയസ് -നെ തട്ടകത്തിൽ എത്തിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരം കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിലേക്ക് നീങ്ങുന്ന വാർത്ത ഖേൽ നൗ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.

അർജന്റീനയും മെക്സിക്കോയും ഉൾപ്പെടെയുള്ള അഞ്ച് വ്യത്യസ്ത രാജ്യങ്ങളിലെ മുൻനിര ലീഗുകളിൽ കളിച്ച മത്സരപരിചയവുമായാണ് മുപ്പത്തിയൊന്ന്കാരനായ താരം നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകത്തിൽ എത്തുന്നത്. അർജന്റീനിയൻ ഒന്നാം ഡിവിഷൻ ലീഗിലെ ക്ലബ്ബായ ക്ലബ് അത്ലറ്റിക്കോ പ്ലാറ്റൻസുമായി 2021 ഡിസംബർ വരെ കരാർ താരത്തിന് ഉണ്ടായിരുന്നു. അതിനാൽ തന്നെ ആ ക്ലബ്ബിൽ നിന്ന് റിലീസ് ആയ ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായത്.

[KH_ADWORDS type="4" align="center"][/KH_ADWORDS]

താരത്തെപ്പറ്റി

അർജന്റീനയിലെ രണ്ടാം ഡിവിഷൻ ലീഗിൽ കളിക്കുന്ന ഫെറോ കറിൽ ഓസ്റ്റെ എന്ന ക്ലബ്ബിലൂടെയാണ് ജോർജ് ഡയസ് തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ചത്. പിന്നീട് 2008ൽ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടിയ താരം തുടർന്ന് 4 സീസണുകൾ ക്ലബ്ബിന്റെ ഭാഗമായി. തുടർന്ന് അർജന്റീനയിലെ ഒന്നാം ഡിവിഷൻ ക്ലബ്ബായ അത്ലറ്റിക്കോ ലാനസിലേക്ക് എത്തി. ഒരു വർഷം മാത്രം ലാനസിൽ തുടർന്ന ജോർജ് ഡയസ് ക്ലബ്ബിന്റെ 2013 ലെ കോപ്പാ സുഡമെറിക്കാന നേട്ടത്തിൽ പങ്കാളിയായി.

തൊട്ടടുത്ത വർഷം മലേഷ്യയിലെ ടോപ്പ് ഡിവിഷൻ ക്ലബ്ബ് ജോഹർ ദാറുൽ താസിമിനായി ബൂട്ട്കെട്ടി. ആദ്യ സീസണിൽ 29 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടിയാണ് താരം ലീഗിൽ തന്റെ വരവ് അറിയിച്ചത്. നാല് സീസൺ ക്ലബ്ബിന്റെ ഭാഗമായ താരം 2015ൽ അർജന്റീനിയൻ ക്ലബ് ഇൻഡിപെൻഡന്റിലും 2017ൽ മെക്സിക്കൻ ക്ലബ് ലിയോണിലും അദ്ദേഹം വായ്പാടിസ്ഥാനത്തിൽ കളിച്ചു. ജോഹർ ക്ലബ്ബിന് വേണ്ടി വളരെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചിരുന്നത്. 2016ൽ ഒരൊറ്റ സീസണിൽ നേടിയ 30 ഗോളുകൾ ഉൾപ്പെടെ ക്ലബ്ബിന് വേണ്ടി താരം നേടിയ ആകെ ഗോളുകൾ അമ്പതിലധികമാണ്.

ജോഹർ ദാറുൽ താസിമിനൊപ്പം രണ്ട് മലേഷ്യ സൂപ്പർ ലീഗ് കിരീടങ്ങൾ താരം നേടിയിട്ടുണ്ട്. 2018ൽ ലാനസിലേക്ക് തിരികെ മടങ്ങിയ താരം പിന്നീട് 2019ൽ ബൊളീവിയൻ ക്ലബ്ബായ ബോളിവറിന്റെയും 2020ൽ ചിലിയൻ ക്ലബ്ബായ സാൻ മാർക്കോസിന്റെയും ഭാഗമായി. അവിടെ നിന്നാണ് താരം പ്ലാറ്റൻസുമായി കരാറിൽ എത്തിയത്.

[KH_RELATED_NEWS title="Related News |ARTICLE CONTINUES BELOW"][/KH_RELATED_NEWS]

ഈ വർഷം ഡിസംബറിൽ പ്ലാറ്റൻസുമായി കരാറിൽ എത്തിയ താരത്തിന് ഡിസംബർ വരെ കരാർ ഉണ്ടായിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിൽ സൈൻ ചെയ്യുന്നതിനായി ക്ലബ് താരത്തെ റിലീസ് ചെയ്യുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ തയ്യാറെടുപ്പുകൾ

മധ്യനിരതാരം അഡ്രിയൻ ലുണക്കും പ്രതിരോധ താരം എനസ് സിപോവിച്ചിനും ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യുന്ന മൂന്നാമത്തെ വിദേശ താരമാണ് ജോർജ് പേരെര ഡയസ്. ലുണ ഓസ്ട്രേലിയൻ എ ലീഗിലെ മെൽബൺ സിറ്റിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. സിപോവിച് ആകട്ടെ കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്‌സിയുടെ താരവും. കൂടാതെ ഇന്ത്യൻ താരങ്ങളായ ഹർമൻജോത് ഖബ്ര, സഞ്ജീവ് സ്റ്റാലിൻ, വിൻസി ബാരേറ്റോ, റുയിവ ഹോർമിപാം തുടങ്ങിയ താരങ്ങളെയും ക്ലബ് തട്ടകത്തിൽ എത്തിച്ചിട്ടുണ്ട്.

നിലവിൽ മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിച്ചിന്റെ നേതൃത്വത്തിൽ ക്ലബ് കൊച്ചിയിൽ പ്രീസീസൺ പരിശീലനം ആരംഭിക്കുകയും കേരള യുണൈറ്റഡുമായി സൗഹൃദ മത്സരങ്ങളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. ഐഎസ്എൽ സീസണിന് മുന്നോടിയായി സെപ്തംബർ 5ന് തുടങ്ങുന്ന 130മത് ഡ്യുറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് പങ്കെടുക്കുന്നുണ്ട്.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement