റെനേ മ്യൂലെൻസ്റ്റീൻ യുണൈറ്റഡിൽ ഒരു വിജയിച്ച കോച്ച് ആയിരുന്നു എന്നും വെസ് ബ്രൗൺ പറഞ്ഞു.

കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കെട്ടിയ താരമാണ് വെസ് ബ്രൗൺ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ #ILoveUnited പ്രോഗ്രാമിന്റെ ഭാഗമായി മാഞ്ചസ്റ്റർ യുണൈറ്റഡ് വേർസ്സ് ലിവർപൂൾ  മത്സരത്തിന്റെ അന്ന് ബ്രൗൺ ചെന്നൈയിൽ ഉണ്ടായിരുന്നു.

ചെന്നൈയിൽ വെച്ച് ഖേൽ നൗവിൻ നൽകിയ അഭിമുഖത്തിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം താൻ കേരളാ ബ്ലാസ്റ്റേഴ്സിൽ ചിലവഴിച്ച സമയത്തെ കുറിച്ച് സംസാരിച്ചു.
“കേരളാ ബ്ലാസ്റ്റേഴ്സിൽ ഉള്ള എന്റെ സമയം ഞാൻ വളരെ ആസ്വദിച്ചു. സഹകളിക്കാരുമായി നല്ല രീതിയിൽ ആയിരുന്നു, അത് നല്ലൊരു അനുഭവം ആയിരുന്നു, ഐ എസ് എല്ലിൽ കളിക്കുക എന്നത് മാത്രമല്ല, ഇന്ത്യയിലെ ജീവിക്കുക എന്നതും. ഇന്ത്യയിലെ സംസ്ക്കാരത്തെ കുറിച്ച് പഠിക്കുകയും, പിന്നെ ഭക്ഷണത്തെ കുറിച്ചും.” വെസ് ബ്രൗൺ പറഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിലവാരത്തെ കുറിച്ച് ചോദിച്ചപ്പോൾ ചില ഭാഗങ്ങളിൽ പുരോഗതി വേണമെന്നാണ് ബ്രൗണിന്റെ അഭിപ്രായം. “ചില ഫെസിലിറ്റീസിന് കുറച്ചു ഇൻവെസ്റ്റ്മെന്റ് വേണം, പക്ഷേ ലീഗ് വളരുന്നതോടെ അത് വരും. ലീഗ് മെച്ചപ്പെടുത്താനുള്ള ഏറ്റവും പ്രധാന കാര്യം കുട്ടികളിൽ നിന്ന് തുടങ്ങുക എന്നതാണ്.”

“സ്കൂൾ കുട്ടികളെ നിങ്ങൾക്ക് പ്രചോദിപ്പിക്കാൻ കഴിയുകയാണെങ്കിൽ അവരാണ് നിങ്ങളുടെ അടുത്ത തലമുറയിലെ കളിക്കാരും ആരാധകരും” വെസ് ബ്രൗൺ കൂട്ടിച്ചേർത്തു.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ മിഡ്‌ഫീൽഡർ സഹൽ അബ്ദുൽ സമദിനെ കുറിച്ച് വെസ് ബ്രൗണിന് നല്ല അഭിപ്രായം ആയിരുന്നു. “അവൻ [സഹൽ] കഠിനമായി പ്രവർത്തിക്കുന്നുണ്ട്. അവൻ നന്നായി ചെയ്യുന്നു.” ബ്രൗൺ പറഞ്ഞു.
കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ കോച്ച് ആദ്യം റെനേ മ്യൂലെൻസ്റ്റീൻ ആയിരുന്നു. മോശം പ്രകടനത്തിന്റെ പേരിൽ കോച്ചിനെ കേരളാ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കുകയായിരുന്നു.
യുണൈറ്റഡ് അസിസ്റ്റന്റ് കോച്ചായിരുന്ന റെനെയും, കേരളാ ബ്ലാസ്റ്റേഴ്‌സ് കോച്ച് ആയിരുന്ന റെനെയും താരതമ്യം ചെയ്യാൻ പറഞ്ഞപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെ, “രണ്ട് വ്യത്യസ്ത ലീഗുകൾ, അത് പോലെ വ്യത്യസ്തമായ രണ്ട് റോളുകൾ”

“യുണൈറ്റഡിൽ റെനേ ഒരു വിജയകരമായിരുന്ന കോച്ച് ആണ്, ഇവിടെ [ഇന്ത്യയിൽ] ഒരു മാനേജർ ആവുന്നത് വ്യത്യസ്തമാണ്. ഇന്ത്യയിൽ കളിക്കുക എന്നതും വ്യത്യസ്തം ആണെന് തോന്നുന്നു. നിർഭാഗ്യവശാൽ സീസൺ ആരംഭത്തിൽ ഞങ്ങൾക്ക് വല്ലാതെ വിജയങ്ങൾ ഒന്നും കൈവരിക്കാൻ പറ്റിയില്ല.”


Read English: Khel Now Exclusive: Wes Brown loves Indian people, food & believes in Sahal Abdul Samad’s hard work


ഇത് [ഐ എസ് എൽ ] ഒരു 18 മത്സരമുള്ള  സീസൺ ആണ്. അതിനാൽ ഇവിടെ തെറ്റുകൾക്ക് വല്ലാതെ സ്ഥാനമില്ല.  തുടക്കത്തിൽ നിങ്ങൾ വിജയം നേടിയില്ലെങ്കിലും പിന്നെ തിരിച്ചു വരാൻ ബുദ്ധിമുട്ടാണ്” വെസ് ബ്രൗൺ കൂട്ടിച്ചേർത്തു.