Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

പ്രീസീസണിലേക്കുള്ള മുപ്പത് അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

Published at :October 9, 2020 at 2:14 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Dhananjayan M


ക്ലബ്ബിന്റെ റിസർവ് ടീമിൽ നിന്ന് ഗോതിമയും മുക്താസന, മുഹീത് ഷാബിർ, ആയുഷ് അധികാരി, ഷയ്ബോർലങ് ഖാർപ്പൻ, നോങ്ദാംബ നോറം, മഹേഷ്‌ സിങ് നോറം, കെൻസ്റ്റാർ ഖർഷോങ് എന്നിവരെയും പ്രീസീസൺ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2020-21 സീസണിലേക്കുള്ള ക്ലബ്ബിന്റെ പ്രീ-സീസൺ പരിശീലനത്തിനായുള്ള മുപ്പതംഗ ടീമിനെ പ്രഖ്യാപിച്ചു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി.  മുഖ്യപരിശീലനായ കിബു വിക്യൂനയുടെ അഭാവത്തിൽ അസിസ്റ്റന്റ് കോച്ചായ ഇഷ്ഫാഖ് അഹമ്മദിന് കീഴിൽ ഒക്ടോബർ 5 മുതൽ ടീം പരിശീലനം ആരംഭിക്കും.

ഐഎസ്എല്ലിന്റെ കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനായും മുൻകരുതലിന്റെ ഭാഗമായും ടീം ആദ്യത്തെ കുറച്ചു ദിവസം മപുസയിലെ ഡ്യൂലർ സ്റ്റേഡിയത്തിൽ ആയിരിക്കും പരിശീലനം നടത്തുക. തുടർന്നായിരിക്കും ടീമിന്റെ ഔദ്യോഗിക പരിശീലന മൈതാനമായ പെഡ്ഡം സ്പോർട്സ് കോംപ്ലക്സിലേക്ക് നീങ്ങുക.

മുൻ നോർവിച്ച് സിറ്റി മുന്നേറ്റ താരം ഗാരി ഹൂപ്പർ, മുൻ ലാലിഗ മധ്യനിര താരം വിസന്റെ ഗോമസ്, അർജന്റീനിയൻ താരം ഫകുണ്ടോ പെരേര, പ്രതിരോധ താരം നിഷു കുമാർ, യുവതാരം ഗിവ്‌സൺ സിങ് എന്നിവർ അടങ്ങുന്നതാണ് നിലവിലെ പ്രീസീസൺ ടീം. അണ്ടര്‍ 17 ലോകകപ്പ് താരം കെ പി രാഹുല്‍, സഹല്‍ അബ്ദുല്‍ സമദ്, അടക്കം അഞ്ച് മലയാളികളാണ് ഇത്തവണ പ്രീസീസൺ ടീമിൽ ഇടം നേടിയത്. കഴിഞ്ഞ കൊല്ലം പരിക്ക് മൂലം സീസൺ നഷ്ട്ടപെട്ട അർജുൻ ജയരാജും ഇത്തവണ ടീമിൽ ഇടം നേടിയിട്ടുണ്ട്.

ക്ലബ്ബിന്റെ റിസർവ് ടീമിൽ നിന്ന് ഏഴ് പേരെ ഇത്തവണ പ്രീസീസൺ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. പ്രീസീസണിലെ പരിശീലനങ്ങളിൽ ഈ താരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അവർക്ക് ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും.

കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ ടീം :

ഗോൾകീപ്പർമാർ - ആൽബിനോ ഗോമസ്, പ്രഭ്സുഖാൻ സിങ് ഗിൽ, ബിലാൽ ഖാൻ, മുഹീത് ഷാബിർപ്രതിരോധനിര - ധനചന്ദ്ര മെയ്‌തേയ്, ജെസ്സല്‍ കാര്‍നെറോ, നിഷു കുമാർ, ലാൽറുവാതാര, അബ്ദുൾ ഹക്കു, സന്ദീപ് സിങ്, കെൻസ്റ്റാർ ഖർഷോങ്മ

ധ്യനിര - സഹൽ അബ്ദുൾ സമദ്, ജീക്സൺ സിങ്, രോഹിത് കുമാർ, അർജുൻ ജയരാജ്‌, ലാൽതാതങ്ക കാൽറിങ്ങ്, ആയുഷ് അധികാരി, ഗോതിമയും മുക്താസന, ഗിവ്‌സൺ സിങ്, രാഹുൽ കെപി, സെയ്‌ത്യാസെൻ സിങ്, പ്രശാന്ത് കെ, റിഥ്വിക് ദാസ്, നോങ്ദാംബ നോറം, സെർജിയോ സിഡോഞ്ച, ഫകുണ്ടോ പെരേര, വിസന്റെ ഗോമസ്

മുന്നേറ്റനിര - ഷയ്ബോർലങ് ഖാർപ്പൻ, നോറം മഹേഷ്‌ സിങ്, ഗാരി ഹൂപ്പർ

കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്കുള്ള ശേഷിക്കുന്ന വിദേശതാരങ്ങൾ വരുന്ന ആഴ്ചകളിൽ ഗോവയിൽ എത്തി ടീമിനൊപ്പം ചേരും. അവരോടൊപ്പം മുഖ്യപരിശീലകനായ കിബു വിക്യൂനയും മറ്റു കോച്ചിംഗ് സ്റ്റാഫുകളും ഗോവയിൽ എത്തുന്നത്തോടെ സ്ക്വാഡിന്റെ പരിശീലനം പൂർണമായ തോതിൽ ആരംഭിക്കും.

For more updates, follow Khel Now on Twitter and join our community on Telegram.

Advertisement