ഏഴു സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയത് ഒൻപത് പരിശീലകർ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മറ്റൊരു സീസണിന് ഗോവയിൽ കൊടിയിറങ്ങി. ഫൈനലിൽ എടികെ മോഹൻബഗാനെ തോൽപ്പിച്ചു മുംബൈ സിറ്റി എഫ്‌സി ടൂർണമെന്റിന്റെ ജേതാക്കളായി ട്രോഫി ഉയർത്തി. കൂടാതെ, ടൂർണമെന്റിന്റെ ലീഗ് ഘട്ടത്തിലും ജേതാക്കളായി മുംബൈ സിറ്റിഎഫ്‌സി ലീഗ് ഷീൽഡും നേടി 2021-22 ലെ ഏഷ്യൻ ചാമ്പ്യൻസ് ലീഗിനും യോഗ്യത നേടി. ഇവരെ കൂടാതെ നോർത്ത് ഈസ്റ്റ് യുണൈറ്റെഡ്, എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ എസ്‌സി ഈസ്റ്റ് ബംഗാൾ, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി, ഒഡിഷ എഫ്‌സി എന്നീ ടീമുകൾ പ്രതീക്ഷിച്ചത്ര നിലവാരത്തിലേക്കു ഉയർന്നില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് : നിരാശയുടെ കഥ

പോയിൻറ് ടേബിളിൽ അവസാന സ്ഥാനങ്ങളിൽ സീസൺ അവസാനിപ്പിച്ച ടീമുകളിൽ ഏറ്റവുമധികം വേദനാജനകമായത് കേരള ബ്ലാസ്റ്റേഴ്സാണ്. കഴിഞ്ഞ കുറച്ചു സീസണുകളിൽ ആയി ആരാധകരുടെ പ്രതീക്ഷകളെ അവളെ തകിടം മറിച്ചുകൊണ്ട് വളരെ മോശം പ്രകടനമാണ് ആണ് ടീം കളിക്കളത്തിൽ കാഴ്ചവയ്ക്കുന്നത്. യഥാർത്ഥത്തിൽ 2016 ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽപോലും പ്ലേ ഓഫിന് യോഗ്യത നേടിയിട്ടില്ല. കൂടാതെ ആ സീസണുകളിൽ എല്ലാം പോയിൻറ് പട്ടികയുടെ യുടെ അവസാന സ്ഥാനങ്ങളിലാണ് ടീം സീസൺ അവസാനിപ്പിച്ചത്. കൂടാതെ തുടർച്ചയായി ഉണ്ടാകുന്ന പരിക്കുകളും വ്യക്തിപരമായ പ്രശ്നങ്ങളും ടീമിൻറെ സ്ഥിരതയെ ബാധിക്കുന്നു.

2020-21 സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിലെ മുഖ്യ പരിശീലകനായിരുന്ന എൽക്കോ ഷട്ടോറിക്ക് പകരമായി കിബു വിക്യൂനയെ തട്ടകത്തിൽ എത്തിച്ചു. ടീമിൻറെ ഒൻപതാമത്തെ മുഖ്യ പരിശീലകനായി കിബു ക്ലബ്ബിൽ എത്തിയത് രണ്ട് വർഷത്തെ കരാറിലാണ്. ഇത്തരമൊരു നീക്കം ക്ലബ്ബ് നടത്തിയത് ദുരന്തപൂർണമായ മുൻ സീസണുകളിൽ നിന്നും പാഠം ഉൾക്കൊണ്ട്  ദീർഘകാല പദ്ധതികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് എന്ന് ആരാധകർ വിശ്വസിച്ചിരുന്നു. എന്നാൽ വളരെ ചെറിയ സമയം കൊണ്ട് തന്നെ ഈ പ്രതീക്ഷകളെല്ലാം തെറ്റാണെന്ന് മനസ്സിലാക്കുകയായിരുന്നു. അതിനു കാരണം ഫെബ്രുവരിയിൽ ക്ലബ്ബ് കോച്ചുമായി വഴിപിരിഞ്ഞതായിരുന്നു.  ക്ലബ് രൂപീകരിച്ചതിന്റെ ഏഴാം വർഷത്തിലേക്ക് കടക്കുമ്പോൾ നിലവിൽ തേടുന്നത് പത്താമത്തെ പരിശീലകനായാണ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മുഖ്യ പരിശീലകരെ കണ്ടെത്തുന്നതിൽ ധാരാളം പിഴവുകൾ വരുത്തിയിട്ടുണ്ടെന്ന് മുൻ സീസണുകളിലെ അനുഭവങ്ങളിൽ നിന്ന് വ്യക്തമാണ്. അതിനാൽ തന്നെ പുതിയ സീസണിലേക്ക് ഒരു പരിശീലകനെ തിരയുന്ന ക്ലബ്ബ് ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട പോയിന്റുകൾ ഖേൽ നൗ ക്രോഡീകരിക്കുന്നു

