Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് മികച്ച സംഭാവനയുമായ് മഞ്ഞപ്പട

Published at :May 11, 2020 at 11:31 PM
Modified at :May 11, 2020 at 11:31 PM
Post Featured Image

Gokul Krishna M


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും പ്രധാനമന്ത്രിയുടെ പി എം കെയർസ് ഫണ്ടിലേക്കും സംഭാവന നൽകാൻ ഉതകുന്ന പെസ്‌ ഗെയിം ടൂർണമെന്റ് ആണ് മഞ്ഞപ്പട നടത്തിയത്.

ദുരിതാശ്വാസ ഫണ്ടിന് പുറമെ വീട്ടിലുലുള്ളവർക്ക് മാനസിക ഉല്ലാസത്തിനും ഗുണം ചെയ്യുന്നതിലാണ് പെസ് ഗെയിം ടൂർണമെന്റ് നടത്തിയത്.1,83,386 രൂപ മഞ്ഞപ്പട പെസ് ടൂര്ണമെന്റ് വഴി ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം മഞ്ഞപ്പട  പെസ് ടൂര്ണമെന്റിലേക്കുള്ള രെജിസ്ട്രേഷൻസ് നിർത്തിയിരുന്നു. ഇനി ഫൈനൽ റൗണ്ട് മത്സരങ്ങളാണ് ടൂർണമെന്റിൽ ബാക്കിയുള്ളത്.

1024 ആളുകൾ പങ്കെടുക്കുന്ന നോക്ക്ഔട്ട്‌ ടൂർണമെന്റാണ് മഞ്ഞപ്പട കെയർസ് പെസ് ടൂർണമെന്റ്. 100 രൂപയോ അതിൽ കൂടുതലോ സംഭാവനയായി സി.എം.ഡി.ർ.ഫ്  (https://donation.cmdrf.kerala.gov.in/) ലേക്കോ അല്ലെങ്കിൽ പി.എം കെയർസിലേക്കോ  (https://www.pmcares.gov.in/en/)  നൽകി ടൂർണമെന്റ്ൽ മത്സരിക്കാനുള്ള പ്രവേശനം നേടാൻ കഴിയുമായിരുന്നു.

സംഭാവന ചെയ്തവർ,  സംഭാവനയായി നൽകിയ തുകയുടെ റെസിപ്റ്റിന്റെ വ്യക്തമായ സ്ക്രീൻഷോട്ട്  സഹിതം മഞ്ഞപ്പടയ്ക്ക്  നൽകുന്നത് വഴിയാണ് സംഭാവന ഉറപ്പാക്കുന്നത്. പെസ് ടൂർണമെന്റ്ൽ പങ്കെടുക്കാത്തവർക്ക് അവർ  നൽകിയ സംഭാവനയുടെ വിവരങ്ങൾ മഞ്ഞപ്പടയ്ക്ക് കൈമാറിയാൽ മതിയായിരുന്നു.

https://www.facebook.com/manjappadaKBFCfans/posts/2371962693104218

മഞ്ഞപ്പട കെയർസ് ടൂര്ണമെന്റ് തുടങ്ങിയ സമയത്ത് മഞ്ഞപ്പട വർക്കിംഗ്‌ കമ്മിറ്റി മെമ്പർ സോമു പറഞ്ഞതിങ്ങനെ "പെസ് ഗെയിം കളിക്കുന്ന ഒരു വലിയ യുവതലമുറ നമ്മുടെ നാട്ടിലുണ്ട്. ലോക്ക്ഡൌൺ ആയതിനാൽ   വീട്ടിലിരുന്നു കൊണ്ട് ഇഷ്ട കളി മൊബൈലിൽ കളിക്കാനും അതിൻറെ കൂടെ,  ഉത്തരവാദിത്തപെട്ട  ഒരു പൗരൻ വഹിക്കേണ്ട പങ്കിനെകുറിച്ചുള്ള  ചിന്ത കൂടി യുവ തലമുറയ്ക്ക് പകർന്നു നൽകാനാണ് മഞ്ഞപ്പട ഈ ടൂര്ണമെന്റിലൂടെ ശ്രമിക്കുന്നത്. 1 ലക്ഷത്തിൽ കൂടുതൽ സംഭാവന ചെയ്യാൻ കഴിയുമെന്നാണ് ഞങ്ങൾ കണക്കുകൂട്ടുന്നത് "

വിചാരിച്ച തുകയേക്കാൾ കൂടുതൽ മഞ്ഞപ്പടയ്ക്ക് നൽകാനായത് മികച്ചൊരു നേട്ടമാണ്.

ഇത്തരം പ്രവര്ത്തനം നടത്താൻ ശ്രമിക്കുമ്പോൾ എങ്ങനെയായിരിക്കും മെമ്പേഴ്സിന്റെ ഭാഗത്തു നിന്ന് പങ്കാളിത്തം ഉണ്ടാവുക എന്നത് ഒരു വെല്ലുവിളിയായിരുന്നെന്ന് മഞ്ഞപ്പട സോഷ്യൽ മീഡിയയിൽ കുറിച്ചു. സമൂഹത്തോടുള്ള കടമ നിർവഹിക്കാൻ ചേർന്നു നിന്ന ഏവരോടും മഞ്ഞപ്പട നന്ദി അറിയിച്ചു.

സമൂഹത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള ഈ പ്രവർത്തി എല്ലാവർക്കും മാതൃകാപരമാണ്.നിരവധി ക്ലബ്ബുകളുടെയും താരങ്ങളുടെയും  ആരാധകർ ഇത്തരം പ്രവർത്തനങ്ങളിലൂടെ സംഭാവന നല്കികൊണ്ടിരിക്കുകയാണ്.

Advertisement