കിറ്റ് സ്പോസർമാരായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയോടൊപ്പം വീണ്ടും കൈകോർത്ത് SIX5SIX
(Courtesy : KBFC Media)
കിറ്റുകൾക്ക് പുറമേ ആരാധകർക്കായി മറ്റ് മെർചെൻഡൈസുകളും ഒരുക്കാൻ SIX5SIX ഒരുങ്ങുന്നുണ്ട്.
ഖേൽ നൗ നേരത്തെ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഡൽഹി ആസ്ഥാനമായ സ്പോർട്സ് വെയർ ബ്രാൻഡായ SIX5SIX അടുത്ത മൂന്ന് വർഷത്തേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ കിറ്റ് പാർട്ണർ ആയി കരാർ ഒപ്പിട്ടു. വരും സീസണുകളിലേക്കുള്ള ക്ലബ്ബിന്റെ ഹോം, എവേ, പ്രാക്റ്റീസ് ജേഴ്‌സികൾ ഇനി SIX5SIX രൂപകല്പ്പന ചെയ്യും. ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെയും ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിൽ എഫ്‌സി ഗോവയുടെയും കിറ്റ് സ്പോണ്സര്മാരാണ് SIX5SIX.
“ ശക്തമായ ആരാധകവൃന്ദമുള്ള ക്ലബ്ബുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പരമ്പരാഗതമായ മഞ്ഞയിൽ ആരാധകവൃന്ദത്തിന്റെ കറുത്ത എടുത്ത് കാണിക്കുന്ന, മത്സരദിവസങ്ങളിൽ നഗരത്തിന്റെ നിറമായി മാറാൻ സാധിക്കുന്ന തരത്തിലുള്ള ഒരു കിറ്റാണ് ഞങ്ങൾ രൂപകൽപ്പന ചെയ്യാൻ ആഗ്രഹിക്കുന്നത്. കൂടാതെ, ക്ലബിനോടും താരങ്ങളോടും കൂടുതൽ അടുപ്പം ഉണ്ടാക്കുന്ന തരത്തിൽ ആരാധകർക്കായി പ്രത്യേക മെർചെൻഡൈസുകൾ വിപണിയിൽ എത്തിക്കാനും ഞങ്ങൾ ആലോചിക്കുന്നു. “ - SIX5SIX സഹസ്ഥാപകനും സിഇഒയുമായ അംബാർ അനെജ പറഞ്ഞു.
[KH_ADWORDS type="4" align="center"][/KH_ADWORDS]
ഉൽക്കാവർഷ അനുപാതങ്ങൾ ആസ്വദിക്കുന്ന ഒരു ക്ലബ്ബുമായി കപ്പലിൽ വരാൻ ഞങ്ങൾ അതിയായ ആഗ്രഹിക്കുന്നു. ക്ലബിന്റെ വമ്പൻ ആരാധകവൃന്ദത്തിന്റെ പര്യായമായ പരമ്പരാഗത മഞ്ഞ തീം നിലനിർത്തുന്ന തരത്തിൽ കിറ്റ് രൂപകൽപ്പന ചെയ്യും, ഒപ്പം മത്സര ദിവസങ്ങളിൽ നഗരത്തിന്റെ നിറമായി മാറുന്നു. ആരാധകർക്കായി പ്രത്യേക ചരക്കുകൾ ആരംഭിക്കാനും ഞങ്ങൾ പദ്ധതിയിട്ടിട്ടുണ്ട്, അത് അവരുടെ ടീമുമായും കളിക്കാരുമായും കൂടുതൽ അടുപ്പിക്കും, ”സിക്സ് 5 സിക്സ് സഹസ്ഥാപകനും സിഇഒയുമായ അംബാർ അനെജ പറഞ്ഞു.
SIX5SIXമായ് ഖേൽനൗ നടത്തിയ അഭിമുഖം
ഔദ്യോഗിക പ്രഖ്യാപനത്തെത്തുടർന്ന്, കേരള ബ്ലാസ്റ്റേഴ്സുമായുള്ള പുതിയ പങ്കാളിത്തത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ സിഇഒ അംബാർ അനെജ, ഖേൽ നൗവുമായി പങ്കുവെച്ചു.
