Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

പുതിയ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റിൽ സ്പോൺസർ ആയി ബൈജുസ് ആപ്പ്

Published at :November 7, 2020 at 11:28 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : KBFC Media)

Dhananjayan M


കണ്ണൂർ സ്വദേശിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച ഓൺലൈൻ വിദ്യാഭ്യാസ സംരംഭമാണ് ബൈജൂസ്.

ഐഎസ്എൽ ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റിൽ സ്പോൺസറായി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംരംഭങ്ങളിൽ ഒന്നായ ബൈജൂസ്. 2020 നവംബർ 20 മുതൽ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അണിയുന്ന ജേഴ്സിയിൽ കണ്ണൂർ സ്വദേശിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച ബൈജൂസിന്റെ ലോഗോ ഉണ്ടായിരിക്കും.

" കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ടൈറ്റിൽ സ്പോൺസർആകാൻ സാധിച്ചതിൽ ഞങ്ങൾ വളരെ അഭിമാനിക്കുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ മാത്രമല്ല ലോകമെമ്പാടും അറിയപ്പെടുന്ന ഈ ഫുട്ബോൾ ക്ലബ്ബിന്റെ പങ്കാളിയാകുന്നതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. കേരളത്തിൽ ഏറ്റവും ജനപ്രീതിയുള്ള കായിക വിനോദമാണ് ഫുട്ബോൾ. ഒരു കായിക വിനോദത്തേക്കാൾ ഉപരി കാൽപന്ത് എന്നത് കേരളത്തിന്റെ വികാരമാണ്. " - ക്ലബുമായുള്ള പാർട്ണർഷിപ്പിനെ കുറിച്ച് ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജൂ രവീന്ദ്രൻ പ്രതികരിച്ചു.

https://twitter.com/KeralaBlasters/status/1325029196771385344

"ഈ വർഷം സ്റ്റേഡിയത്തിൽ നിന്നുള്ള ആരാധകരുടെ ആർപ്പുവിളികൾ ഇല്ലെങ്കിൽ കൂടിയും സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കാൻ ക്ലബ് പോരാടുന്നത് കാണാൻ എല്ലാവരും അക്ഷമയോടെ കാത്തിരിക്കും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ തങ്ങളുടെ സ്വന്തമായി കരുതുന്ന ശക്തരായ ആരാധകകൂട്ടത്തിന്റെ പിന്തുണ ടീമിലെ ഒരു അധിക താരത്തിന് തുല്യമാണ്. അവരുടെ ശക്തമായ ഈ പിന്തുണയെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. " - അദ്ദേഹം കൂട്ടിച്ചേർത്തു.

" കേരള ബ്ലാസ്റ്റേഴ്‌സ് എന്നും കേരളത്തിന്റെ തനതായ ചൈതന്യവും അഭിമാനവും ഉയർത്തിപിടിക്കുന്നവർക്കൊപ്പമാണ് പങ്കാളിത്തത്തിൽ ഏർപ്പെടാൻ ശ്രമിക്കുക. ഓരോ മലയാളിയുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളാണ് വിദ്യാഭ്യാസവും ഫുട്ബോളും. അതിനാൽ തന്നെ വളരെയധികം സന്തോഷത്തോടെ ലോകത്തിലെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനിയായ ബൈജൂസിനെ ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. " - കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഉടമ നിമ്മഗദ്ദ പ്രസാദ് പ്രതികരിച്ചു.

" കേരളത്തിൽ വളരെ ആഴത്തിലും വൈകാരികമായും വേരുന്നപ്പെട്ട ഒരു ബ്രാൻഡായ ബൈജൂസുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാകുന്നതിലും, അതുവഴി മികച്ച ഒരു ഭാവി രൂപപെടുത്തുന്നതിന് അവരെ പ്രാപ്യമാകുവാനും ബൈജൂസിന് സാധിച്ചു. വിദ്യാഭ്യാസത്തിലൂടെയും കായികത്തിലൂടെയും ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന്, അവർക്കൊപ്പം ഞങ്ങൾ ഒരുമിച്ച് നിൽക്കും. " - അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement