പോയ സീസണിൽ ഇരു ടീമുകൾളിലും മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉൾപ്പെടുത്തിയ ടീം.

ഇന്ത്യൻ സൂപ്പർ ലീഗും (ഐ‌എസ്‌എൽ) ഐ-ലീഗും അവസാനിച്ചതോടെ 2020-21ആഭ്യന്തര ഫുട്ബോൾ സീസണുകൾ മാർച്ചിൽ സമാപിച്ചു. രണ്ട് ലീഗുകളിലും കേരളത്തിന് തുല്യ പ്രാതിനിധ്യം ഉണ്ടായിരുന്നു, ഐ‌എസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരിച്ചപ്പോൾ ഗോകുലം കേരള ഐ-ലീഗിലും കേരളത്തിന്റെ സാന്നിധ്യം അറിയിച്ചു.

2020-21 സീസണിൽ ഇരു ടീമുകളുടെയും പ്രകടനം വ്യത്യസ്തമായ തരത്തിൽ ആയിരുന്നു നടത്തിയത്. ഐ‌എസ്‌എൽ 2020-21 ൽ കേരള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തെത്തി നിരാശ സമ്മാനിച്ചപ്പോൾ, ഐ-ലീഗ് 2020-21 ചാമ്പ്യന്മാരായി ഗോകുലം കേരള ആരാധകരിൽ ആവേശം പടർത്തി.

പ്രകടനം വ്യത്യസ്ത തലത്തിൽ ആയിരുന്നു എങ്കിലും ഇരു ടീമുകളിലും മികച്ച വ്യക്തിഗത പ്രകടനങ്ങൾ ഉണ്ടായിരുന്നു, ഇത് രസകരമായ എന്തെങ്കിലും ചിന്തിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. അങ്ങനെയാണ്, 2020-21 സീസണിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി ഗോകുലം കേരളത്തിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും സംയുക്ത ടീം എങ്ങനെ അണിനിരക്കുമെന്ന് നോക്കാം എന്നു തീരുമാനത്തിൽ എത്തിയത്.

ഗോൾകീപ്പർ: ആൽബിനോ ഗോമസ് (കേരള ബ്ലാസ്റ്റേഴ്‌സ്)

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസൺ അവർ മറക്കാൻ ആഗ്രഹിക്കുന്ന ഒരു സീസൺ കൂടി ആണ്. പോയ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നിരക്ക് ആശ്വാസം പകർന്ന പ്രകടനം ആയിരുന്നു ഗോവയിൽ നിന്നുളള ആൽബിനോ ഗോമസ് എന്ന ഗോൾ കീപ്പർ നടത്തിയത്. ഈ 27 കാരൻ രണ്ട് പെനാൽറ്റി ഉൾപ്പെടെ 58 സേവുകൾ ആണ് നടത്തിയത്. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിന് എതിരെ നടന്ന മത്സരത്തിൽ അദ്ദേഹം ജോർദാൻ മുറയ്ക്ക് ഗോളിനുള്ള അസിസ്റ്റ് നൽകി, സ്വന്തം പേരിൽ ഒരു അസിസ്റ്റ് കൂടി കുറിച്ചു.

റൈറ്റ് ബാക്ക്: സന്ദീപ് സിംഗ് (കേരള ബ്ലാസ്റ്റേഴ്‌സ്)

കഴിഞ്ഞ സീസണിൽ വിദേശ താരങ്ങൾ ആയിരുന്ന ബകാറി കോനെയും കോസ്റ്റ നമുൻസുയിയും തുടർച്ചയായി നിറം മങ്ങിയപ്പോൾ ആണ് കോച്ച് കിബു വികൂന സന്ദീപ് സിങിന് അവസരം നൽകിയത്. സെന്റർ ബാക്ക് ആയും മികച്ച പ്രകടനം നടത്തിയ സന്ദീപ് നിശു കുമാറിന്റെ അഭാവത്തിൽ റൈറ്റ് ബാക്കിലും മികച്ച പ്രകടനം ആണ് നടത്തിയത്. സ്വതവേ സെന്റർ ബാക്ക് ആയ താരത്തിന് റൈറ്റ് ബാക്ക് പൊസിഷനും നന്നായി തിളങ്ങും എന്ന് അദ്ദേഹം തെളിയിച്ച സീസൺ ആണ് കടന്നു പോയത്.