“ഇന്ത്യൻ ഫുട്ബോളിൽ നിക്ഷേപം നടത്തുന്ന ആർക്കും ബ്രാൻഡ് എന്ന നിലയിൽ ചിന്തിക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്സിനെ അവഗണിക്കാൻ ഒരിക്കലും കഴിയില്ല, അവരുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്,” അദ്ദേഹം പറഞ്ഞു
" ഡിസൈനുകളെ സംബന്ധിച്ച് സംസാരിക്കുകയാണെങ്കിൽ, അവ ക്ലബിനോടും ഒരു ബ്രാൻഡ് എന്ന നിലയിൽ ഞങ്ങളുടെ സമീപനത്തോടും ഒരേ പോലെ യോജിക്കും. ”
സ്‌പോർട്‌സ് വെയർ ഡിസൈനറായ മുഹമ്മദ് ബിലാൽ ക്ലബ്ബുകളുടെ കൺസെപ്റ്റ് കിറ്റുകൾ ഡിസൈൻ ചെയ്ത് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. എഫ്‌സി ഗോവയുടെ എസിഎൽ കിറ്റ് ഡിസൈൻ ചെയ്ത ബിലാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കിട്ടുകളുടെ ഡിസൈനിൽ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
“അതെ, ബിലാൽ ഇപ്പോൾ SIX5SIX ടീമിന്റെ ഭാഗമാണ്,” - അനെജ വ്യക്തമാക്കി.
പുതിയ കിറ്റുകൾ മികച്ച നിലവാരമുള്ളതായിരിക്കുമെന്നും സിഇഒ വ്യക്തമാക്കി. “ ഈ ഒരു കാലയളവിൽ ഞങ്ങൾ പുറത്തിറക്കുന്ന ഉത്പന്നങ്ങൾ ആരാധകരെ ഞെട്ടിക്കും. മുൻ സീസണുകളിൽ നിന്ന് ഞങ്ങൾ നന്നായി ഹെയ്തതും ഇനിയും മികവുറ്റതാക്കാൻ സാധിക്കുന്നതുമായ കാര്യങ്ങളെ പറ്റി മനസിലാക്കി. അതെല്ലാം ഈ സീസണിൽ പുറത്തിറക്കുന്നവയിൽ പ്രതിഫലിക്കും. ആരാധകരോട്, എനിക്ക് പറയാനുള്ളത്, SIX5SIX നിങ്ങളുടെ പിന്നിലുണ്ട്! ” അദ്ദേഹം സൂചിപ്പിച്ചു.
[KH_RELATED_NEWS title="Related News |Article Continues Below"][/KH_RELATED_NEWS]
വിലനിർണ്ണയത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അനജ വ്യക്തമാക്കിയത് , “ഞങ്ങൾ പ്രവർത്തിക്കുന്നത് ആഗോള നിലവാരത്തോടൊപ്പം ഇന്ത്യൻ വിലയും പ്രതീക്ഷിക്കുന്ന ഒരു വിപണിയിലാണ്. ഞങ്ങളത് മനസിലാക്കുകയും ഓർമയിൽ വെക്കുകയും ചെയ്യുന്നു. ആരാധകർക്ക്, ക്ലബ്ബിന്റെ ഒർജിനൽ ക്വാളിറ്റി കിറ്റ് വാങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അത് താങ്ങാനാവും എന്ന ഉറപ്പാണ്. ” എന്നാണ്.
ക്ലബ് ഡയറക്ടറിന്റെ പ്രതികരണം
“ജേഴ്സി ഒരു ക്ലബിന് ഒരു ഐഡന്റിറ്റി നൽകുന്ന ഒന്നാണ്, മഞ്ഞ നിറം കേരളത്തോടും രാജ്യത്തുട നീളവും മത്സര ദിവസങ്ങളിൽ പ്രതിഫലിക്കുന്ന ഒന്നാണ്,” കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.
ഒരു ഫുട്ബോൾ ആരാധകന്റെ സ്പന്ദനവും വികാരങ്ങളും മനസിലാക്കാൻ സാധിക്കുന്ന SIX5SIX പോലുള്ള ഒരു ഇന്ത്യൻ ബ്രാൻഡുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. SIX5SIX പോലുള്ള യുവത്വവും ഊർജ്ജസ്വലവുമായ ഒരു ബ്രാൻഡിന്റെ സാംസ്കാരികമായ യോഗ്യത ഞങ്ങൾ തിരിച്ചറിയുന്നു “ - അദ്ദേഹം കൂട്ടിച്ചേർത്തു.
For more updates, follow Khel Now on Twitter, Instagram and join our community on Telegram.
- Khalid Jamil outlines 'key improvements' to regain their lost momentum in ISL
- Panagiotis Dilmperis highlights this Punjab FC player's performance ahead of Jamshedpur FC clash
- FC Astana vs Chelsea Prediction, lineups, betting tips & odds
- AS Roma vs Braga Prediction, lineups, betting tips & odds
- Malmö vs Galatasaray Prediction, lineups, betting tips & odds
- Khalid Jamil outlines 'key improvements' to regain their lost momentum in ISL
- Panagiotis Dilmperis highlights this Punjab FC player's performance ahead of Jamshedpur FC clash
- Manolo Marquez highlights 'consistency' as key ahead of Bengaluru FC clash
- ISL 2024-25: Full fixtures, schedule, results, standings & more
- Manjappada fans release joint statement against Kerala Blasters FC management