Khel Now logo
HomeSportsIPL 2024Live Score
Advertisement

Football in Malayalam

ഷില്ലോങ്ങ് ലാജോങ് താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി : കെൻസ്റ്റാർ ഖർഷോങ് മൂന്നു വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്‌സിലേക്ക്.

Published at :September 12, 2020 at 5:13 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : SLFC Media)

Dhananjayan M


കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനൊപ്പം ഐ ലീഗ് രണ്ടാം ഡിവിഷൻ കളിച്ചിരുന്നു ഈ പ്രതിരോധ താരം.

മേഘാലയൻ ക്ലബായ ഷില്ലോങ്ങ് ലാജോങ്ങിന്റെ മുൻ നായകൻ കെൻസ്റ്റാർ ഖർഷോങ്ങിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഇരുപതിയൊന്ന് വയസ്സുമാത്രം പ്രായമുള്ള ഈ യുവതാരത്തിന്റെ കൈമാറ്റത്തിൽ ട്രാൻസ്ഫർ തുക ഉൾപ്പെടുന്നുണ്ട് എന്നാണ് ഖേൽ നൗവിനു ലഭിച്ച വിവരം. കഴിഞ്ഞ സീസണിൽ ഐ ലീഗ് രണ്ടാം ഡിവിഷൻ കളിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം അംഗമായിരുന്നു താരം.

" ഷില്ലോംഗ് ലജോങ്ങിൽ നിന്നും കെൻസ്റ്റാർ ഖർഷോങ്ങുമായുള്ള കരാർ കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കി. കൈമാറ്റം ഉറപ്പിക്കാൻ വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് ലജോങ്ങിന് പുറത്ത് വെളിപ്പെടുത്താത്ത ഫീസും നൽകും. ” ട്രാൻസ്ഫറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ഖേൽ നൗവിനെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അനുസരിച്ചു മൂന്ന് വർഷത്തെ കരാറിലാണ് ഖർഷോങ്ങിനെ കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത്.

2019/20 സീസണിൽ ഷില്ലോങ്ങ് പ്രീമിയർ ലീഗിലും മേഘാലയ സ്റ്റേറ്റ് ലീഗിലും ഷില്ലോങ്ങ് ലജോങ്ങിന്റെ കിരീട നേട്ടങ്ങളിൽ പ്രധാന പങ്കുവഹിച്ച താരമായിരുന്നു കെൻസ്റ്റാർ ഖർഷോങ്. ഷില്ലോങ് പ്രീമിയർ ലീഗിലെ മികച്ച ഡിഫെൻഡറായി തിരഞ്ഞെടുക്കപ്പെട്ട ഖർഷോങ് ഇരു ലീഗുകളിലുമായി 7 ഗോളുകളാണ് നേടിയിട്ടുള്ളത്.

2013ൽ ഷില്ലോങ് ലജോങ്ങിന്റെ അക്കാദമിയിലൂടെ ഫുട്ബോൾ ജീവിതം ആരംഭിച്ച താരം 2017ൽ ടീമിനൊപ്പം അണ്ടർ18 യൂത്ത് ഐ ലീഗ് ഫുട്ബോൾ കിരീടം കരസ്ഥമാക്കി. തുടർന്നുള്ള സീസണിൽ ഐ ലീഗിൽ സീനിയർ ടീമിനൊപ്പം പ്രൊഫഷണൽ കരിയർ ആരംഭിച്ച ഖർഷോങ് 2018 ജനുവരി 5ന് ചെന്നൈ സിറ്റി എഫ് സിക്കെതിരെ ഐ ലീഗിൽ ആദ്യ അരങ്ങേറ്റം കുറിച്ചു. ആ സീസണിൽ ടീമിനൊപ്പം പതിനൊന്നു മത്സരങ്ങളിൽ താരം കളിക്കളത്തിൽ ഇറങ്ങി.

തൊട്ടടുത്ത സീസണിൽ ഷില്ലോങ്ങ് ലജോങ്ങിനൊപ്പം സീസണിൽ ഒരെണ്ണമൊഴിച്ച് ബാക്കി എല്ലാ മത്സരങ്ങളും കളിച്ചെങ്കിലും ടീമിന്റെ സ്ഥിരതയില്ലായ്മയും തുടർച്ചയായ തോൽവികളും ക്ലബ്‌ ഐ ലീഗിൽ നിന്നും തരംതാഴ്ത്തപ്പെടാൻ കാരണമായി. കഴിഞ്ഞ സീസണിൽ ടീം രണ്ടാം ഡിവിഷൻ ഐ ലീഗ് കളിക്കുന്നതിൽ നിന്നും പിന്മാറിയപ്പോൾ കെൻസ്റ്റാർ ഖർഷോങ് സഹതാരങ്ങളായ സാമുവൽ ലിങ്ദോയോടും മഹേഷ്‌ നൗറത്തോടുമൊപ്പം കേരള ബ്ലാസ്റ്റേഴ്സ് റിസർവിലേക്ക് വായ്പാടിസ്ഥാനത്തിൽ എത്തുകയായിരുന്നു. എന്നാൽ തുടർന്നുണ്ടായ കോവിഡ് 19 പ്രതിസന്ധി മൂലം രണ്ടാം ഡിവിഷൻ ലീഗ് ഉപേക്ഷിക്കപ്പെട്ടതിനാൽ താരങ്ങൾക്ക് ഷില്ലോങ്ങിലേക്ക് തിരികെ മടങ്ങേണ്ടി വന്നു.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി മൂന്ന് മത്സരത്തിൽ മാത്രം കളിക്കളത്തിൽ ഇറങ്ങിയ താരത്തെ വരാനിരിക്കുന്ന ഐഎസ്എൽ സീസണിലേക്ക് മൂന്ന് വർഷത്തെ സ്ഥിരകരാറിലാണ് ക്ലബ്‌ തിരികെ വിളിച്ചിരിക്കുന്നത്. സഹതാരമായിരുന്ന നൊറേം മഹേഷ് സിങ്ങിന് കേരള ബ്ലാസ്റ്റേഴ്‌സ് മൂന്ന് വർഷത്തെ കരാർ തയ്യാറാക്കിയിട്ടുണ്ടെന്ന് നേരത്തെ ഖേൽ നൗ റിപ്പോർട്ട്‌ ചെയ്തിരുന്നു.

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.