Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ആൽബിനോ ഗോമസ് : കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെ എനിക്ക് ഐസ്ൽ കപ്പ്‌ നേടണം.

Published at :July 12, 2020 at 2:54 AM
Modified at :July 12, 2020 at 4:27 PM
Post Featured Image

Gokul Krishna M


ഇതുവരെയുള്ള തന്റെ കളിജീവിതത്തെ കുറിച്ചും ബ്ലാസ്റ്റേഴ്സിലെ തന്റെ പ്രതീക്ഷകളെ കുറിച്ചും ആൽബിനോ മനസ്സ് തുറന്നു.

വരുന്ന ഐ സ് ൽ സീസണിനായുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങി കഴിഞ്ഞു. അതിന്റെ ഭാഗമായി ആൽബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നത് ക്ലബ്‌ ഔദ്യോഗികമായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇഷ്ഫാഖ് അഹ്‌മദിനോടോപ്പോം കേരള ബ്ലാസ്റ്റേഴ്സിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുള്ള ലൈവിൽ ആൽബിനോ ഗോമസ് തന്റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെച്ചു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത് സ്വപ്നമായിരുന്നെന്ന് ആൽബിനോ വ്യക്തമാക്കി -"എനിക്ക് കേരളത്തിൽ വരാനും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാനും എപ്പോഴും  ആഗ്രഹമുണ്ടായിരുന്നു. ഈ സംസ്ഥാനത്തിന് ഫുട്ബോളിനോട് അഭിനിവേശമുണ്ട്, അതുകൊണ്ട് തന്നെ ഫുട്ബോൾ കളിക്കാൻ ഇത്‌ മികച്ച ഇടമാണ്. "

ഇന്ത്യയിലെ തന്നെ മുൻ നിര ഗോൾകീപ്പർമാരിൽ ഒരാളാണ് ആൽബിനോ ഗോമസ്. സാൽഗോക്കറിന് വേണ്ടിയും മുംബൈ സിറ്റി ഫ് സിയ്ക്ക് വേണ്ടിയും കളിച്ചതിന് ശേഷം 2016-17 സീസണിൽ ഐസ്വാൾ ഫ് സിയിൽ അദ്ദേഹം എത്തി. അവിടെ അദ്ദേഹം  നടത്തിയ തകർപ്പൻ പ്രകടനം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ആ വർഷം ഐ ലീഗ് ചാമ്പ്യന്മാരാകാൻ ഐസ്വാൾ ഫ് സിയെ സഹായിച്ചതിൽ ഒരു മുഘ്യ പങ്ക് ആൽബിനോയ്ക്കും ഉണ്ട്.

പിന്നീട് ആൽബിനോ ഡൽഹി ഡയനാമോസിന്റെ ഭാഗമാവുകയും, അവരുടെ പ്രധാന ഗോൾകീപ്പർ ആവുകയും ചെയ്തു. എന്നാൽ ജംഷഡ്‌പൂർ ഫ് സിയ്ക്കെതിരെ അദ്ദേഹത്തിന് പരിക്ക് സംഭവിക്കുകയും സീസൺ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിയാതെ വരുകയും ചെയ്തു. അടുത്ത വർഷം സ്‌ക്വാഡിൽ തിരിച്ചെത്തിയെങ്കിലും  ആദ്യ പതിനൊന്നിൽ സ്ഥാനം നേടാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ 2019-20 പ്രീ സീസണിൽ സംഭവിച്ച പരിക്ക് അദ്ദേഹത്തെ വീണ്ടും പിന്നോട്ട് വലിച്ചു. ആ സീസണിലുടനീളം സൈഡ്ലൈനിൽ ഇരിക്കാൻ മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞുള്ളു.

പരിക്കുകൾ മൂലം അവസരങ്ങൾ നഷ്ടപ്പെട്ടതിൽ വിഷമമുണ്ടെങ്കിലും, കളിക്കളത്തിൽ തിരിച്ചെത്തി മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ആൽബിനോയുടെ തീരുമാനം. "പരിക്കുമൂലം തുടർച്ചയായ 2 സീസണുകൾ നഷ്ടപെടുകയെന്നത് വിഷമകരമായ കാര്യമാണ്. എന്നാൽ എനിക്ക് എന്നിൽ തന്നെ നല്ല വിശ്വാസമുണ്ടായിരുന്നു. ഇപ്പോൾ ഞാൻ ഓരോ ദിവസവും ശക്തനായി കൊണ്ടിരിക്കുന്നു. ഞാൻ പരിശീലിക്കാനും തുടങ്ങിയിട്ടുണ്ട്, എന്റെ ഏറ്റവും മികച്ച ഫോമിലേക്ക് ഞാൻ എത്രയും പെട്ടെന്ന് തന്നെ തിരിച്ചെത്തും"ആൽബിനോ പറഞ്ഞു.

മാനസിക ബലത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ആൽബിനോ പറഞ്ഞതിങ്ങനെ "പരിക്കുപറ്റുന്ന സന്ദർഭങ്ങളിൽ മാനസികമായി ശക്തരായി നിലനിൽക്കുകയെന്നത് പ്രധാനമാണ്. നേടിയെടുക്കേണ്ട ലക്ഷ്യങ്ങൾക്ക് വേണ്ടി മനസ്സിനെ തയ്യാറാക്കിയില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാകും. പരിക്ക് പറ്റി കരിയർ തീർന്നെന്ന് കരുതിയാൽ പിന്നീട് തിരിച്ചു കളിക്കളത്തിൽ തിരിച്ചെത്താൻ ബുദ്ധിമുട്ടാകും. അതുകൊണ്ട് തന്നെ സ്വയം വിശ്വസിച്ചു കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. "

ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്നതിന്റെ തൊട്ടടുത്തു വരെ എത്താൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിരുന്നു. രണ്ട് തവണ ദേശിയ ടീമിന്റെ സ്‌ക്വാഡിന്റെ ഭാഗമാകാനും  ആൽബിനോയ്ക്ക് കഴിഞ്ഞു. പരിക്കുകൾ തന്റെ സ്വപ്നങ്ങൾ നേടുന്നതിൽ നിന്ന് പിറകോട്ട് വലിക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ ടീമിന്റെ ഭാഗമാകുക എന്ന സ്വപ്നം കൈവിടാൻ ആൽബിനോ തയാറല്ല. "ദേശിയ ടീമിന്റെ ജേഴ്‌സി അണിയുന്നതും മറ്റുള്ളവരെ പോലെ തന്നെ ദേശിയ ടീമിന് വേണ്ടി കളിക്കുന്നത് എനിക്കും വലിയ സ്വപ്നമാണ്. പക്ഷെ, അതൊരു നീണ്ട പ്രോസെസാണ്. അവിടെ എത്തുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്സിനായി ഒത്തിരി മത്സരങ്ങൾ എനിക്ക് കളിക്കണം. കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെ ഐസ്ൽ കപ്പ്‌ നേടണം എന്ന് എനിക്കാഗ്രഹമുണ്ട്. മികച്ച ചരിത്രമുള്ള ക്ലബ്ബാണിത്, അതുകൊണ്ട് തന്നെ ക്ലബ്ബിന്റെ ഭാഗമാകാൻ എനിക്ക് താല്പര്യം ഉണ്ടായിരുന്നു. 8-10 ക്ലീൻ ഷീറ്റുകൾ എങ്കിലും നേടിയെടുക്കാനാണ് എന്റെ ശ്രമം. "- ആൽബിനോ പറഞ്ഞു.

കിബു വികുനയുമായി സംവദിച്ച കാര്യവും അദ്ദേഹം വിശദീകരിച്ചു. "കോച്ച് കിബുവിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. കളി ശൈലിയെ കുറിച്ചും കളിക്കാരിൽ നിന്ന് അദ്ദേഹത്തിന് വേണ്ടതെന്നു മനസ്സിലാക്കി തരുന്നതിലും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. കളിക്കാർ എന്ന നിലയിൽ അദ്ദേഹത്തിന്റെ പദ്ധതികൾ മനസ്സിലാക്കാനും അത് നടപ്പിലാക്കാനും ഞങ്ങൾക്ക് സാധിച്ചാൽ, അടുത്ത സീസൺ വിജയമാകുമെന്നാണ് കരുതുന്നത്. "ആൽബിനോ പറഞ്ഞു.

തന്റെ റോൾ മോഡൽ ആരാണെന്നും ആൽബിനോ വെളിപ്പെടുത്തി - "സുപ്രത പാലാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. അദ്ദേഹത്തോടൊപ്പം പല തവണ വർക്ക്‌ ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വർക്ക്‌ എത്തിക്ക് മികച്ചതാണ്‌, എനിക്ക് കൂടുതൽ നന്നാവാൻ അത് പ്രചോദനമാകുന്നുണ്ട്."

ഐസ്‌വാളിലെ തന്റെ അനുഭവങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു- "അന്ന് സീസൺ തുടങ്ങിയ സമയത്ത് ട്രോഫി നേടാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. എന്നാൽ സീസൺ മുൻപൊട്ട് പോയപ്പോൾ കൂടുതൽ ആത്മവിശ്വാസം ഞങ്ങൾക്ക് കിട്ടി."

"കഴിഞ്ഞ കുറച്ചു വർഷങ്ങളായി എനിക്ക് ഫുട്ബോൾ കളിക്കാൻ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല, അതിനാൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് അത് നേടിയെടുക്കാനാണ് എന്റെ ശ്രമം. കഠിനാധ്വാനം ചെയ്ത് അടുത്ത സീസൺ മികച്ചതാക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. " ആൽബിനോ പറഞ്ഞവസാനിപ്പിച്ചു.

For more updates, follow Khel Now on Twitter and join our community on Telegram.

Advertisement