ഏഴ് വർഷങ്ങൾക്കു ശേഷമാണ് കേരളത്തിൽ വനിതാ ലീഗ് നടക്കുന്നത്.

2021-22 സീസണിലേക്കുള്ള സ്‌കോർലൈൻ കേരള വിമൻസ് ലീഗ് (കെഡബ്ല്യുഎൽ) ഔദ്യോഗിക ലോഗോ പുറത്തിറക്കി കേരള ഫുട്ബോൾ അസോസിയേഷൻ. ഒക്ടോബർ 29 വെള്ളിയാഴ്ച എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നടന്നു വന്നിരുന്ന ഇരുപത്തിമൂന്നാമത് സംസ്ഥാന സീനിയർ വനിതാ ഇന്റർ ഡിസ്ട്രിക്ട് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് ശേഷം നടന്ന ചടങ്ങിൽ മുൻ കേരള പരിശീലകനും താരവും ആയിരുന്ന എം എം ജേക്കബ് ലോഗോ പ്രകാശനം ചെയ്തു.

കേരള വിമൻസ് ലീഗിന്റെ ഭാഗമായി പുറത്തിറക്കപ്പെട്ട ലോഗോയിൽ ഒരു വനിത ഫുട്ബോൾ കളിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

“ഫുട്ബോൾ കളിക്കുന്നതിലൂടെ അവൾ അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുള്ള ചിറകുകൾ നേടിയെടുക്കുന്നു. സ്ത്രീകൾ ചുമതലക്കാരായിരിക്കണം. കൂടാതെ അവളുടെ വിധിയുടെ ചുമതലയും വഹിക്കണം എന്ന പ്രസ്താവനയിൽ നിന്നാണ് ഈ ലോഗോ നിർമ്മിക്കാനുള്ള പ്രചോദനം ഉൾക്കൊണ്ടത്. ” – കേരള ഫുട്‌ബോൾ അസോസിയേഷൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.

7 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള വിമൻസ് ലീഗ് പുനരാരംഭിക്കുന്നത്. 2013-14 സീസണിലാണ് അവസാനമായി കേരളത്തിൽ വനിതാ ലീഗ് നടന്നത്. നിലവിൽ ഗോകുലം കേരള എഫ്‌സി, ലൂക്ക സോക്കർ ക്ലബ് , ട്രാവൻകൂർ റോയൽസ് എന്നിവയുൾപ്പെടെ ആറ് ടീമുകൾ വിമൻസ് ലീഗിൽ തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. കേരള യുണൈറ്റഡും അവരുടെ വനിതാ ടീമിനെ ഉടൻ സജ്ജീകരിക്കുമെങ്കിലും, വിമെൻസ് ലീഗിന്റെ 2021-22 സീസണിൽ അവർ പങ്കെടുക്കുമോ ഇല്ലയോ എന്നത് കണ്ടുതന്നെ അറിയണം.

നിലവിൽ 120ലധികം താരങ്ങൾ കേരള വിമൻസ് ലീഗിനെ ഭാഗം ആകും എന്നാണ് അറിയാൻ കഴിയുന്നത്. ഏറ്റവും കുറഞ്ഞത് 30 മത്സരങ്ങളാണ് ലീഗിൽ ഉണ്ടാവുക. പുതിയ സീസണിൽ പങ്കെടുക്കുന്ന ടീമുകളെയും മത്സരക്രമങ്ങളേയും പറ്റി പിന്നീട് ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടാകും എന്നാണ് അറിയാൻ കഴിയുന്നത്.

നവംബർ പകുതിയോടെ കേരള വിമൻസ് ലീഗ് 2021-22 ആരംഭിക്കാൻ ആണ് കേരള ഫുട്ബോൾ അസോസിയേഷൻ ശ്രമിക്കുന്നത് എന്ന ഖേൽനൗ മനസ്സിലാക്കുന്നു. ലീഗ് വിജയിക്കുന്ന ക്ലബ്ബിന് 2021-22ലെ ഇന്ത്യൻ വിമൻസ് ലീഗിലേക്ക് (IWL) നേരിട്ട് പ്രവേശനം നേടാൻ സാധിക്കും എന്നതിനാൽ തന്നെ 2022 ജനുവരിയോടെ ലീഗ് അവസാനിപ്പിക്കാൻ സാധിക്കും പ്രതീക്ഷയിലാണ് കേരള ഫുട്ബോൾ അസോസിയേഷൻ.

കൂടാതെ, ലോഗോ പ്രകാശനത്തിന് മുന്നോടിയായി നടന്ന ഇരുപത്തിമൂന്നാമത് സംസ്ഥാന സീനിയർ വനിതാ ഇന്റർ ഡിസ്ട്രിക്ട് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കോഴിക്കോടിനെ തോൽപ്പിച്ച് തൃശ്ശൂർ ജേതാക്കളായി. ഈ മാസം ആദ്യം പൂർത്തിയായ പുരുഷമാരുടെ സംസ്ഥാന സീനിയർ ഇന്റർ ഡിസ്ട്രിക്ട് ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ആയിരുന്നു ജേതാക്കൾ. അന്നും ഫൈനലിൽ തൃശ്ശൂർ തന്നെ ആയിരുന്നു എതിരാളികൾ. വനിത വിഭാഗത്തിലും ഈ നേട്ടം ആവർത്തിക്കാം എന്ന കോഴിക്കോടിന്റെ മോഹത്തെയാണ് ആണ് പെനാൽറ്റി ഷൂട്ട്ഔട്ട് വരെ നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിൽ തൃശ്ശൂർ അവസാനിപ്പിച്ചത്.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.