Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്ന ഇന്ത്യൻ ഫുട്‌ബോൾ ക്ലബ്ബുകൾ...

Published at :August 11, 2020 at 4:47 AM
Modified at :August 11, 2020 at 4:47 AM
Post Featured Image

Krishna Prasad


ആരൊക്കെ വന്നാലും പോയാലും ബ്ലാസ്റ്റേഴ്‌സ് തന്നെ മുന്നിൽ…

മരണത്തോട് മല്ലിട്ടു കൊണ്ടിരുന്ന ഇന്ത്യൻഫുട്ബോളിന് ഒരു ഉണർത്തു പാട്ടു തന്നെ ആയിരുന്നു ഇന്ത്യൻ സൂപ്പർ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് വന്നതോടെ ഇന്ത്യൻ ഫുട്‌ബോൾ അതിന്റെ പ്രചാരണം ഉച്ച സ്ഥായിയായ നിലയിൽ ആക്കി. അതിന് ഒപ്പം തന്നെ ഓരോ ടീമിനും വൻ ജന പിന്തുണ ലഭിക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തി. സോഷ്യൽ മീഡിയയിൽ പോലും അതിന്റെ അലയൊലികൾ അണയാത്ത തിരി പോലെ കത്തി നിൽക്കുന്നു. കഴിഞ്ഞ ചെറിയൊരു കാലയളവിൽ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകൾ ഉണ്ടാക്കിയ കുതിച്ചു ചാട്ടം താഴെ സംഗ്രഹിക്കുന്നു.

കേരളാ ബ്ലാസ്‌റ്റേഴ്‌സ് (25.2M)

പതിവ് പോലെ തന്നെ ആരാധകരുടെ എണ്ണത്തിൽ ഇക്കുറിയും ബ്ലാസ്റ്റേഴ്‌സ് പിന്നോട്ട് പോയിട്ടില്ല. കഴിഞ്ഞ 6 മാസത്തിൽ കാര്യമായ വർധന ഇക്കുറിയും ബ്ലാസ്റ്റേഴ്‌സ് ഉണ്ടാക്കി. 25.2 മില്യണിൽ അധികം ആളുകൾ ആണ് സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇൻസ്റ്റന്റ് ഗ്രാമിൽ ഈ ക്ലബ്ബിനെ പിന്തുണക്കുന്നത്. സാധാരണ ഗതിയിൽ ഏത് സോഷ്യൽ മീഡിയ പോളിംഗ് വന്നാലും ബ്ലാസ്റ്റേഴ്‌സ് അജയ്യരായി നില നിക്കുന്നത് ഈ ആരാധക ബലം കാരണം ആണ്.

https://twitter.com/DeporFinanzas/status/1292742590547271682

എഫ് സി ഗോവ (6.83M)

6.83 മില്യണിൽ അധികം ആളുകൾ ആണ് സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇൻസ്റ്റന്റ് ഗ്രാമിൽ ഈ ക്ലബ്ബിനെ പിന്തുണക്കുന്നത്. ഇന്ത്യയില്‍ ഫുട്ബോള്‍ ഔദ്യോഗിക കായിക ഇനം ആയി അംഗീകരിച്ചിട്ടുള്ള ഏക സംസ്ഥാനമാണു ഗോവ എന്നതില്‍ തന്നെ ഗോവയുടെ ഫുട്ബോള്‍ പ്രിയം ഊഹിക്കാവുന്നതാണ്. പ്രശസ്തമായ ഡെംപോ ഗോവ, സാള്‍ഗോക്കര്‍ തുടങ്ങിയ ക്ലബുകളിലൂടെ ഒരു കാലത്ത് ഇന്ത്യന്‍ ഫുട്ബോളിനെ അടക്കിവാണ ചരിത്രവും ഗോവന്‍ ഫുട്ബോളിനു പറയാനുണ്ട്.

ചെന്നൈയിൻ എഫ്.സി. (5.59M)

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ സീസണില്‍ സെമി പ്രവേശനം, രണ്ടാം സീസണില്‍ ജേതാക്കള്‍, വീണ്ടും കിരീടം ,കാണികളെ സന്തോഷിപ്പിക്കുന്ന രീതിയില്‍ കളിക്കുന്നു, ഇങ്ങനെ സൂപ്പര്‍ ലീഗിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണു ആരാധകരുടെ സ്വന്തം ‘സൂപ്പര്‍ മച്ചാന്‍സ്’. വലിയ ഫുട്ബോള്‍ ആരാധകന്‍ കൂടിയായ ടീം ഉടമസ്ഥന്‍ അഭിഷേക് ബച്ചന്‍റെ സാന്നിധ്യം ടീമിനു വലിയ മുതല്‍ക്കൂട്ടാണ്. അത് കൊണ്ട് ഒക്കെ തന്നെ 5.59 മില്യണിൽ അധികം ആളുകൾ ആണ് സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇൻസ്റ്റന്റ് ഗ്രാമിൽ ഈ ക്ലബ്ബിനെ പിന്തുണക്കുന്നത്.

ബാംഗ്ലൂർ എഫ് സി (1.48M)

ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച വിജയ ശതമാനം ഉള്ള ക്ലബ്ബുകളിൽ ഒന്നാണ് ബംഗളൂരു എഫ് സി കർണാടകയിലെ ബംഗാളുരു കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്‌ ആണ് ബംഗളൂരു എഫ് സി. ഇന്ത്യയിലെ ടോപ്-ടയർ ലീഗ് ആയ ഐ-ലീഗിൽ നിന്നാണ് BFC ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വന്നത്. ഐ-ലീഗ് കളിക്കുന്ന ആദ്യ സീസണിൽ തന്നെ കീരീടം നേടിയ ഇന്ത്യയിലെ ആദ്യ ടീമുമാണ് ബംഗാളൂരു എഫ്.സി. മുംബൈ കേന്ദ്രീകരിച്ചുള്ള ജെ.എസ.ഡബ്ല്യു. ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ 2013ൽ തുടക്കം കുറിച്ച ടീം ആണ് ഇത്. 24000 പേർക്ക് ഇരിക്കാവുന്ന ശ്രീ കണ്ടീരവ മൈതാനാമാണ് ക്ലബ്ബിന്റെ ഹോം ഗ്രൌണ്ട്.1.48 മില്യണിൽ അധികം ആളുകൾ ആണ് സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇൻസ്റ്റന്റ് ഗ്രാമിൽ ഈ ക്ലബ്ബിനെ പിന്തുണക്കുന്നത്.

എടികെ മോഹൻ ബഗാൻ (1.41M)

ഇന്ത്യയിലെ ഏറ്റവും പുരാതനമായ പാരമ്പര്യം അവകാശപ്പെടുന്ന മോഹൻ ബഗാനുമായി ഇന്ത്യൻ സൂപ്പർ ലീഗിലെ ചാമ്പ്യൻസ് ക്ലബ്ബ് ആയ എ ടി കെ ലയിപ്പിച്ച് ചേർത്തതോടെ ആരാധകരുടെ എണ്ണത്തിൽ വൻ കുതിപ്പ് ഉണ്ടാകുന്നത് ആശചര്യം ഉളവാക്കുന്ന ഒന്നല്ല. 1.41 മില്യണിൽ അധികം ആളുകൾ ആണ് സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇൻസ്റ്റന്റ് ഗ്രാമിൽ ഈ ക്ലബ്ബിനെ പിന്തുണക്കുന്നത്.

Advertisement