Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

കരുണയുടെ കരങ്ങൾ നീട്ടി ബ്ലാസ്റ്റേഴ്സിന്റെ സഹലും

Published at :June 10, 2020 at 3:46 AM
Modified at :June 10, 2020 at 4:02 AM
Post Featured Image

Krishna Prasad


സഹായവുമായി മലയാളി താരത്തിന്റെ കരങ്ങളും.

കളിക്കളത്തിൽ തിളങ്ങുന്ന പലർക്കും കഷ്ടപ്പെട്ട് ജീവിതം തള്ളി നീക്കുന്ന സഹജീവികളോട് കരുണയുള്ള മനസ്‌ ഉണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയും സാദിയോ മാനെയും അനസും ഛേത്രിയും ജിങ്കനും എല്ലാം അത്തരം സഹായങ്ങൾക്ക് പേരു കേട്ടവർ ആണ് അവരുടെ ഇടയിലേക്ക് ഇതാ കേരള ബ്ലാസ്റ്റേഴ്‌സ് യുവ മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ പേരു കൂടി എഴുതി ചേർക്കാൻ പോകുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യൻ ദേശീയ ടീമിന്റെയും മിഡ്ഫീൽഡറായി കളിക്കുന്ന പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് സഹൽ അബ്ദുൾ സമദ്. കേരളത്തിൽ കണ്ണൂരാണ് സഹലിൻറെ സ്വദേശം. ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻറെ 2019-ലെ എമേർജിങ് പ്ലയർ ഓഫ് ദ ഇയർ പുരസ്‌കാരം ലഭിച്ചു. ഇപ്പോൾ നടക്കുന്ന കോവിഡ് ദുരിത ഭാരം താങ്ങാൻ ഒരു മുതൽക്കൂട്ട് എന്ന നിലയിൽ താരം തൻ്റെ ജേഴ്‌സി ലേലത്തിൽ വെക്കുകയാണ്.

സഹൽ അബ്ദുൾ സമദ് രാജ്യത്തിന് വേണ്ടി അണിഞ്ഞ ജേഴ്സി ലേലത്തിന് വയ്ക്കുകയും ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുദിതാശ്വാസനിധിയിലേക്ക് കൈമാറുകയും ചെയ്യും. ജേഴ്സി സഹലിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ വച്ച് DYFI സംസ്ഥാന വൈസ് പ്രസിഡന്റ് എം.വിജിന് കൈമാറി."ഇന്ത്യൻ ഫുഡ് ബോളിന്റെ ഭാവി വാഗ്ദാനം" എന്നു സുനിൽ ചേത്രി പോലും വിശേഷിപ്പിച്ച യുവതാരമാണ് പയ്യന്നൂർ കവ്വായി സ്വദേശിയായ സഹൽ അബ്ദുൾ സമദ്. വേൾഡ് കപ്പ് ക്വാളിഫയിംഗ് മാച്ചിൽ അണിഞ്ഞ ജേഴ്സിയാണ് ലേലത്തിന് വയ്ക്കുന്നത്. ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഫേസ് ബുക്ക് പേജ് വഴി ജൂൺ 18 വരെയാണ് ലേലം നടക്കുക.

പയ്യന്നൂർ കോളജിന്റെ ടീമിൽ ആണ് സഹൽ കളിച്ചുതുടങ്ങിയത്. 2018-ൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യമൽസരം മുതൽ തന്നെ ബ്ലാസ്റ്റേഴ്സിനായി സഹൽ ജേഴ്സി അണിഞ്ഞു. 2017 സീസൺ മുതൽ സഹൽ ബ്ലാസ്റ്റേഴ്സ് ടീമിനോപ്പം ഉണ്ട്. മികച്ച യുവതാരത്തിനുള്ള എമേർജിങ് പ്ലയർ ഓഫ് ദ ഇയർ പുരസ്‌കാരം നേടിയ സഹൽ കഴിഞ്ഞ സീസണുകളിൽ എല്ലാം കേരള ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്, ഇന്ത്യയുടെ അണ്ടർ-23 ടീമിലും സീനിയർ ടീമിലും കളിച്ചിട്ടുള്ള സഹലിന് ഐ.എസ്.എല്ലിലെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

For more updates, follow Khel Now on Twitter and join our community on Telegram.

Advertisement