കേരള ബ്ലാസ്റ്റേഴ്സിൽ വർഷങ്ങളായുള്ള പരിശീലന പരിചയസമ്പത്, തുടർപ്രവർത്തനങ്ങളിലും ടീമിനെ ഗുണം ചെയ്യും. 

കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ സ്ഥാനത്തു നിന്ന് വീരൻ ഡി സിൽവ പടിയിറങ്ങിയപ്പോൾ തന്നെ ക്ലബ്ബിൽ നടക്കുന്ന മാറ്റങ്ങളെ കുറിച്ച് സൂചന ഉണ്ടായിരുന്നു.  അതോടെയാണ് ഇഷ്ഫാഖ് അഹമ്മദിന്റെ കാര്യത്തിലും തീരുമാനമാകുമെന്ന് പല റുമേഴ്സും വന്നത്. എന്നാൽ 3 വർഷം കൂടി ഇഷ്ഫാഖ് അഹ്‌മദ്‌ കേരള ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ചായി തുടരുമെന്ന് ക്ലബ്ബിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയിലൂടെ അറിയിച്ചു.

ഈ തീരുമാനത്തോട് ഇഷ്ഫാഖ് തന്റെ സന്തോഷം രേഖപ്പെടുത്തി “ഈ മികച്ച ക്ലബ്ബിന്റെ കൂടെ തുടരാൻ അവസരം തന്ന മാനേജ്മെന്റിനോട് എന്റെ നന്ദി അറിയിക്കുന്നു. ഇത്രയും കാലം ക്ലബ്ബിന്റെ കൂടെ ആവേശകരമായ ഒരു യാത്രയായിരുന്നു. അടുത്ത സീസണു വേണ്ടി പുതിയ പരിശീലകനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ കാത്തിരിക്കുകയാണ് “

എ.ഫ്.സി എ ലൈസൻസ് നേടിയിട്ടുള്ള ഇഷ്ഫാഖ് അഹമ്മദിന്റെ ഐ.സ്.ൽ ക്ലബ്ബുകളുമായുള്ള ഏറെ നാളത്തെ പരിശീലന അനുഭവം  ടീമിനെ ഗുണം ചെയ്യും. 2015 മുതൽ കേരള ബ്ലാസ്റ്റേഴ്‌സ്, ജംഷഡ്‌പൂർ തുടങ്ങിയ ഐ.സ്.ൽ ടീമുകളുടെ സഹ പരിശീലകനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇതുകൂടാതെ എ. ഐ. ഫ്. ഫ് ടെക്നിക്കൽ കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിക്കുന്നു.

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ഇഷ്ഫാഖ്  2015 മുതൽ 2017 വരെ ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകനായിരുന്നു. പിന്നീട് ഒരു സീസൺ ജംഷെദ്‌പൂരിൽ സഹപരിശീലകനായും പ്രവർത്തിച്ചു. 2019 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലന സ്ഥാനം തുടരുന്ന അദ്ദേഹത്തിന്റെ സേവനം ടീമിന് ഇനിയും ഗുണം ചെയ്യും. ടീമിലെ യുവ താരങ്ങളുടേതടക്കം, എല്ലാവരുടെയും ശക്തിയും ദൗർബല്യവും നന്നായി അറിയുന്ന വ്യക്തിയാണദ്ദേഹം.

കിബു വികുനയ്ക്ക് മികച്ച ടീമിനെ തിരഞ്ഞെടുക്കാനും, കൂടുതൽ ഇന്ത്യൻ താരങ്ങളെ സ്കൗട്ട് ചെയ്ത് ടീമിലെത്തിക്കുന്നതിലും  ഇഷ്ഫാഖിന് വലിയ പങ്കു വഹിക്കാൻ കഴിയും.

For more updates, follow Khel Now on Twitter and join our community on Telegram.