2022 വരെയാണ് സെയ്ത്യാസെൻ സിങ്ങുമായുള്ള കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയിരിക്കുന്നത്.

മേഘാലയയിലെ ഷില്ലോങ്ങ് ആസ്ഥാനമാക്കിയ രണ്ടാം ഡിവിഷൻ ക്ലബ്ബായ റോയൽ വഹിങ്ദോയിലൂടെയാണ് 2011ൽ സെയ്‌ത്യാസെൻ സിങ് തന്റെ ഫുട്ബോൾ കരിയറിനു തുടക്കം കുറിച്ചത്. 2015 വരെയും ടീമിൽ തുടർന്ന താരം 2014ൽ ക്ലബിന് ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടി കൊടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിരുന്നു. ഈ സമയത്തിനുള്ളിൽ സെയ്ത്യാസെൻ റോയൽ വഹിങ്ദോയ്ക്കായി ഷില്ലോങ് പ്രീമിയർ ലീഗിലും ഐ ലീഗിലും ഹാട്രിക് ഉൾപ്പടെയുള്ള തകർപ്പൻ പ്രകടനങ്ങളാൽ കളിക്കളത്തിൽ നിറഞ്ഞു നിന്നു. 2015 സീസണിൽ ഐഎസ്എൽ ക്ലബ്ബായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്ലേക്ക് ചേക്കേറിയ താരം സീസണിൽ നാല് എമേർജിങ് പ്ലയെർ അവാർഡ് നേടിയതിനൊപ്പം ഇന്ത്യൻ ദേശീയ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം ഒമാനെതിരെയുള്ള 2018 ലോകകപ്പ് യോഗ്യത മത്സരത്തിലൂടെ ഇന്ത്യൻ ടീമിനായി സെയ്‌ത്യാസെൻ അരങ്ങേറി.

ആ സീസണ് ശേഷം സെയ്‌ത്യാസെൻ സൽഗോൽക്കർ എഫ്‌സിയിലും ഡിഎസ്കെ ശിവജിയൻസിലും  കളിച്ചെങ്കിലും ശോഭിക്കാനായില്ല. തുടർന്നു 2017-ൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്‌ ആയ ഡൽഹി ഡയനാമോസ് സെയ്ത്യാസെൻ സിങ്ങിനെ ലോണിൽ സ്വന്തമാക്കി. ആ സീസണിൽ ടീമിനായി 11 മത്സരങ്ങൾ കളിച്ച സെയ്ത്യാസെൻ ഒരു ഗോളും 3 അസിസ്റ്റുകളും സ്വന്തമാക്കി. ആ പ്രകടനം സെയ്ത്യാസെൻ സിങ്ങിനെ മുൻ ക്ലബ്ബായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് തിരികെ താങ്കളുടെ തട്ടകത്തിൽ എത്തിച്ചു. എന്നാൽ പ്രീസീസണിൽ ഉണ്ടായ പരിക്ക് ആ സീസണിലെ എല്ലാ മത്സരങ്ങളിൽ നിന്നും താരത്തെ മാറ്റിനിർത്തി.

തൊട്ടടുത്ത സീസണിൽ മുൻ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് കോച്ചായ എൽക്കോ ഷട്ടോറിയുടെ കീഴിൽ കീഴിൽ സൈൻ ചെയ്യപ്പെട്ട ഈ ഇരുപതിയെട്ടുകാരൻ 10 മൽസരങ്ങളിൽ നിന്നായി ഒരു ഗോളും 2 അസിസ്റ്റും നേടിയിരുന്നു. കളിക്കളത്തിലെ അദ്ദേഹത്തിന്റെ സ്ഥിരത, അനുഭവസമ്പത്ത്, വേഗത എന്നിവ ക്ലബ്ബുമായുള്ള കരാർ പുതുക്കലിന് പിന്നിലുള്ള പ്രധാന കാരണങ്ങളാണ്.

“കേരള ബ്ലാസ്റ്റേഴ്സുമായി എന്റെ കരാർ നീട്ടുന്നതിൽ ഞാൻ സന്തോഷവാനാണ്.  കഴിഞ്ഞ സീസണിൽ എന്റെ കഴിവ് തെളിയിക്കാൻ ക്ലബ് എനിക്ക് അവസരം നൽകി.  എന്റെ കഴിവുകളിൽ എനിക്ക് വിശ്വാസമുണ്ട്, ഒപ്പം അത് ടീമിന്റെ വിജയത്തിന് മുതൽക്കൂട്ടായിരിക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ക്ലബ്ബിനോടും ഫുട്ബോളിനോടുമുള്ള ഉള്ള അഭിനിവേശവും ആവേശവും ഞാൻ എല്ലായ്പ്പോഴും ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു, അവരുടെ മുന്നിൽ കളിക്കുമ്പോൾ എനിക്ക് എല്ലായ്പ്പോഴും സ്വന്തം നാട്ടിൽ ആണെന്നുള്ള തോന്നൽ അനുഭവപ്പെടും. ”  ക്ലബ്ബുമായുള്ള കരാർ പുതുക്കലിനെ കുറിച്ച് സെയ്‌ത്യാസെൻ സിങ്ങ് പറഞ്ഞു.

” കളിക്കളത്തിൽ മധ്യനിരയിൽ നിന്ന് ഇടതു വലതു വിങ്ങുകളിലൂടെ രണ്ടു കാലുകളും ഒരേ പോലെ ഉപയോഗിച്ച് മുന്നേറാൻ സാധിക്കുന്ന ഐഎസ്എല്ലിലെ ചുരുക്കും താരങ്ങളിൽ ഒരാളാണ് സെയ്‌ത്യാസെൻ സിങ്. കഴിഞ്ഞ സീസണിൽ, ദീർഘനാളത്തെ പരിക്കിൽ നിന്ന് മടങ്ങിയെത്തിയ താരം ഫിറ്റ്നസിനു വേണ്ടി കഠിനമായി പ്രയത്നിച്ചു. ശ്രദ്ധേയവും ക്രിയാത്മകവുമായ ഫുട്ബോൾ പ്രകടനം കാഴ്ച വെച്ച് അവൻ കഴിഞ്ഞ സീസണിൽ ടീമിനെ സഹായിച്ചു.  അദ്ദേഹം ടീമിൽ തുടരുന്നതിൽ എനിക്ക് സന്തോഷമുണ്ട്, വരാനിരിക്കുന്ന സീസണു വേണ്ടി അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. അവൻ ടീമിനെ കൂടുതൽ ശക്തമാക്കി മാറ്റും! ”  കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.