ഷില്ലോങ് ലജോങ് ഫ്.സിയ്ക്ക് വേണ്ടിയും പഞ്ചാബ് ഫ്.സിയ്ക്ക് വേണ്ടിയും സാമുവൽ മുൻപ് കളിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന സാമുവൽ ലാൽമുവാൻപുയയെ 2 വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഒഡിഷ ഫ്.സി സ്വന്തമാക്കി. ആറാം ഐ.സ്.ൽ സീസൺ തുടങ്ങുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തെ ടീമിൽ എത്തിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ സ്ഥിരമായി കളിക്കാൻ അദ്ദേഹത്തിന് അവസരം  ലഭിച്ചിരുന്നില്ല. എന്നാൽ സാമുവലിനെ പോലുള്ള മികച്ച താരത്തെ ടീമിൽ എത്തിച്ചു മികച്ച പ്രകടനം നടത്താനായിരിക്കും ഒഡിഷയുടെ പദ്ധതി.

4 ഐ ലീഗ് സീസണുകളിൽ ഷില്ലോങ് ലജോങ്ങിന് വേണ്ടി സാമുവൽ ബൂട്ട് കെട്ടിയിട്ടുണ്ട്. അവിടെ ടീമിന്റെ അവിഭാജ്യ ഘടകമായി അദ്ദേഹം മാറുകയും, 2015-19 കാലയളവിൽ 59 മത്സരങ്ങൾ അവർക്ക് വേണ്ടി കളിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇതുകൂടാതെ 10 ഗോളുകളും 6 അസിസ്റ്റുകളും അദ്ദേഹം അവിടെനിന്ന് സ്വന്തമാക്കി.

2019-ൽ പഞ്ചാബ് ഫ്.സിയിലേക്ക് പോയ സാമുവൽ, എ.ഫ്.സി കപ്പിലുൾപ്പെടെ കളിച്ചു പരിചയസമ്പത്ത് നേടി. എ.ഫ്.സി കപ്പിൽ  6 മത്സരങ്ങളിൽ ആദ്യ 11-ന്നിൽ ഇടം നേടാനും ഒരു മികച്ച ഗോൾ  സ്വന്തമാക്കാനും  അദ്ദേഹത്തിന് സാധിച്ചു. 2017-18 സീസണിലെ മികച്ച പ്രകടനത്തെ തുടർന്ന്,  ഐ ലീഗ് അണ്ടർ 22 പ്ലയെർ ഓഫ് ദി ഇയർ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

2019-20 സീസണായിരിക്കാം അദ്ദേഹത്തെ ഏറ്റവും നിരാശപെടുത്തിയത്. കഴിഞ്ഞ സീസണിൽ വെറും 5 മത്സരങ്ങളിൽ പകരക്കാരനായി വന്ന് കളിക്കാൻ മാത്രമേ അദ്ദേഹത്തിന് അവസരം ലഭിച്ചുള്ളൂ. മൊത്തത്തിൽ 59 മിനുട്ടുകൾ മാത്രം കളിക്കാൻ അവസരം ലഭിച്ച സാമുവലിന്, ഗോളുകൾ ഒന്നും തന്നെ നേടാനും കഴിഞ്ഞില്ല.

ഈയിടെ നടന്ന അഭിമുഖത്തിൽ ഈല്ക്കോ ഷെറ്റോറി സാമുവൽ,  ഇന്ത്യയിലെ മികച്ച  താരങ്ങളിലൊരാളാണെന്ന്  പറഞ്ഞിരുന്നു. എന്നാൽ  ശാരീരികമായി മെച്ചപ്പെട്ടാൽ മാത്രമേ ഐ.സ്.ല്ലിൽ അദ്ദേഹത്തിന് മികച്ച രീതിയിൽ മുന്നേറാൻ സാധിക്കുകയുള്ളെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സന്ദേശ് ജിങ്കനു പിന്നാലെ ക്ലബ്‌ വിടുന്ന രണ്ടാമത്തെ താരമാണ്  സാമുവൽ. അടുത്ത സീസണ് വേണ്ടി വലിയൊരു ബഡ്ജറ്റിലല്ല  മാനേജ്മെന്റ് ടീമിനെ ഒരുക്കുന്നതെന്ന് ഖേൽ നൗ മുൻപ് റിപ്പോർട്ട്‌ ചെയ്തിരുന്നു.

കോവിഡ് 19 മൂലം ഇന്ത്യൻ താരങ്ങൾക്കുൾപ്പെടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ ക്ലബ്‌ ശ്രമം നടത്തുമെന്നാണ് കരുതുന്നത്. ഒഡിഷ ഫ്.സിയുടെ പുതിയ മുഘ്യപരിശീലക സ്ഥാനത്തിന് വേണ്ടി സൗത്ത് ആഫ്രിക്കൻ പരിശീലകനായ സ്റ്റുവർട്ട് ബാക്സ്റ്ററുമായി ചർച്ചയിലാണ് മാനേജ്മെന്റ്. ജോസഫ് ഗോമ്പാവ് ക്ലബ്ബ് വിട്ടതോടെ, സ്റ്റുവർട്ടിനെ ടീമിലെത്തിക്കാനാണ് ഒഡിഷ ഫ് സിയുടെ ശ്രമം.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.