3. പ്രതിരോധത്തിലെ ഒത്തൊരുമ 

” ആക്രമണം നിങ്ങൾക്ക് വിജയങ്ങൾ നേടിത്തരും, എന്നാൽ പ്രതിരോധം കിരീടങ്ങളും ” – മാഞ്ചസ്റ്റർ യുണൈററ്റെഡിനൊപ്പം 26 വർഷം നീണ്ട കോച്ചിംഗ് കരിയറിൽ 38 ഓളം കിരീടങ്ങൾ നേടിയ ലോകഫുട്ബോളിലെ ഇതിഹാസ പരിശീലകനായ അലക്സ് ഫെർഗൂസന്റെ വാക്കുകളാണിത്. കളിക്കളത്തിൽ ഒരു ടീമിന് അത്യാവശ്യമായ പ്രതിരോധത്തിലെ ഒരുമയെ പറ്റി വളരെയധികം ബോധവാനായിരുന്നു അദ്ദേഹം. കരിയറിൽ നേടിയ കിരീടങ്ങളുടെ എണ്ണം അദ്ദേഹത്തിൻറെ കാഴ്ചപ്പാടിനെ സാധൂകരിക്കുന്നു.

കഴിഞ്ഞ കുറച്ച് സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകർ പ്രതിരോധത്തിൽ രൂപപ്പെട്ട വിടവുകളാൽ വളരെയധികം പഴി കേട്ടവരാണ്.  ഒരു പക്ഷേ അവർ ടീമിന്റെ പ്രതിരോധത്തിൽ ചെലുത്തുന്ന ശ്രദ്ധ കുറവായതോ അല്ലെങ്കിൽ പ്രതിരോധത്തിന് രൂപപ്പെടുത്തുന്ന തന്ത്രങ്ങൾ തകർന്നത് ആവാം ഈ ഒരു വിടവിന് കാരണം. കിബു വിക്യൂനയുടെ ശൈലി പരിശോധിക്കുക ആണെങ്കിൽ പുറകിൽ നിന്ന് പന്ത് മുന്നോട്ട് നൽകുകയും പല സാഹചര്യങ്ങളിലും ഹൈ ബാക്ക്ലൈൻ രൂപപ്പെടുത്തിയെടുക്കുകയുമാണ് ചെയ്യേണ്ടി ഇരുന്നത്. എന്നാൽ, ടീമിൽ ഉണ്ടായിരുന്ന പ്രതിരോധ താരങ്ങൾ ബോൾ പ്ലെയിങ് കളിക്കാർ അല്ലാതിരുന്നതും കൂടാതെ ആവശ്യമായ സമയങ്ങളിൽ തങ്ങളുടെ പഴയ പൊസിഷനിലേക്ക് ട്രാക്ക്ബാക്ക് ചെയ്യാൻ ശ്രമപ്പെടുന്നവരും ആയിരുന്നു. അതിനാൽ തന്നെ കഴിഞ്ഞ സീസണിൽ ഇരുപത് മത്സരങ്ങളിൽ നിന്നായി കേരളം വഴങ്ങിയത് 36 ഗോളുകളാണ്.

2. ലഭ്യമായ വിഭവങ്ങളുടെ കൃത്യമായ വിനിയോഗം

ഇന്ത്യൻ സൂപ്പർ ലീഗിലെ സമ്പന്നരായ ടീമുകളിൽ ഒന്നല്ല കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എന്ന് ഉറപ്പിച്ചു പറയാനാകും. എടികെ മോഹൻബഗാനെ പോലെയും മുംബൈ സിറ്റി എഫ്‌സിയെ പോലെയും ട്രാൻസ്ഫർ ജാലകത്തിലേക്ക് പണം വാരിയെറിയാൻ അവർക്ക് സാധിക്കില്ല.

അതിനാൽ തന്നെ, മുംബൈ സിറ്റിക്കും എടികെ മോഹൻബഗാനും തങ്ങളുടെ സ്‌ക്വാഡിലെ മികച്ച താരങ്ങളുടെ കരാറുകൾ പുതുക്കുന്നതിനും ലീഗിൽ മറ്റ് ടീമുകളിൽ തിളങ്ങിയ താരങ്ങളെ സ്വന്തം തട്ടകത്തിൽ എത്തിക്കുന്നതിനും ഏതറ്റം വരെയും പോകാൻ സാധിക്കും. കേരള ബ്ലാസ്റ്റേഴ്‌സിന് അത്തരത്തിലുള്ള സാമ്പത്തിക സ്വാതന്ത്രം കുറവായതിനാലും എന്നാൽ, ലീഗിൽ കിരീട പോരത്തിനായി ഇത്തരം വമ്പന്മാരോട് പോരാടേണ്ടത്തിനാലും ടീമിന് മുന്നിലുള്ള പ്രധാന ലഷ്യമാവേണ്ടത് നിലവിൽ ടീമിലുള്ള വിഭവങ്ങളുടെ കൃത്യമായ ഉപയോഗമാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന് സമാനമായ സാമ്പത്തിക സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന, എന്നാൽ കഴിഞ്ഞ സീസണിൽ ആരാധകരെ അമ്പരിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ച നോർത്ത് ഈസ്റ്റ് യുണൈറ്റെഡ്, ഹൈദരാബാദ് എഫ്‌സി എന്നീ ക്ലബ്ബുകളുടെ പ്രവർത്തനരീതികളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പ്രചോദനം ഉൾകൊള്ളേണ്ടിയിരിക്കുന്നു. ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് ടീമിനെ എങ്ങനെ മുന്നോട്ട് നയിക്കണമെന്നത് മനോളോ മാർക്‌സിനെയും ഖാലിദ് ജാമിലിനെയും അടിസ്ഥാനമാക്കി മറ്റ് പരിശീലകർ മനസിലാക്കണം.

