Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

കേരള ബ്ലാസ്റ്റേഴ്‌സ് ലെഫ്റ്റ് ബാക്ക് ധനചന്ദ്ര മീറ്റെയുടെ കരാർ നീട്ടി

Published at :May 6, 2021 at 8:02 PM
Modified at :May 6, 2021 at 9:32 PM
Post Featured Image

Krishna Prasad


2020-21 സീസണിൽ ലെഫ്റ്റ് ബാക്ക് 500 മിനിട്ട് ബ്ലാസ്റ്റേഴ്‌സിനായി ചിലവഴിച്ചു…

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് കേരളാ ബ്ലാസ്റ്റേഴ്‌സ് വ്യാഴാഴ്ച ഒരു സർപ്രൈസ് അനൗൻസ്‌മെന്റ് നടത്തുന്നു എന്നു അറിയിച്ചപ്പോൾ മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുക ആയിരുന്നു. അവർക്ക് സന്തോഷം പകർന്നു നൽകുന്ന വിധത്തിൽ ഒരു കരാർ എക്സ്റ്റൻഷൻ ആണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. ലീഗിന്റെ 2020-21 സീസണിൽ കെബിഎഫ്സി സ്ക്വാഡിന്റെ അവിഭാജ്യ ഘടകമായിരുന്നു ലെഫ്റ്റ് ബാക്ക് ധനചന്ദ്ര മീറ്റെയുടെ കരാർ എക്സ്റ്റൻഷൻ ആണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്.

“കേരള ബ്ലാസ്റ്റേഴ്സുമായി ദെനേചന്ദ്ര പുതിയ എക്സ്റ്റൻഷൻ കരാർ ഒപ്പിട്ടു,” എന്ന് ക്ലബ്ബിനോട് അടുത്ത വൃത്തങ്ങൾ ഖേൽ നൗവിനെ അറിയിച്ചു. എക്സ്റ്റൻഷൻ ഉടൻ തന്നെ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ആണ് അറിയാൻ കഴിയുന്നത്. ധനചന്ദ്ര തന്റെ പ്രൊഫഷണൽ കരിയർ പൂനെ എഫ്‌സിയിൽ ആണ് ആരംഭിച്ചത് എങ്കിലും ടീമിന്റെ ആദ്യ ഇലവനിൽ ഇടം നേടുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. തുടർന്ന് 2017 ൽ ചർച്ചിൽ ബ്രദേഴ്‌സിൽ ചേർന്ന അദ്ദേഹം ഐ-ലീഗിലെ ഒരു മികച്ച ലെഫ്റ്റ് ബാക്ക് ആയി അറിയപ്പെട്ടു. ആ സീസണിൽ അവർക്കായി 15 തവണ അദ്ദേഹം കളിച്ചു, പിന്നീട് നെറോക എഫ്‌സിയിലേക്ക് കൂടുമാറി അദ്ദേഹം.

നെറോക്കയിലേക്കുള്ള മാറ്റം അദ്ദേഹത്തിന് അത്ര ശരിയായില്ല. അവിടെ വെറും നാല് ഐ-ലീഗ് മത്സരങ്ങൾക്ക് മാത്രം ബൂട്ട് കെട്ടിയത് അതിന് ശേഷം, 26-കാരൻ 2019-20 സീസണിന് മുന്നോടിയായി TRAU FC-യുമായി കരാർ ഒപ്പിട്ടു. ഐ-ലീഗ് 2019-20 സീസണിലെ പ്രകടനത്തിലൂടെ അദ്ദേഹം ആരാധകരെ സൃഷ്ടിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് നിലയിലും ലെഫ്റ്റ് ബാക്ക് പൊസിഷനിലെ ധനചന്ദ്രയുടെ പൊസിഷൻ അത്ര സുരക്ഷിതമല്ല, കാരണം ബ്ലാസ്റ്റേഴ്‌സ് നിരയിലെ എറ്റവും മികച്ച താരങ്ങളിൽ ഒരാളായ ജെസ്സൽ കാർനെറോയും ലെഫ്റ്റ് ബാക്ക് ആണ് എന്നതാണ് അതിന്റെ കാരണം.

ഐ‌എസ്‌എൽ 2020-21 ലെ ആറ് മത്സരങ്ങളിലായി 500 മിനിറ്റ് കളിക്കളത്തിൽ ചിലവഴിച്ച മണിപ്പൂരി ഡിഫെൻഡർ തന്റെ റോളിനോട് പരമാവധി നീതി പുലർത്തി.

63.55% കൃത്യത നിലനിർത്തിക്കൊണ്ട് അദ്ദേഹം ഒരു കളിയിൽ ശരാശരി 35.67 പാസുകൾ വീതം കൈമാറി, കൂടാതെ 2.83 ടാക്കിളുകളും 3.17 ഇന്റർസെപ്ഷനുകളും അദ്ദേഹം രജിസ്റ്റർ ചെയ്തു. പോയ സീസണിലെ കാർനെറോയുടെ സ്റ്റാറ്റിനെക്കാളും മികച്ചതാണ് ധന ചന്ദ്രയുടെയും ശരാശരി 2.5 ക്ലിയറൻസുകളും 1.17 ബ്ലോക്കുകളും ആയിരുന്നു ജെസ്സെൽ കഴിഞ്ഞ സീസണിൽ നേടിയത്.

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement