കേരള പ്രീമിയർ ലീഗ് ഏഴാം സീസൺ മാർച്ച് ആറിന് ആരംഭിക്കും.

2021 വർഷത്തെ കേരള പ്രീമിയർ ലീഗ് അടുത്ത മാസം ആരംഭിക്കും. രാംകോ സിമന്റിന്റെ സഹകരണത്തോടെ കേരള ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ച ഈ വർഷത്തെ ലീഗിൽ 12 ടീമുകൾ ഉണ്ടായിരിക്കും. കേരള ഫുട്ബോൾ അസോസിയേഷന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ഈ പന്ത്രണ്ട് ടീമുകൾ രണ്ട് ഗ്രൂപ്പുകളായി പരസ്പരം ഏറ്റുമുട്ടുകയും ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ടു സ്ഥാനത്തു എത്തുന്ന ടീമുകൾ സെമി ഫൈനലിലേക്കും തുടർന്ന് ഫൈനലിലേക്കും കടക്കുന്നു.

കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്തമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് എറണാകുളത്തും തൃശ്ശൂരുമായി രണ്ട് വേദികളിലായി നടത്തപ്പെടുന്ന ലീഗിന്റെ ഗ്രൂപ്പ് ഘട്ടം മാർച്ച് 6 ന് കിക്ക്‌ ഓഫ് ചെയ്യപ്പെടും. ഉദ്ഘാടന മത്സരത്തിൽ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് കേരള യൂണൈറ്റഡ് എഫ്‌സിയും കോവളം എഫ്‌സിയും ഏറ്റുമുട്ടും.

സൗത്ത് ഇന്ത്യയിലെ തന്നെ ഏക സംസ്ഥാന ഫുട്ബോൾ ലീഗായ കേരള പ്രീമിയർ ലീഗിന്റെ ഏഴാം സീസൺ ആണ് ഈ വർഷത്തേത്. കേരള ഫുട്ബോൾ അസോസിയേഷൻ വെള്ളിയാഴ്ച ഔദ്യോഗികമായി പുറത്ത് വിട്ട പത്രകുറിപ്പിൽ നിന്നും ടൂർണമെന്റ് ജേതാക്കൾക്ക് ട്രോഫിയോടൊപ്പം മൂന്ന് ലക്ഷം രൂപയും രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് ഒരു ലക്ഷവും സമ്മാനത്തുകയായി നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ റിസർവ് ടീമാണ് നിലവിലെ ജേതാക്കൾ. ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്‌സിയുടെ റിസർവ് നിരയെയാണ് കഴിഞ്ഞ സീസണിന്റെ ഫൈനലിൽ തോൽപ്പിച്ചത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ധാരാളം താരങ്ങളെ കേരള പ്രീമിയർ ലീഗ് ഇന്ത്യൻ ഫുട്ബോളിന് സംഭാവന ചെയ്തിട്ടുണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റെഡ് എഫ്‌സിയുടെ മുന്നേറ്റ താരം വിപി സുഹൈർ, മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം അർജുൻ ജയരാജ് എന്നിവർ അവരിൽ ചിലരാണ്. ഇരുവരും 2018ൽ ഫൈനലിൽ ക്വാർട്ടസ് എഫ്‌സിയെ (നിലവിൽ കേരള യുണൈറ്റഡ് എഫ്‌സി) തോൽപ്പിച്ച് ഗോകുലം കേരള എഫ്‌സിക്ക് ഒപ്പം കേരള പ്രീമിയർ ലീഗ് നേടിയിട്ടുണ്ട്.

കേരള പ്രീമിയർ ലീഗ് 2021 ടീമുകൾ

 • ബാസ്‌കോ
 • ഗോകുലം കേരള എഫ്.സി
 • കേരള പോലീസ്‌
 • ലൂക്ക എസ്‌സ
 • എഫ്.സി കേരള
 • സാറ്റ് തിരൂർ
 • എം.എ ഫുട്ബോൾ അക്കാദമി
 • ഗോള്‍ഡന്‍ ത്രെഡ്സ്‌ എഫ്.സി
 • കേരള ബ്ലാസ്റ്റേഴ്സ് എഫ്‌.സി
 • കെ.എസ്.ഇ.ബി
 • കേരള യുണൈറ്റഡ് എഫ്‌.സി
 • കോവളം എഫ്.സി

മത്സരക്രമങ്ങൾ

ഇന്ത്യൻ ഫുട്ബോളിൽ ആദ്യമായി ശനി, ഞായർ ദിവസങ്ങളിലായാണ് കേരള പ്രീമിയർ ലീഗ് മത്സരങ്ങൾ നടത്തപ്പെടുക. പൂർണമായുള്ള മത്സരക്രമങ്ങൾക്കായി താഴെയുള്ള പട്ടിക പരിശോധിക്കുക :

MatchdayDateTimeTeam 1Team 2Score/Report
1Mar-064:00 PMKerala United FCKovalam FC
1Mar-067:00 PMLuca SCFC Kerala
2Mar-074:00 PMKSEBMar Athanasius Football Academy
2Mar-077:00 PMGokulam Kerala FCSAT Tirur
3Mar-134:00 PMKerala United FCKerala Blasters FC
3Mar-137:00 PMBascoKerala Police
4Mar-144:00 PMMar Athanasius Football AcademyGolden Threads FC
4Mar-147:00 PMLuca SCSAT Tirur
5Mar-204:00 PMKovalam FCGolden Threads FC
5Mar-207:00 PMGokulam Kerala FCFC Kerala
6Mar-214:00 PMKerala United FCKSEB
6Mar-217:00 PMKerala PoliceSAT Tirur
7Mar-274:00 PMMar Athanasius Football AcademyKerala Blasters FC
7Mar-277:00 PMGokulam Kerala FCBasco
8Mar-284:00 PMKovalam FCKSEB
8Mar-287:00 PMKerala PoliceLuca SC
9Apr-034:00 PMKerala United FCMar Athanasius Football Academy
9Apr-037:00 PMFC KeralaSAT Tirur
10Apr-044:00 PMKerala Blasters FCGolden Threads FC
10Apr-047:00 PMGokulam Kerala FCKerala Police
11Apr-104:00 PMKovalam FCMar Athanasius Football Academy
11Apr-107:00 PMLuca SCGokulam Kerala FC
12Apr-114:00 PMKSEBGolden Threads FC
12Apr-117:00 PMSAT TirurBasco
13Apr-174:00 PMKerala Blasters FCKovalam FC
13Apr-177:00 PMFC KeralaKerala Police
14Apr-184:00 PMGolden Threads FCKerala United FC
14Apr-187:00 PMLuca SCBasco
15Apr-244:00 PMKerala Blasters FCKSEB
15Apr-247:00 PMBascoFC Kerala
Kerala Premier League 2021: Fixtures & Results

തത്സമയ സംപ്രേക്ഷണം

കേരള പ്രീമിയർ ലീഗ് ഏഴാം സീസണിലെ എല്ലാ മത്സരങ്ങളും SportsCast India യൂട്യൂബ് ചാനലിലൂടെ തത്സമയം കാണാവുന്നതാണ്.

For more updates, follow Khel Now on TwitterInstagram and join our community on Telegram.