സെന്റർ ബാക്ക്: ദീപക് ദേവ്‌റാനി (ഗോകുലം കേരള)

ദീപക് ദേവ്‌റാനി തന്റെ ടീമുകളു ഭാഗ്യ താരകം ആണെന്ന് തോന്നുന്നു. ഗോകുലം കേരളത്തിൽ തന്റെ മൂന്നാമത്തെ ഐ-ലീഗ് ട്രോഫി ആണ് ദീപക് ഉയർത്തിയത്, മോഹൻ ബഗാനും മിനർവ പഞ്ചാബും ഓരോ തവണ വീതം അദ്ദേഹം കിരീടം നേടിയിരുന്നു. തുടക്കത്തിൽ, തന്റെ പുതിയ ക്ലബിലെ അവസ്ഥകളോട് പൊരുത്തപ്പെടാൻ ദേവ്‌റാനി പാടുപെട്ടു എങ്കിലും ദീപക് പിന്നെ പതിയെ താളം കണ്ടെത്തി. സീസണിലുടനീളം ഗോകുലം കേരളം 17 ഗോളുകൾ മാത്രമാണ് വഴങ്ങിയത്, അതിന്റെ ക്രെഡിറ്റ് ദീപക് ഉൾപ്പെടെ ഉള്ള ഡിഫൻസ് നിരക്ക് ആണ്

സെന്റർ ബാക്ക്: മുഹമ്മദ് അവാൽ (ഗോകുലം കേരള)

ദേവ്‌റാനിക്ക് സമാനമായി അവാലിനും ആദ്യം പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ, ടീമിനെ അവരുടെ കന്നി ഐ-ലീഗ് ട്രോഫിയിലേക്ക് നയിച്ചതിലൂടെ ഗോകുലം കേരള ക്യാപ്റ്റൻ തന്റെ മികവ് തെളിയിച്ചു. പ്രതിരോധത്തിൽ ദേവ്‌റാനിയുമായി ചേർന്ന് ഘാന സെന്റർ ബാക്ക് ശക്തമായ ബ്ലോക്ക് സൃഷ്ടിച്ചത്. ഇരുവരുടെയും കൂട്ടായ പ്രകടനങ്ങൾ വളരെ നിർണായകമായിരുന്നു, പ്രത്യേകിച്ച് ലീഗിന്റെ അവസാന ഘട്ടത്തിൽ.

ഇടതു വിങ്: ജെസ്സൽ കാർനെറോ (കേരള ബ്ലാസ്റ്റേഴ്‌സ്)

കഴിഞ്ഞ രണ്ട് സീസണുകളിൽ കെ‌ബി‌എഫ്‌സിയുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ ഒരാളാണ് ജെസ്സൽ കാർനെറോ. ലീഗിലെ ഏറ്റവും മികച്ച ആക്രമണാത്മക ഫുൾ ബാക്കുകളിലൊരാളായ അദ്ദേഹം ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പല ആക്രമണങ്ങളിലും മികച്ച പങ്കുവഹിച്ചു. 2020-21 സീസണിൽ കാർനെറോയുടെ പ്രകടനം അത്ര മികച്ചതല്ലായിരുന്നില്ലെങ്കിലും, ബ്ലാസ്റ്റേഴ്‌സിന്റെ നിർണായക താരങ്ങളിൽ ഒരാളാണ് ജെസ്സെൽ. അദ്ദേഹത്തിന്റെ വേഗതയും ക്രോസിംഗ് കഴിവുകളും അദ്ദേഹത്തെ വിങ്ങിൽ വളരെ അപകടകാരിയാക്കുന്നു, അതേസമയം എതിർ ടീമിന്റെ ആക്രമണത്തിന്റ മുനയൊടിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹത്തെ ഒരു മികച്ച പ്രതിരോധക്കാരനാക്കുന്നു.

സെൻട്രൽ ഡിഫൻസീവ് മിഡ്ഫീൽഡർ: ജീക്സൺ സിംഗ് (കേരള ബ്ലാസ്റ്റേഴ്‌സ്)

കേവലം 19 വയസുകാരനാണെങ്കിലും കേരള ബ്ലാസ്റ്റേഴ്സിലെ ഫസ്റ്റ് ചോയ്സ് സ്റ്റാർട്ടറുകളിൽ ഒരാളായിരുന്നു ജീക്സൺ സിംഗ്. അദ്ദേഹം കളിക്കുന്നത് കണ്ടവർക്ക് അതിൽ അതിശയിക്കാനില്ല, പ്രത്യേകിച്ച് കഴിഞ്ഞ ഐ‌എസ്‌എൽ സീസണിൽ, വിവിധ പൊസിഷനുകളിൽ കളിക്കുന്നതിനു പുറമേ ഡിസംബറിൽ ഈസ്റ്റ് ബംഗാളിനെതിരെ ഈ യുവതാരം അവസാന നിമിഷം സമനില ഗോൾ നേടി. കിബു വികുന ഒരു പ്രതിരോധ മിഡ്ഫീൽഡറായും സെൻട്രൽ ഡിഫെൻഡറായും ജെയ്‌ക്‌സണെ ഉപയോഗിച്ചു. 16 മത്സരങ്ങളിൽ അദ്ദേഹം 423 പാസുകൾ കൈമാറി, അതിൽ 75% കൃത്യതയും അദ്ദേഹം നിലനിർത്തി.

സെൻട്രൽ ഡിഫെൻസീവ് മിഡ്ഫീൽഡർ: ഷെരീഫ് മുഖമ്മദ് (ഗോകുലം കേരള)

ഗോകുലം കേരളത്തിന്റെ വിജയത്തിന് പ്രധാന കാരണക്കാരനായ മറ്റൊരു കളിക്കാരൻ ആണ്, മിഡ്ഫീൽഡർ ഷെരീഫ് മുഖമ്മദ്. അദ്ദേഹം ഗോകുലത്തിന്റെ കളി അവരുടെ മിഡ്ഫീൽഡിൽ നിന്ന് നിയന്ത്രിച്ചു. എ.എഫ്.സി കപ്പിൽ ബെംഗളൂരു എഫ്.സിക്കെതിരെ കളിച്ച അനുഭവവുമായി ആണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. സീസണിലുടനീളം ഷെരീഫ് 82% പാസിംഗ് കൃത്യത പുലർത്തി. ഈ സീസണിൽ ഒരു ഗെയിമിന് 2.7 ടാക്കിളുകൾ, 1.1 ഇന്റർസെപ്ഷനുകൾ, 0.3 ക്ലിയറൻസുകൾ എന്നിവയും അദ്ദേഹം രജിസ്റ്റർ ചെയ്തു.

റൈറ്റ് മിഡ്ഫീൽഡർ: രാഹുൽ കെ പി (കേരള ബ്ലാസ്റ്റേഴ്‌സ്)

ഐ‌എസ്‌എൽ 2019-20 ലെ ആക്രമണാത്മക വീര്യത്തിന്റെ നേർക്കാഴ്ചകൾ കാണിച്ചതിന് ശേഷം, തുടർന്നുള്ള സീസണിൽ രാഹുൽ കെപി പ്രതീക്ഷകൾ കൈവിട്ടില്ല. പരിക്ക് കാരണം ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, മറ്റൊരു കളിയിൽ ക്ഷീണം കാരണം വിശ്രമിക്കുകയും ചെയ്തു. ശേഷിക്കുന്ന 17 മത്സരങ്ങളിലും അദ്ദേഹം കളിച്ചുവെന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ രാഹുൽ എത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്ന് തെളിയിക്കുന്നു. ജനുവരിയിൽ ബെംഗളൂരു എഫ്‌സിക്കെതിരായ അവസാന നിമിഷത്തെ ഗോൾ ഉൾപ്പെടെ 21 കാരൻ മൂന്ന് ഗോളുകൾ നേടി. 2025 വരെ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിന് ഒപ്പം തുടരും.

സെൻട്രൽ അറ്റാക്കിംഗ് മിഡ്ഫീൽഡർ: എമിൽ ബെന്നി (ഗോകുലം കേരള)

ഗോകുലം കേരളത്തിനുവേണ്ടി കളിച്ച എമിൽ ബെന്നി തന്റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞു. ടീമിനെ ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ 20 കാരൻ നിർണായക ഘടകം ആയിരുന്നു, ഒപ്പം പക്വതയാർന്ന പ്രകടനത്തിലൂടെ എല്ലാവരേയും ആകർഷിക്കുകയും ചെയ്തു. 2020-21 ഐ-ലീഗിൽ ഗോകുലത്തിനായി എമിൽ 14 മത്സരങ്ങൾ കളിച്ചു. മൂന്ന് തവണ സ്കോർ ചെയ്ത അദ്ദേഹം രണ്ട് അസിസ്റ്റുകൾ നേടി. എമിലിന് ക്ലബ്ബുമായി കരാർഒരു വർഷം കൂടി ബാക്കിയുണ്ട്, ആക്രമണത്തിന് വേണ്ടി യുവ താരത്തിനനെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന താരങ്ങളുടെ റഡാറിൽ താരം കാണും.

ലെഫ്റ്റ് മിഡ്ഫീൽഡർ: സഹൽ അബ്ദുൾ സമദ് (കേരള ബ്ലാസ്റ്റേഴ്‌സ്)

കുറച്ചുകാലം മുമ്പ്, ഐ‌എസ്‌എല്ലിലെ ‘എമർജിംഗ് ടാലന്റ്’ ആയി തിരഞ്ഞെടുത്ത താരം ആയിരുന്നു സഹൽ അബ്ദുൾ സമദ്. ഒരു പരുക്കിനെ തുടന്നു യുവ മിഡ്ഫീൽഡർക്ക് തന്റെ ഫോം നഷ്ടപ്പെട്ടത് ആയിരുന്നു അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഇടക്ക് തകർത്തു, എന്നാൽ 2020-21 സീസണിൽ, 24 വയസുകാരൻ ഫോമിലേക്ക് മടങ്ങിവരുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു. അദ്ദേഹത്തിന്റെ പാസിംഗ് കൃത്യത ഇപ്പോഴും 57.24% ആണ്, ഈസ്റ്റ് ബംഗാളിനെതിരെ ജെയ്ക്സൺ സിങ്ങിന് നൽകിയ അസിസ്റ്റ് ഉൾപ്പെടെ അവസാന നിമിഷങ്ങളിൽ പല തവണ സഹൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയത്തിന്റെ പിടിയിൽ നിന്ന് രക്ഷിച്ചതാണ്

സെന്റർ ഫോർ‌വേർ‌ഡ്: ഡെന്നിസ് ആൻറ്വി (ഗോകുലം കേരള)

ഡെന്നിസ് ആൻറ്വി തന്റെ ഐ-ലീഗ് കാമ്പെയ്ൻ 11 ഗോളുകളുമായി തിളങ്ങി നിൽക്കുകയാണ്, ട്രാവ് ലെ ടോപ് സ്കോറർ ബിദ്യാഷർ സിങ് മാത്രം ആണ് ടെന്നീസിന്റെ മുന്നിൽ. ആക്രമണത്തിൽ ഗോകുലം കേരളത്തിന് 28 കാരൻ എത്രത്തോളം ഉപയോഗപ്രദമായിരുന്നുവെന്ന് തെളിയിക്കാൻ ഇത് മതിയാകും. ഈ ഘാന ഫോർ‌വേർ‌ഡ് ശരിയായ സമയത്ത്‌ ശരിയായ സ്ഥലത്ത്‌ നിൽക്കുന്നതിൽ‌ അസാധാരണമായ കഴിവ് പ്രകടിപ്പിച്ചു, കൂടാതെ അദ്ദേഹത്തിന്റെ മികച്ച ഫിനിഷിംഗ് കഴിവുകളും എതിരാളികൾക്ക് നിരന്തരമായ ഭീഷണിയായി. ഫിലിപ്പ് അഡ്‌ജയുമായി നല്ലൊരു ലിങ്ക് ഉണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

For more updates, follow Khel Now on TwitterInstagram and join our community on Telegram.