3. നിലവിൽ താരങ്ങൾക്കൊപ്പം പ്രവർത്തിക്കാനുള്ള നയം

കഴിഞ്ഞ കുറച്ചു മാസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ധാരാളം യുവതാരങ്ങളുമായി കരാറിൽ ഏർപ്പെടുകയോ നിലവിൽ ഉള്ളവ പുതുക്കുകയോ ചെയ്തിട്ടുണ്ട്. സഹൽ അബ്ദുൾ സമദിന്റെയും രാഹുൽ കെപിയുടെയും കരാറുകൾ 2025 വരെ നീണ്ടുനിൽക്കുമ്പോൾ ഗോതിമയും മുക്താസന, സഞ്ജീവ് സ്റ്റാലിൻ, റുയിവ ഹോർമിപാം, ജീക്സൺ സിങ് എന്നിവരോടൊപ്പം നീണ്ട കരാറിൽ ക്ലബ് എത്തിയിട്ടുണ്ട്.

അടുത്ത പരിശീലകനിലേക്ക് നീങ്ങുമ്പോൾ, ഇത്തരം യുവതാരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്ന ഒരാളെ ക്ലബ് കണ്ടെത്തേണ്ടിയിരിക്കുന്നു. പല താരങ്ങൾക്കും ഇനിയും അവരുടെ കഴിവിന്റെ പരമാവധിയിലേക്ക് എത്താൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. അതിന് അവരെ മനസിലാക്കാനും മുന്നോട്ട് നയിക്കാനും സാധിക്കുന്ന ഒരു പരിശീലകൻ അത്യാവശ്യമാണ്.

2019-20 സീസണിൽ പരിശീലകൻ ആയിരുന്ന എൽക്കോ ഷട്ടോറി മലയാളി താരം സഹൽ അബ്ദുൾ സമദിനൊപ്പം പ്രവർത്തിച്ചത് ഇവിടെ സൂചിപ്പിക്കുന്നു. തന്റെ കീഴിൽ സഹലിനെ ഇന്ത്യയിലെ ഏറ്റവും മികച്ച മധ്യ നിര താരമാക്കും എന്ന് പ്രഖ്യാപിച്ച കോച്ച് താരത്തെ കളിക്കളത്തിലെ തന്റെ സ്വഭാവികമായ പൊസിഷനിൽ നിന്ന് മാറ്റി കളിപ്പിക്കുകയുണ്ടായി. പലപ്പോഴും ബെഞ്ചിൽ മാത്രമായിരുന്നു അവന്റെ സ്ഥാനം. ഇത്തരമൊരു തീരുമാനത്തിന് കോച്ചിന് മുന്നിൽ ധാരാളം ഘടകങ്ങൾ ഉണ്ടായിരുന്നു. എങ്കിലും ഈ തീരുമാനങ്ങൾ താരത്തിന്റെ ഫോമിനെയും ആത്മവിശ്വാസത്തെയും ശക്തമായി ബാധിക്കുകയുണ്ടായി.

2020-21 സീസണിൽ സഹലിന്റെ തിരിച്ചു വരവിന്റെ എല്ലാ ക്രെഡിറ്റും നൽകേണ്ടത് പരിശീലകൻ ആയിരുന്ന കിബു വിക്യൂനക്ക്‌ ആണ്. അദ്ദേഹം സഹലിന്റെ കഴിവുകൾ മനസിലാക്കുകയും അദ്ദേഹത്തെ നമ്പർ 10 പൊസിഷനിൽ കളിപ്പിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം ഇനിയും തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കേണ്ടതുണ്ട്. യുവതാരങ്ങൾക്കൊപ്പം പ്രവർത്തിച്ചു പരിചയമുള്ള ഒരു കോച്ചിനൊപ്പമുള്ള പ്രവർത്തനങ്ങൾ മാത്രമേ സഹലിലെ കഴിവിനെ പൂർണമായും പുറത്തേക്ക് കൊണ്ട് വരികയുള്ളു.

For more updates, follow Khel Now on TwitterInstagram and join our community on Telegram.