Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ക്രൊയേഷ്യൻ ദേശീയ താരം മാർക്കോ ലെസ്കോവിച്ച് കേരള ബ്ലാസ്റ്റേഴ്സിൽ

Published at :September 16, 2021 at 7:29 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : KBFC Media)

Dhananjayan M


ക്രൊയേഷ്യൻ ലീഗിലെ ഡിനാമോ സാഗ്രെബിൽ നിന്നാണ് താരം കേരളത്തിലേക്ക് എത്തുന്നത്.

മുൻ ക്രൊയേഷ്യൻ ദേശീയ താരം മാർക്കോ ലെസ്കോവിച്ച് -നെ സൈൻ ചെയ്തായി ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ചാമ്പ്യൻസ് ലീഗിലും യൂറോപ്പാ ലീഗിലും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന ക്രൊയേഷ്യൻ മുൻനിര ക്ലബ്ബായ ഡിനാമോ സാഗ്രെബിൽ നിന്ന് ഈ പ്രതിരോധതാരം കൊമ്പന്മാരുടെ തട്ടകത്തിലേക്ക് എത്തുന്നത്.

ഡിനാമോ സാഗ്രെബിനൊപ്പം യൂറോപ്പാ ലീഗും ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരങ്ങളും കളിച്ച താരം ഒരു വർഷത്തെ കരാറിലാണ് കേരള ബ്ലാസ്റ്റേഴ്സുമായി ഒപ്പിട്ടത്. ക്ലബ്ബിന് ഒപ്പം ക്രൊയേഷ്യയിലെ 150ലധികം ടോപ് ഡിവിഷൻ മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ക്രോയേഷൻ ക്ലബ്ബായ HNK റിജേകയോടൊപ്പം ക്രോയേഷൻ കപ്പും ക്രോയേഷൻ സൂപ്പർ കപ്പും നേടിയ ലെകൊവിച്ച് ഡിനാമോ സാഗ്രെബിനൊപ്പം ഈ രണ്ട് കിരീടങ്ങളും 2017 മുതൽ രണ്ട് സീസൺ തുടർച്ചയായി ക്രോയേഷയിലെ ടോപ് ഡിവിഷൻ ലീഗായ Prva HNL ഉം നേടിയിട്ടുണ്ട്.

[KH_ADWORDS type="4" align="center"][/KH_ADWORDS]

താരത്തെ പറ്റി

ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ്ബായ ഓസീജക്കിന്റെ യൂത്ത് ഡെവലപ്മെന്റിലൂടെ വളർന്നുവന്ന താരമാണ് മാർക്കോ ലെസ്കോവിച്ച്. 2009 ക്ലബ്ബിന്റെ സീനിയർ ടീമിലെത്തിയ താരം തുടർന്ന് ലോൺ അടിസ്ഥാനത്തിൽ രണ്ടാം ഡിവിഷൻ ക്ലബ്ബായ HNK സുഹോപോൽജെയിൽ എത്തി. തുടർന്ന് 2013ൽ ടോപ് ഡിവിഷനിലെ HNK റിജേകയോടൊപ്പം ചേർന്ന താരം ആ സീസണിൽ തന്നെ ക്ലബ്ബിനൊപ്പം യൂറോപ്പ ലീഗിൽ ബൂട്ട് കെട്ടി. ആ വർഷം ലീഗിൽ രണ്ടാം സ്ഥാനത്ത് ക്ലബ് സീസൺ അവസാനിപ്പിച്ചു. തൊട്ടടുത്ത വർഷം തന്നെ റിജേകയോടൊപ്പം ക്രൊയേഷ്യൻ കപ്പും ക്രൊയേഷ്യൻ സൂപ്പർ കപ്പും നേടി.

തുടർന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മുൻനിര ക്ലബ്ബായ ഡിനാമോ സാഗ്രെബിൽ എത്തുന്നത്. ആ മൂന്നുവർഷത്തിൽ ക്ലബ്ബ് രണ്ടു തവണ ലീഗ് ജേതാക്കൾ ആവുകയും ഒരു തവണ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. കൂടാതെ ആ വർഷങ്ങളിൽ ക്രൊയേഷ്യൻ കപ്പും ക്രൊയേഷ്യൻ സൂപ്പർ കപ്പും നേടിയിട്ടുണ്ട്.

ഒരു സെന്റർ ബാക്ക് എന്നതിലുപരി ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക്, ഡിഫെൻസീവ് മിഡ്‌, അറ്റാക്കിങ് മിഡ്‌ എന്നീ റോളുകളിലും ഒരേ പോലെ കളിക്കാൻ സാധിക്കുന്ന താരമാണ് മാർക്കോ ലെസ്കോവിച്ച്.

ക്രൊയേഷ്യക്ക് വേണ്ടി ദേശീയ തലത്തിൽ U18 മുതൽ U21 വരെയുള്ള എല്ലാ പ്രായവിഭാഗങ്ങളിൽ ഉൾപ്പെടുന്ന ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ ലെസ്കോവിച്ച് 2014ൽ അർജന്റീനക്കെതിരായ മത്സരത്തിൽ സീനിയർ തലത്തിൽ അരങ്ങേറ്റം കുറിച്ചു. അദ്ദേഹത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം എസ്റ്റോണിയയ്‌ക്കെതിരായിരുന്നു.

[KH_RELATED_NEWS title="Related News |ARTICLE CONTINUES BELOW"][/KH_RELATED_NEWS]

"കേരള ബ്ലാസ്റ്റേഴ്സിൽ തന്റെ മികച്ച പ്രകടനം കാഴ്ചവെക്കാനായി എത്തിയ ഒരു ഹൈ ലെവൽ പ്രതിരോധ താരമാണ് മാർക്കോ ലെസ്കോവിച്ച്. വരാനിരിക്കുന്ന സീസണിന് മുന്നോടിയായി കരാർ നടപടികൾ വേഗത്തിലാക്കി താരത്തിന്റെ റിക്രൂട്ട്മെന്റ് പൂർത്തിയാക്കിയതിൽ എനിക്ക് സന്തോഷമുണ്ട്. ഈ സീസണിൽ മാർക്കോയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. " - കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകീസ് പറഞ്ഞു.

" കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞങ്ങൾക്ക് മുന്നിൽ ഒരുപാട് വെല്ലുവിളികളുണ്ട്, പക്ഷേ ഈ മികച്ച ക്ലബിലേക്ക് വരാനുള്ള എന്റെ ഉദ്ദേശ്യവും പ്രചോദനവും വ്യക്തമാണ്. ടീമിന്റെ ജയങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു. " - മാർക്കോ ലെസ്കോവിച്ച് സൂചിപ്പിച്ചു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആറാമത്തെയും അവസാനത്തെയും വിദേശതാരമായ മാർക്കോ ലെസ്കോവിച്ച് ഉടൻ തന്നെ ഡ്യൂറൻഡ് കപ്പിന്റെ ഭാഗമായി കൊൽക്കത്തയിൽ ഉള്ള ടീമിനൊപ്പം ചേരും.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement