Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഐ‌എസ്‌എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 5 ക്ലബ്ബുകൾ

Published at :May 19, 2021 at 12:14 AM
Modified at :May 19, 2021 at 12:14 AM
Post Featured Image

Dhananjayan M


ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും അധികം ഗോളുകൾ നേടിയ ഫുട്ബോൾ ക്ലബ്ബുകളിലെ ആദ്യത്തെ അഞ്ച് സ്ഥാനക്കാരെ പരിശോധിക്കാം.

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) വിനോദവും കടുത്ത മത്സരവും നിറഞ്ഞതാണ്. കഴിഞ്ഞ ഏഴ് സീസണുകളിലായി ആദ്യ സ്ഥാനങ്ങൾക്ക് വേണ്ടി ശക്തമായ പോരാട്ടങ്ങളാണ് നടക്കുന്നത്. അതിൽ പല ടീമുകളും എല്ലാ സീസണുകളിലും സ്ഥിരതയാർന്ന പോരാട്ടം തന്നെ നടത്താറുണ്ട്. അതിനാൽ തന്നെ മുന്നോട്ട് കുതിക്കാൻ ആവശ്യമായ ഗോളുകളും നേടാറുണ്ട്.

ഇവയിൽ എഫ്‌സി ഗോവ, മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിൻ എഫ്‌സി തുടങ്ങിയ ടീമുകൾ ആക്രമണ ഫുട്ബോൾ അടിസ്ഥാനമാക്കി മുന്നോട്ട് നീങ്ങുന്നതിനാൽ തന്നെ എല്ലാ സീസണുകളിലും ധാരാളം ഗോളുകൾ നേടാൻ സാധിക്കുന്നു. കൂടാതെ തന്നെ എല്ലാ സീസണുകളിലും  ഈ ടീമുകൾ വിദേശ രാജ്യങ്ങളിൽ നിന്നും ആഭ്യന്തരമായും ക്ലബ്ബിന്റെ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്ന കളിക്കാരെയും ടീമിൽ എത്തിച്ചിട്ടുണ്ട്.

എന്നിരുന്നാലും, ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ക്ലബ്ബുകൾ ഏതെല്ലാം എന്ന് പരിശോധിക്കാം.

[KH_ADWORDS type="4" align="center"][/KH_ADWORDS]

5) എടികെ - 138 (107 മത്സരങ്ങൾ)

കൊൽക്കത്ത ആസ്ഥാനമാക്കി നിലവിൽ വന്ന ക്ലബ്ബാണ് എടികെ എഫ്‌സി. തുടർന്ന് കഴിഞ്ഞ 2020-21 സീസണിന് മുന്നോടിയായി ക്ലബ് മോഹൻ ബഗാനിൽ ലയിച്ചു എടികെ മോഹൻബഗാൻ എന്ന പേരിൽ പുതിയ ക്ലബ് രൂപപ്പെട്ടു. ആദ്യ ആറ് സീസണുകളിൽ ക്ലബ്ബിന്റെ അവസാന സീസൺ ഉൾപ്പെടെ മൂന്ന് സീസണുകളിൽ ഐഎസ്എൽ ജേതാക്കൾ ആയിരുന്നു എടികെ ലീഗിൽ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച ക്ലബ് ആയിരുന്നു. എടികെ ഇതുവരെ 107 മത്സരങ്ങളിൽ നിന്നായി 138 ഗോളുകൾ നേടിയിട്ട് ഉണ്ട്.

ഇയാൻ ഹ്യൂം (18 ഗോളുകൾ), റോയ് കൃഷ്ണ (15 ഗോളുകൾ), എഡു ഗാർസിയ (ഒമ്പത് ഗോളുകൾ) എന്നിവരാണ് എടികെക്ക് വേണ്ടി ഏറ്റവും അധികം ഗോൾ നേടിയ താരങ്ങളിൽ ചിലർ.  നിലവിൽ, എടികെ മോഹൻബഗാനിലും റോയ് കൃഷ്ണയും ഡേവിഡ് വില്യംസും തുടങ്ങിയ ആക്രമണകാരികളായ താരങ്ങൾ ഉണ്ട്.

4) കേരള ബ്ലാസ്റ്റേഴ്‌സ് - 144 (122 മത്സരങ്ങൾ)

ഇന്ത്യൻ സൂപ്പർ ലീഗിൽ ഉയർച്ച - താഴ്ചകൾക്ക് ഏറ്റവും അധികം വിധേയമായ ക്ലബ് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. രണ്ട് സീസണുകളിൽ ഐ‌എസ്‌എൽ ഫൈനലിൽ കയറിയ ക്ലബ് ഏഴ് സീസണുകളിലായി ധാരാളം ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ കഴിഞ്ഞ കുറച്ചു സീസണുകളിലായി ലീഗിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കുന്നില്ലെങ്കിലും ഗോളുകൾ നേടുന്നതിൽ ഒട്ടും പിശുക്ക് കാണിക്കുന്നില്ല. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇതുവരെ 122 മത്സരങ്ങളിൽ നിന്നായി 144 ഗോളുകൾ നേടിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും ഗോളുകൾ നേടിയ താരങ്ങളുടെ നിരയിൽ ബര്‍ത്തലോമ്യൂ ഓഗ്‌ബച്ചേ 15 ഗോളുകളുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. 11 ഗോളുകളുമായി സികെ വിനീതും 10 ഗോളുകളുമായി ഇയാൻ ഹ്യുമും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു.

[KH_ADWORDS type="4" align="center"][/KH_ADWORDS]

3. മുംബൈ സിറ്റി എഫ്‌സി - 162 (123 മത്സരങ്ങൾ)

 ക്ലബ്ബിന്റെ തുടക്കം മുതൽക്കെ തന്നെ ആക്രമണ സ്വഭാവമുള്ള ഫുട്ബോൾ കളിച്ചിരുന്ന ക്ലബ്ബാണ് മുംബൈ സിറ്റി എഫ്‌സി. മുൻ സീസണുകളിൽ ലീഗിൽ കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ സാധിക്കാതെ ഇരുന്ന ക്ലബ്ബിനെ കഴിഞ്ഞ സീസണിന് മുന്നോടിയായി സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ഏറ്റെടുക്കുകയായിരുന്നു. അത് കൊണ്ട് തന്നെ ഈ സീസണിൽ ട്രാൻസ്ഫർ ജാലകത്തിലൂടെ ധാരാളം കഴിവുറ്റ താരങ്ങളെ ടീം സ്വന്തമാക്കി. ഇന്ത്യൻ ഫുട്ബോളിലെ ആക്രമണ ഫുട്ബോളിന്റെ വക്താവ് ആയിരുന്ന സെർജിയോ ലോബേരയെ ക്ലബ്ബിൽ എത്തിച്ച മുംബൈ സിറ്റി എഫ്‌സി 2020-21 സീസണിൽ ഐഎസ്എൽ കിരീടവും ലീഗ് ഷീൽഡ് നേടി അടുത്ത വർഷത്തെ ഏഷ്യൻ ചാമ്പ്യൻസ് ലീഗിലേക്കുള്ള സ്ഥാനവും ഉറപ്പിച്ചു.

മോഡു സൗഖു (15 ഗോളുകൾ), ആദം ലെ ഫോണ്ട്രെ (11 ഗോളുകൾ), ബര്‍ത്തലോമ്യൂ ഒഗ്‌ബെച്ചെ (8 ഗോളുകൾ) എന്നിവരാണ് ക്ലബ്ബിന്റെ മികച്ച മൂന്ന് ഗോൾ വേട്ടക്കാർ. ഐ‌എസ്‌എല്ലിന്റെ ചരിത്രത്തിൽ 150 ലധികം ഗോളുകൾ നേടിയ മൂന്ന് ക്ലബ്ബുകളിൽ ഒന്നാണ് മുംബൈ സിറ്റി.

2. ചെന്നൈയിൻ എഫ്‌സി - 182 (127 മത്സരങ്ങൾ)

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് ചെന്നൈയിൻ എഫ്‌സി. രണ്ടു തവണ ഐ‌എസ്‌എൽ കിരീടം കിരീടം നേടിയ ക്ലബ് ഏറ്റവും അധികം ഗോൾ നേടിയ ക്ലബ്ബുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ആണ്. ഇതുവരെ 127 മത്സരങ്ങളിൽ നിന്നായി 182 ഗോളുകൾ ടീം നേടിയിട്ടുണ്ട്. ഐഎസ്എല്ലിൽ കളിച്ച മത്സരങ്ങളുടെ എണ്ണത്തിലും അവർ 

ഐ‌എസ്‌എല്ലിന്റെ ഏറ്റവും അലങ്കരിച്ച ടീമുകളിലൊന്നാണ് ചെന്നൈയിൻ എഫ്‌സി.  രണ്ടുതവണ മത്സരത്തിൽ വിജയിച്ചവർ ലീഗിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടി.  ഉദ്ഘാടന സീസൺ മുതൽ 127 കളികളിൽ നിന്ന് 182 ഗോളുകൾ മറീന മച്ചാൻസ് നേടിയിട്ടുണ്ട്.  എഫ്‌സി ഗോവയ്ക്ക് പിന്നിൽ ഏറ്റവും കൂടുതൽ രണ്ടാമത്തെ ഗെയിമുകളും അവർ കളിച്ചിട്ടുണ്ട്.

[KH_RELATED_NEWS title="Related News |Article Continues Below"][/KH_RELATED_NEWS]

 നിലവാരമുള്ള ധാരാളം താരങ്ങൾ ചെന്നൈയിൻ എഫ്‌സിയുടെ ഭാഗമായിട്ട് ഉണ്ട്. ജെജെ ലാൽപെക്ലുവ (23 ഗോളുകൾ), സ്റ്റീവൻ മെൻഡോസ (17 ഗോളുകൾ), നെറിജസ് വാൽസ്കിസ് (15 ഗോളുകൾ) എന്നിവരാണ് അവരുടെ ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ. ഒരു ഇന്ത്യൻ താരം ഒരു ക്ലബ്ബിന്റെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരിൽ മുന്നിൽ നിൽക്കുന്നത് ചെന്നൈയിൻ എഫ്‌സിയെ കൂടാതെ ബംഗളുരു എഫ്‌സിയിൽ മാത്രമാണ്.

1. എഫ് സി ഗോവ - 238 (130 മത്സരങ്ങൾ)

എക്കാലവും ആക്രമണ ഫുട്ബോളിന്റെ വക്താക്കൾ ആയിരുന്നു എഫ്‌സി ഗോവ. അതിനാൽ തന്നെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും അധികം ഗോളുകൾ നേടിയ ടീമായി എഫ്‌സി ഗോവ മാറുന്നു. രണ്ടു തവണ ഫൈനലിൽ എത്തിയെങ്കിലും ഐ‌എസ്‌എൽ കിരീട നേട്ടം ആഘോഷിക്കാൻ ഗോവക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ 2019-20 സീസണിൽ ലീഗ് ജേതാക്കളായ ക്ലബ്ബ് ഈ വർഷത്തെ ഏഷ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും അധികം മത്സരങ്ങൾ കളിച്ച ടീം കൂടിയായ എഫ്‌സി ഗോവ 130 മത്സരങ്ങളിൽ നിന്നായി 238 ഗോളുകൾ നേടിയിട്ടുണ്ട്.

 ഐ‌എസ്‌എല്ലിൽ ഇതുവരെ 200 ൽ അധികം ഗോളുകൾ നേടിയ ആദ്യത്തെ ഏക ക്ലബ്ബാണ് ഗോവ    അവരുടെ മികച്ച ഗോൾ സ്‌കോറിംഗ് താരങ്ങളുടെ നിരയിൽ  57 കളികളിൽ നിന്ന് 48 ഗോളുകളുമായി ഫെറാൻ കൊറോമിനാസ് ബഹുദൂരം മുന്നിലാണ്.  16 ഗോളുകളുമായി ഹ്യൂഗോ ബൗമസ് രണ്ടും 14 ഗോളുകളുമായി ഇഗോർ അംഗുലോ മൂന്നും സ്ഥാനങ്ങൾ വഹിക്കുന്നു.

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement