യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പാ ലീഗിലും ചെക്ക് ഫുട്ബോൾ ക്ലബ്ബായ സ്പാർട്ടാ പ്രാഗിനെ നയിച്ച താരമാണ് കോസ്റ്റ നമോയിൻസു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2020/21 സീസണിലേക്കായി സിംബാബ്‌വെ പ്രതിരോധ താരം കോസ്റ്റ നമോയിൻസുവിനെ സൈൻ ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ക്ലബ് താരവുമായുള്ള കരാർ പൂർത്തിയാക്കിയതായി ഖേൽ നൗ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

സിംബാബ്‌വെയിലെ ഹരേരയിൽ ജനിച്ച താരം സിംബാബ്‌വെ പ്രീമിയർ ലീഗ് ക്ലബ്ബായ അമാസുലു എഫ്‌സിയിലൂടെയാണ് തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ചത്. തുടർന്ന് ഒരു സീസൺ സിംബാബ്‌വൻ ക്ലബ്ബായ മാസ്വിങ്ങോ യുണൈറ്റഡിൽ കളിച്ച താരം 2007ലാണ് പോളണ്ടിലെ KS വിസ്‌ല യുസ്ട്രോണിങ്കയുമായി കരാറിലെത്തിയത്. തുടർന്ന് ആറു മാസങ്ങൾക്കു ശേഷം KS വിസ്‌ലയിൽ നിന്ന് രണ്ട് സീസണിലേക്കുള്ള വായ്പാകരാറിൽ പോളിഷ് ക്ലബ്ബായ സാഗ്ലബി ലുബിനിൽ ചേർന്നു. കളിക്കളത്തിൽ മികച്ച പ്രകടനം കാഴ്ച കോസ്റ്റയുടെ ലോൺ ക്ലബ് സ്ഥിരപ്പെടുത്തുകയും താരം അടുത്ത മൂന്ന് സീസൺ കൂടി ലുബിനിൽ തുടരുകയും ചെയ്തു. പോളിഷ് ലീഗിൽ സാഗ്ലബി ലുബിനിന് വേണ്ടി 136 മത്സരങ്ങൾ കളിച്ച താരം 5 ഗോളുകളും നേടി. ക്ലബ്ബിലെ അഞ്ച് വർഷത്തെ കരിയറിൽ പോളിഷ് ലീഗിലെ ഏറ്റവും നിലവാരമുള്ള സെന്റർ ബാക്ക് ആയി അദ്ദേഹം മാറി.

2013ൽ പോളണ്ടിൽ നിന്ന് ചെക്ക് റിപ്പബ്ലിൽ എത്തിയ കോസ്റ്റ ചെക്ക് ക്ലബ്ബായ എസി സ്പാർട്ട പ്രാഗുമായി കരാർ ഒപ്പിട്ടു. ഏഴ് സീസണുകളോളം ക്ലബ്ബിൽ തുടർന്ന കോസ്റ്റ, ഇരുന്നൂറിൽ അധികം മത്സരങ്ങളിൽ ക്ലബ്ബിനായി കളിക്കളത്തിൽ ഇറങ്ങുകയും 9 ഗോളുകൾ നേടുകയും ചെയ്തു.  കൂടാതെ ക്ലബ്ബിന് വേണ്ടി യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും ക്യാപ്റ്റൻ ബാൻഡ് അണിയുകയുണ്ടായി.

” വരുന്ന സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സിന് കൃത്യമായതും മികച്ചതുമായ പദ്ധതികൾ ഉണ്ട്. പുതിയ സംസ്കാരം പഠിക്കുന്നതിലും പുതിയ ടീമംഗങ്ങളോടൊപ്പം ചേരുന്നതിലും ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുവാൻ വേണ്ടി ടീമിനെ സഹായിക്കുന്നതിലും ഞാൻ തികച്ചും കൗതുകവാനാണ്. ക്ലബ്ബിലെ ആരാധകരുടെ മനോഭാവം എന്നെ വളരെയധികം ആകർഷിക്കുന്നു. ഇത്തരത്തിൽ ക്ലബ്ബിനോട് ശക്തമായ അഭിനിവേശമുള്ള ശക്തവും ഊർജസ്വലതയുമുള്ള ആരാധകർ ടീമിന്റെ കളിക്കളത്തിലെ മികച്ച പ്രകടനത്തിന് അർഹരാണെന്ന് ഞാൻ വിശ്വാസിക്കുന്നു. എന്നിൽ വിശ്വാസം അർപ്പിച്ചതിന് ടീമിന്റെ മാനേജ്മെന്റിനോടും കൂടാതെ ക്ലബ്ബിന് ചുറ്റുമുള്ള സംസ്കാരം എന്നിൽ പരിചിതമാക്കിയതിന് എന്റെ ഏജന്റിനോടും ഞാൻ നന്ദി പറയുന്നു. കേരളത്തെപ്പറ്റിയും ക്ലബിനെപ്പറ്റിയും  കൂടുതലറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരേയൊരു ഇഷ്ടം മഞ്ഞപ്പട! “, – കോസ്റ്റ നമോയിൻസു സംസാരിച്ചു.

”,എസി സ്പാർട്ട പ്രാഗിന് വേണ്ടി ഒരു വിദേശതാരമെന്ന നിലയിൽ ഏറ്റവും അധികം മത്സരത്തിൽ കളിക്കളത്തിൽ ഇറങ്ങിയ താരമാണ് കോസ്റ്റ നമോയിൻസു. ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയിൽ ഏറ്റവും പരിചയസമ്പന്നനായ താരമായിരിക്കും കോസ്റ്റ. കളിക്കളത്തിൽ പ്രതിരോധ നിരയെ നയിക്കാനും തന്റെ അനുഭവസമ്പത്ത് യുവ ഇന്ത്യൻ പ്രതിരോധ താരങ്ങൾക്ക് പകർന്നുനൽകുവാനും താരത്തിന് കഴിയും. വായുവിൽ ഉയർന്നു പൊങ്ങി എതിർടീമിലെ കളിക്കാരെ നേരിടാൻ ശേഷിയുള്ള കോസ്റ്റ ടീമിന്റെ ഗോൾവലക്ക് മുന്നിലുള്ള ബോക്സിന്റെ ഇരുവശത്തും ഉറപ്പുള്ള പ്രതിരോധം തീർക്കും.

” കോസ്‌റ്റയെ പോലുള്ള ഒരു മികച്ച കളിക്കാരനെ ക്ലബ്ബിലേക്ക് സൈൻ ചെയ്തതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. ചെക്ക് ഫുട്ബോൾ ഭീമന്മാരായ സ്പാർട്ട പ്രാഗിന് വേണ്ടി ഇരുന്നൂറോളം മത്സരങ്ങളിൽ ക്യാപ്റ്റനായി കളിക്കളത്തിൽ ഇറങ്ങിയ കോസ്റ്റക്ക് ടീമിൽ അനുഭവസമ്പത്തും വൈദഗ്ധ്യവും സമന്വയിപ്പിക്കുന്നു. യൂറോപ്പിലെ അദ്ദേഹത്തിന്റെ നേട്ടം ശ്രദ്ധേയമാണ്, അത് അദ്ദേഹത്തിന്റെ സ്വഭാവത്തിലും കഴിവിലും പ്രതിഫലിക്കുന്നു. വരുന്ന സീസണിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ അക്ഷമയോടെ കാത്തിരിക്കുന്നു. ” – കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പ്രതികരിച്ചു.

For more updates, follow Khel Now on Twitter and join our community on Telegram.