പോർച്ചുഗീസ് ടീമായ ഡെസ്പോർട്ടിവോ ഏവ്സിൽ നിന്നാണ് താരം കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്.

ഇന്ത്യൻ ആരോസിന്റെ മുൻ താരമായിരുന്ന സഞ്ജീവ് സ്റ്റാലിനെ ടീമിലെത്തിച്ചു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌ സി. പോർച്ചുഗീസ് ക്ലബ്ബായ ഡെസ്പോർട്ടിവോ ഡസ് ഏവ്സിൽ നിന്നാണ് ഈ ഇടത് വിങ് ബാക്ക് ടീമിലേക്ക് എത്തുന്നത്. 2024 വരെയുള്ള മൂന്ന് വർഷത്തെ കരാറാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌ സി. താരത്തിന് നൽകിയിരിക്കുന്നത്.

ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരം പിന്നീട് എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിൽ എത്തുകയും അവിടെ നിന്ന് ഇന്ത്യ ആതിഥേയം വഹിച്ച അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാകുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ ആരോസിന്റെ ഭാഗമായ താരം സെറ്റ് പീസുകൾ എടുക്കുന്നതിൽ പ്രത്യേകമായ വൈദ്ധഗ്ധ്യം കാത്തുസൂക്ഷിക്കുന്നു. മൂന്ന് സീസണുകളിലായി ഇന്ത്യൻ ആരോസിന് വേണ്ടി 28 കളികളിൽ താരം ബൂട്ടണിഞ്ഞിട്ടുണ്ട്.

ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി അണ്ടർ 17 വിഭാഗത്തിലും അണ്ടർ 20 വിഭാഗത്തിലും കളിക്കളത്തിൽ ഇറങ്ങിയ താരം ഇരു കാലുകൾ ഉപയോഗിച്ചും ഒരേ പോലെ സെറ്റ് പീസുകൾ എടുക്കാൻ കഴിവുള്ള വ്യക്തിയാണ്. ഏറ്റവും പ്രധാനപെട്ടത്, അണ്ടർ 17 ലോകകപ്പിൽ കോളംബിയക്ക് എതിരായ മത്സരത്തിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമഗം കൂടിയായ ജീക്സൺ സിങ്ങിന്റെ തകർപ്പൻ ഹെഡർ ഗോളിന് വഴിയൊരുക്കിയ കോർണർ വഴിയുള്ള അസ്സിസ്റ്റ് ആയിരുന്നു.

” കേരള ബ്ലാസ്റ്റേഴ്സ് എഫ്‌ സിയുമൊത്തുള്ള എന്റെ ഫുട്‌ബോൾ യാത്ര യൂറോപ്പിൽ വളരെയധികം aപഠിച്ചതിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ തിരിച്ചെത്തുന്നതിലും എനിക്ക് സന്തോഷമുണ്ട്. ഫുട്ബോൾ എനിക്ക് വികാരത്തിനും അപ്പുറമാണ്. അത് ഞാൻ ഓരോ ദിവസവും ജീവിക്കുന്ന സ്വപ്നമാണ്, കഴിയുന്നത്ര അവിസ്മരണീയവും സന്തോഷകരവുമാക്കുന്ന, സാധ്യമാകുന്നതിൽ ഏറ്റവും ഉയർന്ന തലങ്ങളിൽ എത്തുന്നതിനും വേണ്ടി ഞാൻ കഠിനമായി പരിശ്രമിക്കുന്ന ഒരു സ്വപ്നമാണിത്. ” – സഞ്ജീവ് സ്റ്റാലിൻ വ്യക്തമാക്കി.

” സഞ്ജീവ് സ്റ്റാലിനെപ്പോലുള്ള കഴിവുള്ള ഒരു താരം കേരള ബ്ലാസ്റ്റേഴ്സ് എഫ്‌ സിയിൽ ചേരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അവൻ ഞങ്ങളുടെ ടീമിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള താരമാണ്. പോർച്ചുഗലിൽ രണ്ട് വർഷം കളിച്ചതിലൂടെ അദ്ദേഹം നേടിയ അനുഭവസമ്പത്ത് നേടിയത്തിലൂടെ അവൻ കൂടുതൽ പക്വത നേടുകയും ഉയർന്ന തലത്തിലേക്ക് കളിക്കാൻ തയ്യാറാകുകയും ചെയ്തു. അവന് എല്ലാവിധ ആശംസകളും നേരുന്നു, അവന്റെ മുന്നോട്ടുള്ള ഭാവിക്ക് എന്റെ മുഴുവൻ പിന്തുണയും നൽകുന്നു. ” – കേരള ബ്ലാസ്റ്റേഴ്സ് എഫ്‌ സി സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് പറഞ്ഞു.

2019ൽ പോർച്ചുഗലിലേക്ക് പോയ സ്റ്റാലിൻ ഡെസ്പോർട്ടിവോ ഏവ്സിന്റെ അണ്ടർ 23 ടീമിന്റെ ഭാഗമായി. കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നതിന് മുന്നോടിയായി ലോൺ അടിസ്ഥാനത്തിൽ മറ്റൊരു പോർച്ചുഗീസ് ക്ലബ്ബായിരുന്ന സെർട്ടാനൻസുമായി കരാറിൽ ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്തോടെ രാഹുൽ കെപിക്കും ജീക്സൺ സിംഗിനും ശേഷം ലോകകപ്പ് ടീമിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌ സി സൈൻ ചെയ്യുന്ന മൂന്നാമത്തെ താരമാണ് സഞ്ജീവ് സ്റ്റാലിൻ.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.