കഴിഞ്ഞ സീസണിൽ മോഹൻ ബഗാനിൽ താരവും പരിശീലകനും മികച്ച ഒത്തിണക്കത്തോടെയുള്ള പ്രകടനമാണ് കാഴ്ചവച്ചത്.

കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് കിബു വികുന മോഹൻ ബഗാനിൽ നിന്ന് എസ് കെ സഹിലിനെ ടീമിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്ന് ഖേൽ നൗവിനോടടുത്ത വൃത്തങ്ങൾ. കൊൽക്കത്ത ആസ്ഥാനമായുള്ള ക്ലബ്ബുമായി നാലുവർഷത്തെ കരാറിലാണ് താരമിപ്പോൾ, എന്നാൽ ഈ സീസണോടെ മോഹൻ ബഗാൻ എ.ടി.കെയുമായി ലയിക്കുന്നതിനാൽ താരം തന്റെ തീരുമാനം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്ങനെ ടീമുകളുടെ ലയനം സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അദ്ദേഹത്തിന്റെ കരാറിന്റെ സാധുത നിലനിൽക്കുന്നത്.

കേരളാ ബ്ലാസ്റ്റേഴ്സിനു പുറമേ ഹൈദരാബാദ് എഫ്.സി, ഒഡീഷ എഫ്.സി എന്നീ ടീമുകളും 19 കാരനായ മിഡ്ഫീൽഡറെ ടീമിലെത്തിക്കാൻ ചർച്ചകൾ നടത്തിവരികയാണ്. അതേസമയം, താരത്തെ പുതുതായി ലയിപ്പിക്കുന്ന ടീമിന് വേണ്ടി കളിപ്പിക്കണമെന്നതാണ് എ.ടി.കെയുടെ താൽപ്പര്യം. എന്നിരുന്നാലും, ഖേൽ നൗവിന്റെ സോഴ്സുകൾ പ്രകാരം, മുൻ മോഹൻ ബഗാൻ പരിശീലകൻ കിബൂ വികുന കാരണം ബ്ലാസ്റ്റേഴ്‌സിന് താരത്തിന്റെ ട്രാൻസ്ഫറിൽ നേരിയ മുൻതൂക്കം ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്.

എന്നാൽ താരത്തിനോട് ടീമുകൾക്കുള്ള താൽപ്പര്യം കാരണം പുതിയ മോഹൻ ബഗാൻ മാനേജ്മെന്റ് താരത്തെ ഫ്രീ ട്രാൻസ്ഫറിൽ വിടാൻ അനുവദിച്ചേക്കില്ല.
2019-20 സീസണിൽ ഐ ലീഗ് കിരീടം നേടുന്നതിൽ മോഹൻ ബഗാനെ ഏറെ സഹായിച്ച കോച്ചാണ് കിബൂ വികൂന. സഹിലിന്റെ മൊത്തത്തിലെ കളി മെച്ചപ്പെടുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട് ഈ സ്പെയിനുകാരൻ.

Sk Sahil

സഹിലിനെ ആദ്യം സെന്റർ ബാക്കായി കളിപ്പിച്ച്‌ പിന്നീട് മിഡ്ഫീൽഡറാക്കി മാറ്റുകയായിരുന്നു വികൂന. ഇത് താരത്തിനും ഒപ്പം തന്നെ ക്ലബ്ബിനും ഏറെ സഹായകമായ നീക്കമായിരുന്നു. ജൂനിയർ ടീമിൽ സെന്റർ ബാക്ക് ആയി കളിച്ചിരുന്ന എസ് കെ സഹിലിന് മികച്ച പാസിംഗുകൾക്കും മികച്ച അവസരങ്ങൾ സൃഷ്ടിച്ച്‌ ആക്രമിക്കുന്നതിലും വളരെ കഴിവും ആഗ്രഹവുമുണ്ടെന്ന് കിബു വികുന മനസ്സിലാക്കുകയായിരുന്നു. താരത്തെ മിഡ്ഫീൽഡിൽ കളിപ്പിച്ചുകൊണ്ട് വികൂനയും മോഹൻ ബഗാനും നാല് മത്സരങ്ങൾ ജയിച്ചുകൊണ്ട് ഐ ലീഗ് കിരീടം നേടിയത് പോലുള്ള നിരവധി മികച്ച റിസൽട്ടുകൾ നേടുകയുണ്ടായി.

അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ കിബൂ വികൂനയുടെ സാന്നിധ്യം സഹിലിനെ ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചേക്കും. ബ്ലാസ്റ്റേഴ്‌സിലെ തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ടീമിലെ യുവ കളിക്കാരെ ഉയർത്തിക്കൊണ്ട് വരികയാണെന്നത് ഈ സ്പാനിഷ് കോച്ച് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് യുവതാരങ്ങളെ ഏറെ ഉത്തേജിപ്പിക്കുമെന്നതാണ് നിരീക്ഷണം. സഹിലിന് തന്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള ഏക മാർഗം നിരന്തരമായ മത്സരങ്ങൾ മാത്രമാണെന്നതാണ് താരവും മനസിലാക്കുന്നത്.

മോഹൻ ബഗാനിൽ നിന്നുള്ള തന്റെ മുൻ ശിഷ്യന്മാരിൽ ഒരാൾ ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നുണ്ടെന്ന് അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ കിബൂ വികൂന സൂചന നൽകിയിരുന്നു. ഇത് താരത്തിന്റെ കൂടുമാറ്റത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഏറെ ബലം നൽകുന്നു. “എനിക്ക് ഇപ്പോൾ പേരുകൾ വെളിപ്പെടുത്താൻ കഴിയില്ല, കഴിഞ്ഞ സീസണിൽ എന്റെ കീഴിൽ പ്രവർത്തിച്ച മോഹൻ ബഗാനിൽ നിന്നുള്ള ഒരു യുവതാരം ക്ലബിലേക്ക് വരും, ”അദ്ദേഹം പറഞ്ഞു.

For more updates, follow Khel Now on Twitter and join our community on Telegram.